For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നാളുകാര്‍ക്കും സമ്പൂര്‍ണഫലവും യഥാര്‍ത്ഥ സ്വഭാവവും: നിങ്ങളുടെ ഫലം ഇപ്രകാരം

|

നക്ഷത്രഫലത്തെക്കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. എന്നാല്‍ പലപ്പോഴും നിങ്ങളുടെ നക്ഷത്രഫലം വായിക്കുന്നതിനും അതിനെക്കുറിച്ച് അറിയുന്നതിനും ആയിരിക്കും എല്ലാവര്‍ക്കും കൂടുതല്‍ താല്‍പ്പര്യം. അതുകൊണ്ട് തന്നെ 27 നക്ഷത്രക്കാര്‍ക്കും ഓരോ നക്ഷത്രത്തിന്റേയും ഫലങ്ങളും യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ചും അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

Types Of Nakshatras And Their Significant Impact On Your Life

27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സന്തോഷം നിറയുന്ന അവസരങ്ങളും പ്രതികൂല ഫലങ്ങളും ധാരാളം ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ നക്ഷത്രപ്രകാരം എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും നിങ്ങളുടെ നക്ഷത്രം ദേവഗണത്തിലാണോ അസുരഗണത്തിലോ മനുഷ്യ ഗണത്തിലാണോ പെടുന്നത് എന്നും നമുക്ക് നോക്കാം?

മൂന്ന് ഗണങ്ങളുടെ പ്രാധാന്യം

മൂന്ന് ഗണങ്ങളുടെ പ്രാധാന്യം

ദേവഗണം: ദേവഗണത്തിലുള്ളവര്‍ മാലാഖയെപ്പോലെയുള്ളവരും സൂക്ഷ്മരും പരിഷ്‌കൃതരുമായിരിക്കും. മനുഷ്യ ഗണത്തിലുള്ളവര്‍ മനുഷ്യരാണ്. രാക്ഷസഗണത്തില്‍ വരുന്നവരാണെങ്കില്‍ ഇവര്‍ ഒരു പരിധിവരെ കടുത്തതും അപരിഷ്‌കൃതവുമായ മനോഭാവം പുലര്‍ത്തുന്നവരായിരിക്കും. നക്ഷത്രങ്ങളെക്കുറിച്ചും അവ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും കൂടുതലറിയാന്‍ വിദഗ്ദ്ധ ജ്യോതിഷികളെ തന്നെ സമീപിക്കേണ്ടതാണ്. ഈ ലേഖനത്തില്‍ 27 നക്ഷത്ര സ്വഭാവ സവിശേഷതകളെക്കുറിച്ച് അറിയാം.

അശ്വതി (ദേവഗണം)

അശ്വതി (ദേവഗണം)

ഈ നക്ഷത്രക്കാര്‍ക്ക് മൂന്ന് നക്ഷത്രങ്ങള്‍ ഒരുമിച്ച് ചേരുന്നവരായിരിക്കും. ഇവര്‍ സുന്ദരികളാണ്, നന്നായി വസ്ത്രം ധരിക്കുന്നവരാണ്, ശാന്തസ്വഭാവക്കാരായിരിക്കും, സാധാരണയായി ആഭരണങ്ങളോടും ആഢംബരത്തോടും താല്‍പ്പര്യം നിറഞ്ഞവരും ആയിരിക്കും.

ഭരണി (മനുഷ്യഗണം)

ഭരണി (മനുഷ്യഗണം)

ഈ നക്ഷത്രത്തിന്റെ ആകൃതി ഗര്‍ഭപാത്രത്തിന്റേതാണ്. ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തോട് വലിയ താല്‍പ്പര്യമായിരിക്കും. സമ്പത്തും സമൃദ്ധിയും ഇവര്‍ക്ക് ചുറ്റും ഉണ്ടായിരിക്കും. അവര്‍ അപൂര്‍വ്വമായി നുണ പറയാന്‍ താല്‍പ്പര്യപ്പെടുന്നു.

കാര്‍ത്തിക (രാക്ഷസഗണം)

കാര്‍ത്തിക (രാക്ഷസഗണം)

കാര്‍ത്തിക നക്ഷത്രക്കാര്‍ എന്നത് ഏഴ് നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ്, ഈ നക്ഷത്രക്കാരുടെ ജനനം വളരെയധികം അഭിമാനം നിറഞ്ഞതായിരിക്കും. അധികാരത്തിനോട് ഇവര്‍ക്ക് ആര്‍ത്തിയുണ്ടായിരിക്കും. ആരോഗ്യവും, അല്‍പം കൂടുതല്‍ ദേഷ്യമുള്ളവരും ആയിരിക്കും.

