For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Vishakha Nakshatra 2022: 2022-ല്‍ വര്‍ഷാവസാനം വരെ ഭാഗ്യഫലങ്ങള്‍ മാത്രമുള്ള നക്ഷത്രം

|

ചില നക്ഷത്രങ്ങള്‍ അങ്ങനെയാണ്. ഈ നക്ഷത്രക്കാര്‍ക്ക് വര്‍ഷത്തിലുടനീളം ഭാഗ്യ ഫലങ്ങള്‍ മാത്രമാണ് ഉണ്ടാവുന്നത്. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് ഭാഗ്യത്തേക്കാള്‍ കൂടുതല്‍ നിര്‍ഭാഗ്യങ്ങള്‍ കാത്തിരിക്കുന്ന ഒരു സമയം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്ന നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും നക്ഷത്രവും പ്രവചനവും ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ താല്‍പ്പര്യപ്പെടുന്നവര്‍ നമുക്ക് ചുറ്റും ഉണ്ടാവാം. എന്നാല്‍ പ്രതീക്ഷക്ക് വിപരീതമായി ചിലത് സംഭവിക്കുമ്പോള്‍ പലരും ഇതിനെ പാടേ തള്ളിക്കളയുന്നു. പ്രവചനങ്ങള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ പോസിറ്റീവും നെഗറ്റീവും ഫലങ്ങള്‍ നല്‍കുന്നതാണ്. ഇത് രണ്ടും തുല്യമായതും പോസിറ്റീവ് നെഗറ്റീവ് ഫലത്തെ ഒരുപോലെ സ്വീകരിക്കുകയും വേണം.

2022-ല്‍ ചോതി വരെയുള്ള ജ്യോതിഷ പ്രവചനങ്ങള്‍ നാം കേട്ട് കഴിഞ്ഞു. ഇന്ന് വിശാഖം നക്ഷത്രത്തിന്റെ 2022-ലെ ഫലങ്ങളക്കുറിച്ചാണ് പറയുന്നത്. വിശാഖം നക്ഷത്രത്തിന്റെ മൃഗം സിംഹമാണ് വൃക്ഷം വയ്യങ്കകതയും ഗണം അസുരവും ആണ്. യോനി പുരുഷനും പക്ഷി കാക്കയും ഭൂതം അഗ്‌നിയും ആണ്. എന്നാല്‍ ഈ നക്ഷത്രം ഒരിക്കലും മംഗള കര്‍മ്മങ്ങള്‍ക്ക് എടുക്കുകയില്ല. എന്നാല്‍ ആയുധ കലകള്‍ക്കും ശില്‍പ നിര്‍മ്മാണത്തിനും മികച്ചതാണ്. എന്തൊക്കെയാണ് വിശാഖം നക്ഷത്രത്തിന്റെ 2022-ലെ ഫലങ്ങള്‍ എന്ന് നോക്കാം.

വര്‍ഷഫലം

വര്‍ഷഫലം

ഈ നക്ഷത്രം രാശിചക്രത്തില്‍ തുലാം രാശിയില്‍ 1,2,3 പാദങ്ങളും വൃശ്ചിക രാശിയില്‍ 4-ാം പാദവും ആണ് വരുന്നത്. വിശാഖം നക്ഷത്ര പാദം 1-ല്‍ ജനിച്ച തുലാംരാശിക്കാര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. പുതിയ സാങ്കേതിക വിദ്യകളും സംഭവവികാസങ്ങളും നിങ്ങളെ ഭയപ്പെടുത്തും. എങ്കിലും ഇതൊരു വെല്ലുവിളി ആയിരിക്കില്ല. വിശാഖം നക്ഷത്ര പാദം 2 തുലാരാശിയില്‍ ജനിച്ചവര്‍ പണത്തിന്റെ കാര്യത്തില്‍ വഞ്ചിക്കപ്പെടും. പക്ഷേ അതെല്ലാം വളരെ എളുപ്പത്തില്‍ തന്നെ തിരിച്ച് പിടിക്കും. വിശാഖം നക്ഷത്ര പാദം 3 തുലാ രാശിയില്‍ ജനിച്ചവര്‍ വയറിന്റെയോ കരളിന്റെയോ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. വിശാഖം നക്ഷത്ര പാദം 4 വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ ശത്രുക്കളെ പരാജയപ്പെടുത്തുകയും ധീരരും ശക്തരും ആയിത്തീരുകയും ചെയ്യും.

മാസഫലങ്ങള്‍

മാസഫലങ്ങള്‍

വിശാഖം നക്ഷത്രക്കാര്‍ക്ക് മികച്ച മാസങ്ങള്‍ ഏതാണന്ന് നമുക്ക് നോക്കാം. മികച്ച മാസങ്ങളും മോശം മാസങ്ങളും അതില്‍ സമ്മിശ്രഫലങ്ങള്‍ നല്‍കുന്ന മാസങ്ങളും ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ 2022 എന്നിവ നല്ല മാസങ്ങളാണ്. 2022 ഫെബ്രുവരി, മെയ്, ഓഗസ്റ്റ് മാസങ്ങളില്‍ സമ്മിശ്രഫലം നല്‍കുന്നതാണ്. ജനുവരി, ജൂണ്‍, ഒക്ടോബര്‍ അല്‍പം മോശം ഫലം തരുന്ന മാസങ്ങളാണ്. അതുകൊണ്ട് മാസപ്രകാരം നോക്കുകയാണെങ്കില്‍ മികച്ച മാസങ്ങള്‍ എപ്പോഴും മികച്ചഫലത്തിന് വേണ്ടി അധ്വാനിക്കേണ്ടവ തന്നെയാണ്.

