3 ദിവസത്തെ പരിശ്രമം വെറുതേയാക്കി അവള്‍ പോയി

Posted By:
Subscribe to Boldsky

അഗ്നിപര്‍വ്വതത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 12 വയസ്സുകാരിയെക്കുറിച്ച് നിങ്ങളില്‍ പലരും കേട്ടും കാണും. ലോകത്തിന്റെ ഏത് കോണിലായാലും മരണം എന്നും എല്ലാവരേയും പേടിപ്പെടുത്തുന്ന ഒന്ന് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിവാഹപ്രായമായോ, കൈരേഖ പറയും

രക്ഷാപ്രവര്‍ത്തകര്‍ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ലെന്നതാണ് ഏറ്റവും സങ്കടകരമായ ഒരു കാര്യം. മൂന്ന് ദിവസം ജീവന് വേണ്ടി പോരാടിയ അവള്‍ക്ക് മൂന്ന് ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ജീവന്‍ നഷ്ടപ്പെട്ടു എന്നതാണ് ഏവരേയും സങ്കടത്തിലാക്കിയ കാര്യം.

 ദു:ഖമുളവാക്കുന്ന ചിത്രം

ദു:ഖമുളവാക്കുന്ന ചിത്രം

അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഒഴുകി വന്ന ചെളിയുടെ കുത്തൊഴുക്കില്‍ പെട്ടാണ് ആ 12 വയസ്സുകാരിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ആരും സഹായത്തിനെത്താതിരുന്നിട്ടും മൂന്ന് ദിവസം അവള്‍ ജീവന്‍ പിടിച്ച് നിര്‍ത്തി.

 നിശബ്ദതയോടെയുള്ള ഭാവം

നിശബ്ദതയോടെയുള്ള ഭാവം

ഈ ചിത്രത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ് അവള്‍ക്ക് ജീവിക്കാനുള്ള മോഹം. ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന നോട്ടമാണ് അവളുടെ മുഖത്തുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ അവള്‍ക്ക് ചുറ്റുമുള്ള മണ്ണും ചെളിയും നീക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു മരച്ചില്ലയില്‍ പിടിച്ചാണ് അവള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

 ബന്ധുവിന്റെ പിടി

ബന്ധുവിന്റെ പിടി

രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ് അവള്‍ മണ്ണില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലായത്. എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് പൊങ്ങിവരാന്‍ സാധിക്കാതിരുന്നത് ദുരന്തത്തില്‍ മരിച്ച് അവളുടെ ബന്ധു കാലില്‍ പിടിച്ചിട്ടുണ്ടായിരുന്നു മണ്ണിനടിയില്‍. മുട്ടിനടിയില്‍ വെച്ചുള്ള ഇവരുടെ പിടുത്തമാണ് അവളെ മരണക്കയത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത്.

ഉണ്ടായ സംഭവം

ഉണ്ടായ സംഭവം

മരണത്തിന്റെ കൈകളിലാണെങ്കിലും സംഭവിച്ചതെന്താണെന്ന് പത്രക്കാരോട് പറയാന്‍ അവള്‍ക്ക് കഴിഞ്ഞു. മാതാപിതാക്കളും സഹോദരനും താനും വീട്ടില്‍ ഇരിക്കുമ്പോള്‍ ചാരനിറമുള്ള മണ്ണും ലാവയും മറ്റും ഇവരുടെ വീട്ടിലേക്ക് കുത്തിയൊലിച്ച് വരികയും ആയിരുന്നു. ശബ്ദിക്കാന്‍ പോലും സമയം കിട്ടുന്നതിനു മുന്‍പ് ഇവരെല്ലാവരും മണ്ണിനടിയിലായി. എന്നാല്‍ ഈ സമയം അവളുടെ ആന്റി മരണവെപ്രാളത്തില്‍ കാലില്‍ പിടിച്ച് വെച്ചിട്ടുണ്ടായിരുന്നതാണ് ഇവളെ പ്രശ്‌നത്തിലാക്കിയത്.

 രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞത്

രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞത്

അപകടത്തില്‍ പെട്ട അവളെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടയില്‍ എത്ര ശ്രമിച്ചിട്ടും അവളെ രക്ഷിക്കാന്‍ ആയില്ല. ശരീരത്തിന്റെ മുകള്‍ ഭാഗം മണ്ണിനു മുകളിലും താഴ്ഭാഗം കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ച പോലും മണ്ണിനു കീഴെ ആയതുമാണ് ഏറ്റവും വലിയ വെല്ലുവിളി.

60 മണിക്കൂറിനു ശേഷം

60 മണിക്കൂറിനു ശേഷം

എങ്കിലും അപകടത്തില്‍ പെട്ട് 60 മണിക്കൂറിനു ശേഷം പോസിറ്റീവായിട്ട് പ്രതികരിക്കാന്‍ തുടങ്ങിയിരുന്നു അവള്‍. എന്നാല്‍ പിന്നീട് പെട്ടെന്ന് കരയാനും ഭയപ്പെടാനും തുടങ്ങി.

 ഭക്ഷണത്തിനായി

ഭക്ഷണത്തിനായി

ഭക്ഷണത്തിനായി അവള്‍ രക്ഷാപ്രവര്‍ത്തകരോട് ചോദിച്ചു. ഭക്ഷണശേഷവും വളരെ ശാന്തയായാണ് അവളെ കാണപ്പെട്ടത്.

അവസാന ദിവസം

അവസാന ദിവസം

എന്നാല്‍ അവളുടെ അവസാന ദിവസം വളരെ പരിഭ്രാന്തയായാണ് അവള്‍ കാണപ്പെട്ടത്. മുഖം വീങ്ങി നീര് വെക്കുകയും കൈകള്‍ വെള്ള നിറമായി കാണപ്പെടുകയും കണ്ണുകള്‍ ചുവന്ന നിറമാകുകയും ചെയ്തു.

ഏറെ വെല്ലുവിളിക്ക് ശേഷം

ഏറെ വെല്ലുവിളിക്ക് ശേഷം

ഏറെ നേരത്തെ വെല്ലുവിളിക്ക് ശേഷം അവള്‍ മരണത്തിനു കീഴടങ്ങി. ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയാണ് അവളുടെ മരണത്തിന് കാരണം. ഇത് ശരീരത്തിന്റെ താപനിലയില്‍ മാറ്റം വരുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണ്.

Image Source

English summary

Colombian girl trapped in debris

She was calm and even sang a song while rescue workers struggled to remove her from the debris
Subscribe Newsletter