രോഹിണി (മനുഷ്യഗണം)

രോഹിണി (മനുഷ്യഗണം)

രോഹിണി നക്ഷത്രക്കാര്‍ സുന്ദരികളാണ്, ആകര്‍ഷകമായ വ്യക്തിത്വങ്ങള്‍ ആയിരിക്കും. ഒപ്പം സത്യസന്ധരും നിരവധി ജീവകാരുണ്യപ്രവര്‍ത്തകരും ആണ് ഇവര്‍.

മകയിരം (ദേവഗണം)

മകയിരം (ദേവഗണം)

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ വളരെയധികം അന്തര്‍മുഖരായിരിക്കും. ലളിതമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പണം അവര്‍ക്ക് എളുപ്പത്തില്‍ വരുന്നു. എന്നാല്‍ സാധാരണയായി, അവര്‍ ഭീരുക്കളാണ്, അപകര്‍ഷതാബോധമുള്ളവരായിരിക്കും.

കുംഭത്തില്‍ ജീവിതം മാറിമറിയും: 9 നക്ഷത്രക്കാര്‍ മാര്‍ച്ച് 14 വരെ ദോഷഫലങ്ങളെ കരുതിയിരിക്കണംകുംഭത്തില്‍ ജീവിതം മാറിമറിയും: 9 നക്ഷത്രക്കാര്‍ മാര്‍ച്ച് 14 വരെ ദോഷഫലങ്ങളെ കരുതിയിരിക്കണം

തിരുവാതിര (ദേവഗണം)

തിരുവാതിര (ദേവഗണം)

ഇവര്‍ വളരെയധികം സമ്മിശ്ര വികാരങ്ങള്‍ ഉള്ളവരായിരിക്കും. പക്ഷേ പൊതുവേ, അവര്‍ ആത്മാര്‍ത്ഥരും വിശ്വാസയോഗ്യരുമായിരിക്കും. അഭിമാനികളായിരിക്കും. പെട്ടെന്നുള്ള മനോഭാവം മാറുന്നവരും എല്ലായ്പ്പോഴും സ്വയം കേന്ദ്രീകരിക്കുന്നവരുമാണ്.

പുണര്‍തം (ദേവഗണം)

പുണര്‍തം (ദേവഗണം)

ശ്രീരാമന്റെ ജന്മനക്ഷത്രമാണിത്. ഈ നക്ഷത്രക്കാര്‍ മര്യാദയുള്ളവരും ഏത് കാര്യത്തിനും തന്ത്രപരമായി ഇടപെടുന്നവരും ആയിരിക്കും. മാത്രമല്ല ബിസിനസ്സ് ഇടപാടുകളില്‍ മിടുക്കരാണ്.

പൂയ്യം (ദേവഗണം)

പൂയ്യം (ദേവഗണം)

പൂയ്യം നക്ഷത്രത്തിന്റെ ആളുകള്‍ സത്യാന്വേഷികളായിരിക്കും. ദൈവത്തോട് അര്‍പ്പണബോധമുള്ളവരും സന്തുലിതവും ശാന്തവുമായ മനസ്സുള്ളവരുമാണ്. എന്നിരുന്നാലും, അവരുടെ സമീപനത്തില്‍ ഭീരുത്വം ഉണ്ടായിരിക്കും.

ആയില്യം (രാക്ഷസഗണം)

ആയില്യം (രാക്ഷസഗണം)

ഇത് ഒമ്പതാമത്തെ നക്ഷത്രമാണ്. ഈ നക്ഷത്രക്കാര്‍ വില്ലന്മാരെപ്പോലെയാണ്, അവര്‍ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ആത്മാര്‍ത്ഥതയില്ലാത്തവരായിരിക്കും. ഇവര്‍ , തന്ത്രശാലികളാണ്. ഇവര്‍ ഭക്ഷണപ്രേമികളുമാണ്.

