നിങ്ങള്‍ക്ക് ചുറ്റുമുള്ളത് നെഗറ്റീവ് എനര്‍ജിയോ?

Posted By:
Subscribe to Boldsky

നെഗറ്റീവ് എനര്‍ജി നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ അതിന്റെ ചില ലക്ഷണങ്ങളും നമുക്ക് ചുറ്റും ഉണ്ടാവും. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാവാതിരിക്കുക, എല്ലാ കാര്യത്തിലും നെഗറ്റീവ് ചിന്തകള്‍ മാത്രം വരിക, എന്തിലും ഏതിലും തടസ്സം മാത്രം നേരിടുക തുടങ്ങി എന്തും നെഗറ്റീവായി മാറുന്ന അവസ്ഥയാണെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി ഉണ്ട് എന്ന് തന്നെ പറയാം. നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന ഒന്നല്ല നെഗറ്റീവ് എനര്‍ജി. ഇത് നിമിത്തം നിങ്ങളില്‍ ഡിപ്രഷന്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

വീടു നല്‍കും ധനനഷ്ട സൂചനകള്‍

നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി ഉണ്ടെന്ന് ചില ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം. എന്താണ് നിങ്ങള്‍ക്ക് ചുറ്റും നടക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മതി നെഗറ്റീവ് എനര്‍ജിയാണോ പോസിറ്റീവ് എനര്‍ജിയാണോ നിങ്ങള്‍ക്ക് ചുറ്റും എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങളിലെ എനര്‍ജിയുടെ അളവ് കുറയുന്നതും ഇത്തരത്തില്‍ ഒന്ന് തന്നെയാണ്. നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ മുന്‍കൂട്ടി അറിയാം. എങ്ങനെയെന്ന് നോക്കാം.

സാമ്പത്തിക നഷ്ടം

സാമ്പത്തിക നഷ്ടം

സാമ്പത്തിക നഷ്ടം നിങ്ങളുടെ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടാക്കും. മാത്രമല്ല എത്രയൊക്കെ സമ്പാദിച്ചാലും അത് പല വിധത്തില്‍ നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കും. ഏത് വഴിയിലൂടെ എങ്ങനെ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു എന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയില്ല. എന്നാല്‍ സാമ്പത്തിക നഷ്ടം ധാരാള സംഭവിക്കുന്നു.

 ഏത് സമയത്തും ക്ഷീണം

ഏത് സമയത്തും ക്ഷീണം

ആരോഗ്യപരമായി മാത്രം ഇതിനെ കണക്കാക്കേണ്ടതില്ല. കാരണം ക്ഷീണം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ചുറ്റും നിലനില്‍ക്കുന്ന നെഗറ്റീവ് എനര്‍ജി കൊണ്ടായിരിക്കാം. ഏത് കാര്യത്തിലും എപ്പോഴും ക്ഷീണം മാത്രം നിലനില്‍ക്കുന്ന അവസ്ഥയിലേക്കാണ് നിങ്ങള്‍ എത്തുന്നത്. ഇതെല്ലാം നെഗറ്റീവ് എനര്‍ജിയുടെ ഫലമാണ്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തും. എന്ത് ചെയ്താലും അതെല്ലാം നെഗറ്റീവ് അവസ്ഥയിലേക്ക് എത്തുന്നു. യാതൊന്നിലും വിജയം കണ്ടെത്താന്‍ സാധിക്കാതെ വരുന്നു. നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവ് എനര്‍ജിയാണ് നിറഞ്ഞിരിക്കുന്നത് എന്നതിന്റെ ലക്ഷണമാണ് ഇത്.

അണുബാധ

അണുബാധ

നിങ്ങളിലെ രോഗപ്രതിരോധ ശേഷി കുറഞ്ഞ് വരുകയും രോഗങ്ങള്‍ കൊണ്ട് നിങ്ങള്‍ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. സാധാരണ ആരോഗ്യമുള്ള അവസ്ഥയില്‍ പോലും രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയുടെ ഫലമാണ്.

ആശയവിനിമയം പ്രതിസന്ധിയിലാവുമ്പോള്‍

ആശയവിനിമയം പ്രതിസന്ധിയിലാവുമ്പോള്‍

നിങ്ങളിലെ ആശ്യവിനിമയം പലപ്പോഴും കൃത്യമായി നടക്കാതെ വരുന്നു. അതിന്റെ ഫലമായി നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ പലര്‍ക്കും മനസ്സിലാവാതിരിക്കുകയും അത് പല തരത്തിലുള്ള ആശയ വിനിമയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചിലപ്പോള്‍ ബന്ധങ്ങള്‍ വരെ തകരാന്‍ കാരണമാകുന്നു.

ഉറക്കത്തെ വരെ ബാധിക്കുന്നു

ഉറക്കത്തെ വരെ ബാധിക്കുന്നു

നിങ്ങളിലെ ഉറക്കത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഉറക്കത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. നിങ്ങളുടെ ഉപബോധ മനസ്സില്‍ പോലും നെഗറ്റീവ് ചിന്തകള്‍ മാത്രമായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്.

 പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കുന്നു

പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കുന്നു

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും മറക്കുന്നു. ശരിക്കും ഓര്‍മ്മയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പണം, പഴ്‌സ്, വസ്ത്രങ്ങള്‍, ചാവി എന്നിവയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതെല്ലാം നെഗറ്റീവ് എനര്‍ജിയാണ് നിങ്ങളെ വലയം ചെയ്തിരിക്കുന്നത് എന്നതിന്റെ സൂചനകളാണ്.

ഇംഗ്ലീഷില്‍ വായിക്കാന്‍

English summary

Signs Of Negative Energy Around You

If you experience any of these things, then we bet you are surrounded by negative energy around you
Story first published: Thursday, November 16, 2017, 17:05 [IST]