For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (10-8-2018 - വെള്ളി)

|

പ്രപഞ്ചത്തിലെ സർവ്വതിന്റെയും നിലനില്പ് മാറ്റങ്ങൾ പകർന്നുനൽകുന്ന വൈവിധ്യങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നു. അത്തരം വൈവിധ്യങ്ങളെ മുൻകൂട്ടി കാണുവാനും, അവയിൽ വേണ്ടുന്ന പരിവർത്തനം വരുത്തുവാനോ, അതുമല്ലെങ്കിൽ ചില മാറ്റങ്ങളെ ഒഴിഞ്ഞുപോകുവാനോ ഉള്ള പ്രാപ്തി ജ്യോതിഷപ്രവചനങ്ങൾ നമുക്ക് പകർന്നുനൽകുന്നു.10 -8 -2018 ലെ ദിവസഫലം വായിക്കൂ

അങ്ങനെ സന്തോഷവും സംതൃപ്തിയും നാം നേടിയെടുക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിയിലും എന്താണ് ഗ്രഹാധിപന്മാർ സംഭരിച്ചുവച്ചിരിക്കുന്നതെന്ന് നോക്കാം.

 മേടം

മേടം

മറ്റുള്ളവരുടെ ജീവിതത്തിൽ വ്യത്യാസങ്ങളുണ്ടാക്കാൻ താങ്കൾക്ക് കഴിയും. ദാക്ഷ്യണ്യമുള്ളതുകൊണ്ടും ചിന്താശക്തിയുള്ളതുകൊണ്ടും, എന്നത്തെയുംകാൾ കൂടുതലായി താങ്കളിന്ന് സ്‌നേഹിക്കപ്പെടുകയും, സഹപ്രവർത്തകരാൽ ആദരിക്കപ്പെടുകയും, അംഗീകരിക്കപ്പെടുകയും ചെയ്യും. വിഷമകരമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുവേണ്ടി മഹത്തായ ഈ ഊർജ്ജമാറ്റത്തെ വിനിയോഗിച്ചാലും. വലിയ പദ്ധതികളിൽ വിജയമാണ് കാണുന്നത്.

 ഇടവം

ഇടവം

കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ ആശ്വാസമായിരിക്കും ഉണ്ടാവുക. വൈകാരികമായ വിഷയങ്ങളെ കൈകാര്യം ചെയ്യുവാൻ താങ്കളുടെ പക്വത സഹായിക്കും. ഊർജ്ജവും സമൃദ്ധിയും താങ്കളുടെ ഇന്നത്തെ സമ്പാദ്യങ്ങളായിരിക്കും. അതിന്റെ ഫലം വരാൻപോകുന്ന ദിവസങ്ങളിൽ താങ്കൾക്ക് കൊയ്‌തെടുക്കാൻ കഴിയും. അവസരങ്ങളുടെ ഒരു വേലിയേറ്റംതന്നെ മുന്നിൽ നിലകൊള്ളുന്നു.

 മിഥുനം

മിഥുനം

എവറസ്റ്റ് കൊടുമുടി കീഴടക്കുവാൻ പോകുകയാണ് എന്നപോലെ താങ്കളിന്ന് അദ്ധ്വാനിക്കും. കഠിനാദ്ധ്വാനത്തിനും അർപ്പണ മനോഭാവത്തിനും വലിയ പ്രതിഫലമൊന്നും ചിലപ്പോൾ ലഭിക്കണമെന്നില്ല.

എങ്കിലും ഉന്നതാധികാരികളിൽനിന്നും സഹപ്രവർത്തകരിൽനിന്നും ആവോളം പ്രശംസ താങ്കൾക്ക് ലഭിക്കും. അഭിരുചിയിൽ ചെറിയ മാറ്റവും, പലരുടേയും സഹായവും താങ്കളുടെ അദ്ധ്വാനത്തിൽ ആവശ്യമാണ്. എന്തായാലും വളരെ എളുപ്പത്തിൽ കർത്തവ്യങ്ങൾ പൂർത്തിയാക്കപ്പെടും എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്.

