For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (11-6-2018 - തിങ്കൾ)

  |

  ഭാവികാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയുവാൻ കഴിയുക വളരെയേറെ സന്തോഷവും, സംതൃപ്തിയും, ആശ്വാസവും നൽകുന്ന കാര്യമാണ്. ഇന്നത്തെ നിലയിൽനിന്ന് എന്ത് മാറ്റങ്ങളാണ് അടുത്ത നിമിഷത്തിൽ സംഭവിക്കുക എന്നത് എല്ലാവരുടെയും ഉത്കണ്ഠയും ആശങ്കയുമാണ്.

  ജ്യോതിഷപ്രവചനങ്ങളുടെ സഹായത്താൽ അത്തരം മാനസ്സികാവസ്ഥയിൽനിന്നും കരകയറി ആശ്വാസത്തിൽ നിലകൊള്ളുവാനും, സ്വയം ചില മാറ്റങ്ങളെ കൈക്കൊള്ളുവാനുള്ള തീരുമാനങ്ങളെടുക്കുവാനും നമുക്ക് കഴിയുന്നു.

   മേടം

  മേടം

  നമ്മുടെ ആവശ്യങ്ങളെ നിറവേറ്റുകയും യാതൊരു നാടകീയതകളുമില്ലാതെ എല്ലാ തരത്തിലുള്ള പരസ്പര ആസ്വാദ്യതകളെ സൃഷ്ടിക്കുകയും ചെയ്യുന്ന പൂർണ്ണമായും ശ്രേഷ്ഠമായ ബന്ധങ്ങൾ ഉണ്ടാകുന്നതിന് നാമെല്ലാവരും ഇഷ്ടപ്പെടുന്നു. പക്ഷേ സാധാരണനിലയിൽ സാദ്ധ്യമായ കാര്യമല്ലിത്. താങ്കളിപ്പോൾ ഒരു ബന്ധവുമായി ഇടപെടുകയാണ്. നാടകീയതയുടെ അതിന്റേതായ പങ്ക് അത് കൊണ്ടുവരുകയും ചെയ്യുന്നു.

  ഈ ബന്ധം പലപ്പോഴും തികച്ചും അസ്വസ്ഥമാണെങ്കിലും, അതിനെ പരിചരിക്കുവാനും പരിലാളിക്കുവാനും പാടില്ല എന്ന് അർത്ഥമില്ല. പ്രണയമായാലും, കുടുംബബന്ധമായാലും, സുഹൃദ്ബന്ധമായാലും ശരി, അതിന്റെ നാടകീയതയെ അപേക്ഷിച്ച്, അത് പകർന്നുനൽകുന്ന നന്മകളെ പരിഗണിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ, നാടകീയത കുറയും.

   ഇടവം

  ഇടവം

  അസാധാരണമായ രീതിയിൽ പ്രധാനപ്പെട്ട ഒരു സന്ദേശത്തെ സ്വീകരിക്കുവാനുള്ള സാദ്ധ്യതയുണ്ട്. അതുമല്ലെങ്കിൽ താങ്കൾക്ക് അസാധാരണമായ രീതിയിലായിരിക്കാം അത്. മനസ്സിൽ നിലനിൽക്കുകയായിരുന്ന ഒരു വിഷയത്തെ ആ സന്ദേശം ഉൾക്കൊണ്ടിരിക്കാം. മാത്രമല്ല, അതിനെ പരിഹരിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല എന്ന് തോന്നുകയും ചെയ്യുന്നുണ്ടായിരിക്കാം.

  സ്വപ്നങ്ങൾക്കും താങ്കൾക്ക് ചുറ്റുമായി ഈ ലോകത്തിൽ കാണുന്ന എല്ലാ അസാധാരണ കാര്യങ്ങളിലും പ്രത്യേകമായ ശ്രദ്ധ നൽകുക. പ്രപഞ്ചം താങ്കളുടെ മാർഗ്ഗത്തിലേക്ക് ഒരു ഉത്തരം അയയ്ക്കുകയാണ്. അക്കാര്യത്തെക്കുറിച്ച് ബോധമുണ്ടായിരിക്കണം. താങ്കൾക്ക് ഉത്തരം ലഭിക്കും.

