For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മെയ് രണ്ടിലെ നിങ്ങളുടെ രാശി ഫലം

  By Anjaly Ts
  |

  രാശിചക്രം അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഭാവിഫല പ്രവചനങ്ങൾ വിഘ്‌നങ്ങളെ കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറി പോകുവാനുള്ള പ്രാപ്തി നമുക്ക് പകർന്നുനൽകുന്നു.

  ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്. ആത്മവിശ്വാസവും, ആശ്വാസവും, ആത്മസന്തോഷവും നേടിയെടുക്കാൻ ഇവ നമ്മെ സഹായിക്കും.

  മേടം

  നിങ്ങള്‍ നേരത്തെ അഭിമുഖീകരിച്ച ഒരു സാഹചര്യം ഇപ്പോഴും നിങ്ങളുടെ മുന്നിലേക്ക് എത്തും. എന്നാല്‍ പ്രശ്‌നമെന്ത് എന്നാല്‍ നിങ്ങളെ കൂടുതല്‍ അലോസരപ്പെടുത്തിക്കൊണ്ടാകും ഇത്തവണത്തെ വരവ്. നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന രീതിയിലുള്ള സ്വാധീനമായിരിക്കും ഒരു വ്യക്തിയില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ശക്തികളില്‍ നിന്നോ ഉണ്ടാവുക. ഒരു തടസം എപ്പോഴും മുന്നിലുണ്ടാകും. എത്ര നിങ്ങള്‍ പ്രയത്‌നിച്ചാലും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു എന്ന് തോന്നിപ്പോകും. നിങ്ങളതിനാല്‍ നിരാശരായാല്‍ പിന്നെ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നും. എന്നാല്‍ ശ്രദ്ധ അതിലേക്ക് പൂര്‍ണമായും കൊടുക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ശാന്തമായി മനസിരുത്തി ചിന്തിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായി തെളിഞ്ഞു വരും. സാഹചര്യത്തിന്റെ സങ്കീര്‍ണതകള്‍ അഴിയുകയും ചെയ്യും.

  image

  ഇടവം

  കഠിനാധ്വാനത്തോടെ ചെയ്ത ഒരു പ്രവര്‍ത്തിക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ല എന്നത് നിങ്ങളെ നിരാശപ്പെടുത്തും. അതിനാല്‍ ചെയ്തു കൊണ്ടിരിക്കുന്ന ആ പ്രവര്‍ത്തിയില്‍ നിന്നും പിന്മാറാനുവാനുള്ള തോന്നലായിരിക്കും നിങ്ങള്‍ക്കുണ്ടാവുക. നിങ്ങളുടെ ഹൃദയവും വിയര്‍പ്പും പൂര്‍ണമായും നല്‍കിയായിരുന്നിരിക്കും നിങ്ങള്‍ പ്രയത്‌നിച്ചിരിക്കുക. നിങ്ങള്‍ മാത്രമായിരിക്കും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചത്. ഇത് നിങ്ങളെ അസ്വസ്ഥപ്പെടുത്തും. എന്നാല്‍ പൂര്‍ണമായും പിന്മാറുന്നതിന് മുന്‍പ് ഒരു ക്ഷമിക്കുക. എന്നാല്‍ പിന്മാറുകയാണെന്ന് എല്ലാവരേയും അറിയിക്കാന്‍ പോവുകയാണ് എന്നാല്‍ അത് ചെയ്യാം. കാരണം ഇതറിയുമ്പോള്‍ കൂടെ ഉള്ള മറ്റ് വ്യക്തികളില്‍ ആരെങ്കിലും മുന്നോട്ടു വരികയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യും. ആ സമയം വരെ കാത്തിരിക്കുക.

