For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (15-5-2018 - ചൊവ്വ)

|

മാറ്റങ്ങളിൽനിന്ന് മാറ്റങ്ങളിലേക്ക് പ്രപഞ്ചത്തിലെ സർവ്വതും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഈ മാറ്റങ്ങളിൽ അടങ്ങിയിരിക്കുന്ന വൈവിധ്യങ്ങൾ നിരവധിയാണ്. സർവ്വതിന്റെയും നിലനില്പ് മാറ്റങ്ങൾ പകർന്നുനൽകുന്ന വൈവിധ്യങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നു.

മാറ്റങ്ങൾ കൊണ്ടുവരുന്ന വൈവിധ്യങ്ങളെ മുൻകൂട്ടി കാണുവാനും, അവയിൽ വേണ്ടുന്ന പരിവർത്തനം വരുത്തുവാനോ, അതുമല്ലെങ്കിൽ ചില മാറ്റങ്ങളെ ഒഴിഞ്ഞുപോകുവാനോ ഉള്ള പ്രാപ്തി ജ്യോതിഷപ്രവചനങ്ങൾ നൽകുന്നു. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ദിവസഫലമാണ് ചുവടെ നൽകിയിരിക്കുന്നത്.

 മേടം

മേടം

വളരെ സന്തോഷകരമായ ഒരു ഭാവത്തിലായതുകൊണ്ട് ഇന്ന് എന്തിനും താങ്കൾ അതെ എന്ന് പറയും. ക്രിയാത്മകമായ മനോഭാവം ഉണ്ടായിരിക്കുന്നത് ഏതൊരു പരിതഃസ്ഥിതിയേയും മെച്ചവും കൂടുതൽ വിജയകരവുമാക്കും. പക്ഷേ, ഇന്നത്തെ ദിവസം എന്തെങ്കിലും ചെയ്യുവാൻ തീരുമാനിക്കുന്നത് വളരെ വിവേകപൂർവ്വം ആയിരിക്കണം.

അത്ര അനുയോജ്യമല്ലാത്ത ഒന്നിനോട് താങ്കൾ അനുകൂലത കാണിക്കുകയാണെങ്കിൽ, മുൻപുള്ള കടപ്പാടുകൾ കാരണമായി മറ്റെന്തെങ്കിലും താങ്കൾക്ക് നഷ്ടമാകാം. വളരെ മഹത്തരമായ ഒരു അവസരമോ വാഗ്ദാനമോ വരാൻ പോകുകയാണ്. അത് വന്നെത്തുന്നതുവരെ മറ്റെല്ലാ തീരുമാനങ്ങളെയും മാറ്റിവയ്ക്കുക.

 ഇടവം

ഇടവം

അസുഖകരമായ അനുഭവങ്ങൾ എന്തെങ്കിലും താങ്കളുടെ മനസ്സിൽ കടന്നുകൂടിയിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം പ്രഭാതംമുതൽതന്നെ വിഷാദം നിഷലിച്ച് കാണപ്പെടുന്നത്. അപ്രീതികരമായ എന്തോ കാര്യങ്ങൾ കേൾക്കുവാനുണ്ടെന്നുള്ള ആശങ്ക താങ്കളെ പിടികൂടിയിരിക്കുന്നു. തൊഴിൽമേഖലയിൽ ചില തടസ്സം താങ്കൾ കാണുന്നുണ്ട്. പക്ഷേ, അതിനെ പ്രതികരിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ മറ്റൊരു പ്രശ്‌നം തലയുയർത്താം.

ഏതോ കാര്യത്തിൽ വളരെയധികം മൂല്യം കല്പിക്കപ്പെട്ടിരുന്ന വ്യക്തിയിൽനിന്നും സുഖകരമല്ലാത്തത് കേൾക്കുവാനുള്ള സാഹചര്യം ഉണ്ടാകാം. ഗ്രഹാധിപന്മാരുടെ പ്രത്യേകമായ ഊർജ്ജം താങ്കളിൽ അടങ്ങിയിരിക്കുന്നു. വിവേകപൂർവ്വം മുന്നോട്ട് നീങ്ങുകയാണെങ്കിൽ, അഭിമുഖീകരിക്കാനിരിക്കുന്ന തടസ്സങ്ങളെ താങ്കൾക്ക് ഒഴിവാക്കുവാൻ കഴിയും.