   മിഥുനം

  മിഥുനം

  ശരിയായിരിക്കുന്നു എന്നത് എല്ലായ്‌പ്പോഴും സ്വരൈക്യത്തിലായിരിക്കുന്നു എന്നതിന്റെ അത്രയും പ്രധാനമല്ല. ആരുമായെങ്കിലും ഇപ്പോൾ ഒരു വിയോജിപ്പ് ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. അതിനെപ്പറ്റി സംസാരിക്കുവാനുള്ള പ്രവണത ഉണ്ടാകുകയും ചെയ്യാം. എന്തുതന്നെ പറഞ്ഞാലും ആ വ്യക്തി അതിനോട് ഇപ്പോൾ യോജിക്കുകയില്ല എന്ന് താങ്കൾക്കറിയാം.

  വൈരുദ്ധ്യങ്ങളും മുറിപ്പെടുത്തുന്ന വികാരങ്ങളും ഉടലെടുപ്പിക്കുവാനേ അതിന് കഴിയൂ. തൽക്കാലം പിശകുകളെ സമ്മതിക്കുന്നത് ബുദ്ധിപരമായിരിക്കും. അങ്ങനെ സ്വരൈക്യം നിലനിറുത്തപ്പെടും. തുടർന്നുള്ള സംഭാഷണങ്ങളിൽ നിങ്ങൾ ഇരുവരും വളരെ തുറന്ന സമീപനത്തിലായിരിക്കും.

   കർക്കിടകം

  കർക്കിടകം

  ജീവിതലക്ഷ്യത്തെ കണ്ടെത്തുവാനായി ചിലർ തങ്ങളുടെ ജീവിതം മുഴുവനും വിനിയോഗിക്കുന്നു. വർഷങ്ങളുടെ അന്വേഷണത്തിനൊടുവിൽ ചെയ്യുവാൻ ഉദ്ദേശിച്ചത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അതിൽ ചിലർ തിരിച്ചറിയും. താങ്കളിപ്പോൾ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. അത് താങ്കളുടെ ജീവിതലക്ഷ്യത്തെപ്പറ്റിയാണ്.

  ചില പ്രത്യേകമായ കാര്യങ്ങൾ വളരെ ശരിയായിട്ടാണ് ചെയ്യുന്നതെങ്കിലും, ഒന്നിലും കൊണ്ടെത്തിച്ചതായി കാണുന്നില്ല എന്ന ചിന്താക്കുഴപ്പം ഉണ്ടാകാം. താങ്കളുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു മണ്ഡലത്തിൽ ബൃഹത്തായ ഒരു വിജയം വർഷങ്ങളുടെ പ്രയത്‌നത്തിനൊടുവിൽ കണ്ടെത്താൻ പോകുകയാണ്. ഇതുവരെയും വിജയത്തിനുനേർക്ക് ശരിയായ കാര്യംതന്നെയാണ് ചെയ്തുകൊണ്ടിരുന്നതെന്ന് അപ്പോൾ താങ്കൾക്ക് മനസ്സിലാകും.

   ചിങ്ങം

  ചിങ്ങം

  താങ്കളെ വിധി ചുഴറ്റിയെറിയുകയാണെന്നും എന്തിനെയെങ്കിലും മാറ്റുവാനുള്ള കഴിവ് ഇല്ലായെന്നും തോന്നുകയാണ്. താങ്കൾ വളരെ ശക്തനും ധീരനുമാണ്. സ്വയം കുഴപ്പങ്ങളൊന്നും സാധാരണയായി ഉണ്ടാക്കാറില്ല. എന്നാൽ വിധി അതിന്റെ കൈകളിൽ താങ്കളെ ഇപ്പോൾ മുറുകെ പിടിച്ചിരിക്കുകയാണെന്നും, അതിനെ പ്രതികരിക്കുവാനുള്ള ശക്തിയില്ല എന്നും തോന്നാം.

