Just In
- 5 min ago
ചാണക്യനീതി; ഭാര്യയോട് അബദ്ധത്തില് പോലും ഈ 4 കാര്യങ്ങള് പറയരുത്, ഭര്ത്താക്കന്മാര് ശ്രദ്ധിക്കണം
- 1 hr ago
ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്
- 2 hrs ago
മഹാശിവരാത്രി, ജയ ഏകാദശി; 2023 ഫെബ്രുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
- 4 hrs ago
അലര്ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള് ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില് അപകടം
Don't Miss
- News
ഛത്തീസ്ഗഢിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമൂഹത്തെ സംഘപരിവാർ കൊല്ലാകൊല ചെയ്യുന്നു; ആനാവൂർ
- Automobiles
ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്സിനും ആവശ്യക്കാരേറെ
- Sports
IND vs NZ: ജയിച്ച് തുടങ്ങാന് യുവ ഇന്ത്യ, കണക്കുവീട്ടാന് കിവീസ്, ടോസ് 6.30ന്
- Movies
ഇനിയൊരു കുഞ്ഞ് കൂടി വേണം, പക്ഷേ ഗര്ഭകാലം ഇടിതീ പോലെ നില്ക്കുകയാണ്; പേടിച്ച് പോയ നിമിഷത്തെ പറ്റി ഡിംപിള്
- Technology
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- Travel
അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം
- Finance
ദിവസം 30 രൂപ മാറ്റിവെച്ചാല് 3.90 ലക്ഷം കീശയിലാക്കാം; സാധാരണക്കാർക്ക് പറ്റിയൊരു പദ്ധതിയിതാ
Shukra Gochar August 2022 : ശുക്രന് ചിങ്ങം രാശിയില്; ഈ 3 രാശിക്ക് ശുഭകരമായ നേട്ടങ്ങള്
ജ്യോതിഷ കണക്കുകൂട്ടലുകള് അനുസരിച്ച് ഗ്രഹങ്ങളും രാശികളും രാശിചക്രം മാറ്റിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടേയും രാശികളുടേയും രാശിമാറ്റം എല്ലാ രാശികളിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. ജ്യോതിഷം അനുസരിച്ച്, ഓഗസ്റ്റ് 31ന് ശുക്രന് ചിങ്ങം രാശിയില് സംക്രമിക്കാന് പോകുന്നു.
Most
read:
പാപമോചനവും
പുണ്യഫലങ്ങളും;
അജ
ഏകാദശി
വ്രതം
ഈ
വിധം
എടുക്കൂ
ദാമ്പത്യ ജീവിതം, സാമ്പത്തിക ജീവിതം, ഐശ്വര്യം, സന്തോഷം മുതലായവയുടെ ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. ശുക്രന്റെ രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തുമെങ്കിലും 3 രാശിക്കാര്ക്ക് പ്രത്യേക നേട്ടങ്ങള് ലഭിക്കും. ശുക്രന്റെ രാശിമാറ്റം മൂലം ഈ സമയം ജീവിതത്തില് ഏതൊക്കെ രാശിക്കാര്ക്കാണ് ശുഭകരമായ നേട്ടങ്ങള് വരുന്നതെന്ന് നമുക്ക് നോക്കാം.

കര്ക്കിടകം
ശുക്രന് കര്ക്കടകം രാശി വിട്ട് ചിങ്ങം രാശിയില് പ്രവേശിക്കുന്നു. യഥാര്ത്ഥത്തില് ശുക്രന് ഈ രാശിചക്രത്തിന്റെ രണ്ടാം ഭാവത്തില് സഞ്ചരിക്കാന് പോകുന്നു. ഇത്തരമൊരു സാഹചര്യത്തില് ഈ സമയം കര്ക്കിടകം രാശിക്കാരുടെ ജീവിതം ശുഭകരമായിരിക്കും. ശുക്രന് ഈ രാശിയില് രണ്ടാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. അത്തരമൊരു സാഹചര്യത്തില്, കര്ക്കിടകം രാശിക്കാര്ക്ക് അവരുടെ കരിയറില് ധനലാഭത്തോടെ മികച്ച വിജയം ലഭിക്കും. പുതിയ വരുമാന മാര്ഗങ്ങള് തുറക്കും. ബിസിനസ്സില് നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. ഇതോടെ ദാമ്പത്യ ജീവിതം സുഗമമാകും. കുട്ടികളുടെ ഭാഗത്തുനിന്നും സന്തോഷമുണ്ടാകും. ശുക്രന്റെ സംക്രമത്തില് കരിയറില് വന് വിജയത്തിന് സാധ്യതയുണ്ട്. പല സ്രോതസ്സുകളില് നിന്നും പണം സമ്പാദിക്കാനുള്ള അവസരം ഉണ്ടാകും. ഇതോടൊപ്പം, ഈ കാലയളവില് പെട്ടെന്ന് പണവും ലഭിക്കും. കുട്ടികളുടെ ഭാഗത്തുനിന്നും ശുഭവാര്ത്തകളും ലഭിക്കും.

