For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (17-7-2018 - ചൊവ്വ)

  |

  ദിവസങ്ങളോരോന്നും കടന്നുവരുകയും കടന്നുപോകുകയും ചെയ്യുന്നു. പുതിയ ജീവിതാനുഭവങ്ങളും മനോഭാവങ്ങളും അവ പകർന്നുനൽകുകയും ചെയ്യുന്നു.17-7-2018 ലെ ദിവസഫലം വായിച്ചറിയൂ .

  ജ്യോതിർഗോളങ്ങളുടെ പ്രഭാവത്തിലൂടെ ഉരുത്തിരിയുന്ന ആ മാറ്റങ്ങളെ ജ്യോതിഷപ്രവചനങ്ങളുടെ സഹായത്താൽ കണ്ടെത്തുന്ന നാം വേണ്ടുന്ന മാറ്റങ്ങൾ അവലംബിച്ച് മുന്നിലേക്കുള്ള മാർഗ്ഗത്തിൽ നിലകൊള്ളുന്നു. ഇന്നത്തെ ദിവസത്തിൽ ഓരോ രാശിയിലും സ്വരുക്കൂട്ടപ്പെട്ടിരിക്കുന്ന ഭാവിഫലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

   മേടം

  മേടം

  മറ്റുള്ളവരുമായി ചേർന്ന് താങ്കൾ കളിക്കാറില്ല. കാരണം സ്വന്തം പ്രദർശനത്തെ നടത്തിക്കൊണ്ടുപോകാൻ സമ്പൂർണ്ണമായ കഴിവുകളുള്ള വ്യക്തിയാണ്. എന്തെങ്കിലും ചെയ്‌തെടുക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരുടെ പ്രശ്‌നങ്ങളുമായി ഇടപെടുന്നത് താങ്കളെ അലോസരപ്പെടുത്താറുണ്ട്.

  എല്ലായ്‌പ്പോഴും താങ്കളൊരു ദൗത്യത്തിലാണ്. ആരെങ്കിലും കൈകടത്തുമ്പോൾ, ആ വിഷയത്തെ കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എന്നാൽ വലിയൊരു നന്മയ്ക്കായി ഇപ്പോൾ സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്യുവാൻ സന്തുലനവും സ്വരൈക്യവും ആവശ്യമായി വന്നിരിക്കുന്നു. അതിനുള്ള കഴിവ് താങ്കൾക്കുണ്ട്. വാസ്തവത്തിൽ, വേണമെന്ന് വിചാരിക്കുകയാണെങ്കിൽ, നല്ലൊരു സംഘടിതപ്രവർത്തനം നടത്താൻ കഴിയും. അതിന്റെ ഒരു ഭാഗമാകുന്നത് വിജയത്തെ കൊണ്ടുവരുകയും ചെയ്യും.

   ഇടവം

  ഇടവം

  പച്ചക്കറിഭക്ഷണം, പഴവർഗ്ഗങ്ങൾ, മറ്റ് ആരോഗ്യഭക്ഷണങ്ങൾ തുടങ്ങിയവയെ സമീഹൃതമാക്കാതെ ഐസ്‌ക്രീം, മൃദുവായ ബിസ്‌കറ്റുകൾ, മിഠായികൾ തുടങ്ങിയവയുടെ സ്ഥിരമായ ഒരു ഭക്ഷ്യക്രമത്തിന് വഴങ്ങിയിരുന്നെങ്കിൽ, തിർച്ചയായും താങ്കളുടെ ആരോഗ്യം വഷളാകുമായിരുന്നു.

  അതുപോലെ, ഗുണകരമല്ലാത്ത സ്ഥിരമായ വൈകാരിക ഭക്ഷണത്താൽ ചുറ്റപ്പെടുകയാണെങ്കിൽ, ജീവിതം വൈകാരികമായി ക്ലേശിക്കുക മാത്രമല്ല, പല രീതിയിലും വിഷമിക്കേണ്ടതായി വരുകയും ചെയ്യും. ക്രിയാത്മകവും പ്രത്യാശാനിർഭരവുമായ അനുഭവങ്ങളിൽ സ്വയം മുഴുകുന്നതിലൂടെ ജീവിതത്തിൽ ആത്മവിശ്വാസം നേടിയെടുക്കുന്നതിന്റേതായ പ്രയോജനങ്ങൾ താങ്കൾക്കിപ്പോൾ ലഭ്യമാകും.

