Just In
- 8 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
- 9 hrs ago
ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്സ്
- 10 hrs ago
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 11 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Movies
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
മേടം രാശിക്ക് പ്രണയപ്രശ്നം, ധനുരാശിക്ക് കടങ്ങള്‍; ശുക്രന്റെ രാശിമാറ്റത്തില്‍ ശ്രദ്ധിക്കാന്‍
ജ്യോതിഷത്തില്‍ ശുക്രനെ സ്നേഹത്തിന്റെയും ഭൗതിക സുഖങ്ങളുടെയും കാരക ഗ്രഹമായി കണക്കാക്കുന്നു. ശുക്രന് ഒരു ഗുണകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ശുക്രന് രാശിചക്രം മാറുമ്പോള്‍, ആരുടെ ജാതകത്തില്‍ ശുക്രന് ബലഹീനനായി നില്ക്കുന്നുവോ, അതിന്റെ സ്വാധീനം അവരില്‍ പ്രതികൂലമായി കാണപ്പെടുന്നു.
Most
read:
വെള്ളിയാഴ്ച
ദുര്‍ഗാദേവിയെ
ഈവിധം
ആരാധിച്ചാല്‍
ഇരട്ടി
ഫലം
ഓഗസ്റ്റ് ഏഴിന് ശുക്രന് രാശി മാറി കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ഓഗസ്റ്റ് 7ന് രാവിലെ 5:20ന് കര്‍ക്കടകത്തില്‍ പ്രവേശിക്കുന്ന ശുക്രന് ഓഗസ്റ്റ് 31 വരെ ഈ രാശിയില്‍ തുടരും. ഇതിനുശേഷം ശുക്രന് ചിങ്ങം രാശിയില്‍ സഞ്ചരിക്കും. ശുക്രന്റെ മാറ്റം മൂലം ഈ സമയം ചില രാശിക്കാരുടെ സാമ്പത്തിക, പ്രണയ ജീവിതത്തില്‍ കഷ്ടതകള്‍ വരാന്‍ പോകുന്നു. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം: പ്രണയ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍
ശുക്രന് കര്‍ക്കടക രാശിയിലേക്ക് നീങ്ങുന്നതിനാല്‍ മേടം രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ അല്‍പ്പം മാറ്റമുണ്ടാകും. ഈ സമയത്ത് മേടം രാശിക്കാര്‍ വളരെ വികാരാധീനരാകും. ചെറിയ കാര്യങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി: ബിസിനസുകാര്‍ക്ക് വെല്ലുവിളി നിറഞ്ഞ സമയം
കന്നി രാശിക്കാരായ ബിസിനസുകാര്‍ക്ക് ശുക്രന്റെ സംക്രമണം മൂലം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള റിസ്കും എടുക്കരുത്. പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ എവിടെയെങ്കിലും വിവേകത്തോടെ നിക്ഷേപിക്കുക. കഴിയുമെങ്കില്‍, തല്ക്കാലം നിക്ഷേപം ഒഴിവാക്കുക. ഈ സമയത്ത്, ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
Most
read:രാഹുവും
ചൊവ്വയും
മേടം
രാശിയില്‍;
അംഗാരക
യോഗം
നല്‍കും
3
രാശിക്ക്
മോശം
സമയം

തുലാം: പോരാട്ടത്തിന്റെ സമയം
ശുക്രന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കുന്നതിനാല്‍ തുലാം രാശിക്കാരുടെ കുടുംബജീവിതം അല്‍പ്പം ക്ലേശകരമായിരിക്കും. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുക. കൂടാതെ, ഈ സമയത്ത് കുടുംബത്തില്‍ ചില ശുഭകാര്യങ്ങളും സംഘടിപ്പിക്കാന്‍ ശ്രമിക്കുക. ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക.

ധനു: കടം വാങ്ങുന്നത് ഒഴിവാക്കുക
കര്‍ക്കടകം രാശിയിലെ ശുക്രന്റെ സംക്രമണം മൂലം ധനു രാശിക്കാര്‍ക്ക് ഈ കാലയളവില്‍ കടുത്ത മത്സരങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ ആരില്‍ നിന്നും പണം കടം വാങ്ങരുത്, നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചേക്കാം. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് പണനഷ്ടത്തിന്റെ പ്രശ്നവും നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് എല്ലാ ഇടപാടുകളും വളരെ ശ്രദ്ധയോടെ ചെയ്യണം. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും തടസ്സങ്ങള്‍ നേരിടേണ്ടിവരാം.
Most
read:ശ്രാവണമാസത്തില്‍
രുദ്രാഭിഷേകം
ഈവിധം
ചെയ്താല്‍
ജീവിതത്തില്‍
സര്‍വ്വസൗഭാഗ്യം
ഫലം

കുംഭം: വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും
കുംഭം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജീവിതത്തില്‍ വിജയം നേടാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ ചെലവുകളും വര്‍ദ്ധിച്ചേക്കാം. അതുകൊണ്ട് അനാവശ്യ ചെലവുകള്‍ പരമാവധി നിയന്ത്രിക്കുക. വിവാഹിതര്‍ക്ക് ഇണയുമായുള്ള ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം.

ശുക്രന്റെ സ്ഥാനം ശക്തമാക്കാന്‍
ശുക്ര ദോഷ പരിഹാരത്തിന്റെ ഭാഗമായി, വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ വ്രതം ആചരിക്കണം. വെള്ളിയാഴ്ചകളില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും ഭൗതിക സമ്പത്തും നല്കുന്നു. ശുക്രന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ക്ക് വജ്ര രത്നങ്ങളും ധരിക്കാം. സ്വര്‍ണ്ണമോ വെള്ളിയോ ഉപയോഗിച്ച് മോതിരം ഉണ്ടാക്കി മോതിരവിരലില്‍ അണിയണം. എന്നിരുന്നാലും, ധരിക്കുന്നതിന് മുമ്പ്, അതിനായി ഒരു ജ്യോതിഷിയെ സമീപിക്കുക. ഒരു ഏഴ്മുഖി രുദ്രാക്ഷം ധരിക്കുന്നത് ശുക്രന് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ശുക്ര ദോഷത്തിനുള്ള മറ്റൊരു പ്രതിവിധി ലക്ഷ്മി ദേവിക്ക് പൂജ അര്‍പ്പിക്കുകയും ദേവി സ്തുതി അല്ലെങ്കില്‍ ദുര്‍ഗാ ചാലിസ ജപിക്കുകയും ചെയ്യുക എന്നതാണ്. നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് ശുക്ര ബീജ മന്ത്രം ജപിക്കാവുന്നതാണ്
Most
read:ഇത്തരം
ആളുകളെ
ശത്രുക്കളാക്കരുത്,
ജീവനും
സ്വത്തിനും
നഷ്ടം;
ചാണക്യനീതി