  മിഥുനം

  ഒരു ഭൂകമ്പ സാഹചര്യത്തിലൂടെ കടന്നു പോയവര്‍ നിമിഷങ്ങള്‍ക്കകം എല്ലാം സുരക്ഷിതവും സുഖവും ആണെന്ന തോന്നലിലേക്കെത്തും. കെട്ടിടങ്ങള്‍ തകരുന്നതും, ഭൂമി പിളരുന്നതുമൊന്നും അവരുടെ ചിന്തകളിലേക്ക് എത്തുന്നുണ്ടാവില്ല. എന്നാല്‍ അന്തരീക്ഷത്തില്‍ വരാനെടുക്കുന്ന മാറ്റം ഊഹിച്ചറിയാന്‍ സാധിക്കുന്നവര്‍ക്ക്, എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന് വ്യക്തമാകും. നിങ്ങള്‍ മിഥുനം രാശിക്കാര്‍ക്കും ഇപ്പോള്‍ അങ്ങിനെ ഒന്ന് അനുഭവിച്ചറിയാനാകും. മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കുന്നതിനാല്‍ ഗുരുതരമായ പ്രശ്‌നമാകുന്നതിന് മുന്‍പ് തന്നെ അതിനെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തെ മനസ് ഏകാഗ്രതയോടെ വെച്ച് നേരിടുക.

  കര്‍ക്കടകം

  ആയിരക്കണക്കിന് വിത്തുകളായിരിക്കും ഉഴുതിട്ടിരിക്കുന്ന പാടത്തിലേക്ക് കര്‍ഷകരുടെ കൈകളില്‍ നിന്നും വന്നു വീഴുക. നല്ല വെള്ളവും വളവും നല്‍കിയാല്‍ അവ നൂറ് മേനി വിളവ് നല്‍കുമെന്ന് ആ കര്‍ഷകര്‍ക്ക് ഉറപ്പാണ്. അതുപോലെ, നാളുകള്‍ക്ക് മുന്‍പ് നിങ്ങളും വിത്തു വിതച്ചിരുന്നു. അത് ഫലപ്രാപ്തിയില്‍ എത്തി എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പ്രയത്‌നത്തിലാണ് നിങ്ങള്‍. നിങ്ങളുടെ പ്രവര്‍ത്തിയില്‍ വിശ്വസിക്കുക. കാരണം ഫലപ്രദമായ ഒരു വിളവെടുപ്പ് കാലമാണ് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

  ചിങ്ങം

  യാത്രക്കാര്‍ പല തരമുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് കണ്‍മുന്നിലേക്ക് എത്താന്‍ സാധ്യതയുള്ള കാര്യങ്ങളിലാവും അവരുടെ ശ്രദ്ധ. ഭക്ഷണം, ചരിത്ര സ്മാരകങ്ങള്‍..അങ്ങിനെ എന്തുമാകാം അവര്‍. യാത്രയ്ക്ക് വേണ്ട അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റ് സാധനങ്ങളും മാത്രം എടുക്കുന്നതിനായിരിക്കും അവര്‍ തുനിയുക. എന്നാല്‍ മറ്റ് ചിലരുണ്ട്. യാത്രയുടെ ഓരോ ഘട്ടത്തിലും ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ചായിരിക്കും ഇക്കൂട്ടരുടെ ശ്രദ്ധ. എന്നാല്‍ നമ്മള്‍ ആദ്യം പറഞ്ഞ വിധത്തിലുള്ള യാത്രക്കാരായിരിക്കും യാത്രയെ കൂടുതല്‍ ആസ്വദിക്കുക. നിങ്ങളും അത്തരമൊരു യാത്രയുടെ വക്കിലാണ്. പൂര്‍ണമായും എങ്ങിനെ ആസ്വദിക്കാം എന്നതിലേക്കാവണം നിങ്ങളുടെ ശ്രദ്ധ. അതിന് വേണ്ടത് എന്തെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം.

  കന്നി

  ഏറ്റെടുത്തിരിക്കുന്ന ഒരു പദ്ധതി വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല. ആശയ കുഴപ്പം തീര്‍ക്കുന്നതോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് വൈദഗ്ധ്യം ഇല്ലാത്ത മേഖലയില്‍ ഉള്ളതോ ആയിരിക്കും വേഗത കുറയ്ക്കുന്നത്. ഇതോടെ ഈ പ്രശ്‌നത്തെ നേരിടുന്നതിലുള്ള നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്ക് തന്നെ സംശയം തോന്നും. എന്നാല്‍ നിങ്ങള്‍ കന്നി രാശിക്കാര്‍ സമര്‍ഥരാണെന്ന് ഓര്‍ക്കുക. പ്രശ്‌നത്തിന് പരിഹാരം ശരിയായ വ്യക്തിയില്‍ നിന്നും തേടുക. അതിലൂടെ ആ നിലനില്‍ക്കുന്ന ആശയ കുഴപ്പം ഇല്ലാതെയാകും. പിന്‍വാങ്ങരുത്. നേട്ടങ്ങള്‍ നിരവധി മുന്നിലുണ്ട്.

