വൃശ്ചികരാശിയില്‍ ശനി പുറത്തേക്ക്, ഭാഗ്യം വീണ്ടും

Posted By:
Subscribe to Boldsky

വൃശ്ചിക രാശിക്കാര്‍ 2017 ഒക്ടോബര്‍ 26-നാണ് ആശ്വാസത്തോടെ ശ്വസിക്കാന്‍ ചെയ്യാന്‍ തുടങ്ങുന്നത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം ഭാഗ്യങ്ങള്‍ ഗ്രഹങ്ങളുടെ രൂപത്തിലാണ് മുന്നില്‍ വരുന്നത്. ശനിയെന്ന ഗ്രഹം അന്നേ ദിവസം വൃശ്ചിക രാശിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതോടെയാണ് ഭാഗ്യം നിങ്ങളെ തേടി എത്തുന്നത്. പാപഗ്രഹമായാണ് പലപ്പോഴും ശനിയെ കാണുന്നത് തന്നെ. ഒരു വ്യക്തിയുടെ തലവരുയും ഭാഗ്യവും നീതിയും എല്ലാം പാടേ മാറ്റാന്‍ കഴിവുള്ള ഗ്രഹമാണ് ശനി.

ഈ ഭാഗങ്ങളിലെ മറുക് സാമ്പത്തിക നഷ്ടമുണ്ടാക്കും

ജ്യോതിഷികളുടെ അഭിപ്രായത്തില്‍ ഉച്ചക്ക് 12 മണിയോടെയാണ് ധനുരാശിയിലേക്ക് ശനി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ശനിയുടെ മാറ്റം നിങ്ങളുടെ ഭാഗ്യത്തേയും ജീവിതത്തേയും ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നതാണ് വിഷയം. ജ്യോതിഷത്തില്‍ അത്രയേറെ ശക്തമായി നിലനില്‍ക്കുന്ന ഒരു ഗ്രഹമാണ് ശനി. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഇന്നേ ദിവസം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് നോക്കാം.

ശനിയുടെ മാറ്റം

ശനിയുടെ മാറ്റം

വൃശ്ചിക രാശിയില്‍ ശനിയുടെ വിളയാട്ടം അവസാനിക്കുന്ന ദിവസമാണ് ഇന്ന്. ഇത് പിന്നീട് തുലാം രാശിയിലേക്ക് കടക്കുന്നു. ഇതിനര്‍ത്ഥി വൃശ്ചികരാശിക്കാരുടെ മോശം സമയം അവസാനിച്ചുവെന്നും കാര്യങ്ങളെല്ലാം തന്നെ പൂര്‍വ്വസ്ഥിതിയിലേക്കെത്താന്‍ സമയമായി എന്നുമാണ്. ഇതിനു പുറമേ മൂന്ന് സൂര്യ രാശികള്‍ക്കും കൂടി ശനിയില്‍ നിന്നും മോചനം ലഭിക്കാനുണ്ട്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് കാര്യങ്ങളില്‍ അല്‍പം കഷ്ടതകള്‍ അനുഭവിക്കാനിടയുണ്ട്. പ്രത്യേകിച്ച് ആരോഗ്യപരമായ കാര്യങ്ങളില്‍. എന്നാല്‍ ഒക്ടോബറിനു ശേഷം ഇവര്‍ക്ക് കുതിര ശക്തിയാണ് ലഭിക്കുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിങ്ങളുടെ വീട്ടുകാരും സുഹൃത്തുക്കളും നിങ്ങളോടൊപ്പം ഏത് കാര്യത്തിനും കൂടെയുണ്ടാവും എന്നതാണ് സത്യം.

