മഹാദേവന്റെ ജനനത്തിനു പിന്നിലെ രഹസ്യം

Posted By: Princy Xavier
Subscribe to Boldsky

ത്രിമൂര്ത്തി കളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്തിയും ആയ ഭഗവാന്‍ ശിവന് ജന്മം നല്കിറയത് ആര്? ഹിന്ദു ഐതിഹ്യം അനുസരിച്ച് ബ്ര്ഹമാവ് സ്രിഷ്ടികര്താവും വിഷ്ണു പരിപാലകനും ശിവന്‍ സംഹാരിയും ആണ്.

ശിവനെ പ്രസാദിപ്പിക്കാന്‍ അനേകം ആചാരങ്ങള്‍ ഹിന്ദു മത വിശ്വാസികള്‍ ചെയ്തു വരുന്നു. ക്ഷിപ്ര പ്രസാധിയായ ശിവന്‍ ക്ഷിപ്ര കോപിയും ആണ്. പുലിത്തോലും ഗജവീരന്മാരുടെ തോലും വ്സത്രമായി ധരിക്കുന്ന അദ്ദേഹം കഴുത്തില്‍ കരിനാഗങ്ങളെ അണിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. തിരുനെറ്റിയില്‍ മൂന്നാമത് ഒരു നേത്രം കൂടിയുള്ള ഭഗവാന്‍ ശിവന്‍ ആ നേത്രം തുറന്നാല്‍ മുന്നിലുള്ളതത്രയും ഭസ്മം ആയി തീരും എന്നും കരുതപ്പെടുന്നു.

ജനനത്തിനു പിന്നിലുള്ള കഥ

Who Gave Birth To Lord Shiva

ശിവന്റെ ജനനത്തിനു പിന്നില്‍ രസാവഹമായ ഒരു കഥ ഉള്ളതായി ഹിന്ദുക്കള്‍ കരുതി പോരുന്നു. അതിങ്ങനെ ആണ്: ഒരിക്കല്‍ ബ്രഹ്മ ദേവനും വിഷ്ണു ദേവനും തമ്മില്‍ ഒരു തര്ക്കം നടക്കുകയായിരുന്നു. തങ്ങളില്‍ ആരാണ് ഏറ്റവും ബലിഷ്ടനും ഉഗ്രപ്രതാപിയും എന്നതായിരുന്നു തര്ക്ക വിഷയം. തര്ക്കം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ഇവര്ക്ക് നടുവില്‍ തീക്ഷണമായി ജ്വലിക്കുന്ന ഒരു തൂണ് പ്രത്യക്ഷപ്പെട്ടു. തൂണിന്റെ ഒരു അഗ്രം ആകാശത്തെ കീരിമുറിച്ചും മറ്റേ അഗ്രം പാതാളത്തെ കീരിമുറിച്ചും പോയിരുന്നു. ഇത് കണ്ടു അതിശയോക്തി പൂണ്ട ദേവന്മാര്‍ രണ്ടു പേരും ആരാണ് ഏറ്റവും ശക്തിമാന്‍ എന്ന് കണ്ടു പിടിക്കാന്‍ പുതിയൊരു ഉപാധി വച്ച്. ഈ തേജോമയമായ തൂണിന്റെ അഗ്രം ആരാണ് ആദ്യം കണ്ടു പിടിക്കുന്നത് അവരാണ് ഏറ്റവും ബലിഷ്ടന്‍. ശേഷം ബ്രഹ്മദേവന്‍ സ്വയം ഒരു കാട്ടുപന്നിയുടെ രൂപം പൂണ്ടു താഴേക്കും മഹാവിഷ്ണു ഒരു കുരുവിയുടെ രൂപമെടുത്തു തൂണിന്റെ അഗ്രം കണ്ടെത്താന്‍ മേലോട്ടും കുതിച്ചു. കാലങ്ങളോളം നീണ്ട ഈ തിരച്ചിലില്‍ അവര്ക്ക് ഒന്നും കണ്ടെത്താന്‍ ആയില്ല. എന്നാല്‍ ഇത് രണ്ടു പേരിലും ഒരു പരിവര്ത്തനനത്തിന് തുടക്കം കുറിച്ച്.

തിരികെ എത്തിയ ഇരുവരും കണ്ടത് അവര്ക്ക് മുന്നില്‍ പ്രത്യക്ഷനായി നില്കുന്ന സാക്ഷാല്‍ പരമ ശിവനെ ആണ്. അപ്പോഴാണ്‌ അവരുടെ ശക്തികള്ക്കും അതീതമായി മറ്റൊരു ശക്തി ഉണ്ടന്നു അവര്‍ തിരിച്ചറിഞ്ഞത്.

ഈ പ്രപഞ്ചം മുഴുവന്‍ കുടി കൊള്ളുന്നത് ആണ് ആ ശക്തി എന്ന് അവര്‍ മനസ്സിലാക്കി. ശിവന്‍ അനാദി ആയി കരുതപ്പെടുന്നു. അതായത് അദേഹത്തിന് ജനനമോ മരണമോ ഇല്ല.

ഭഗവാന്‍ ശിവന്റെ ജീവിതചര്യകള്‍

Who Gave Birth To Lord Shiva

മറ്റു ദൈവങ്ങളില്‍ നിന്ന് വ്യത്യസ്തനായ ശിവന്‍ അദേഹത്തിന്റെ നിഗൂഡ ജീവിത ചര്യകള്ക്ക് പ്രസിദ്ധനാണ്. മനുഷ്യന്റെേ സാമാന്യ ചിന്തകള്ക്കും ബുദ്ധിക്കും മനസിലാകാന്‍ കഴിയാത്തതാണ് അവിടുത്തെ ജീവിതചര്യകള്‍. സരവ ശക്തികളുടെയും ഉറവിടമായ ശിവന്‍ ശ്മശാനങ്ങളില്‍ വസിക്കാനും ഇഷ്ടപെടുന്നു. തലയോട്ടിയും മൃഗത്തോലും ധരിക്കുന്ന ശിവന്‍ ദിക്ക് വസ്ത്രമാക്കുന്നവന്‍ എന്നാ അര്‍ത്ഥത്തില്‍ “ദിഗംബരന്‍” എന്നും അറിയപ്പെടുന്നു.

പഞ്ച ഭൂതങ്ങളാല്‍ കേളികള്‍ ആടുന്ന ശിവന്‍ തന്റെത താണ്ഡവ നടനം കൊണ്ട് നടരാജനായും അറിയപ്പെടുന്നു. ഹിമാലയ സാനുക്കളില്‍ കഠിന തപസ്സില്‍ മുഴുകുന്ന ഭഗവാന്‍ തന്റെന ഭക്തര്ക്ക് ‌ മുന്പി ല്‍ സദാ പ്രത്യക്ഷനകുമെന്നും വിശ്വസിച്ചു പോരുന്നു.

English summary

Who Gave Birth To Lord Shiva

Do you know who gave birth to Lord Shiva? Read to know the mythological story behind Lord Shiva’s birth