For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shukra Gochar: ശുക്രന്റെ രാശിമാറ്റം; ചിങ്ങം രാശിയിലെ ശുക്രന്‍ നല്‍കും ഈ രാശിക്കാര്‍ക്ക് കഷ്ടകാലം

|

ശുക്രനെ ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. എല്ലാത്തരം സമ്പത്തും അറിവും നല്‍കുന്ന ശുക്രന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതും ശുഭകരവുമാണ്. ജാതകത്തില്‍ ശുക്രന്‍ ഗുണകരമാകുമ്പോള്‍, ഒരു വ്യക്തിക്ക് കാലാകാലങ്ങളില്‍ പല സുഖങ്ങളും ലഭിക്കുന്നു. നേരെമറിച്ച് ശുക്രന്‍ ബലഹീനനാണെങ്കില്‍, നിങ്ങള്‍ക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Most read: ഭര്‍ത്താവിന് ദീര്‍ഘായുസ്സും ഭാഗ്യവും; രാശിപ്രകാരം ഈ നിറത്തിലുള്ള വളകള്‍ ധരിക്കൂMost read: ഭര്‍ത്താവിന് ദീര്‍ഘായുസ്സും ഭാഗ്യവും; രാശിപ്രകാരം ഈ നിറത്തിലുള്ള വളകള്‍ ധരിക്കൂ

നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ തുടരും. സന്തോഷകരമായ ജീവിതവും ഉണ്ടാകില്ല. ജ്യോതിഷപ്രകാരം ഈ സമയം കര്‍ക്കടക രാശിയില്‍ സ്ഥിതി ചെയ്യുന്ന ശുക്രന്‍ ചിങ്ങത്തില്‍ പ്രവേശിക്കുന്നു. ഓഗസ്റ്റ് 31ന് ശുക്രന്‍ കര്‍ക്കടകത്തില്‍ നിന്ന് മാറി ചിങ്ങം രാശിയില്‍ പ്രവേശിക്കും. ചിങ്ങത്തിലെ ശുക്രന്റെ സംക്രമണം പല മാറ്റങ്ങളും കൊണ്ടുവരും. ചിങ്ങത്തിലെ ശുക്രന്റെ സംക്രമണം പല രാശിക്കാര്‍ക്കും വളരെയധികം അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ ഈ മാറ്റം കഠിനാധ്വാനം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ രാശിയുടെ അധിപന്‍ ശുക്രനാണ്, അതിനാല്‍ ചിങ്ങത്തിലെ സംക്രമണം നിങ്ങളെ പുതിയ കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കും. ഈ കാലയളവില്‍ ആരോഗ്യത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. ശുക്രന്റെ സംക്രമണം ഈ സമയം നിങ്ങളുടെ സന്തോഷം കുറയ്ക്കും. ചെലവുകള്‍ വര്‍ധിച്ചേക്കാം. ഷോപ്പിംഗിനായി ധാരാളം പണം ചെലവഴിക്കും. വീടിന് ചില അറ്റകുറ്റപ്പണികളും നടത്തും. ഈ സമയം നിങ്ങള്‍ വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.

മിഥുനം

മിഥുനം

മിഥുന രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ധാരാളം തിരക്കുകളും പ്രശ്നങ്ങളും നേരിടേണ്ടിവരും. മിഥുനം രാശിക്കാര്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മറ്റുള്ളവരുടെ പിന്തുണ ലഭിച്ചേക്കില്ല. കുടുംബജീവിതത്തില്‍ നിങ്ങളുടെ അമ്മ നിങ്ങളെ പിന്തുണയ്ക്കുമെങ്കിലും മറ്റുള്ളവര്‍ നിങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വന്നേക്കില്ല. ആരോഗ്യ കാര്യങ്ങളില്‍ അല്‍പം ജാഗ്രത വേണം. വാഹനം മുതലായ കാരണം പരിക്കുകള്‍ സംഭവിച്ചേക്കാം, ശ്രദ്ധിക്കുക.

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

ധനു

ധനു

ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് വളരെയധികം തടസ്സങ്ങള്‍ കൊണ്ടുവരും. ഇത് നിങ്ങളുടെ ജോലിയുടെ വേഗത കുറയ്ക്കും, ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, നിങ്ങളുടെ ബിസിനസ്സില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നിങ്ങള്‍ക്ക് ഒരു പുതിയ പദ്ധതി ആരംഭിക്കുന്നുവെങ്കില്‍ ഈ സമയം കൂടുതല്‍ ശ്രദ്ധിക്കുക.

മകരം

മകരം

ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് കൂടുതല്‍ ചെലവുകളുണ്ടാകും. സമ്പാദ്യവും കുറവായിരിക്കും. ശുക്രന്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും ബാധിക്കും. ഈ സംക്രമണത്തിന്റെ പ്രഭാവം മൂലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മറ്റുള്ളവര്‍ ഇടപെടും. നിങ്ങളുടെ സന്തോഷത്തിലും കുറവുണ്ടാകും. നിങ്ങളുടെ ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ക്ഷീണം, ഷുഗര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെടും.

English summary

Shukra Rashi Parivartan Venus Transit in Leo on 31 August 2022 These Zodiac Signs Will Have To Face Problems

Shukra Rashi Parivartan 2022 In Chingam Rashi; Venus Transit in Leo: The Venus Transit in Leo will take place on 31 August 2022. These Zodiac Signs will have to face problems.
Story first published: Monday, August 22, 2022, 9:38 [IST]
X
Desktop Bottom Promotion