  കാര്യങ്ങൾ അങ്ങനെയല്ല. താങ്കൾക്ക് ശക്തിയുണ്ട്, എന്നാൽ അതിനെ വിനിയോഗിക്കാൻ വൈമുഖ്യം കാണിക്കുന്നു. കാരണം, ആരെയോ വിഷമിപ്പിക്കും എന്ന് താങ്കൾ കരുതുന്നു, അല്ലെങ്കിൽ അത് പിശകായിത്തീരും എന്ന് കരുതുന്നു. ഭയക്കേണ്ടതില്ല. എന്താണോ ചെയ്യുവാനായി ഹൃദയം ആവശ്യപ്പെടുന്നത്, അതിനെ ചെയ്യുക. അടുത്ത് എന്ത് സംഭവിക്കും എന്നതിനെയോർത്ത് ആശങ്കപ്പെടരുത്. വിധിയെ സ്വന്തം കൈകളിൽ നേടിയെടുക്കുക.

   കന്നി

  കന്നി

  പുതിയ ആരുമായോ ഒരു ആത്മീയബന്ധം താങ്കളിപ്പോൾ അനുഭവിക്കുകയാണ്. എന്നാൽ താങ്കൾക്ക് നന്നായി അറിയാവുന്ന ആളല്ല ആ വ്യക്തി. എങ്കിലും ബന്ധുവായ വ്യക്തിയാണ് എന്നപോലെ ആ വ്യക്തിയുമായി ബന്ധം തോന്നുന്നു.

  ആ വികാരത്തിൽ വിശ്വസിച്ചുകൊള്ളുക. ആ ബന്ധം നിലനിറുത്തപ്പെടുവാനും ആ വ്യക്തിയെക്കുറിച്ച് കൂടുതൽ അറിയുവാനും ആവുന്നതൊക്കെ ചെയ്യുക. ലജ്ജ തോന്നുമെങ്കിലും, കാര്യങ്ങളെ വ്യക്തമാക്കിയെടുക്കുവാൻ മാർഗ്ഗങ്ങളുണ്ട്. ലളിതമായ സംഭാഷണം ഒരു തുടക്കമായിരിക്കും. അങ്ങനെയെങ്കിൽ കാര്യങ്ങളെല്ലാം കുറേശ്ശെ വെളിവാക്കപ്പെടും.

   തുലാം

  തുലാം

  ആരോ താങ്കളുടെമേൽ എന്തോ വിൽക്കുവാനായി ശ്രമിക്കുകയാണ്. എന്തെങ്കിലും നിക്ഷേപം എന്നുതുടങ്ങി പഴയ കാർ വാങ്ങുക എന്നതുപോലെയുള്ള എന്തെങ്കിലുമായിക്കൊള്ളട്ടെ, ഇപ്പോഴുള്ള താങ്കളുടെ മോശമായ അവസ്ഥയെപ്പറ്റി ജാഗ്രതയുണ്ടായിരിക്കണം.

  വളരെ ശക്തമായി താങ്കളുടെ ഉള്ളിൽ വേരുറച്ചുപോയ ഒരു അനുഭവത്തെയോ ഓർമ്മയേയോ ആ വ്യക്തി അനുസ്മരിപ്പിക്കുന്നുണ്ട്. അത് ആ വ്യക്തിയ്ക്ക് ശക്തമായ ഒരു സ്വാധീനം നൽകുന്നു. താങ്കളുടെ യുക്തിരഹിതമായ പ്രതികരണം പിന്നീട് പശ്ചാത്താപം സൃഷ്ടിക്കാവുന്ന തീരുമാനം കൈക്കൊള്ളുവാൻ കാരണമാകാം. അതിനാൽ സമയമെടുത്ത് ചിന്തിക്കേണ്ടിയിരിക്കുന്നു.

