For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (13-7-2018 - വെള്ളി)

  |

  ജ്യോതിർഗോളങ്ങളുടെ പ്രഭാവത്തിലൂടെ ധനാത്മകവും നിഷേധാത്മകവുമായ ധാരാളം മാറ്റങ്ങൾ ഓരോ ദിവസവും നമ്മെ കടന്നുപോകുന്നു. 13-7-2018 ,

  ദിവസഫലം വായിച്ചറിയൂ , ദിവസത്തെ ക്രമീകരിക്കൂ.

  ശാരീരികവും മാനസ്സികവുമായ ഉയർച്ചതാഴ്ചകൾ അവ പകർന്നുനൽകുകയും ചെയ്യുന്നു. ജ്യോതിഷപ്രവചനങ്ങളിലൂടെ അവയെ മുൻകൂട്ടി കാണുന്ന നാം ബൗദ്ധികമായ തയ്യാറെടുപ്പുകൾ കൈക്കൊണ്ട് മാറ്റങ്ങളെ അനുകൂലമാക്കുകയും സന്തോഷവും സംതൃപ്തിയും ആർജ്ജിച്ച് മുന്നോട്ടുള്ള പ്രയാണം തുടരുകയും ചെയ്യുന്നു.

   മേടം

  മേടം

  ഇന്നൊരു എതിർപ്പുണ്ടാകാം. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയുമായി നിലകൊള്ളുന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയായിരുന്ന ആ അവസരത്തിലേക്കുള്ള ഒരു ജാലകമായിരിക്കാം അത്. ഇവിടെ നിലകൊള്ളുന്ന സാമർത്ഥ്യത്തെ ആദ്യമൊന്നും താങ്കൾക്ക് കാണുവാൻ കഴിയില്ല.

  എന്നാൽ ആ വിഷയത്തെ മനോഹരമായി കൈകാര്യം ചെയ്യുകയാണെങ്കിൽ, ജീവിതത്തിൽ ഫലഭൂയിഷ്ടമായ മാറ്റങ്ങൾ വരുത്തുവാൻ കഴിയുന്ന ഒരു സംഭാഷണത്തിലേക്ക് അത് വഴിനടത്തും. തുടക്കത്തിൽ അക്രമാസക്തമായിരിക്കുന്നതിനേക്കൾ, പ്രശ്‌നപരിഹാരത്തിനുള്ള അവസരമായി അതിനെ സ്വീകരിക്കുകയും, ഒരിക്കൽ മനോഹരമായിരുന്ന ആ അവസ്ഥയെ വീണ്ടെടുക്കുകയും ചെയ്യുക. ഇത് രണ്ടാമത്തെ ഊഴമാണ്.

   ഇടവം

  ഇടവം

  മറ്റുള്ളവരിൽനിന്നും വിലയിരുത്തലുകൾ നേടി മനസ്സിന് ശാന്തിയും സ്വരൈക്യവും ഉണ്ടാക്കിയെടുക്കാമെന്ന് താങ്കൾ ചിന്തിക്കുകയായിരിക്കാം. താങ്കളുടെ ആശങ്കകളെ മറ്റുള്ളവർ ലഘൂകരിക്കും എന്ന് ചിന്തിക്കുന്നു. കുറച്ച് സമയത്തേക്ക് അത് മെച്ചമായി തോന്നാം. എന്നാൽ ക്രമേണ പ്രതികൂലാത്മകമായ അനുഭവങ്ങൾ കടന്നുവരും.

  ശരിയായ ആന്തരിക സമാധാനവും സ്വരൈക്യവും കണ്ടെത്താൻ, അവയെ യഥാർത്ഥമായി കൃഷിചെയ്യണം. ശാന്തിയിലേക്കുപോകാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്. ഏറ്റവും മെച്ചമായ രീതിയിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അവയെല്ലാം നിലകൊള്ളുന്നു. അത്തരം മാർഗ്ഗങ്ങളെ ധ്യാനത്തിലൂടെയും മറ്റ് അനുകൂല രീതികളിലൂടെയും കണ്ടെത്തുക. ആവശ്യമായതിനെ നേടിയെടുക്കാൻ സഹായിക്കുന്നത് എന്താണെന്ന് അങ്ങനെ തിരിച്ചറിയുക.

