For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്ചയിലെ ഈ ദിവസം ശുഭകാര്യങ്ങള്‍ക്ക് നല്ലത്

ആഴ്ചയിലെ ഈ ദിവസം ശുഭകാര്യങ്ങള്‍ക്ക് നല്ലത്

|

ആഴ്ചയിലെ ഏഴു ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് ജ്യോതിഷം പറയുന്നത്. ഇതു പ്രകാരം നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ഈ ഗ്രഹ സ്വാധീനം പ്രധാനവുമാണ്.

ചില ഗ്രഹങ്ങള്‍ നല്ല കാര്യങ്ങള്‍ക്കു സഹായിക്കും. ചില ഗ്രഹങ്ങള്‍ ദോഷവും വരുത്തും. ഇതനുസരിച്ച് ശുഭകാര്യങ്ങള്‍ക്കു ചേരുന്ന ദിവസങ്ങള്‍ ഏതാണെന്നു നമുക്കു തിരിച്ചറിയാനും സാധിയ്ക്കും.

ജ്യോതിഷ പ്രകാരം ആഴ്ചയിലെ ഓരോ ദിവസങ്ങളുടെ പ്രത്യേകതയും ഇവ ഏതെല്ലാം വിധത്തിലാണ് ഓരോരോ കാര്യങ്ങള്‍ക്ക് ചേരുന്നതുമെന്നും അറിയൂ,