മകം (രാക്ഷസ ഗണം)

മകം (രാക്ഷസ ഗണം)

മകം നക്ഷത്രക്കാരില്‍ അഞ്ച് നക്ഷത്രങ്ങളാണ് ഉള്ളത്. ഈ നക്ഷത്രക്കാര്‍ അഭിമാനികളായിരിക്കും. സാധാരണയായി കഠിനാധ്വാനികളല്ല. എന്നിരുന്നാലും, അഭിവൃദ്ധി അവര്‍ക്ക് എളുപ്പത്തില്‍ വരുന്നു, അവര്‍ ആഢംബര ജീവിതം നയിക്കുന്നു. മനോഹരമായ കാര്യങ്ങളും പുഷ്പങ്ങളും അവര്‍ ഇഷ്ടപ്പെടുന്നു.

പൂരം (മനുഷ്യഗണം)

പൂരം (മനുഷ്യഗണം)

ഹൃദയവിശാലതയുള്ളവരാണ്. പൂരം നക്ഷത്രക്കാര്‍ നല്ല ബിസിനസുകാരായിരിക്കും. കാരണം അവര്‍ സംസാരത്തില്‍ നയപരമായി ഇടപെടുന്നു. മാത്രമല്ല അതിന്റെ ഫലം മുന്‍കൂട്ടി കാണാന്‍ കഴിയും.

ഉത്രം (മനുഷ്യ ഗണം)

ഉത്രം (മനുഷ്യ ഗണം)

ഈ നക്ഷത്രത്തിന് രണ്ട് നക്ഷത്രങ്ങളുണ്ട്. ഈ നക്ഷത്രക്കാര്‍ അഭിമാനികളായിരിക്കും അല്‍പ്പം ഹ്രസ്വസ്വഭാവമുള്ളവരുമാണ്. അവര്‍ ആത്മാര്‍ത്ഥതയുള്ളവരും സത്യസന്ധരും ഉത്തമഹൃദയരുമാണ്. എന്നിരുന്നാലും, അവര്‍ ഏത് കാര്യത്തിനോടും താല്‍പ്പര്യം അങ്ങോട്ട് കാണിക്കുകയില്ല.

അത്തം (ദേവഗണം)

അത്തം (ദേവഗണം)

ഈ നക്ഷത്രക്കാര്‍ കുലീനരും നന്ദിയുള്ളവരും ജീവകാരുണ്യപ്രവര്‍ത്തകരും ആണ്. അവര്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരും അത്യാഗ്രഹികളുമാണ്. അവര്‍ക്ക് മദ്യത്തോടും സംഗീതത്തോടും താല്‍പ്പര്യം കൂടുതലാണ്.

ചിത്തിര (രാക്ഷസഗണം)

ചിത്തിര (രാക്ഷസഗണം)

കന്നി, തുലാം രാശി എന്നിവിടങ്ങളില്‍ നക്ഷത്രം അടങ്ങിയിട്ടുണ്ട്. ചിത്രയില്‍ ജനിച്ചവര്‍ക്ക് വളരെ നല്ല ശരീരവും ആകൃതിയും ആകര്‍ഷകമായ സവിശേഷതകളും കണ്ണുകളുമുണ്ട്.

ചോതി (ദേവഗണം)

ചോതി (ദേവഗണം)

ഈ നക്ഷത്രക്കാര്‍ അവരുടെ പരിഷ്‌കൃതരായിരിക്കും. കൂടാതെ മികച്ച പെരുമാറ്റത്തിന് പേരുകേട്ടവരാണ്. അവര്‍ തികച്ചും ലജ്ജയുള്ളവരും മികച്ച ആത്മനിയന്ത്രണമുള്ളവരുമാണ്. എന്നിരുന്നാലും, അവര്‍ ധാര്‍ഷ്ട്യമുള്ളവരാകാം.

വിശാഖം (രാക്ഷസ ഗണം)

വിശാഖം (രാക്ഷസ ഗണം)

അഞ്ച് നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വിശാഖം നക്ഷത്രം. ഈ നക്ഷത്രക്കാര്‍ ഒരേ സമയം ദൈവഭയമുള്ളവരും സത്യസന്ധരുമാണ്, അവര്‍ ആക്രമണോത്സുകരും അസൂയയും കര്‍ക്കശ സ്വഭാവവക്കാരും ആയിരിക്കാം.

അനിഴം (ദേവഗണം)

അനിഴം (ദേവഗണം)

മികച്ച നക്ഷത്രക്കാരാണ് ഇവര്‍. മാത്രമല്ല അനിഴം നക്ഷത്രക്കാര്‍ ക്ഷമയോടെ പെരുമാറുന്നവരാണ്. ഇവര്‍ എപ്പോഴും ദൈവഭയമുള്ളവരായിരിക്കും.