   മിഥുനം

  മിഥുനം

  ജീവിതത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സാമ്പത്തികനിലയോ മറ്റ് സാഹചര്യങ്ങളോ കാരണമായി മനഃക്ലേശം, നിരാശ, സമ്മർദ്ദം തുടങ്ങിയവയൊക്കെ ബാധിച്ചിരിക്കുന്നതായി താങ്കൾക്ക് അനുഭവപ്പെടാം. ഈ ആശങ്കകളിലും വികാരവിചാരങ്ങളിലും മുഴുകുകയാണെങ്കിൽ, വികാരവിക്ഷോഭങ്ങളുടെ കൂടുതൽ ആഴത്തിലുള്ള ഒരു ഗർത്തം കുഴിച്ചുണ്ടാക്കുവാനേ കഴിയൂ.

  പകരം, ഇപ്പോൾ ശരിയായി തോന്നാത്ത കാര്യങ്ങളെ പരിഹരിക്കുന്നതിനുവേണ്ടി ആ ഊർജ്ജത്തെ വിനിയോഗിക്കുവാൻ വേണ്ടുന്ന മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുക. മനഃക്ലേശത്തിൽ നിലകൊള്ളുന്ന ഊർജ്ജത്തെ ശരിയായ ദിശയിലേക്ക് നിർദ്ദേശിക്കുകയാണെങ്കിൽ, മഹത്തായ ആശയങ്ങളിലേക്കും നേട്ടങ്ങളിലേക്കും അത് താങ്കളെ കൊണ്ടുപോകും.

   കർക്കിടകം

  കർക്കിടകം

  സൗഭാഗ്യത്തിന്റേതായ ഊർജ്ജം ഇപ്പോൾ സമീപിക്കുകയാണ്. വാസ്തവത്തിൽ അത് താങ്കളുടെ ദിശയിലേക്കുള്ള മാർഗ്ഗമദ്ധ്യേ നിലകൊള്ളുകയാണ്. ആ ഊർജ്ജം എത്തിച്ചേരുന്നതിനുമുമ്പ്, ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യത്തിൽ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അത് ഒരു ഒറ്റ കാര്യമാകണമെന്നില്ല. എന്നാൽ താങ്കൾക്കും താങ്കളുടെ വലിയ സ്വപ്നങ്ങളിലെ വേണ്ടപ്പെട്ടവർക്കും വേണ്ടിയുള്ള ആരോഗ്യം സന്തോഷം തുടങ്ങിയവയുടെ ഒരു ശ്രേണിതന്നെയാകാം.

  ഇക്കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, ആനന്ദകരമായ പ്രത്യാശകളോടും, ഇളം മനസ്സോടുംകൂടി അങ്ങനെ ചെയ്യുക. ആ ഊർജ്ജം വലിയ ശക്തിയ്ക്ക് വഴിമാറും. താങ്കളുടെ ഏറ്റവും തീവ്രവും അത്യധികം വിസ്മയാവഹവുമായ സ്വപ്നങ്ങൾ ഉൾപ്പെടെ ധാരാളം കാര്യങ്ങൾ മുന്നിൽ നിലകൊള്ളുകയാണ്.

   ചിങ്ങം

  ചിങ്ങം

  താങ്കളുടെ ജീവിതവും, അധിവസിക്കുന്ന ലോകവും താങ്കൾതന്നെ സൃഷ്ടിച്ചുകഴിഞ്ഞു. അതെ, അനുഭവങ്ങളിലൂടെയും, അറിയാവുന്നതും സ്‌നേഹിക്കുന്നതുമായ വ്യക്തികളിലൂടെയും ജീവിതവും താങ്കളുടെ ലോകവും രൂപപ്പെട്ടിരിക്കുന്നു.

  സ്വയം വിലയിരുത്തുന്നതിനേക്കാൾ കൂടുതൽ ശക്തി താങ്കൾക്കുണ്ട്. ജീവിതത്തിലെ ഇപ്പോഴുള്ള സ്ഥാനത്തിൽ സംതൃപ്തിയില്ലെങ്കിൽ, ആഗ്രഹിക്കുന്ന രീതിയിലേക്ക്‌ അതിനെ പരിവർത്തനം ചെയ്യുവാനുള്ള കരുത്ത് താങ്കൾക്കുണ്ട്. ഒരു ശില്പമോ ചിത്രമോ സൃഷ്ടിക്കുന്നതുപോലെ അതിനെപ്പറ്റി ചിന്തിക്കുകയും, ഒരു പ്രാവശ്യം ഒരുചുവട് എന്ന രീതിയിൽ അവയെ കൈക്കൊള്ളുകയും ചെയ്യുക. മിക്കവാറും ഒറ്റ രാത്രികൊണ്ട് അത് സംഭവിക്കുകയില്ല, എങ്കിലും അത് സംഭവിക്കും.

