രാശിപ്രകാരം ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഭാഗ്യമോ?

Posted By:
Subscribe to Boldsky

ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ ദിവസം പോലെ ആയിരിക്കില്ല നാളത്തെ ദിവസം. ഓരോ ദിവസവും നമുക്ക് ഓരോ തരത്തിലാണ് പ്രധാനപ്പെട്ടതായി മാറുന്നത്. രാശിപ്രകാരം നിങ്ങളുടെ ദിവസം എങ്ങനെ കടന്നു പോകുന്നു എന്നും അത് നിങ്ങള്‍ക്കെങ്ങനെ പ്രധാനപ്പെട്ടതായി മാറുന്നുവെന്നും നോക്കാം. ഓരോരുത്തരുടേയും രാശി പ്രകാരം നിങ്ങള്‍ക്ക് പല തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവാറുണ്ട്.

നഖത്തിന്റെ ആകൃതിയും നിങ്ങളുടെ ഭാഗ്യവും

ജ്യോതിശാസ്ത്രപ്രകാരം നിങ്ങളുടെ നേട്ടങ്ങള്‍ക്ക് പല തരത്തിലുള്ള സഹായങ്ങളും രാശി നല്‍കുന്നുണ്ട്. അതുപോലെ തന്നെയാണ് നിര്‍ഭാഗ്യങ്ങള്‍ വരുമ്പോഴും. ഇത് പല തരത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതും. നിങ്ങളുടെ ജനനത്തോടെ തന്നെ നിങ്ങള്‍ക്ക് രാശിപ്രകാരം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. ഓരോ രാശിക്കും ഓരോ തരത്തിലാണ്. ഇന്നത്തെ ദിവസം എങ്ങനെയാണ് നിങ്ങള്‍ക്കെന്ന് നോക്കാം.

മേടം രാശി

മേടം രാശി

നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തിനോട് ഏത് കാര്യവും ഉച്ചത്തില്‍ വിളിച്ച് പറയാനുള്ള കഴിവുണ്ടാവുന്നു. പല തരത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. മാത്രമല്ല യാത്ര ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അപകടങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട് എന്നതു കൊണ്ട് തന്നെ ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

വികാരങ്ങളുടെ പുറത്തായിരിക്കും ഇന്നത്തെ ദിവസം നിങ്ങള്‍ പല തീരുമാനങ്ങളും എടുക്കുന്നത്. എന്നാല്‍ ഇന്ന് എന്തെങ്കിലും കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കണം എന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുമായി സംസാരിച്ച് തീരുമാനം എടുക്കണം. എന്നാല്‍ മാത്രമേ കാര്യത്തിന് ലക്ഷ്യപ്രാപ്തി കാണാന്‍ സാധിക്കുകയുള്ളൂ.

മിഥുനം രാശി

മിഥുനം രാശി

നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് നല്ല ഫലം ലഭിക്കുന്ന ദിവസമാണ് ഇന്ന്. ഇതെല്ലാം നിങ്ങളെ പോസിറ്റീവ് ദിശയിലേക്കാണ് കൊണ്ട് ചെന്ന് എത്തിക്കുന്നത്. നിങ്ങളുടെ മകനിലൂടെയാണ് ഭാഗ്യം കൊണ്ടു വരിക എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. ഇതിലൂടെ തന്നെ നിങ്ങള്‍ക്ക് ഭാഗ്യങ്ങളും സമ്പത്തും വരാന്‍ കാരണമാകുന്നു. ബിസിനസ്പരമായി നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും ഇന്നത്തേത്. തുളസീ പൂജ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ചിങ്ങം രാശി

ചിങ്ങം രാശി

നാട്ടിന്‍ പുറങ്ങളിലെ സാധാരണ പ്രശ്‌നങ്ങള്‍ കൊണ്ട് ചിലപ്പോള്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടായേക്കാം. നിങ്ങള്‍ എന്താണ് സംസാരിക്കുന്നതെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയുകയില്ല. മാത്രമല്ല നിങ്ങളുടെ ആരോഗ്യമായിരിക്കും നിങ്ങള്‍ക്ക് എപ്പോഴും പ്രധാനപ്പെട്ടത്.

കന്നി രാശി

കന്നി രാശി

മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ പോകരുത് എന്നത് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ട ഒന്നാണ്. നിങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുക. ജോലി സ്ഥലത്ത് പല വിധത്തിലുള്ള വാദപ്രതിവാദങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല പലപ്പോഴും ഇത് പങ്കാളിയിലേക്ക് വരെ പകരാന്‍ കാരണമാകുന്നു.

തുലാം രാശി

തുലാം രാശി

നിങ്ങളുടെ ബാക്കിയുള്ള ജോലിയിലായിരിക്കും ഇന്നത്തെ ദിവസത്തെ നിങ്ങളുടെ മുഴുവന്‍ ശ്രദ്ധ. അസ്വസ്ഥമായിരിക്കും നിങ്ങളുടെ മനസ്സ്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ ഓര്‍മ്മ ഈ ദിവസം നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങള്‍ക്ക് വളരെയധികം ലാഭകരമായ ഒരു ദിവസമായിരിക്കും ഇന്ന്. എന്നാല്‍ ഒരു വാക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനു മുന്‍പായി ചിന്തിക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്.

ധനു രാശി

ധനു രാശി

നിങ്ങള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. നിങ്ങളുടെ നിശബ്ദത പലപ്പോഴും നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഒരിക്കലും അപരിചിതരെ വിശ്വസിക്കരുത്. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എപ്പോഴും മുന്‍കരുതല്‍ എടുക്കണം.

മകരം രാശി

മകരം രാശി

നിങ്ങള്‍ വിതക്കുന്നതെല്ലാം കൊയ്യുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള സ്‌നേഹത്തെക്കുറിച്ച് മാത്രമേ ഇന്നത്തെ ദിവസം പറയാനുണ്ടാവുകയുള്ളൂ.

 കുംഭം രാശി

കുംഭം രാശി

നിങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം ഏറ്റവും ഉയരുന്ന ദിവസമാണ് ഇന്ന്. നിങ്ങള്‍ക്ക് ജോലി സ്ഥലത്തും ഏറ്റവും നല്ല അവസ്ഥ തന്നെയായിരിക്കും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങലെ തറപറ്റിക്കാന്‍ ശ്രമിക്കുമെങ്കിലും ഒരിക്കലും അതിന് കഴിയുകയില്ല. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ മറക്കരുത്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ആത്മവിശ്വാസം നിറഞ്ഞ ഒന്നായിരിക്കും. ചെറിയ ചില കാര്യങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ച് ചിലപ്പോള്‍ വലുതാവുന്നു. മാതാപിതാക്കളെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം.

English summary

horoscope for 14th November 2017 | daily horoscope | astrology

Check out your daily horoscope for 14th November 2017.
Story first published: Tuesday, November 14, 2017, 14:35 [IST]