For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തിലൊതുങ്ങാത്ത രുചിഭേദങ്ങള്‍....

By Super
|

രചിക്കുന്ന ഓരോ പുസ്തകവും ബെസ്റ് സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെടുക എന്നത് ഏതൊരു രചയിതാവിന്റെയും സ്വപ്നമാണ്. ആ നിലയ്ക്ക് മിസിസ് കെ.എം. മാത്യുവിലെ എഴുത്തുകാരി എന്നും പൂര്‍ണ്ണതയിലെത്തിയിട്ടുണ്ട്. കാരണം അവര്‍ രചിച്ച ഗ്രന്ഥങ്ങളോരോന്നും ബെസ്റ് സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. വീട്ടമ്മമാര്‍ പാചകത്തെ വെറും വീട്ടുവേലയായി കണ്ടിരുന്നപ്പോഴാണ് അതിനെ ഒരു കലയുടെ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് മിസിസ് കെ.എം. മാത്യു 1952ല്‍ ആദ്യ പാചകക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. അത് മലയാളചരിത്രത്തില്‍ തന്നെ ഒരു സംഭവമായിരുന്നു. പിന്നീട് മലയാള ദിനപത്രത്തില്‍ പാചകവിധി എന്ന പേരില്‍ ദിവസവും ഉള്ള പാചക പംക്തി തുടങ്ങി. ഈ പംക്തിയുടെ വിജയമാണ് പാചകപുസ്തകങ്ങള്‍ രചിയ്ക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

സ്വാദുള്ള ഭക്ഷണമുണ്ടാക്കുന്നത് ഒരു കലയായി കണ്ടിരുന്നവരാണ് മിസിസ് കെ.എം. മാത്യുവിന്റെ അമ്മ ശോശാമ്മയും അച്ഛന്‍ ഡോ. ജോര്‍ജ്ജ് ഫിലിപ്പും. അച്ഛന്‍ തന്റെ 93ാം വയസ്സിലും സ്വന്തമായി കറികള്‍ ഉണ്ടാക്കിയിരുന്നുവത്രെ.

എന്നാല്‍ പാചകത്തില്‍ മാത്രം മിസിസ് കെ.എം. മാത്യുവിനെ ഒതുക്കി നിര്‍ത്തുന്നത് പാതകമായിരിക്കും. കാരണം പാചകത്തോടൊപ്പം പത്രപ്രവര്‍ത്തനവും സംഗീതവും എപ്പോഴും അവര്‍ ജീവിതത്തില്‍ കാത്ത് സൂക്ഷിച്ച ഇഷ്ടങ്ങളാണ്. അതില്‍ പത്രപ്രവര്‍ത്തനത്തെ അവര്‍ ഒരു തൊഴിലായിത്തന്നെ ജീവിതത്തില്‍ കൂടെക്കൂട്ടി. അതിന്റെ തെളിവാണ് വനിതാമാസികയുടെ എഡിറ്റര്‍ ഉദ്യോഗം. തന്റെ ജീവിതകാലത്ത് തന്നെ വനിതയെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമാക്കാന്‍ മിസിസ്സ് കെ.എം. മാത്യുവിന് കഴിഞ്ഞു. ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററായി ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞതിന്റെ റെക്കോഡും അവര്‍ക്കു തന്നെ.

Story first published: Monday, October 24, 2011, 16:37 [IST]
X
Desktop Bottom Promotion