For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൃഷ്ടി ദോഷം ദോഷമായി മാറുമ്പോള്‍

എന്താണ് ദൃഷ്ടി ദോഷം, എന്തുകൊണ്ട് ദൃഷ്ടി ദോഷം വരുന്നു, എങ്ങനെ പരിഹാരം കാണാം എന്ന് നോക്കാം

|

പല വീട്ടിലും അമ്മമാരും മുത്തശ്ശിമാരും ചെയ്യുന്ന ഒന്നാണ് കടുകും മുളകും ഉഴിഞ്ഞിടുന്നത്. എന്തിനാണെന്ന് ചോദിച്ചാല്‍ ദൃഷ്ടിദോഷം മാറാനാണെന്ന് പറയും. എന്നാല്‍ എന്താണ് ദൃഷ്ടി ദോഷം. നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണേറു തട്ടുക എന്നാണ് പറയുന്നത്. കുട്ടികള്‍ക്കാണ് കണ്ണേറു തട്ടുന്നതിന് ഉഴിഞ്ഞിടുന്നത്.

കലിയുഗാവസാനം എന്ന്, സൂചനകള്‍ ഇതാകലിയുഗാവസാനം എന്ന്, സൂചനകള്‍ ഇതാ

പണ്ട് കാലത്തെ ഓരോ വിശ്വാസമാണ് ഇത്. ഇന്നും പലരും ഈ വിശ്വാസത്തില്‍ തുടര്‍ന്ന് പോരുന്നു. കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും കണ്ട് മറ്റുള്ളവരുടെ കണ്ണേറ് തട്ടുന്നു എന്നതാണ് ഇതിനാധാരം. ദൃഷ്ടി ദോഷം മാറാന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കാം.

കടുകും മുളകും

കടുകും മുളകും

കുഞ്ഞിനെ കണ്ട് ആരെങ്കിലും ഓമനത്തമുള്ള കുഞ്ഞ് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ കുഞ്ഞിന് കടുകും മുളകും തലക്കു മീതെ ഉഴിഞ്ഞിടുന്ന ഒരു ശീലം ഉണ്ടായിരുന്നു. ഇന്നും അത് തുടര്‍ന്ന് പോരുന്നു. കണ്‍ ദോഷം പ്രതിരോധിക്കാന്‍ ഇത്തരം ഉഴിഞ്ഞിടലിന് കഴിയും എന്നാണ് പലരുടേയും വിശ്വാസം.

കണ്ണേറു പാട്ട്

കണ്ണേറു പാട്ട്

ചിലര്‍ ഉഴിഞ്ഞിടുന്നതിനു പകരം കണ്ണേറു പാട്ട് നടത്തിയിരുന്നു. ഇതിന് നാടന്‍ ഭാഷയില്‍ നാവേറു പാട്ട് എന്ന് പറയും. ഇതും ദൃഷ്ടി ദോഷം മൂലമുള്ള എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്നാണ് വിശ്വാസം.

 ഗര്‍ഭിണികള്‍ക്ക് കണ്ണേറു മാറാന്‍

ഗര്‍ഭിണികള്‍ക്ക് കണ്ണേറു മാറാന്‍

ഗര്‍ഭിണികള്‍ക്ക് കണ്ണേറു മാറാനും പല വിദ്യകളും പണ്ട് കാലത്ത് ഉണ്ടായിരുന്നു. അരിയും ഭസ്മവും മന്ത്രിച്ചിടല്‍, തിരിയുഴിയല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു.

 കറുത്ത ചരട്

കറുത്ത ചരട്

ചിലരാകട്ടെ കണ്ണേറു ദോഷം മാറാന്‍ കറുത്ത ചരട് മന്ത്രിച്ച് കെട്ടുന്ന ശീലവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ മന്ത്രിച്ച ചരട് കുട്ടികളുടെ അരയിലോ കൈത്തണ്ടയിലോ കെട്ടുന്നത് കണ്ണേറു ദോഷം മാറ്റുന്നു.

മനുഷ്യര്‍ക്ക് മാത്രമല്ല

മനുഷ്യര്‍ക്ക് മാത്രമല്ല

മനുഷ്യര്‍ക്ക് മാത്രമല്ല കണ്ണേറു തട്ടുന്നത്. മരങ്ങള്‍ക്കും ചെടികള്‍ക്കും എല്ലാം തട്ടുന്നു. അതുകൊണ്ട് തന്നെ ഇതിനെല്ലാം പണ്ട് കാലത്തെ ഓരോ തരത്തിലാണ് പ്രതിവിധികള്‍ ചെയ്ത് കൊണ്ടിരുന്നിരുന്നത്.

കൊതി കൂടിയാല്‍

കൊതി കൂടിയാല്‍

കൊതിക്ക് ഊതുന്നതാണ് മറ്റൊരു വിശ്വാസം. ഉപ്പ്, കുരുമുളക് പൊടി, പച്ചവെള്ളം എന്നിവയാണ് സാധാരണയായി കൊതിക്ക് പരിഹാരമായി മന്ത്രിച്ച് കൊടുക്കുന്നത്. വിശേഷഭക്ഷണം കഴിക്കുമ്പോള്‍ ആരെങ്കിലും വരുന്നതിനു മുന്‍പ് കഴിച്ച് തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് എക്കിള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. ഇതാണ് കൊതി കിട്ടി എന്ന് പണ്ടുള്ളവര്‍ പറയുന്നത്.

English summary

What is drishti dosha and the remedy

What is drishti dosha and the remedies read on,
Story first published: Friday, September 15, 2017, 12:40 [IST]
X
Desktop Bottom Promotion