മിഥുനം

മിഥുനം

താങ്കളിലെ അന്തർജ്ഞാനം വളരെയധികം പ്രബലമായാണ് കാണപ്പെടുന്നത്. പ്രത്യാശാനിർഭരമായ ഉദ്യമത്തോടെ ഫലവത്തായ ചില ചുവടുവയ്പുകൾ നടത്താൻ താങ്കളെ അത് സഹായിക്കും. ഒരു പ്രത്യേക ദിശയിലേക്ക് നയിക്കുന്ന ശക്തമായ വികാരവിചാരങ്ങൾ താങ്കൾക്ക് ഉണ്ടാകാം. പക്ഷേ, ആലോചിച്ചുവേണം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. താങ്കൾ തീരുമാനങ്ങളിൽ ശരിയായിരിക്കാം, പക്ഷേ ചില വളവും തിരിവും കാണുന്നുണ്ട്.

ചിന്താഗതികളെ നേരാംവണ്ണം സമന്വയിപ്പിച്ച് നല്ലൊരു പദ്ധതി ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഏറ്റവും നല്ല ഫലം താങ്കൾ നേടിയെടുക്കും. സാവധാനം മുന്നോട്ടുനീങ്ങി വേണ്ടുന്നത് കൈക്കൊള്ളുവാൻ താങ്കളിലെ ആത്മചേതനയെ അനുവദിക്കുക.

 കർക്കിടകം

കർക്കിടകം

തൊഴിൽ ധാർമ്മികതയെ ആവേശകരവും അടിച്ചമർത്താനാകാത്തതുമായ ഒരു മനോഭാവമാക്കി മാറ്റുകയാണെങ്കിൽ, താങ്കൾ വിജയിച്ചു എന്നുവേണം കരുതാൻ. പ്രത്യേകമായ ഏതോ ഒരു രീതിയിൽ ജീവിതത്തെ മെച്ചമാക്കുവാൻ ശ്രമിക്കുകയാണ്. തീർച്ചയായും താങ്കൾക്ക് അങ്ങനെ കഴിയും. ദോഷൈകദൃക്കായ അതുമല്ലെങ്കിൽ പ്രത്യാശാരഹിതമായ പെരുമാറ്റമാണ് ഇപ്പോൾ താങ്കളെ പിന്നിലേക്ക് വലിക്കുന്ന ഒരേയൊരു കാര്യം.

താങ്കളെ ക്ഷീണിതനാക്കുവാനും പ്രത്യാശാരഹിതനുമാക്കാൻ കാരണങ്ങൾ ഉണ്ടാകാമെങ്കിലും, സാദ്ധ്യമായതിനെ വിട്ടുകളയരുത്. ധാരാളം അത്ഭുതങ്ങളും സാദ്ധ്യതകളും താങ്കളെ കാത്തിരിക്കുന്നു. അവയെ നേടിയെടുത്താലും.

 ചിങ്ങം

ചിങ്ങം

കാഴ്ചയ്ക്ക് വളരെയധികം അപ്രാപ്യമായോ സമീപിക്കാൻ വിഷമകരമായോ തോന്നുന്ന ഒരു വ്യക്തിയുമായി എന്തോ സംഭാഷണം നടത്താൻ താങ്കൾ ആഗ്രഹിക്കുന്നു. ചിന്താക്കുഴപ്പത്തിലായിരിക്കുന്ന താങ്കൾ എന്തായാലും ആ വ്യക്തിയുമായി ഇടപെടുകയും സംസാരിക്കുകയും ചെയ്യും. സാധാരണയായി വളരെ ധീരനായ വ്യക്തിയാണ് താങ്കൾ.

അതുകൊണ്ടുതന്നെ ലജ്ജയും ഉൾവലിവും താങ്കൾക്ക് അനുഭവപ്പെടാറില്ല. താങ്കളുടെ ചിന്തനീയ മനസ്സിൽ ആ വ്യക്തിയെക്കുറിച്ചുള്ള പ്രശംസ ഉടലെടുത്തിരിക്കുന്നതും, ആ വ്യക്തിയുമായുള്ള ഇടപെടൽ എത്രത്തോളം മൂല്യവത്തായിരിക്കും എന്ന് ചിന്തിക്കുന്നതും അക്കാരണത്താലാണ്. പിന്നിലേക്ക് വലിയേണ്ടതില്ല. സമാനമായ രീതിയിൽത്തന്നെ താങ്കൾ കാണപ്പെടുമെന്നതും പ്രശംസിക്കപ്പെടുമെന്നതും നിസ്തർക്കമാണ്.