  തുലാം

  എല്ലാവരുമായും ഒത്തു പോകുന്ന, തുറന്ന ഹൃദയമുള്ള കൗശലക്കാരായിരിക്കും നിങ്ങള്‍. അതുകൊണ്ട് നിരവധി പേര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. നിങ്ങളുടെ കഴിവുകള്‍ മനസിലാക്കിയവരാകും ഇവര്‍. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു വ്യക്തി മാത്രം നിങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത് നില്‍ക്കും. ആ വ്യക്തിയെ ജയിക്കുന്നതിനായി നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഫലപ്രാപ്തിയില്‍ എത്തണമെന്നില്ല. അതിന്റെ പേരില്‍ സ്വയം പഴിക്കാതിരിക്കുക. ചില വ്യക്തികള്‍ അങ്ങിനെയാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ സൗമ്യമായ സ്വഭാവവുമായി മുന്നോട്ടു പോകുക. ആ വ്യക്തി പതിയെ നിങ്ങളിലേക്ക് എത്തും.

  വൃശ്ചികം

  നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തെ പരിഹരിക്കുന്നതിന് ഉത്തമമായ ദിനമാണ് ഇന്ന്. പക്ഷേ അതിന് ആദ്യം പ്രശ്‌നം എന്തെന്ന് നിങ്ങള്‍ പൂര്‍ണമായും തിരിച്ചറിയണം. ശേഷം ആ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിന് നിങ്ങളെ പേടിപ്പെടുത്തുന്ന ഘടകത്തേയും ഇല്ലാതെയാക്കണം. ആ പ്രശ്‌നത്തെ നേരിടുന്നതിനുള്ള ശക്തി നിങ്ങള്‍ക്കില്ല എന്ന തോന്നലാണ് ഇല്ലാതെയാക്കേണ്ടത്. അതൊരു ബുദ്ധിമുട്ട് നിറഞ്ഞ ദൗത്യമാണെന്ന് തോന്നിയേക്കാം. പക്ഷേ നിങ്ങള്‍ക്കത് ചെയ്യാനാകും. പ്രശ്‌നത്തെ നേരിടുക. അതിനെ അതിജീവിക്കുന്നതിന് നിങ്ങളെ സഹായിക്കും വിധമാണ് നക്ഷത്രങ്ങളുടെ സാന്നിധ്യം. ഇതിലൂടെ മറഞ്ഞിരിക്കുന്ന നിരവധി അവസരങ്ങളും നിങ്ങളുടെ മുന്നിലേക്ക് എത്തും.

  ധനു

  സിക്‌സ്ത്ത് സെന്‍സിന്റെ ബലം നിങ്ങള്‍ ധനുരാശിക്കാര്‍ക്ക് കൂടുതലായുണ്ട്. ഏതെങ്കിലും വിഷയത്തില്‍ നിങ്ങളൊരു അന്വേഷണത്തിന് ഇറങ്ങിയാല്‍ നിങ്ങളുടെ തോന്നലുകളെ ശരിവയ്ക്കും വിധമുള്ള കാര്യങ്ങളായിരിക്കും നിങ്ങള്‍ കണ്ടെത്തുക. നിങ്ങളൊരു സത്യാന്വേഷി ആയതിനാലാണ് അത്. ഒരു സംശയത്തിന്റെ പേരിലോ, തോന്നലിന്റെ പുറത്തോ നിങ്ങള്‍ നിഗമനത്തിലേക്ക് എത്തിച്ചേരില്ല. എന്നാല്‍ ഇന്ന് നിങ്ങള്‍ എടുക്കന്ന ഒന്ന് ചിലപ്പോള്‍ പിഴച്ച ചുവടായിരിക്കും. ഈ സാഹചര്യം മറ്റെന്തെങ്കിലും ആയിരിക്കും നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നത്. നിങ്ങളിലെ അന്വേഷണ ത്വരത വെച്ച് ഇത് എന്തെന്ന് കണ്ടെത്തുക.