 കർക്കിടകം

കർക്കിടകം

വളരെ നിർണ്ണായകവും ആകർഷണീയവുമായ ഒരു ദിവസമാണിന്ന്. മേലധികാരികളിൽനിന്നും മുതിർന്നവരിൽനിന്നും ധാരാളം കാര്യങ്ങൾ താങ്കൾ ഉൾക്കൊള്ളും. കൂട്ടാളികളും കൂടപ്പിറപ്പുകളും അവരുടെ പൂർണ്ണമായ സഹായം താങ്കൾക്ക് പകർന്നുനൽകും. നിയമയുദ്ധങ്ങൾ വിജയിക്കുന്നതിനുള്ള താങ്കളുടെ സാധ്യതകൾ ഇപ്പോഴും വിദൂരത്തിലാണ്. കച്ചേരിയ്ക്ക് പുറത്തുവച്ചുള്ള ഒത്തുതീർപ്പുകൾ അത്തരം കാര്യങ്ങളിൽ പരിഹാരമാകും.

 ചിങ്ങം

ചിങ്ങം

താങ്കളിലെ വ്യാപാരി ഇന്ന് ഏറ്റവും കൂടുതലായി എഴുന്നുനിൽക്കും. പിശകുപറ്റാത്ത സൂക്ഷ്മതയിലൂടെ വ്യാപാരാവശ്യങ്ങൾക്കുള്ള സാധനസാമാനങ്ങൾ നിസ്സാര വിലയ്ക്ക് കരസ്ഥമാക്കുവാനുള്ള അവസരങ്ങൾ താങ്കൾക്ക് ലഭിക്കും.

മാത്രമല്ല അവയെ വലിയ ലാഭത്തിന് വ്യാപാരം ചെയ്യുവാനും കഴിയും. ചെറിയ വ്യവഹാരങ്ങളിലൂടെ തുടങ്ങുക. വലിയ ഉദ്യമങ്ങളിലേക്ക് എത്തിച്ചേരുന്നതിനുമുമ്പ് ഓരോ വ്യവഹാരത്തെയും ശ്രദ്ധയോടെ കാണുക. ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകുമെന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്.

 കന്നി

കന്നി

വളരെ ശുഭകരമായാണ് ഇന്നത്തെ ദിവസം കാണപ്പെടുന്നത്. പ്രയോജനങ്ങൾ മാത്രമായിരിക്കും ഇന്നത്തെ മുഴുവൻ ദിവസത്തിലും താങ്കൾക്ക് അനുഭവപ്പെടുന്നത്. എങ്കിലും മദ്ധ്യാഹ്നമാകുമ്പോഴേക്കും ചെറിയൊരു പിൻവാങ്ങൽ ഉണ്ടാകാം. ഉദ്യോഗസ്ഥർക്കും തൊഴിൽസംരംഭകർക്കും പ്രചോദനാത്മകമായ ഒരു ദിവസമായിരിക്കും.

താങ്കളുടെ തൊഴിൽവൈദഗ്ദ്യം ഇന്ന് പരമാവധി ശോഭിക്കും. മേലധികാരികളിൽനിന്നും അതിനുള്ള പ്രോത്സാഹനം താങ്കൾക്ക് ലഭിക്കും. ക്രിയാത്മകമായ അത്തരം പ്രതികരണങ്ങളെ പുഞ്ചിരിയോടുകൂടി സ്വീകരിക്കുക.

 തുലാം

തുലാം

കുടുംബത്തിനുവേണ്ടിയുള്ള താങ്കളുടെ ആശങ്കകൾ മറ്റെല്ലാറ്റിനെയും കടന്ന് നിലകൊള്ളുന്നു. സന്താനങ്ങൾക്കുവേണ്ടി കൈകാര്യം ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇന്ന് മംഗളകരമായിത്തീരും. ഗ്രഹാധിപന്മാർ അക്കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു.

ശുഭകരമായ എല്ലാ കാര്യങ്ങളും ഭവനത്തിൽ നിന്നായിരിക്കും തുടങ്ങുന്നത്. മാത്രമല്ല താങ്കളുടെ എല്ലാ ഭാഗ്യസൗഭാഗ്യങ്ങളും ഭവനത്തിൽനിന്നുതന്നെ ആയിരിക്കും.

 വൃശ്ചികം

വൃശ്ചികം

താങ്കളുടെ ഏറ്റവും മെച്ചമായ കഴിവുകൾ വെളിവാക്കുന്നതിനായി തൊഴിലിലെയും ഭവനത്തിലെയും നിലപാടുകൾ സന്തുലനത്തിൽ നിലകൊള്ളും. ദിവസത്തിന്റെ ഒട്ടുമുക്കാൽ സമയവും മസ്തിഷ്‌കോദ്ദീപനത്തിൽ ആയിരിക്കും.