 കന്നി

കന്നി

മനോഹരമായ ആശയങ്ങൾകൊണ്ട് താങ്കളുടെ മനസ്സിപ്പോൾ നിറഞ്ഞുപൊന്തുകയാണ്. മാത്രമല്ല ആ ആശയങ്ങളെ വിശേഷപ്പെട്ട ലക്ഷ്യങ്ങളാക്കി മാറ്റുവാനുള്ള പ്രയത്‌നത്തിലുമാണ് താങ്കൾ. പ്രയോജനകരമായ താങ്കളുടെ സമീപനത്തിന്റെ ഒരു ചേരുവതന്നെയാണ് താങ്കളുടെ ഇപ്പോഴുള്ള ആവേശം. പക്ഷേ, സ്വന്തം കഴിവിന്റെ മുകളിൽ കാര്യങ്ങളെ വലിച്ച് തലയ്ക്കുമീതെ കയറ്റുകയല്ല എന്ന് ഉറപ്പുണ്ടായിരിക്കണം.

ഇതിനോടകം ആരംഭിച്ചുകഴിഞ്ഞ വേറെയും ലക്ഷ്യങ്ങൾ താങ്കൾക്കുണ്ട്. മാത്രമല്ല അവയൊക്കെ പൂർത്തീകരണത്തിന്റെ വിളുമ്പിലുമായിരിക്കാം. മറ്റെന്തെങ്കിലും നേടുവാനുള്ള ശ്രമത്തിനിടയിൽ അവയെ വഴിയിൽ തള്ളിക്കളയരുത്. ആദ്യം തുടങ്ങിയവയെ പൂർത്തിയാക്കിയിട്ട് അടുത്ത ചുവടുവയ്പ് നടത്തുന്നതായിരിക്കും ഉചിതം.

 തുലാം

തുലാം

വൈകാരികമായ ഒരു എഴുന്നേറ്റം ഇപ്പോൾ ആരോ താങ്കളിൽ ഉടലെടുപ്പിച്ചിരിക്കുന്നു. ആ വ്യക്തി പറഞ്ഞ, അതുമല്ലെങ്കിൽ ചെയ്ത എന്തോ ഒരു കാര്യം എവിടെയോ ഒരു തന്ത്രിയെ മീട്ടിയിരിക്കുന്നു. അങ്ങനെ വളരെ ആഴത്തിലും അർത്ഥപൂർണ്ണതയിലുമുള്ള എന്തിനെയോ കുറിച്ച് താങ്കൾ അത്യധികം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.

ഒരു സംഭാഷണത്തെ എങ്ങനെ സമീപിക്കണമെന്ന് നിശ്ചയമില്ലായ്കയാൽ താങ്കൾ ഒഴിവാക്കിയിരിക്കുന്നു. പക്ഷേ, താങ്കൾ കരുതുന്നതുപോലെ അതൊന്നും അത്ര വിഷമകരമല്ല. പ്രത്യേകമായ ആ വ്യക്തിയോട് സംഭാഷണം തുടങ്ങുകയാണെങ്കിൽ, വളരെ വലിയ സ്വീകാര്യതയായിരിക്കും താങ്കൾക്ക് ലഭിക്കുക. കാര്യങ്ങൾ അവിടെനിന്നും ആരംഭിക്കുകയും ചെയ്യും. താങ്കൾക്ക് വേണ്ടിയിരിക്കുന്നത് ഒരു പ്രവേശനമാർഗ്ഗമാണ്. അത് നേടിയെടുത്താലും.

