For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മകര രാശിക്കാർക്കുള്ള ജൂൺ 2018 ലെ പ്രവചനങ്ങൾ

  |

  ഈ ലേഖനത്തിൽ മകരം രാശിക്കാരുടെ ജീവിതത്തിന്റെ വിവിധ മേഖലയിൽ ജുൺ 2018 ലുണ്ടാകുന്ന സംഭവങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. സൂര്യന്റെ ശക്തമായ സാന്നിധ്യം സ്വന്തം രാശിയിൽ അനുഭവപ്പെടുന്നത് കൊണ്ട് മകരം രാശിക്കാർക്ക് ജീവിതത്തിൽ കടുത്ത തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കും. 21 നു ശേഷം സൂര്യൻ എതിർ രാശിയിലേക്ക് നീങ്ങുമ്പോൾ മകരം രാശിക്കാർക്ക് ബുദ്ധിമുട്ടുകളുടെ കാലമാണ്. പ്രതീക്ഷിച്ച പോലെ ഒന്നും നടക്കില്ല. സഹപ്രവർത്തകർ എതിരായി ഗൂഡാലോചന നടത്തും. മനസ്സ് തളരാതെ പിടിച്ചു നിൽക്കണം.

  h

  തൊഴിൽ മേഖലയിൽ ധാരാളം പുതിയ അവസരങ്ങൾ തേടിയെത്തും. ഇവ സമയം മിക്കവാറും അപഹരിക്കും. തൊഴിലിനും കുടുംബത്തിനും തുല്യ പ്രാധാന്യം കൊടുക്കാൻ പഠിക്കണം. ഒരുപാട് അദ്ധ്വാനിക്കുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ഉൗർജ്ജം ചോർത്തിക്കളയും. സമയവും പണവും നഷ്ടപ്പെടുത്താനുള്ള ഒരു പ്രവണതയുണ്ട്. മൂല്യം തിരിച്ചറിയാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. രണ്ടും കർശനനിയന്ത്രണത്തിൽ കൊണ്ടുവരിക.

  ഗ്രഹനില അനുകൂലമായത് കൊണ്ടു എറെ കഷ്ടപ്പെടാതെ പലതും നേടാൻ കഴിയും. ബുദ്ധി ഉണർന്നു പ്രവർത്തിക്കുന്ന സമയമാണ്. വളരെക്കാലമായുള്ള പല പ്രതീക്ഷകളും നേടിയെടുക്കാൻ പറ്റും.

  s

  ചികിൽസയെക്കാൾ പ്രതിരോധത്തിനു പ്രാധാന്യം കൊടുക്കണം. വ്യായാമവും ധ്യാനവും ശീലിക്കണം. നൃത്തം, നീന്തൽ എന്നിവയും ശരീരത്തിനു ഗുണം ചെയ്യും. ഭക്ഷണക്രമീകരണം പോലുള്ളവ കൊണ്ടു ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ ശ്രമിക്കണം. 21നു ശേഷം രോഗം പിടിപെടാനുള്ള സാധ്യത കാണുന്നു. പക്ഷെ അത് ഗുരുതരമാവില്ല. കൃത്യമായ ആരോഗ്യപരിശോധനകൾ പ്രതിരോധത്തെ സഹായിക്കും. മാനസികസമ്മർദ്ദം കൂടുതലായിരിക്കും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം തേടാം. അവർ വിമർശിക്കാതെയും തെറ്റുപറ്റിയെന്നു കുറ്റപ്പെടുത്താതെയും കൂടെ നിന്ന് മനസ്സിനു ധൈര്യം പകരും.