   മിഥുനം

  മിഥുനം

  സർഗ്ഗാത്മകമായ ഒരു ഉത്തരവാദിത്വത്തിന്റെയോ പദ്ധതിയുടെയോ കാര്യത്തിൽ അടുത്തിടെയായി അല്പം മാനസ്സികതടസ്സം നേരിടേണ്ടി വന്നിരിക്കാം. സ്വയം പ്രചോദിപ്പിക്കുവാൻ എത്രത്തോളം പരിശ്രമിച്ചു എന്നത് വിഷയമേ അല്ല. എന്തായാലും സ്വന്തം ഭാവനാശക്തിയെ ആ ജോലിചെയ്ത് പൂർത്തിയാക്കുവാനുള്ള ആശയങ്ങളോടൊപ്പം ഉയർത്തിക്കൊണ്ടുവരുവാൻ കഴിഞ്ഞില്ല.

  അത് ഇനിയും മനസ്സിലാക്കിയാലും ഇല്ലെങ്കിലും, താങ്കളുടെ സർഗ്ഗാത്മക ലോകത്തിലുള്ള ആവരണം ഇപ്പോൾ ഉയർത്തി മാറ്റപ്പെടുകയാണ്. അങ്ങനെ സ്വന്തം ഭാവനാശക്തിയുമായി തിരികെ സമ്പർക്കത്തിലാകാം. വീണ്ടും ശ്രമിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ പ്രചോദനം ആ സമയത്ത് ഉണ്ടായിരിക്കുന്നതായി കാണുവാനാകും.

   കർക്കിടകം

  കർക്കിടകം

  ജീവിതത്തിന്റെ ചുറ്റുവട്ടത്ത് സ്ഥിരമായി കാണുന്ന ധാരാളം ആളുകൾ നിലകൊള്ളുന്നു. എന്നാൽ അവരെ താങ്കൾക്ക് അറിയുകയില്ല. അടുത്ത ഭക്ഷണശാലയിലോ, വിപണനശാലയിലോ, തൊഴിൽമേഘലയിലോ കാണുന്ന ആളുകളായിരിക്കാം അവർ.

  താങ്കളുടേതുപോലെയുള്ള മനസ്സിന്റെ ഉടമകളായ അധികം ആളുകളെ കാണുവാൻ കഴിയുന്നില്ലല്ലോ എന്ന് വിഷമിക്കുകയാണെങ്കിൽ, ഇതിനോടകംതന്നെ കുറേ ആളുകളെ അറിയാമെന്ന് താങ്കൾക്ക് കാണാം. സംഭാഷണങ്ങളിൽ ഇടപെടുക. ചോദ്യങ്ങൾ ചോദിക്കുക. അങ്ങനെ അറിയാവുന്ന ചിലരെ കൂടുതൽ മനസ്സിലാക്കുവാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ രസകരമായ ചില കണ്ടെത്തലുകൾ നടത്തുവാൻ താങ്കൾക്ക് കഴിയും.

   ചിങ്ങം

  ചിങ്ങം

  സാമ്പത്തിക പ്രശ്‌നങ്ങളെയോ മറ്റ് വെല്ലുവിളികളെയോ അഭിമുഖീകരിക്കുകയാണെങ്കിൽ, ആ പ്രശ്‌നങ്ങൾ മാറുകയാണെന്നും, സൗഭാഗ്യം അവയുടെ സ്ഥാനത്ത് എത്തിച്ചേരുകയാണെന്നും കാണുവാനാകും. താങ്കളുടെ പ്രശ്‌നങ്ങൾ ഏതെങ്കിലും അക്കൗണ്ടിലെ പിശകുകളുമായോ, ഏതെങ്കിലും നിക്ഷേപവുമായോ, കരാറുമായോ ബന്ധപ്പെട്ട പ്രശ്‌നങ്ങളായാലും, അതുമല്ലെങ്കിൽ ലളിതമായും താങ്കളുടെ സാമ്പത്തികമാന്ദ്യമായാലും, കാര്യങ്ങളൊക്കെ മാറിമറിഞ്ഞുവരാൻ പോകുകയാണ്.