  വൃശ്ചികം

  വൃശ്ചികം

  താങ്കൾ ആരാണെന്നതിനെക്കുറിച്ചും, താങ്കൾക്ക് എന്ത് ചെയ്യുവാനുള്ള കഴിവുണ്ടെന്നതിനെക്കുറിച്ചും ശക്തമായൊരു നിലപാടാണ് താങ്കൾക്കുള്ളത്. പല സന്ദർഭങ്ങളിലും അത് നല്ലൊരു കാര്യമാണ്. എന്നാൽ ഇപ്പോൾ, തികച്ചും കൃത്യമല്ലാത്ത ഒരു കാര്യത്തെയാണ് താങ്കളുടെ നിലപാട് പിടിച്ചുവച്ചിരിക്കുന്നത്.

  അത്യധികം പരിമിതമായ രീതിയിൽ താങ്കൾ ആരാണെന്നതിനെ ഇപ്പോൾ ഒതുക്കിവച്ചിരിക്കാം. എന്തിന് കഴിയും എന്നതിനെ ഇപ്പോൾ വിലകുറച്ച് കണ്ടിരിക്കുകയാണ്. സ്വയം ആരാണെന്നും എന്തിന് കഴിയും എന്നൊക്കെയുള്ള ആശയങ്ങളെ വിട്ടുകളയുക. താങ്കൾ താങ്കൾ തന്നെയാണ്, മാത്രമല്ല വിചാരിക്കുന്നതിനേക്കാൾ കൂടുതൽ താങ്കൾക്ക് കഴിയുകയും ചെയ്യും.

   ധനു

  ധനു

  മനോഹരമായ എന്തെങ്കിലും ചെയ്യുമ്പോൾ, അംഗീകാരം ലഭിക്കുന്നത് വളരെ നന്നായി തോന്നും. ഒരു ജയഘോഷം ലഭിക്കുന്നില്ലെങ്കിലും, അംഗീകരിക്കപ്പെട്ടു എന്ന തോന്നലുണ്ടാകുന്നത് നല്ലതാണ്. ആർക്കോവേണ്ടി മനോഹരമായ എന്തോ താങ്കൾ ചെയ്തു. എന്നാൽ ആ വ്യക്തിയുടെ പ്രതികരണത്തിൽ അത് പ്രതിഫലിക്കുന്നില്ല.

  അത് പൂർണ്ണമായും ശ്രദ്ധിക്കപ്പെടാതെ പോയതുപോലെയാണ്. ശ്രദ്ധിക്കപ്പെട്ടു എന്നും പ്രശംസിക്കപ്പെട്ടു എന്നും ആശ്വസിക്കുക. ആ വ്യക്തി ഇപ്പോൾ എന്തിനോടാണ് ഇടപെടുന്നതെന്ന് താങ്കൾക്ക് അറിയില്ല. അതുകൊണ്ട് ശരിയായ കാര്യമാണ് ചെയ്തതെന്ന് ഇപ്പോൾ വിശ്വസിക്കേണ്ടിയിരിക്കുന്നു. അധികം വൈകാതെ അതിന്റെ അനുകൂലമായ മൂല്യനിർണ്ണയം താങ്കൾക്ക് ലഭിക്കും.

  മകരം

  മകരം

  സ്വന്തം കാര്യം നോക്കുവാൻ വളരെ സമ്പൂർണ്ണമായ പ്രാപ്തി താങ്കൾക്കുണ്ട്. വാസ്തവത്തിൽ, അതുതന്നെയാണ് മിക്കവാറും താങ്കൾ ഇഷ്ടപ്പെടുന്നതും. ആരുടെയോ അഭിനയങ്ങൾ അവഗണിക്കുന്നത് താങ്കൾക്ക് തുടരാം. എങ്കിലും ചിലപ്പോൾ അസാദ്ധ്യമാംവണ്ണം അത് വർദ്ധിക്കുകയാണ്. കൂടാതെ, സ്വന്തം ലോകത്ത് പൊട്ടലുകളും ചീറ്റലുകളുമായി ബന്ധപ്പെടാതെ സമാധാനമായി നിലകൊള്ളുവാനുള്ള അവകാശം താങ്കൾക്കുണ്ട്.