  d

  തൊഴിൽ

  കഠിനാദ്ധ്വാനത്തിന്റെ സമയമാണ്. വളരെക്കാലമായുള്ള പ്രതീക്ഷകൾ സഫലീകരിക്കാൻ കഴിയും. ജൂൺ 22 വരെ തൊഴിൽ മേഖലയിൽ സ്വന്തം ലക്ഷ്യം നേടാൻ പരിശ്രമിക്കാനുള്ള സമയമാണ്. എപ്പോഴും ഗുണത്തിനു പ്രാധാന്യം കൊടുക്കണം. ജോലിമാറ്റത്തിനോ അല്ലെങ്കിൽ സ്ഥലം മാറ്റത്തിനോ സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ ഗൂഡാലോചനക്ക് ഇരയാവാതെ സൂക്ഷിക്കണം. മേലധികാരികൾ എന്തെങ്കിലും ജോലി ഏൽപ്പിച്ചാൽ മടികൂടാതെ ചെയ്യുക. അത് ഒരു പരീക്ഷ ആകാം. ഉന്നതിയിലേക്കുള്ള വാതിൽ തുറക്കും. ഒാഫീസിലെ വാദപ്രതിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. കീഴുദ്യോഗസ്ഥൻമാരോട് സ്നേഹത്തോടെ പെരുമാറുക. ഇത് ഒാഫീസിൽ ഒരു നല്ല പ്രതിച്ഛായ സൃഷ്ടിക്കും.

  gr

  സാമ്പത്തികം

  സാമ്പത്തിക മേഖലയിൽ നല്ല ശ്രദ്ധ വേണം. വരവും ചിലവും കൂട്ടി യോജിപ്പിക്കാൻ ബുദ്ധിമുട്ടും. വരവ് നന്നെ കുറവാവാനും സാധ്യത കാണുന്നു. ഗവൺമെന്റുമായുള്ള സാമ്പത്തിക ഇടപാടുകളിൽ മാർഗ്ഗതടസ്സങ്ങൾ ഉണ്ടാകും. മുൻകാല നിക്ഷേപങ്ങളിൽ നിന്നുള്ള ഫലവും പ്രതീക്ഷിച്ചയത്രയും വരില്ല. പുതിയ നിക്ഷേപങ്ങൾക്ക് ഒരു കാരണവശാലും മുതിരരുത്. വിദഗ്ദ്ധരുടെ ഉപദേശം തേടണം. മാസാദ്യം തന്നെ അത്യാവശ്യ കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള ഒരു ബജറ്റ് തയ്യാറാക്കി വെക്കുക.

  S

  പ്രണയം

  ചന്ദ്രഗ്രഹണം മകരംരാശിക്കാരുടെ പ്രണയത്തിനു തിരിച്ചടിയാവും. പങ്കാളിയുമായി പരിഭവങ്ങളും പിണക്കങ്ങളുമുണ്ടാകാം. ഒത്തു തീർപ്പിനു തയ്യാറാവണം. ചില മകരം രാശിക്കാർക്ക് പ്രണയബന്ധം തകർന്നു പോകാനുള്ള സാധ്യത കാണുന്നു. വികാരങ്ങൾക്ക് അടിമപ്പെടാതെ പ്രായോഗികമായി ചിന്തിക്കുക. നല്ലൊരാൾ കാത്തിരിപ്പുണ്ട് എന്ന വിശ്വാസത്തിൽ മുന്നോട്ട് പോവുക. വിവാഹിതർക്ക് നല്ല സമയമാണ്. പങ്കാളിയുമായി വൈകാരികമായ ഒരു ധാരണ വളർന്നുവരും. പങ്കാളിയോട് സത്യസന്ധതയും വിശ്വസ്തയും പുലർത്തണം.

  ഭാഗ്യ നിറങ്ങൾ മഞ്ഞ, പിങ്ക്, വെള്ള.

  ഭാഗ്യ നമ്പറുകൾ 3, 21, 83, 84.

  English summary

  മകര രാശിക്കാർക്കുള്ള ജൂൺ 2018 ലെ പ്രവചനങ്ങൾ

  Know your fortune according to your zodiac sign, plan the month
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more