  ഈ മാറ്റത്തിന്റെ ഉറവിടം അനുകൂലാത്മകമായിരിക്കും. മാത്രമല്ല അടുത്ത ഏതാനും ആഴ്ചകൾ അങ്ങനെതന്നെ നിലകൊള്ളുകയും ചെയ്യും. സൗഭാഗ്യകരമായ ഈ സമയത്തെ വേണ്ടവണ്ണം വിനിയോഗിക്കുവാൻ സാമ്പത്തിക പരിതഃസ്ഥിതിയെ ശരിയായി വിലയിരുത്തിയാലും.

   കന്നി

  കന്നി

  സ്വയം അംഗീകരിക്കുവാനും സ്‌നേഹിക്കുവാനും പഠിക്കുക എന്നതാണ് താങ്കളുടെ ഈ ഗ്രഹത്തിലെ ഏറ്റവും സവിശേഷമായ ദൗത്യം. പഠിക്കുവാനും വളരുവാനും താങ്കൾക്ക് കഴിയില്ലെന്നോ, ജീവിതത്തിലും തന്നിൽത്തന്നെയും ക്രമീകരണങ്ങളും പുരോഗതികളും കഴിയുന്നിടത്തോളം ഉണ്ടാക്കുവാൻ കഴിയില്ല എന്നോ അതിനർത്ഥമില്ല.

  എന്നാൽ സ്വയം ആരാണെന്നും എന്താണെന്നുമുള്ള സത്തയെ അംഗീകരിക്കുവാനും സ്‌നേഹിക്കുവാനും ശ്രമിക്കേണ്ടത് ആവശ്യമാണ്. അതിനെ സംബന്ധിച്ച് താങ്കളിപ്പോൾ വിഷമിക്കുന്നുണ്ടായിരിക്കാം. എങ്ങനെയെങ്കിലും അല്പം വ്യത്യസ്തമാകുവാൻ കഴിഞ്ഞില്ലല്ലോ എന്ന് ചിന്തിക്കുന്നുണ്ടായിരിക്കാം. എന്നാൽ താങ്കളിൽ അടങ്ങിയിരിക്കുന്ന ധാരാളം ഗുണഗണങ്ങളെ വിലയിരുത്തുകയാണെങ്കിൽ, മാത്രമല്ല അവയിൽ നിലകൊള്ളുവാൻ ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ, സ്വയം അംഗീകരിക്കാൻ താങ്കൾ ആരംഭിക്കും.

   തുലാം

  തുലാം

  അടുത്തിടെയായി ആരുടെയോ പെരുമാറ്റവും മനോഭാവവും തികച്ചും നാടകീയമാംവിധം മാറിയോ? ആ വ്യക്തിയെ വിട്ടുകളയണമെന്നുള്ള ചിന്തയുടെ വിളുമ്പിൽ ആയിരിക്കുമ്പോഴാണോ ആ മാറ്റം ഉണ്ടായത്? അങ്ങനെയെങ്കിൽ ഈ ചോദ്യങ്ങൾ ഉണ്ടാകുന്നുഃ ആ വ്യക്തിയ്ക്ക് രണ്ടാമതൊരു അവസരം നൽകുവാൻ താങ്കൾ തയ്യാറാണോ?

  അതോ നേരത്തേ ആസൂത്രണം ചെയ്തതുപോലെതന്നെ തുടർന്നുപോകുമോ? അതെല്ലാം താങ്കളെ മാത്രം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആ മാറ്റത്തെ സ്ഥിരമായി വിശ്വസിക്കുവാൻ ഇഷ്ടപ്പെടുന്നോ, അതോ താങ്കളുടെ മനസ്സിനെ മാറ്റുന്നതിനുള്ള ഒരു തന്ത്രമായിട്ടാണോ അതിനെ കാണുന്നത് എന്നുള്ളതാണ് ഇപ്പോൾ പരിഗണിക്കേണ്ട കാര്യം. ശരിയായ പരിസമാപ്തിയിലേക്ക് താങ്കളുടെ ഹൃദയം നയിക്കട്ടെ. എന്താണ് ചെയ്യേണ്ടതെന്ന് താങ്കൾക്ക് നന്നായി അറിയാം.