  മകരം

  ഗോസിപ്പ് സംസാരങ്ങളുടെ ഭാഗമാവാതിരിക്കാന്‍ ഈ ദിവസം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗോസിപ്പുകളെ ഒരിക്കലും അംഗീകരിക്കില്ല എന്നായിരിക്കും നിങ്ങളുടെ നിലപാട്. എന്നാല്‍ ഈ ദിവസം സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോള്‍ ഗോസിപ്പ് ചര്‍ച്ച എന്ന പേരിലായിരിക്കില്ല ഈ വിഷയം മുന്നില്‍ വന്നു വീഴുക. എന്നാല്‍ ഗോസിപ്പ് തന്നെയാണ് അതില്‍ മറഞ്ഞിരിക്കുന്നതെന്ന് തിരിച്ചറിയുക. അതില്‍ പങ്കെടുത്താല്‍ നിങ്ങളെ അത് നെഗറ്റീവായി ബാധിക്കും. നിങ്ങള്‍ക്കുള്ളിലെ സത്യത്തെ തന്നെ അത് പുറത്തേക്കിടും.

  കുംഭം

  ജീവിതത്തില്‍ ഒരു പ്രത്യേക സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ഒരു പേടി നിങ്ങളില്‍ വന്ന് കടന്നു കൂടിയിട്ടുണ്ടാകും. ആ സാഹചര്യം അല്ലാത്തപ്പോള്‍ ആ പേടിയും നിങ്ങളില്‍ ഉണ്ടാവില്ല. എന്നാല്‍ യഥാര്‍ഥ സാഹചര്യം മുന്നിലെത്തുമ്പോള്‍ ഈ പേടി നിങ്ങളെ പ്രതികൂലമായി ബാധിക്കും. സമൂഹത്തെ നേരിടാന്‍ ബുദ്ധിമുട്ടുള്ള വ്യക്തി, ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് ആള്‍ക്കാരെ അഭിസംബേധന ചെയ്യണം എന്ന ഘട്ടം വരുമ്പോഴാണ് ആ പേടിയെ കുറിച്ച് ബോധവാനാവുക. നിങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ആ സാഹചര്യം വരുന്നതിന് മുന്‍പ് അതിന് പരിഹാരം കാണുകയാണ് വേണ്ടത്. അങ്ങിനെ ആ പേടിയെ ഫലപ്രദമായി നേരിടാന്‍ സാധിക്കും.

  മീനം

  ചുറ്റുമുള്ള മറ്റ് വ്യക്തികള്‍ക്കൊപ്പം ഇഴകി ചേരാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടാവില്ല. നിങ്ങളുടെ ചിന്തകള്‍ നിങ്ങള്‍ക്കുള്ളില്‍ തന്നെ മൂടി വയ്ക്കുന്ന പ്രകൃതവുമാണ് നിങ്ങളുടേത്. നിങ്ങള്‍ തുറന്ന് ഇടപഴകുന്നത് മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ കൂടുതല്‍ നന്നായി തോന്നിയേനെ. എന്നാല്‍ അത് ചില സമയത്ത് നിങ്ങള്‍ക്ക് മറ്റ് ചില അനുഭവങ്ങളായിരിക്കും നല്‍കുക. അവഗണിക്കപ്പെട്ടുവെന്ന തോന്നലാകും നിങ്ങളെ പിടികൂടുക. എന്നാല്‍ നിങ്ങള്‍ ലക്ഷ്യം വെച്ച എന്തെങ്കിലും ചെയ്യുന്നതില്‍ നിന്നും അത് നിങ്ങളെ പിന്നോട്ടു വലിക്കരുത്. മറ്റുള്ളവര്‍ നിങ്ങളെ അവഗണിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുക. വ്യത്യസ്തമായി നിലകൊള്ളുന്നു എന്ന പേരില്‍ നിങ്ങള്‍ നിങ്ങളെ തന്നേയും ഒഴിവാക്കാതിരിക്കുക. എവിടെയാണോ നില്‍ക്കാന്‍ ആഗ്രഹിക്കുന്നത് അവിടെ തന്നെയാണ് നിങ്ങള്‍.

  English summary

  Daily Horoscope 02-4-2018

  Daily Horoscope 02-4-2018, read more to know about
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more