ജോലി

ജോലി

ഈ വര്‍ഷം നിങ്ങള്‍ക്ക് ജോലി ലഭിക്കുമെന്നതിനാല്‍ പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വര്‍ഷമായിരിക്കും. ആവശ്യമുള്ള സ്ഥലത്തേക്ക് പ്രമോഷനും ജോലി മാറ്റവും ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ തരണം ചെയ്യും. മുതിര്‍ന്നവരില്‍ നിന്നും മാനേജ്മെന്റില്‍ നിന്നും നിങ്ങള്‍ അഭിനന്ദനം നേടും. നിങ്ങളുടെ മികവിന് നിങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കും. അതുകൊണ്ട് തന്നെ ജോലി സംബന്ധമായി യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈ വര്‍ഷം നിങ്ങളെ കാത്തിരിക്കുന്നില്ല. ജീവിതത്തില്‍ മികച്ച ഒരു വര്‍ഷമായി അതുകൊണ്ട് തന്നെ വിശാഖം നക്ഷത്രക്കാര്‍ക്ക് 2022 മാറും.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തിക കാര്യങ്ങളില്‍ ഇടപടുമ്പോള്‍ അല്‍പം മുന്‍കരുതല്‍ ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. പ്രോപ്പര്‍ട്ടി ഇടപാടുകള്‍. പുതിയ വീടോ വാഹനമോ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ ഭയപ്പെടുത്തുമെങ്കിലും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെ അത് പരിഹരിക്കപ്പെടും. ജാമ്യക്കാരനായി നില്‍ക്കുന്നത് ഒഴിവാക്കുക. നിയമപരവും സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. കടം കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക. തിരിച്ച് കിട്ടുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പറയുന്നത്.

കുടുംബം

കുടുംബം

കുടുംബത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അല്‍പ സ്വല്‍പം പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. എങ്കിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പുരോഗതിയെ സഹായിക്കും. പ്രസംഗം നടത്തുന്നതിന് നിങ്ങള്‍ക്കക് പ്രത്യേക താല്‍പ്പര്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ മംഗളകരവും മതപരവുമായ ചടങ്ങുകള്‍ക്കുള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ പുതിയ ജനനം നടക്കുന്നു. നിങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. അഭിപ്രായ വ്യത്യാസം ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിച്ച് പെരുമാറിയാല്‍ അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ഉടന്‍ തന്നെ ഇത് പരിഹരിക്കപ്പെടും.

കുടുംബം

കുടുംബം

സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ദീര്‍ഘകാലം താമസിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ പുതിയ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും നിങ്ങള്‍ വിലമതിക്കും. പ്രശസ്തിയും വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടാവും. നിങ്ങള്‍ നേരത്തെ ചെയ്ത തെറ്റിനെ ഓര്‍ത്ത് പശ്ചാത്തപിച്ചേക്കാം. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയമുണ്ടാവുന്നു. ദുശ്ശീലങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നതിനാല്‍ സൗഹൃദം അവസാനിപ്പിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചേക്കാം. ഇത് ഈ വര്‍ഷത്തെ മികച്ച തീരുമാനങ്ങളില്‍ ഒന്നായിരിക്കും.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

ബിസിനസ്സുകാര്‍ ബിസിനസിന്റെ വിപുലീകരണത്തിന് ശ്രമിക്കും. നേരത്തെ സംഭവിച്ച ഒരു തെറ്റ് ഈ വര്‍ഷം നിങ്ങളെ വേട്ടയാടും. അതുകൊണ്ട് തന്നെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും. നല്ലവരും വിശ്വസ്തരുമായ ജോലിക്കാരെ കണ്ടെത്തും. അഭിമുഖങ്ങളിലും പരീക്ഷകളിലും വിജയം നേടുകയും പൊതുവേ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വര്‍ഷവുമായിരിക്കും. രാത്രി യാത്രകളില്‍ ബുദ്ധിമുട്ട് നേരിടേണ്ടതായി വരും. രാത്രി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് ഒഴിവാക്കുക. ജോലിയുടെ ഭാഗമായോ അല്ലെങ്കില്‍ ബന്ധുക്കളെ കാണാനോ ഉള്ള വിദേശ യാത്രകള്‍ ഒഴിവാക്കാനാവാത്തതായിരിക്കും.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

ചിലരുടെ ആഗ്രഹപ്രകാരം വിവാഹം തീരുമാനിക്കുകയും നടത്തുകയും ചെയ്യും. മൃഗങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിയുടെ സമയമായത് കൊണ്ട് തന്നെ യാത്രകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വാഹനം അല്ലെങ്കില്‍ തീപിടുത്തവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ ഒരു ദുശ്ശീലം ഈ വര്‍ഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റ കാര്യത്തില്‍ മാത്രമാണ് ഈ വര്‍ഷം ശ്രദ്ധിക്കേണ്ടത്. മറ്റ് മേഖലകളില്‍ എല്ലാം തന്നെ മികച്ച വിജയമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Chothi Nakshatra 2022: നിര്‍ബന്ധബുദ്ധിക്കാര്‍, ദാനശീലര്‍ - പക്ഷേ 2022 കടക്കാന്‍ അല്‍പം കഠിനം

Chitra Nakshatra 2022: ചിത്തിര നക്ഷത്രഫലം നിസ്സാരമല്ല: 2022-ല്‍ കാത്തിരിക്കും മഹാഭാഗ്യം

English summary

Vishakha Nakshatra 2022 Predictions in Malayalam

Vishakha Nakshatra 2022 Predictions Based On Malayalam Nakshatram Kerala Astrology. Take a look.
Story first published: Tuesday, January 11, 2022, 10:26 [IST]
X