  കന്നി

  കന്നി

  താങ്കളുടെ ജീവിതം ഒരല്പം ഉലഞ്ഞും നിയന്ത്രണാതീതമായും നിലകൊള്ളുന്നതായി കാണപ്പെടാം. പക്ഷേ അത് ചിലപ്പോൾ ഒരു പുനർജനനത്തിന്റെ മുന്നോടിയായിരിക്കാം. വലിയൊരു രൂപാന്തരീകരണത്തിന്റെ കിഴുക്കാംതൂക്കിൽ താങ്കൾ നിലകൊള്ളുകയാണ്. അതായത് താങ്കളെ കൂടുതൽ സന്തോഷിപ്പിക്കുവാനും, കൂടുതൽ ആത്മവിശ്വാസമുണ്ടാക്കുവാനും, ലോകത്തെ കൈയിലെടുക്കാൻ കൂടുതൽ പ്രാപ്തി നൽകുകയും ചെയ്യുന്ന ഒരു അവസ്ഥയുടെ വിളുമ്പിൽ.

  ഇനിയും തയ്യാറായിട്ടില്ല എന്ന് കരുതുന്ന വലിയ അവസരങ്ങൾ താങ്കളുടെ അടുത്തേക്ക് വരും. അടുത്ത് എത്തുമ്പോഴേക്കും, വളരെ ലാഘവത്തിൽ അവയെ കൈക്കൊള്ളുവാൻ താങ്കൾക്ക് കഴിയും. എന്താണ് ജീവിതത്തിൽ വേണ്ടതെന്ന് സമാധാനത്തേടെ ചിന്തിക്കൂ. പ്രത്യാശയിലേക്കും സ്വരൈക്യത്തിലേക്കും നയിക്കുന്ന പ്രകമ്പനത്തെ അത് എളുപ്പമാക്കും.

   തുലാം

  തുലാം

  വളരെ ഊഷ്മളമായും, സ്‌നേഹവായ്‌പോടും, വാത്സല്യാതിരേകത്തോടും നിലകൊണ്ട് ചില ആളുകൾ ശ്രദ്ധയാകർഷിക്കാറുണ്ട്. മറ്റു ചിലർ വളരെ പരുഷമായി നിലകൊണ്ടും, ശല്യമായി മാറിയും പ്രതികൂലാത്മക രീതികളിലൂടെ ശ്രദ്ധിക്കപ്പെടാൻ അന്വേഷിക്കുന്നു. ഇരു വിഭാഗത്തിനും മനസ്സിലുള്ളത് ഒരേ ലക്ഷ്യംതന്നെയാണെങ്കിലും, രണ്ടാമത് പറഞ്ഞതിനേക്കാൾ ആദ്യം പറഞ്ഞ വിഭാഗമാണ് അന്വേഷിക്കുന്നതിനെ ആകർഷിക്കാൻ കൂടുതൽ സാദ്ധ്യതയുള്ളവർ.

  താങ്കളുടെ ശ്രദ്ധയാകർഷിക്കാൻ ആരോ ശ്രമിക്കുന്നുണ്ട്. ആ വ്യക്തി ചിലപ്പോൾ പൊങ്ങച്ചസഞ്ചിയായിരിക്കാം, ശല്യമായിരിക്കാം, ചിലപ്പോൾ ഉപദ്രവകരവുമായിരിക്കാം. ശ്രദ്ധയാകർഷിക്കുന്ന പെരുമാറ്റമായി ചിലപ്പോൾ താങ്കൾക്കത് തോന്നുകയില്ല. വാസ്തവത്തിൽ അതാണ് സംഭവിക്കുന്നത്. താങ്കൾ ശ്രദ്ധിക്കുകയും, സ്‌നേഹവും ആശ്വാസവും വാഗ്ദാനം ചെയ്യുകയുമാണെങ്കിൽ, മോശപ്പെട്ട പെരുമാറ്റം ഉടനെ അവസാനിക്കും.