അത്തരം മാനസ്സിക പ്രയത്‌നങ്ങളാണ് കൂടുതലായി കാണുന്നത്‌. സായാഹ്നത്തിൽ, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ആയിരിക്കുമ്പോൾ, മനോവ്യാപാരങ്ങൾ സന്തോഷവും വിനോദവുമായി മാറും.

 ധനു

ധനു

ഭവനാലങ്കാരത്തിനും, ചിത്രങ്ങൾക്കും, പുരാവസ്തുക്കൾക്കുമായി പണം ചിലവഴിക്കുന്നതിനുള്ള ഒരു മാനസ്സികാവസ്ഥയിലാണ് താങ്കൾ നിലകൊള്ളുന്നത്. അത്തരം കാര്യങ്ങൾ ഒട്ടും മടിക്കാതെതന്നെ ചെയ്തുകൊള്ളുക.

താങ്കളുടെ രാശിയിൽ ഗ്രഹാധിപന്മാർ വിജയങ്ങളാണ് പകർന്നുനൽകുന്നത്. തൊഴിൽസ്ഥാനം എന്നത്തെയുംകാൾ കൂടുതൽ രസകരമായിരിക്കും. ആസൂത്രണങ്ങളും അവയുടെ പ്രയോഗങ്ങളും താങ്കളുടെ ദിവസത്തെ കൂടുതൽ മനോഹരമാക്കും.

 മകരം

മകരം

ചുറ്റുമുള്ള കോലാഹലങ്ങളിൽ ഒട്ടുംതന്നെ കുലുങ്ങാതെ താങ്കൾ നിലകൊള്ളും. എങ്കിലും ഉള്ളിൽ നിലകൊള്ളുന്ന വികാരവിചാരങ്ങൾ താങ്കളുടെ യൗക്തിക വീക്ഷണങ്ങളെ മറച്ചുകളയാം.

അങ്ങനെ നേരിയ നിരാശ ഉടലെടുക്കാൻ കാരണമാകാം. പക്ഷേ വളരെ വേഗത്തിൽ കടന്നുപോകുന്ന ഒരു ഘട്ടമായിരിക്കും അത്. അധികം വൈകാതെതന്നെ അന്ധാളിപ്പിൽനിന്നും താങ്കൾ മുക്തമാക്കപ്പെടും. കൃത്യമായിത്തന്നെ ലക്ഷ്യബോധങ്ങളിൽ തിരിച്ചുവരുകയും, മേലധികാരികളുടെ ഇടയിൽ താങ്കളുടെ യശ്ശസ് പാരിതോഷികങ്ങൾക്ക് കാരണമാകുകയും ചെയ്യും.

 കുംഭം

കുംഭം

ചികിത്സകർ, ആത്മീയ വഴികാട്ടികൾ, ഗുരുക്കന്മാർ, ജ്യോതിഷികൾ എന്നിങ്ങനെയുള്ളവർക്ക് വളരെ ശുഭകരമായ ഒരു ദിവസമാണിതെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു. താങ്കളുമായി വെല്ലുവിളിക്കുന്നതിനുമുമ്പ് ആരായാലും രണ്ടുപ്രാവശ്യം ചിന്തിക്കും.

അത്യാർത്തി എന്നത് താങ്കളുടെ നിഘണ്ടുവിൽപോലും കാണുകയില്ല. മനുഷ്യകുലത്തിനുവേണ്ടി പ്രവർത്തിക്കുവാനുള്ള കൂടുതൽ പ്രചോദനം ഇന്നത്തെ ദിവസം താങ്കൾക്കുണ്ടാകും.

 മീനം

മീനം

നേട്ടങ്ങൾ എന്തെങ്കിലും ഉണ്ടാകുന്നതിനുമുമ്പുതന്നെ അതിനെപ്പറ്റി താങ്കളിന്ന് ചിന്തിക്കാം. ഇടപെടുന്ന ഏതൊരു വ്യാപാരവും താങ്കൾക്ക് ലാഭം കൊണ്ടുവരും എന്ന കാര്യം തീർച്ചയാണ്. ഓഹരിക്കമ്പോളത്തിലെ വ്യാപാരവും വളരെ ലാഭകരമായിരിക്കും എന്നാണ് കാണുന്നത്. സൗഹൃദങ്ങളും കുടുംബബന്ധങ്ങളും കൂടുതൽ പരിപോഷിപ്പിക്കപ്പെടും എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്.

English summary

daily-horoscope-10-08-2018

Astrology's a moving system that depends on where you're looking at it from on Earth.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more