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ചന്ദ്രന്റെ ദിവസം എന്നാണ് വിശ്വാസം. പെട്ടെന്നു ഫലം തരുന്ന ദിവസം എന്നു പറയാം. പെട്ടെന്നു ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ ചെയ്യാന്‍ തുടങ്ങാവുന്ന ദിവസം. പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കുമെന്നതാണ് ഗുണം. പുതിയ വാഹനം വാങ്ങാന്‍, വസ്ത്രം വാങ്ങാന്‍, യാത്രകള്‍ക്ക്, പാര്‍ട്ടികള്‍ നടത്താന്‍ ചേര്‍ന്ന ദിവസമാണ് തിങ്കളാഴ്ച. ശിവഭഗവാന്റെ അനുഗ്രഹം ഈ ദിവസം ശിവനെ ഭജിച്ചാല്‍ പെട്ടെന്നു നേടാനാകും. എന്നാല്‍ പുതിയ ജോലിയോ ബിസിനസോ തുടങ്ങാന്‍ പറ്റിയ ദിവസമല്ല, ഇത്. കറുത്ത വസ്ത്രം ഈ ദിവസം ധരിയ്ക്കരുത്. കിഴക്കു ദിക്കിലേയ്ക്കു യാത്രയുമരുതെന്നു ജ്യോതിഷം പറയുന്നു.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ചൊവ്വയുടെ ദിനമാണെന്നു പറയാം. ടെക്‌നിക്കല്‍, ഭൂമി, മരുന്ന്, സര്‍ജറി എന്നിവയ്ക്കു ചേര്‍ന്ന ദിവസമാണിത്. കോടതി, വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ചേര്‍ന്ന ദിവസമല്ല, ഇത്. ഹനുമാനെ ഈ ദിവസം ഭജിയ്ക്കുന്നത് ഏറെ നല്ലതാണ്. വടക്കു ദിക്കിലേയ്ക്കുളള യാത്ര ഒഴിവാക്കുക. നീല നിറം ധരിയ്ക്കരുത്. വിവാഹിതയായ പെണ്‍കുട്ടികളെ ഈ ദിവസം വീട്ടില്‍ നിന്നും പറഞ്ഞയക്കരുത്.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച ദിവസം ബുധ ഗ്രഹത്തിന് സ്വാധീനമുള്ള ഒന്നാണ്. ധനസംബന്ധമായ, എന്റര്‍ടെയ്ന്‍മെന്റ് സംബന്ധമായ കാര്യങ്ങള്‍ക്കു പറ്റിയ ദിവസമാണിത്. ചെറിയ യാത്ര, പാട്ട്, കല, നിക്ഷേപം, ഇരുമ്പു വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്കു ചേര്‍ന്ന ദിവസമാണിത്. പ്രൊഫഷണല്‍ പഠനം തുടങ്ങാന്‍ പറ്റിയ ദിവസമാണിത്. ഈ ദിവസം പുതിയ ജോലി തുടങ്ങാന്‍ പറ്റില ദിവസമല്ല. കടം വീട്ടുകയോ വസ്തുസംബന്ധമായ ജോലികള്‍ തുടങ്ങുകയോ ചെയ്യരുത്. വടക്കു ദിശയിലേയ്ക്ക് ്ഈ ദിവസം യാത്ര ചെയ്യരുത്.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച ദിവസം വ്യാഴ ഗ്രഹത്തിന്റെ ദിവസമാണ്. നല്ല ദിവസമാണിത്. വില കൂടിയ ലോഹങ്ങള്‍ വാങ്ങാനും നിക്ഷേപം നടത്താനും യാത്രകള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പറ്റിയ ദിവസമാണിത്. വിവാഹ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസം കൂടിയാണിത്. നോണ്‍ വെജ്, മദ്യം എന്നിവ ഈ ദിവസം നിഷിദ്ധം. തെക്കു ദിക്കിലേയ്ക്കുളള യാത്ര വ്യാഴാഴ്ച ദിവസം ഒഴിവാക്കുക.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച ദിവസം വീനസ് ഗ്രഹത്തിന്റെ ദിവസമാണ്. വാങ്ങല്‍, വില്‍പ്പന നടത്താന്‍ സാധിയ്ക്കുന്ന ദിവസമാണിത്. കുടുംബം തുടങ്ങാന്‍, പ്രണയം ആരംഭിയ്ക്കാന്‍, ബന്ധങ്ങള്‍ക്ക് പറ്റിയ ദിവസമായാണ് വെള്ളിയാഴ്ച കണക്കാക്കപ്പെടുന്നത്. ഈ ദിവസം ധന സംബന്ധമായ കാര്യങ്ങള്‍ ചെയ്യരുത്. ഇതുപോലെ വിവാഹ സംബന്ധമായതും. പടിഞ്ഞാറു ദിശയിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച ദിവസം തുടങ്ങുന്ന ജോലികള്‍ ദീര്‍ഘകാലത്തേയ്ക്കു പോകുമെന്നും പെട്ടെന്നു തന്നെ ഫലം നല്‍കുമെന്നു പറയപ്പെടുന്നു. പുതിയ ജോലികള്‍ക്കും വിവാഹത്തിനും വീടു താമസത്തിനും ദാനങ്ങള്‍ക്കും പറ്റിയ ദിവസമാണിത്. കോടതി വ്യവഹാരങ്ങള്‍ തുടങ്ങരുത്. ഇതുപോലെ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളും. കിഴക്കു ദിശയിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക. അയേണ്‍ വാങ്ങുന്നതും കൊടുക്കുന്നതും ഈ ദിവസം നല്ലതല്ല,

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച ദിവസം നല്ല ഫലം നല്‍കുന്ന ദിവസമാണെന്നു ജ്യോതിഷം പറയുന്നു. മര ജോലികള്‍, മരുന്ന് തുടങ്ങിയ കാര്യങ്ങളില്‍ ജോലി ആരംഭിയ്ക്കാന്‍ പറ്റിയ ദിവസമാണിത്. വിവാഹം, പ്രണയം എന്നിവയ്ക്കു പറ്റിയ ദിവസമല്ല. പടിഞ്ഞാറു ദിക്കിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക. ഇതുപോലെ വീടുവിട്ടു പോകുന്നതോ പറഞ്ഞയക്കുന്നതോ ഈ ദിവസം ഒഴിവാക്കുക.

English summary

Which Day Of The Week Is Auspicious According To Astrology

Which Day Of The Week Is Auspicious According To Astrology, Read more to know about,
Story first published: Monday, August 6, 2018, 13:57 [IST]
X
Desktop Bottom Promotion