  വൃശ്ചികം

  വൃശ്ചികം

  താങ്കളുടെ തൊഴിൽ പരിതഃസ്ഥിതിയിലോ സാമൂഹികവൃത്തത്തിലോ നിലകൊള്ളുന്ന ഒരു വ്യക്തിയെ ശത്രുവായി തോന്നാം. ആ വ്യക്തി താങ്കളെ തരംതാഴ്ത്തുന്നു എന്നോ, ഏതെങ്കിലും തരത്തിലുള്ള ക്ലേശം ഉണ്ടാകുവാൻ കാരണമാകുകയാണെന്നോ വിചാരിക്കാം.

  കേട്ടതിനെയോ, അതുമല്ലെങ്കിൽ നേരിട്ട് ആരെങ്കിലും താങ്കളോട് പറഞ്ഞതിനെയോ അടിസ്ഥാനമാക്കി, അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു മണ്ഡലത്തിലെ താങ്കളുടെ സ്വന്തം അരക്ഷിതാവസ്ഥയിൽനിന്നോ ആത്മസന്ദേഹത്തിൽനിന്നോ ആയിരിക്കാം ആ വിലയിരുത്തൽ ഉണ്ടായിരിക്കുന്നത്. ഏതെങ്കിലും ശത്രു ഉണ്ടായിരിക്കുക സംഭാവ്യമല്ല. ആ ചിന്തയെ വിട്ടുകളയാമെങ്കിൽ, താങ്കളെ അത് സ്വതന്ത്രമാക്കും. അവബോധം ഒരു യാഥാർത്ഥ്യമാണ്. അതിനാൽ താങ്കളുടെ അവബോധത്തെ മാറ്റുക. അതിനെത്തുടർന്ന് ക്രിയാത്മകമായ മാറ്റങ്ങൾ ഉടലെടുക്കും.

   ധനു

  ധനു

  മോശപ്പെട്ട മനോഭാവത്തോടുകൂടി അസുഖകരമായ ഒരു കടപ്പാടിനെ സമീപിക്കുകയാണെങ്കിൽ, നീന്തുവാനുള്ള വെള്ളത്തെ കൂടുതൽ കലക്കുന്നതുപോലെയായിരിക്കും. പൂർത്തിയാക്കുവാനുള്ള കുറേ ബാധ്യതകൾ താങ്കൾക്കുണ്ട്. പക്ഷേ അതിനെ താല്പര്യത്തോടെ കാണുന്നില്ല. മാത്രമല്ല ആ കടപ്പാടുകളെ ശപിക്കുകകൂടി ചെയ്യുന്നു.

  വ്യത്യസ്തമായ രീതിയിൽ അതിനെ കാണുവാൻ ശ്രമിക്കുകയാണെങ്കിൽ, അതൊരു നേട്ടത്തിനുവേണ്ടിയാണെങ്കിലും, അതുമല്ലെങ്കിൽ പ്രയോഗിക്കാനാകുന്ന മറ്റേതെങ്കിലും അനുകൂലാർത്ഥത്തിലാണെങ്കിലും, അതിൽനിന്നും ചില നല്ല കാര്യങ്ങൾ ലഭിക്കും. അങ്ങനെയെങ്കിൽ ആ ബാധ്യതകളെ കൈക്കൊള്ളുവാനും പൂർത്തിയാക്കുവാനും വലിയ വിഷമമുണ്ടാകുകയില്ല.

   മകരം

  മകരം

  ജീവിതത്തിൽ വലിയ അഭിവൃദ്ധിയും ധാരാളിത്തവും സ്വാഗതംചെയ്യുവാൻ ഇപ്പോൾ അനുഭവപ്പെടുന്ന വ്യാകുല ചിന്തകളെയും വികാരങ്ങളെയും നീക്കംചെയ്യേണ്ടിയിരിക്കുന്നു. ഹൃദയത്തിൽ ദുഃഖവും ദേഷ്യവും സ്ഥാനംപിടിക്കുകയാണെങ്കിൽ, ആനന്ദത്തിന് നിലകൊള്ളുവാൻ ഇടമുണ്ടാകുകയില്ല.

