For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി,പിതൃദോഷത്തിന് നിലവിളക്ക് ഇങ്ങനെ കൊളുത്തൂ

നിലവിളക്കില്‍ ഭസ്മം പൂശി കത്തിയ്ക്കണം

|

നിലവിളക്ക് ഐശ്വര്യ പ്രതീകമാണെന്നു വേണം, പറയാന്‍. നിലവിളക്കില്ലാത്ത വീടുകള്‍ കുറയും. പ്രത്യേകിച്ചും ഹൈന്ദവ വിശ്വാസത്തില്‍ നിലവിളക്കിന് പ്രത്യേക സ്ഥാനവുമുണ്ട്. പുലര്‍ച്ചെയും സന്ധ്യാനേരത്തും നിലവിളക്കു കൊളുത്തുന്നത്

നിലവിളക്കു കൊളുത്തുന്നതിനും ചില ശാസ്ത്ര വശങ്ങളുണ്ട് ഇതനുസരിച്ചു കൊളുത്തിയാലേ പ്രയോജനമുണ്ടാകൂ, നല്ല ഫലം ലഭിയ്ക്കൂ. അല്ലെങ്കില്‍ ദോഷമാകും, ഫലം.

നിലവിളക്കു കൊളുത്തുമ്പോള്‍ പാലിയ്‌ക്കേണ്ട ചില പ്രത്യേക ചിട്ടകളെ കുറിച്ചറിയൂ,

നിലവിളക്ക്

നിലവിളക്ക്

നിലവിളക്ക് ഒാടു കൊണ്ട് ഉള്ളതു തന്നെ വേണമെന്നാണ് ശാസ്ത്രം. ഇതില്‍ എള്ളെണ്ണ ഒഴിച്ച് തിരി തെളിയിക്കണമെന്നും ശാസ്ത്രം. ഓടിന്റെ ലോഹ മിശ്രിതവും എള്ളെണ്ണയിലെ ഇരുമ്പു ശക്തിയും ചേര്‍ന്നാല്‍ അന്തരീക്ഷത്തിലെ രോഗാണുക്കള്‍ നശിയ്ക്കുമെന്നും ഇത് ശരീരത്തെയും മനസിനേയും ശുദ്ധമാക്കുമെന്നുമാണ് വിശ്വാസം.

രാവിലെ സൂര്യോദയത്തിനു മുന്നോടിയായി

രാവിലെ സൂര്യോദയത്തിനു മുന്നോടിയായി

രാവിലെ സൂര്യോദയത്തിനു മുന്നോടിയായി ബ്രാഹ്മ മുഹൂര്‍ത്തത്തിലും വൈകീട്ട് സൂര്യാസ്തമയത്തിനു മുന്നോടിയായ ഗോധുളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്കു കൊളുത്തുവാന്‍ ശ്രേഷ്ഠം. നിലവിളത്തിലെ കത്തുന്ന തിരി, അതായത് തീ രാത്രിയുടെ രക്ഷകനും രാവിലെ ആദ്യത്യന്‍ രക്ഷകനുമെന്നാണ് വിശ്വാസം. രാവിലെ 3.40നാണ് ശരിയായി ബ്രാഹ്മ മുഹൂര്‍ത്തം എന്നു പറയാം.

താഴെ വയ്ക്കരുത്

താഴെ വയ്ക്കരുത്

ഇതിന്റെ പാദത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും മുകളില്‍ ശിവനും എന്ന രീതിയിലാണ് സങ്കല്‍പം. ത്രിമൂര്‍ത്തി ചൈതന്യം ഒന്നിയ്ക്കുന്ന ഒന്നായി നിലവിളക്കിനെ കരുതി വരുന്നു. വിളക്ക്, മണി, ശംഖ്, പൂജാഗ്രന്ഥം എന്നിവയുടെ ഭാരം ഭൂമീദേവി താങ്ങാത്തതിനാല്‍ ഇവയെല്ലാം തട്ടില്‍ വച്ചാണു വയ്‌ക്കേണ്ടത്. താഴെ വയ്ക്കരുത്.