 വൃശ്ചികം

വൃശ്ചികം

സ്വയം എന്തോ ഒരു കാര്യം വളരെ ഗാഢമായി താങ്കൾ ചിന്തിക്കുകയാണ്. ഒരു നിലപാടെടുക്കണമെന്ന് താങ്കൾ ആഗ്രഹിക്കുന്നു. എന്നാൽ കാര്യങ്ങളെ ഏറ്റെടുക്കുവാൻ തുനിയുന്നതിനുമുമ്പ് മനസ്സിലാക്കുക; എത്രത്തോളം കൂടുതൽ താങ്കൾ ആരെയെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നുവോ, അതിനുവേണ്ടി എത്രത്തോളം സമ്മർദ്ദം ചെലുത്തുന്നുവോ, അത്രത്തോളം കുറച്ചുമാത്രമേ താങ്കൾ ശരിയാണെന്നുള്ള കാര്യം മറ്റൊരാളെ ബോധ്യപ്പെടുത്തുവാൻ കഴിയുകയുള്ളൂ. വിശ്വസിച്ചുവച്ചിരിക്കുന്ന കാര്യത്തിന്‌മേൽ വളരെ വികാരവിവശനായ സംഭാഷിതനാകുവാൻ താങ്കൾക്ക് കഴിയും.

ചിലപ്പോൾ മറ്റുള്ളവർ എന്ത് വിശ്വസിക്കുന്നു, അതുമല്ലെങ്കിൽ എന്ത് കരുതുന്നു എന്ന് പരിഗണിക്കാതെ താങ്കൾ വളരെയേറെ തീവ്രവും സ്വയം ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടവനായും കാണപ്പെടുന്നു. താങ്കളുടെ സമീപനത്തിൽ വളരെയധികം ലാളിത്യം ഉൾക്കൊള്ളുക. അങ്ങനെയെങ്കിൽ ഉദ്ദേശിക്കുന്ന വ്യക്തിയെ ലാഘവത്തിൽ താങ്കളുടെ വരുതിയിൽ കൊണ്ടുവരുവാൻ കഴിയും.

 ധനു

ധനു

ഒരു പ്രത്യേക പദ്ധതിയെ പ്രായോഗിമാക്കുവാൻവേണ്ടി ഭ്രമാത്മകമായ ആശയങ്ങളെ താങ്കൾ കൈക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ അവ അത്ഭുതകരമാകാം. പക്ഷേ താങ്കളെ നിരൂപിക്കുവാനായി ആരോ നിലകൊള്ളുന്നുണ്ട്. ഈ സംരംഭത്തിൽ താങ്കൾ വെറും തുടക്കക്കാരൻ മാത്രമാണ്.

താങ്കളുടെ ആശയം പിന്നീടെപ്പോഴെങ്കിലും തികച്ചും അനുയോജ്യമാണ്. പക്ഷേ ഇപ്പോൾ കുറച്ചുകൂടി വിവേകത്തോടുകൂടിയ പ്രായോഗികമായ മറ്റൊരു കാഴ്ചപ്പാടാണ് താങ്കൾക്ക് വേണ്ടത്. മറ്റുള്ളവർക്ക് പറയുവാനുള്ളത് നന്നായി കേൾക്കുക. അതിൽനിന്നുള്ള ശരികൾക്കൊത്തവണ്ണം പ്രവർത്തിക്കുക. ശരിയായ സംഘടിതപ്രവർത്തന മനോഭാവം താങ്കൾക്ക് ഉണ്ടെങ്കിൽ, മറ്റ് മാർഗ്ഗങ്ങളെ സ്വീകരിക്കുവാൻ താങ്കൾ എപ്പോഴും തയ്യാറായിരിക്കും.

 മകരം

മകരം

വളരെയധികം വികാരവിവശനായി താങ്കൾ ഇപ്പോൾ കാണപ്പെടുന്നു. ജീവിതം കൃത്യമായി ക്രമീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, നല്ല സൗഭാഗ്യങ്ങൾ താങ്കളുടെ മാർഗ്ഗമദ്ധ്യേ നിലകൊള്ളുന്നത് താങ്കൾക്ക് സംവേദിക്കുവാൻ കഴിയും. സ്വന്തം ചർമ്മത്തിനുള്ളിൽ ആത്മവിശ്വാസവും ആശ്വാസവും കൈക്കൊള്ളണം. ഇപ്പോൾ കാണപ്പെടുന്ന വെല്ലുവിളികളെ സ്വീകരിക്കുക.