  വൃശ്ചികം

  വൃശ്ചികം

  കഴിഞ്ഞ കാലത്ത് അനുഭവിച്ചിരുന്ന എന്തിനെയോ തരണംചെയ്ത് പോകുന്നതിനുവേണ്ടി കരുതൽ നൽകിയിരുന്ന വ്യക്തിയെ ഇപ്പോൾ കാണുവാനാകും. ആ വ്യക്തി വിഷമിക്കുകയും കഷ്ടപ്പെടുകയുമാണ്. സ്വന്തം അനുഭവത്തെ പങ്കിടുവാനുള്ള താല്പര്യം ഉണ്ടെങ്കിൽ, മിക്കവാറും താങ്കൾക്ക് സഹായിക്കുവാനാകും.

  സ്വകാര്യത കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിയായതുകൊണ്ട്, പങ്കിടുന്ന പശ്ചാത്തലത്തെ വെളിവാക്കുവാൻ താങ്കൾ ആഗ്രഹിക്കുകയില്ല. അങ്ങനെ ചെയ്യുന്നതിൽ വലിയ സുഖം തോന്നുന്നില്ലെങ്കിൽ അതിന്റെ ആവശ്യമില്ല. എങ്കിലും ആ സമയത്ത് താങ്കൾ നേടിയ ബുദ്ധിയെ പങ്കിട്ടുകൊണ്ട് സഹായിക്കുവാനാകും. എന്തെങ്കിലും ചൂണ്ടിക്കാണിക്കുക. അല്ലെങ്കിൽ പ്രവർത്തിക്കുമെന്ന് താങ്കൾക്ക് അറിയാവുന്ന ഒരു മാർഗ്ഗനിർദ്ദേശം നൽകുക.

   ധനു

  ധനു

  അടുത്ത കുറേ ദിവസങ്ങളായി താങ്കൾക്കും താങ്കൾ ഇഷ്ടപ്പെടുന്ന വ്യക്തിയ്ക്കും ഇടയിൽ എന്തോ പിരിമുറുക്കം നിലകൊള്ളുന്നു. ഒരു എതിർപ്പ് ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ആ വ്യക്തിയെ ഒഴിവാക്കുകപോലും ചെയ്യുന്നുണ്ടായിരിക്കാം.

  എങ്കിലും, നിങ്ങൾ ഒരുമിച്ചാകുകയാണെങ്കിൽ, എടുത്തുപറയത്തക്ക രീതിയിൽ പിരിമുറുക്കം അയയുന്നതായി കാണുവാനാകും. അങ്ങനെ പഴയ മാർഗ്ഗത്തിലേക്ക് തിരിച്ചുവരുവാൻ കഴിയും. ഏറ്റവും മെച്ചമായത് പ്രതീക്ഷിക്കുകയും ആ വ്യക്തിയോട് ശാന്തമായും ആശ്വസിപ്പിക്കുന്ന രീതിയിലും ഇടപെടുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ. താങ്കളുടെ ഏറ്റവും മെച്ചമായ ഭാവത്തെ പ്രകടിപ്പിക്കുകയാണെങ്കിൽ, അതേ പ്രതികരണംതന്നെ ആ വ്യക്തിയിൽനിന്നും ഉണ്ടാകും.

   മകരം

  മകരം

  ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനോ, ആഗ്രഹിക്കുന്നതിനെ നേടുന്നതിനോ അക്ഷമ തോന്നുന്നുണ്ടായിരിക്കാം. അതിനെ സംഭവിപ്പിക്കാൻ വളരെ ആശങ്കാകുലമായിരിക്കുന്നതുകൊണ്ട്, താങ്കളുടെ അന്വേഷണത്തിൽ പ്രധാനപ്പെട്ട വളരെ കാര്യങ്ങൾ അധികമായി കണ്ടെത്തുവാൻ കഴിയും. അതിലേക്ക് തിടുക്കപ്പെടുകയാണെങ്കിൽ, കാര്യങ്ങൾ സംഭവിക്കുന്ന രീതിയിൽ അസംതൃപ്തി അനുഭവപ്പെടാം.