സന്ധ്യാദീപം

സന്ധ്യാദീപം

സന്ധ്യാദീപം യാതൊരു കാരണവശാലും മുടക്കരുതെന്നാണ് ശാസ്ത്രം. ഇതുപോലെ നിലിവിളക്കിനു സംഭവിയ്ക്കുന്ന അശുദ്ധി വീടിനു തന്നെ ഐശ്വര്യക്കേടുമാകും. നിലവിളക്ക് ദിവസവും വൃത്തിയായി വേണം, കത്തിയ്ക്കുവാന്‍. ത്രി മൂര്‍ത്തികളെ സൂചിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ നിലവിളക്കിന്റെ മൂന്നിടത്തും, പാദത്തിലും കഴുത്തിലും നെറ്റിയിലും ഭസ്മം കൊണ്ടു മൂന്നു വര, മധ്യേ ചന്ദനം കൊണ്ട് ഒരു വര, മമധ്യ ഭാഗത്തു കുങ്കുമം കൊണ്ട് ഒരു പൊട്ട് എന്നീ രീതിയില്‍ വേണം. നിലവിളക്കിന്റെ മുകള്‍ ഭാഗത്തായി പൂക്കള്‍ കൊണ്ടുള്ള മാല നല്ലതാണ്. ഇതില്‍ ചെമ്പരത്തിപ്പൂവുള്ളത് എറെ നല്ലതാണ്.

നിലവിളക്കു കത്തിയ്ക്കുവാന്‍

നിലവിളക്കു കത്തിയ്ക്കുവാന്‍

നിലവിളക്കു കത്തിയ്ക്കുവാന്‍ എള്ളെണ്ണയാണ് ഉത്തമം. ഇത് ശനി ദോഷം തീര്‍ക്കാനും പിതൃദോഷം തീര്‍ക്കാനും ഏറെ ഉത്തമമാണെന്നു വേണം, പറയാന്‍. നിലവിളക്കില്‍ ഒഴിയ്ക്കാനെടുക്കുന്ന എണ്ണയും ശുദ്ധമാകണം. ഇത് വേറെ കാര്യങ്ങള്‍ക്ക് എടുക്കാതിരിയ്ക്കുക.

നിലവിളക്കില്‍ ഇടുന്ന തിരിയ്ക്കും

നിലവിളക്കില്‍ ഇടുന്ന തിരിയ്ക്കും

നിലവിളക്കില്‍ ഇടുന്ന തിരിയ്ക്കും വിശേഷതയുണ്ട്. ഓരോ തരം തിരികളും ഓരോ ഫലം കൊണ്ടു വരുന്നു. ഒറ്റത്തിരി രോഗവും രണ്ടു തിരി ധനവും മൂന്നു തിരി ദാരിദ്ര്യവും നാലു തിരി ആലസ്യവും അഞ്ചു തിരി ഐശ്വര്യവുമെന്നതാണ് കണക്ക്. രാവിലെ രണ്ടു തിരിയിട്ട് ഒരു വശത്തേയ്ക്കും വൈകീട്ട് നാലു തിരിയിട്ട് രണ്ടു ദിക്കിലേയ്ക്കും വയ്ക്കുക. ഒരു വശത്തേയ്ക്കു മാത്രമെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും അഞ്ചെങ്കില്‍ വടക്കു കിഴക്കേ മൂലയിലേയ്ക്കും ജ്വാല വരും വിധമാണു കൊളുത്തേണ്ടത്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിവയാണ് തിരികളുടെ കണക്ക്.

കൊളുത്തുന്നതിനും കെടുത്തുന്നതിനും

കൊളുത്തുന്നതിനും കെടുത്തുന്നതിനും

കൊളുത്തുന്നതിനും കെടുത്തുന്നതിനും വിധികളുണ്ട്. കൊളുത്തുമ്പോള്‍ കിഴക്കു ദിക്കില്‍ നിന്നും കൊളുത്തി പ്രദക്ഷിണ രീതിയില്‍ ഇടതു വശത്തു കൂടി കൊളുത്തി അവസാന തിരിയും കത്തിച്ച ശേഷം കൈ പുറകോട്ടു വലിച്ചു വേണം, കത്തിയ്ക്കാനുപയോഗിച്ച കൊള്ളി കളയേണ്ടത്.

വിളക്ക് കരിന്തിരി കത്തുന്നതു നല്ലതല്ല

വിളക്ക് കരിന്തിരി കത്തുന്നതു നല്ലതല്ല

വിളക്ക് കരിന്തിരി കത്തുന്നതു നല്ലതല്ല. ഊതി വിളക്കു കെടുത്തുന്നതും കൈ കൊണ്ടു തട്ടി അണയ്ക്കുന്നതും ദോഷം ചെയ്യും. വസ്ത്രം വീശി വിളക്കു കെടുത്തുന്നതാണ് ശുഭകരം. എണ്ണയിലേയ്ക്കു തിരിയിറക്കി കെടുത്തുകയുമാകാം. നിലവിളക്കു കെടുത്തുമ്പോള്‍ നാരാണയ മന്ത്രം ചൊല്ലി നിറഞ്ഞ ഭക്തിയോടെ വേണം, കെടുത്താന്‍.

English summary

Why Should You Apply Ashes In Nilavilakku

Why Should You Apply Ashes In Nilavilakku, Read more to know about,
X
Desktop Bottom Promotion