  ചപ്പുചവറുകളും, പഴകിയ തുണിക്കെട്ടുകളും, ഉപയോഗിക്കാത്ത കളിപ്പാട്ടങ്ങളും, പൂർത്തിയാകാത്ത പ്രയോഗങ്ങളും വാരി പുറത്തേക്ക് കളയുകയാണെങ്കിൽ, കൂടുതൽ പ്രധാന്യമുള്ള വസ്തുക്കൾക്കായി ഇടമുണ്ടാകും. അതേ രീതിതന്നെയാണ് ജീവിതത്തിൽ പ്രയോഗിക്കേണ്ടത്. പ്രതികൂലാത്മകമായ പ്രശ്‌നങ്ങളെ ഓരോന്നായി കൈകാര്യം ചെയ്യുകയാണെങ്കിൽ, മെച്ചമായ കാര്യങ്ങളെ സന്നിവേശിപ്പിക്കാൻ വേണ്ടുന്ന സൗകര്യമുണ്ടാകും.

   കുംഭം

  കുംഭം

  മെച്ചപ്പെട്ട യൗക്തിക മാനസ്സികാവസ്ഥ പ്രത്യക്ഷമായി കാണപ്പെടുന്നതുകൊണ്ട്, താങ്കളിൽ സമ്പന്നമായിരിക്കുന്ന സഹാനുഭൂതിയെ കാണുവാൻ ആളുകൾക്ക് കഴിയില്ല. ലോകോപകാരത്തിന്റെ രാശിയാണ് താങ്കളുടേത്, പലപ്പോഴും താങ്കൾ വളരെ ദയാലുവുമാണ്. പക്ഷേ നല്ല പ്രവർത്തികളെ മറവിൽ സൂക്ഷിക്കുന്നു.

  കാരണം, സഹായിക്കുക എന്നത് അതിനുവേണ്ടി അംഗീകരിക്കപ്പെടുന്നതിനേക്കാൾ പ്രധാനമാണെന്ന് താങ്കൾ വിചാരിക്കുന്നു. ജീവിതത്തിലെ ഏതോ ഒരു വ്യക്തിയ്ക്ക് സഹായം ആവശ്യമാണ്. പക്ഷേ ആ വ്യക്തി സഹായത്തിനുവേണ്ടി താങ്കളുടെനേരേ തിരിയുകയില്ല. ആർക്കെങ്കിലും താങ്കളെ ആവശ്യമാണെന്ന് സംവേദിക്കാൻ കഴിയുകയാണെങ്കിൽ, അതിനെ കണ്ടെത്തുക. കൈകടത്തുകയാണെന്ന് ചിന്തിക്കേണ്ടതില്ല.

   മീനം

  മീനം

  കാര്യക്ഷമമായ ഭാവിയ്ക്ക് ഉള്ളതിനേക്കാൾ കൂടുതൽ അധീശത്വം താങ്കളുടെമേൽ ഭൂതകാലത്തിനുണ്ട്. പിന്നിലേക്കുനോക്കി പിശകുകളെക്കുറിച്ചും യാത്രചെയ്യാത്ത പാതകളെക്കുറിച്ചും പശ്ചാത്തപിക്കുകയായിരിക്കാം. അത്തരം കാര്യങ്ങളെപ്പറ്റി കൂലങ്കുഷമായി ചിന്തിക്കുന്നത് ഒരിടത്തും എത്തിക്കുകയില്ല.

  മാത്രമല്ല മാറ്റുവാൻ കഴിയാത്ത ഭൂതകാലം താങ്കളെ മലിനപ്പെടുത്തുകയും ചെയ്യും. ഭാവിയെ കടന്നുവരാൻ അനുവദിക്കുകയാണെങ്കിൽ അത് എന്തൊക്കെ പകർന്നുനൽകും എന്ന് വിഭാവന ചെയ്യുന്നതിനുപകരം അസ്വസ്ഥമാക്കുന്ന ആ ഭൂതകാല ഓർമ്മകളിൽ നിലകൊള്ളുകയാണ്. മുന്നോട്ട് ചിന്തിക്കുക, പിന്നിലേക്കാകരുത്. അടുത്ത വളവിലെത്തുമ്പോൾ ധാരാളം വാഗ്ദാനങ്ങൾ കാണുവാനാകും.

  English summary

  daily-horoscope-13-7-2018

  ,prediction of the day according to your zodiac signs will help you to know more about your day,P
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more