വൃശ്ചികം
വൃശ്ചികം രാശിയില് ശുക്രന് പത്താം ഭാവത്തില് സഞ്ചരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വൃശ്ചികം രാശിക്കാര്ക്ക് ജോലി രംഗത്ത് വിജയം കൈവരിക്കാന് സാധിക്കും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്ക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലികള് വിലമതിക്കും. ഇതിന്റെ അടിസ്ഥാനത്തില് നിങ്ങള്ക്ക് നേട്ടങ്ങളും ലഭിക്കും. ജോലി ചെയ്യുന്നവര്ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഇതോടൊപ്പം, ഈ കാലയളവില് ബിസിനസ്സ് വിപുലീകരിക്കാന് കഴിയും. പാര്ട്ണര്ഷിപ്പ് ബിസിനസില് നിന്ന് ലാഭം ലഭിക്കാനും സാധ്യതയുണ്ട്.
Most
read:ഗണപതി
ഭഗവാനെ
എളുപ്പം
പ്രസാദിപ്പിക്കാം;
ഈ
പൂക്കളും
പഴങ്ങളും
അര്പ്പിക്കൂ

തുലാം
തുലാം രാശിക്കാര്ക്ക് ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. ശുക്രന്റെ രാശിമാറ്റം മൂലം തുലാം രാശിക്കാര്ക്ക് പ്രത്യേക നേട്ടങ്ങള് ലഭിക്കും. ശുക്രന് ഈ രാശിയില് പതിനൊന്നാം ഭാവത്തില് പ്രവേശിക്കുന്നു. അത്തരമൊരു സാഹചര്യത്തില്, തുലാം രാശിക്കാര്ക്ക് ജോലിയിലും ബിസിനസ്സിലും വലിയ വിജയം ലഭിക്കാന് സാധ്യതയുണ്ട്. ഇതോടൊപ്പം ദാമ്പത്യ ജീവിതത്തില് സന്തോഷവും വളരും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ഈ സമയം തുലാം രാശിക്കാര്ക്ക് ഭാഗ്യത്തിന്റെ പൂര്ണ പിന്തുണ ലഭിക്കും. ഈ കാലയളവില് വരുമാനത്തില് ഗണ്യമായ വര്ദ്ധനവ് ഉണ്ടാകാം. ഇതോടെ പുതിയ വരുമാന മാര്ഗങ്ങള് രൂപപ്പെടും. മാധ്യമങ്ങളുമായും സിനിമയുമായും ബന്ധപ്പെട്ടിരിക്കുന്നവര്ക്ക്, ശുക്രന്റെ ഈ സംക്രമണം പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ കാലയളവില് ധാരാളം ഭാഗ്യങ്ങള് ഉണ്ടാകും. പാഴ്ച്ചെലവ് തടയാനാകും. കോടതി തര്ക്കങ്ങളില് നിന്ന് മുക്തി നേടാം.

ശുക്രന് നല്ല സ്ഥാനത്ത് തുടര്ന്നാല്
ജ്യോതിഷ പ്രകാരം, ജാതകത്തില് ശുക്രന് ഫലപ്രദവും ശക്തവുമായ സ്ഥാനത്ത് ആണെങ്കില്, ആ വ്യക്തിയുടെ പ്രണയവും ദാമ്പത്യ ജീവിതവും സന്തോഷകരമായി തുടരുന്നു. നിങ്ങളുടെ ജാതകത്തില് ശുക്രന് ശക്തനാണെങ്കില്, നിങ്ങളുടെ പ്രണയ വശം വളരെ നല്ലതായി നീങ്ങും. ശുക്രന് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹത്തിന്റെ വികാരം വര്ദ്ധിപ്പിക്കുന്നു. അതേസമയം അത് പ്രണയിതാക്കളുടെ ജീവിതത്തില് പ്രണയം വര്ദ്ധിക്കുന്നു. നിങ്ങളുടെ ഭൗതിക ജീവിതത്തില് താല്പ്പര്യം വളര്ത്തുന്നു.