വ്യാഴത്തിന്റെ പരിവര്‍ത്തനം ചന്ദ്രദശയെ ബാധിക്കുന്നു

Posted By:
Subscribe to Boldsky

ഗ്രഹങ്ങള്‍ മാറുന്നതിനനുസരിച്ച് നമ്മുടെ ദശാകാലങ്ങളിലും മാറ്റം വരുന്നുണ്ട്. വ്യാഴത്തിന്റെ മാറ്റം എങ്ങനെ നമ്മുടെ ചന്ദ്രദശാക്കാലത്തെ ബാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. ജ്യോതിശാസ്ത്രപരമായി വളരെയധികം മാറ്റമാണ് ഇതില്‍ ഉണ്ടാവുന്നത്.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പോസിറ്റീവ് രീതിയിലുള്ള മാറ്റങ്ങളാണ് വ്യാഴത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നത്. എന്നാല്‍ ഇത് നിങ്ങളുട ചന്ദ്രദശയുമായി തട്ടിച്ച് നോക്കുമ്പോള്‍ എങ്ങനെയെല്ലാം ജീവിതത്തെ ബാധിക്കും എന്ന് നോക്കാം.

മേടം രാശി

മേടം രാശി

ജ്യോതിഷം അനുസരിച്ച്, വ്യാഴം ഏഴാമത്തെ ഗ്രഹത്തിലേക്ക് മാറുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഒരു നല്ല വ്യക്തിത്വ മാറ്റം ഉണ്ടാകും, പുതിയ ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉടലെടുക്കുകയും നിങ്ങള്‍ അത് പെട്ടെന്നു മനസ്സിലാക്കും,ചെയ്യും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും, അത് ശമ്പള വര്‍ധനയിലൂടെ അല്ലെങ്കില്‍ മറ്റേതൊരു ബിസിനസ് അവസരത്തിലായാലും.

 ഇടവം രാശി

ഇടവം രാശി

ഒരു പുതിയ തൊഴില്‍ ഓഫര്‍ ഉണ്ടാകുകയും അത് ഏറ്റെടുക്കാന്‍ പറ്റിയ സമയമാണ് ഇതെന്നാണ് നിങ്ങളുടെ ദശാകാലം പറയുന്നത്. പലപ്പോഴും നിങ്ങളുടെ പ്രൊഫഷണല്‍ രീതിയില്‍ മാറ്റം വരുന്നു.മാത്രമല്ല ആളുകളില്‍ നിന്നും കടം വാങ്ങുന്നത് ഒഴിവാക്കണം.

 മിഥുനം രാശി

മിഥുനം രാശി

നിങ്ങളുടെ കുട്ടികളൊടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്നു. മാത്രമല്ല അവര്‍ക്കാകട്ടെ തങ്ങളുടെ പിതാവിന്റെ ആരോഗ്യത്തില്‍ വളരെയധികം ചിന്തിക്കേണ്ടതായി വരുന്നു. മാത്രമല്ല മെഡിക്കല്‍ ചെക്കപ്പ് പോലുള്ള കാര്യങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കുടുംബത്തോടൊപ്പമുള്ള സമാധാനം നിറഞ്ഞ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക്. നിങ്ങള്‍ പ്രണയബന്ധത്തിലാണെങ്കില്‍ ആ ബന്ധത്തില്‍ കൂടുതല്‍ ആഴവും സ്‌നേഹവും നിങ്ങള്‍ക്ക് തോന്നുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങള്‍ ഇപ്പോഴും ഒറ്റക്ക് ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരാളെ കണ്ടുമുട്ടുന്നതിന് കഴിയുന്നു. നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍ ആ ബന്ധം ഒന്നു കൂടി നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ കാരണമാകുന്നു വ്യാഴത്തിന്റെ മാറ്റം.

 കന്നി രാശി

കന്നി രാശി

കുടുംബത്തോടപ്പം സന്തോഷത്തോടെ പങ്കെടുക്കാന്‍ കഴിയുന്ന പല ആഘോഷങ്ങളും ഉണ്ടാവുന്നു. മാത്രമല്ല സാമ്പത്തികമായി സ്വതന്ത്രമായി നില്‍ക്കാനും നിങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ കൂടുതല്‍ റിസ്‌ക് എടുത്തിട്ടുള്ള നിക്ഷേപങ്ങള്‍ പരമാവധി ഒഴിവാക്കണം.

തുലാം രാശി

തുലാം രാശി

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തിലൂടെയായിരിക്കും നിങ്ങള്‍ കടന്നു പോവുന്നത്. അനുഗ്രഹീതമായ ഒരു ബന്ധമായിരിക്കും നിങ്ങളുടേത്. മാത്രമല്ല നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴം നില്‍ക്കുമ്പോള്‍ ആത്മീയമായി നിങ്ങള്‍ പല കാര്യങ്ങളും പഠിക്കാന്‍ പ്രാപ്തനാവുന്നു. മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്നു.

 ധനു രാശി

ധനു രാശി

അറിവിനായി ലോകം മുഴുവന്‍ സഞ്ചരിക്കുന്നവരായിരിക്കും ഇവര്‍. കുട്ടികള്‍ നിങ്ങളെ വളരെ സന്തോഷഭരിതരാക്കുന്നു. മാത്രമല്ല അവരുടെ വളര്‍ച്ച വളരെ സ്‌നേഹത്തോടെയും ആകാംഷയോടെയും കൂടിയായിരിക്കും നിങ്ങള്‍ നോക്കിക്കാണുക.

 മകരം രാശി

മകരം രാശി

നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ വളരെ മുന്നോട്ട് സഞ്ചരിക്കുന്നവരായിരിക്കും. പുതിയ ജോലി ലഭിച്ചാലും തുടക്കത്തില്‍ വളരെ ബുദ്ധിമുട്ടിയായിരിക്കും കാര്യങ്ങള്‍ മുന്നോട്ട് പോവുക.

 കുംഭം രാശി

കുംഭം രാശി

നിങ്ങളുടെ അവസരങ്ങള്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് ഗ്രഹങ്ങള്‍ക്ക് കഴിയുന്നു. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു.

 മീനം രാശി

മീനം രാശി

നെഗറ്റിവിറ്റി ഇല്ലാതാക്കി നിങ്ങളെ മുന്നോട്ട് നയിക്കുന്നു. അതിലുപരി കരിയറില്‍ മുന്നോട്ട് കുതിക്കാനും നിങ്ങള്‍ക്ക് ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നു.

English summary

How Jupiter's Transition Can Affect Your Moon Sign

Check out to know how your moon sign can get affected by Jupiters transition for the next one year!
Story first published: Tuesday, September 12, 2017, 17:31 [IST]
Subscribe Newsletter