അല്ലായെങ്കിൽ അവയൊക്കെ താങ്കളെ മോശപ്പെട്ട ഒരു അവസ്ഥയിലായിരിക്കും കൊണ്ടെത്തിക്കുന്നത്. ഇപ്പോൾ തോന്നുന്ന ആത്മവിശ്വാസത്തിന്റെ അളവുവച്ച് നോക്കിയാൽ, എന്തും താങ്കൾക്ക് വിജയകരമാക്കി മാറ്റുവാൻ കഴിയും. മാറ്റിവച്ച സംഭാഷണം വീണ്ടും ഉണ്ടാകുകയാണെങ്കിൽ, ഉദ്ദേശിക്കുന്ന കാര്യങ്ങൾ വെളിവാക്കുവാനുള്ള ഉചിതമായ സന്ദർഭമാണത്.

 കുംഭം

കുംഭം

അടുത്ത കാലത്തായി താങ്കൾ വിഷമങ്ങളെ നേരിടുകയാണ്. അവ ചിലപ്പോൾ സാമ്പത്തികം മാത്രമായിരിക്കില്ല. വളരെയധികം വൈകാരിക പ്രശ്‌നങ്ങളും ഇപ്പോൾ താങ്കൾക്ക് അഭിമുഖീകരിക്കുവാനായി നിലകൊള്ളുന്നു. അങ്ങനെ സ്വയം ഒരു തീർച്ചയില്ലായ്മയിലേക്ക് താങ്കൾ വഴുതിവീണിരിക്കുകയാണ്.

പക്ഷേ കാര്യങ്ങളെ കണ്ണുതുറന്ന് നോക്കുകയാണെങ്കിൽ, ഉദ്ദേശിക്കുന്ന തരത്തിലുള്ള വിഘാതങ്ങൾ ഒന്നുംതന്നെ ഇല്ലായെന്ന് മനസ്സിലാക്കുവാനാകും. ആത്മവിശ്വാസത്തോടെ മുന്നിലേക്ക് പ്രയാണം ചെയ്യുക. താങ്കളുടെ ഉള്ളിൽ അടങ്ങിയിരിക്കുന്ന ആന്തരികോർജ്ജം താങ്കളെ ശരിയായ വിജയത്തിന്റെ പാതയിൽ കൊണ്ടെത്തിക്കും. ധൈര്യമായി മുന്നോട്ടുതന്നെ പോകുക.

 മീനം

മീനം

അത്ഭുതകരമായ എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടായിരിക്കാം. പക്ഷേ മനസ്സിന്റെ ശക്തി വളരെ വലിയ ഒന്നാണെന്ന് കണ്ടറിയുക. നമുക്ക് ശരിയ്ക്കും അറിയാൻ പാടില്ലാത്ത ജീവിതങ്ങളിൽ ധാരാളം നിഗൂഢതകൾ നിലകൊള്ളുന്നുണ്ടാകും. എന്നാൽ താങ്കളെ സംബന്ധിച്ച് വളരെയധികം നിഗൂഢതകൾ യഥാർത്ഥമായിത്തന്നെ നിലകൊള്ളുന്നു.

അത് നല്ലൊരു കാര്യവുമാണ്. പക്ഷേ, മാന്ത്രികത മാത്രമായി താങ്കൾ ലക്ഷ്യത്തിൽ എത്തിച്ചേരുകയില്ല. താങ്കളുടെ മനസ്സിന് ധാരാളം കഴിവുകളുണ്ട്. അനുയോജ്യമായ ഒരു അന്തരീക്ഷത്തെ ആ മനസ്സ് ഉപയോഗിച്ച് സൃഷ്ടിക്കൂ. അപ്പോൾ അവിടെ താങ്കൾക്ക് ലക്ഷ്യത്തെ കാണുവാൻ കഴിയും. എന്തിനും പ്രായോഗികമായ ഒരു വശമുണ്ടെന്നുള്ള കാര്യം വിസ്മരിക്കാതിരിക്കുക. അതൊക്കെ താങ്കൾക്ക് അറിയാവുന്ന കാര്യമാണ്. ധൈര്യസമേതം മുന്നോട്ടുനീങ്ങുക.

English summary

Daily Horoscope 15-5-2018

reading their daily horoscope first thing in the morning in the newspaper, or online. Daily horoscopes are generic in nature, people easily relate to them in some way or another, and as they mostly focus on the positive aspects
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more