  ഉള്ളിലേക്ക് കടന്ന് സംസാരിച്ചാലോ എന്ന് താങ്കൾക്ക് തോന്നാം. അങ്ങനെ ചെയ്യുകയാണെങ്കിൽ, മാനസ്സികമായി ആകെ മുഷിയും. ഏതെങ്കിലും ഒരു രീതിയിൽ ആ നാടകത്തിൽ ഇടപെടാൻ തയ്യാറെടുക്കുക. ദൃഢനിശ്ചയത്തോടെയുള്ള സമീപനം വളരെവേഗം അതിനെ പരിസമാപ്തിയിൽ എത്തിക്കും.

   കുംഭം

  കുംഭം

  നവാവതരണങ്ങൾക്ക് കഴിവുള്ള വ്യക്തി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കാരണം തങ്ങൾ എവിടെനിന്ന് വരുന്നു എന്ന് കാണുവാൻ വിഷമിക്കുന്ന മറ്റുള്ളവരെക്കാളും അവർ വളരെയധികം മുന്നിലാണ്. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, അതുമല്ലെങ്കിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന കാര്യത്തിൽ താങ്കൾക്കുള്ള കാഴ്ചപ്പാട് മറ്റൊരു വ്യക്തിക്ക് ഉണ്ടാകണമെന്നില്ല. എങ്കിലും ആ വ്യക്തിയുമായി പങ്കാളിത്തം ഉണ്ടാകുന്ന കാര്യത്തെ വിട്ടുകളയരുത്.

  കാരണം മേശപ്പുറത്ത് വയ്ക്കുവാനുള്ള സമ്മാനങ്ങൾ ആ വ്യക്തിയിലുണ്ട്. നവാവതരണപ്രാപ്തിയുള്ള താങ്കളുടെ മനസ്സും ആ വ്യക്തിയുടെ സംഭാവനകളുംകൂടിയാകുമ്പോൾ, വിജയകരമായ ചട്ടക്കൂട് ചമയ്ക്കുവാനാകും. പരസ്പരം ക്ഷമയോടിരിക്കുവാനുള്ള താല്പര്യമാണ് ഇപ്പോൾ വേണ്ടുന്ന ഒരേയൊരു കാര്യം.

   മീനം

  മീനം

  ഒരു പുതിയ പരിതഃസ്ഥിതിയിലേക്ക് പ്രവേശിക്കുന്നത് വിരൂപവും അസ്വസ്ഥവുമായിരിക്കാം. താങ്കൾക്ക് കൂടുതൽ ആളുകളെയൊന്നും അറിയാൻ പാടില്ലാത്ത ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതോ, അയൽപക്കത്തേക്ക് നീങ്ങുന്നതോ, പുതിയ ജോലി തുടങ്ങുന്നതോ തുടങ്ങിയ ധാരാളം പരിതഃസ്ഥിതികൾ പരിചയിച്ചുവരുന്നതുവരെ അസ്ഥാനത്താണെന്ന തോന്നൽ സൃഷ്ടിക്കാം.

  താങ്കൾ പുതുതായി എന്തോ തുടങ്ങുവാൻ പോകുകയാണ്. ആദ്യം അത് വിരൂപവും അസ്വസ്ഥവുമായിരിക്കാം. പക്ഷേ എന്നും അങ്ങനെയായിരിക്കും എന്ന് കരുതേണ്ട. വളരെവേഗംതന്നെ കാര്യങ്ങൾ മനോഹരമായിത്തീരും.

  English summary

  ദിവസഫലം (11-6-2018 - തിങ്കൾ)

  Know your daily fortune according to your zodiac sign , plan your day
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more