മേടം രാശിയെക്കുറിച്ച്

മേടം രാശിയെക്കുറിച്ച്

ജ്യോതിഷ പ്രകാരം ഈ വര്‍ഷം നിങ്ങള്‍ക്ക് നല്ല രീതിയില്‍ ബിസിനസ് ചെയ്യാനും അതിന്റെ സംരംഭകത്വം ഏറ്റെടുക്കാനും കഴിയുന്നു. ആറുമാസത്തിനുള്ളില്‍ തന്നെ ഏറ്റവും മികച്ച ഒരു കാര്യം നിങ്ങളുടെ ജീവിതത്തില്‍ നടക്കും എന്നാണ് മേടം രാശി പറയുന്നത്.

ചിങ്ങം രാശി

ചിങ്ങം രാശി

ശനിയില്‍ നിന്നും മേചനം ലഭിക്കേണ്ട ഒരു രാശിയാണ് ചിങ്ങം രാശി. വര്‍ഷം മുഴുവന്‍ അനുഭവിച്ച് വന്ന പ്രതിസന്ധികളില്‍ നിന്ന് മേചനം ലഭിക്കേണ്ട സമയമായി. നക്ഷത്രങ്ങളുടെ മാറ്റത്തിനനുസരിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം വീടെന്ന സ്വപ്‌നത്തിന് സമയമായി. ഏകദേശം അടുത്ത വര്‍ഷം പകുതിയോട് കൂടി നിങ്ങള്‍ക്ക് സ്വന്തം വീട്ടിലേക്ക് താമസം മാറാം.

 കൂടുതല്‍ ഭാഗ്യങ്ങള്‍ ചിങ്ങരാശിക്കാര്‍ക്ക്

കൂടുതല്‍ ഭാഗ്യങ്ങള്‍ ചിങ്ങരാശിക്കാര്‍ക്ക്

അവസാനം നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയില്‍ ശോഭിക്കാന്‍ കഴിയും. മാത്രമല്ല സാമ്പത്തിക നേട്ടവും നിങ്ങളെ തേടിയെത്തും. നിങ്ങളുടെ മേലധികാരികളും സീനിയേഴ്‌സും നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാവും. മാത്രമല്ല കാര്യങ്ങളെല്ലാം നിങ്ങളുടെ കൈപ്പിടിയില്‍ വരുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ദേഷ്യം എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലാവണം എന്നതാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ തങ്ങളുടെ ഓരോ ശ്വാസത്തിലും ഇനി സന്തോഷം അനുഭവിക്കാന്‍ പോകുകയാണ്. നീണ്ട മൂന്ന് വര്‍ഷത്തെ ശനിയുടെ പിടിയില്‍ നിന്നുമുള്ള മോചനമാണ് തുലാം രാശിക്കാര്‍ക്ക്. നിങ്ങളുടെ എല്ലാ കടങ്ങളും മാറ്റി പ്രമോഷനും ശമ്പളവര്‍ദ്ധനവും ലഭിക്കുകയും സ്വകാര്യ ജീവിതത്തില്‍ വരെ നല്ല മാറ്റങ്ങള്‍ വരുകയും ചെയ്യുന്നു.

തുലാം രാശിക്കാരുടെ നല്ല സമയം

തുലാം രാശിക്കാരുടെ നല്ല സമയം

നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ നല്ല ദിവസങ്ങളായിരിക്കും ഇനി നിങ്ങള്‍ക്ക് വരാന്‍ പോകുന്നത്. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയും ഭയവും എല്ലാം മാറുന്നു. മാത്രമല്ല നിങ്ങള്‍ക്ക് ലോകം മുഴുവന്‍ യാത്ര ചെയ്യാനുള്ള അവസരവും പുതിയ ജോലിക്കായുള്ള അവസരങ്ങളും വന്നു ചേരുന്നു.

ഇംഗ്ലീഷില്‍ വായിക്കാന്‍

English summary

Shani Moves Out Of Scorpio and Brings In Good Luck

Here are detailed astrological predictions of what happen to the sign Scorpio when Shani moves out of it on Oct 26th!
Subscribe Newsletter