  ജീവിതത്തിലെ ഏറ്റവും മെച്ചപ്പെട്ട കാര്യങ്ങൾക്ക് അല്പം സാവകാശം വേണമെന്നുള്ള കാര്യം ഓർമ്മിക്കുക. അത് വിഷമകരമാണെന്ന് കാണുകയാണെങ്കിൽ, ഭ്രമാത്മകതകൾ നെയ്യുവാനും ഭാവി എന്തൊക്കെ കരുപ്പിടിപ്പിക്കും എന്ന് വിഭാവന ചെയ്യുവാനും ശ്രമിക്കുക. ഉടനടിയുള്ള ചാരിതാർത്ഥ്യം ലഭിക്കുകില്ലെങ്കിലും, പ്രധാനപ്പെട്ട ലക്ഷ്യങ്ങൾക്ക് സാവകാശം നൽകുവാൻ അതിലൂടെ സാധിക്കും.

   കുംഭം

  കുംഭം

  ചില ആളുകൾക്ക് കൈക്കൊള്ളുവാൻ കഴിയാത്ത തരത്തിൽ പരുഷമായ ഒന്നാണ് ക്ഷമാപണം. തെറ്റുചെയ്ത ആളിനെ ആ കുരുക്കിൽനിന്നും വിട്ടുകളയുക എന്ന ആശയം ദുർഗ്രഹമായി തോന്നാം, പ്രത്യേകിച്ചും ആ തെറ്റ് മുറിപ്പെടുത്തുന്നതോ ഹാനികരമോ ആണെങ്കിൽ. ക്ഷമിക്കുവാൻ കഴിയാത്ത ഏതോ ഒരു വ്യക്തി ഇപ്പോൾ താങ്കളുടെ മനസ്സിൽ നിലകൊള്ളുകയാണ്.

  പക്ഷേ, ക്ഷമിക്കുന്നത് താങ്കളെത്തന്നെയും കുരുക്കിൽനിന്നും സ്വതന്ത്രമാക്കും. താങ്കളുടെ മനസ്സ് ബലഹീനമാക്കപ്പെട്ടിരിക്കുന്നു എന്ന് അതിനർത്ഥമില്ല. അതുമല്ലെങ്കിൽ ആ വ്യക്തിയെ വിശ്വസിക്കുന്നത് വീണ്ടും തുടരും എന്നും അർത്ഥമില്ല. എന്നാൽ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിനുള്ള വ്യക്തമായ ഒരു അടിസ്ഥാനം അത് നൽകും.

   മീനം

  മീനം

  അടുത്ത കുറേ ദിവസങ്ങളായി അസ്വസ്ഥമായ രാത്രികളാലും, ഒരല്പം ആശങ്കയും ഉത്കണ്ഠയും കാരണമായും താങ്കൾ വിഷമിക്കുന്നുണ്ടായിരിക്കാം. സമാധാനവും പരിശുദ്ധിയും കണ്ടെത്താനാകുന്ന എവിടെയെങ്കിലും പോയാലോ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം.

  എന്നാൽ അക്കാര്യങ്ങളെ സ്വന്തം ഉള്ളിൽത്തന്നെ കണ്ടെത്തുവാനാകും. താങ്കളിപ്പോൾ ആയിരിക്കുന്ന സ്ഥാനത്തെ പവിത്രസ്ഥാനമാക്കി മാറ്റുവാനാകും. സ്വന്തം മനസ്സിനെ പരിലാളിക്കുവാനുള്ള ഒരു സ്ഥലം സൃഷ്ടിക്കുന്നതിനുവേണ്ടി സമയം നേടിയെടുക്കുന്നതിലൂടെ ആ സ്വരൈക്യം താങ്കളെ ആവരണം ചെയ്യുന്നതായി കാണുവാൻ കഴിയും. അങ്ങനെ നല്ല ആവേഗങ്ങൾ മനസ്സിനുള്ളിൽ ചുറ്റിത്തിരിയാൻ തുടങ്ങും. എവിടെയും സമാധാനം കാണുവാൻ ശ്രമിക്കുക. സ്വന്തമായി ഒരു അവസരം നൽകുകയാണെങ്കിൽ, താങ്കൾക്കത് കാണുവാനാകും.

  English summary

  daily-horoscope-17-7-2018

  Let us view any God's blessings on our journey. Astrology will help you know earlier. Read the daily horoscope of the Day 17-7-2018
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more