തൃക്കേട്ട (രാക്ഷസഗണം)

തൃക്കേട്ട (രാക്ഷസഗണം)

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ മികച്ച കാമുകന്മാരും എതിര്‍ലിംഗത്തില്‍ ആകൃഷ്ടരുമായിരിക്കും. അവര്‍ തികച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്.

മൂലം (രാക്ഷസ ഗണം)

മൂലം (രാക്ഷസ ഗണം)

മൂലം നക്ഷത്രക്കാര്‍ സ്വന്തം ആശയങ്ങളിലും അഭിപ്രായങ്ങളിലും ഉറച്ചവരും സ്ഥിരതയുള്ളവരുമായിരിക്കും. അവര്‍ സമര്‍ത്ഥരും ബുദ്ധിമാന്മാരുമാണ്. ബന്ധങ്ങളില്‍ വിശ്വസിക്കുകയില്ല.

പൂരാടം (മനുഷ്യഗണം)

പൂരാടം (മനുഷ്യഗണം)

പൂരാടം നക്ഷത്രക്കാര്‍ പ്രതിനിധീകരിക്കുന്നത് നാല് നക്ഷത്രങ്ങളെയാണ്. ഈ നക്ഷത്രക്കാര്‍ അഭിമാനികളായിരിക്കും. അതേസമയം അവര്‍ മാന്യരും കുലീനരും ദയയുള്ളവരും ജീവകാരുണ്യപ്രവര്‍ത്തകരും ആണ്.

ഉത്രാടം (മനുഷ്യഗണം)

ഉത്രാടം (മനുഷ്യഗണം)

നീളമുള്ള മൂക്കും സവിശേഷതകളുമുള്ള ശക്തമായ പേശി ശരീരമുണ്ട്. അവര്‍ നല്ല ഭക്ഷണത്തോട് താല്‍പ്പര്യമുള്ളവരും സൗമ്യസ്വഭാവക്കാരുമാണ്.

തിരുവോണം (ദേവഗണം)

തിരുവോണം (ദേവഗണം)

തിരുവോണം നക്ഷത്രക്കാരില്‍ മൂന്ന് നക്ഷത്രങ്ങളുണ്ട്. ഈ നക്ഷത്രക്കാര്‍ വളരെ ബുദ്ധിമാനും നല്ലമനസ്സുള്ളവരുമാണ്. അവരുടെ മര്യാദയും മാന്യമായ പെരുമാറ്റവും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു.

വൈകാരിക പിന്തുണ ഏറ്റവും കൂടുതല്‍ ആവശ്യം ഈ രാശിക്കാര്‍ക്ക്വൈകാരിക പിന്തുണ ഏറ്റവും കൂടുതല്‍ ആവശ്യം ഈ രാശിക്കാര്‍ക്ക്

അവിട്ടം (രാക്ഷസ ഗണം)

അവിട്ടം (രാക്ഷസ ഗണം)

ഈ നക്ഷത്രക്കാര്‍ അവരുടെ വീര്യം, ധൈര്യം, സ്വതന്ത്ര സ്വഭാവം എന്നിവയാല്‍ അഭിലഷണീയരും വ്യത്യസ്തരുമാണ്. ജീവിതത്തില്‍ വിജയം നേടുന്നവരുമാണ്.

ചതയം (രാക്ഷസഗണം)

ചതയം (രാക്ഷസഗണം)

ഈ നക്ഷത്രക്കാര്‍ സദ്ഗുണരും സത്യസന്ധരുമാണ്, അവര്‍ പൊതുവെ എല്ലാവരേയും സ്നേഹിക്കുന്നു. അത് തന്നെയാണ് ഇവരുടെ മികച്ച ഗുണവും.

പൂരുരുട്ടാതി (മനുഷ്യ ഗണം)

പൂരുരുട്ടാതി (മനുഷ്യ ഗണം)

ഈ നക്ഷത്രക്കാര്‍ പൊതുവെ തങ്ങളെക്കുറിച്ച് കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. പലപ്പോഴും യഥാര്‍ത്ഥ്യം ഇവരെ വിഷാദത്തിലേക്ക് എത്തിക്കുന്നു. ഇത് അവരെ അസൂയയ്ക്കും അത്യാഗ്രഹത്തിനും ഇരയാക്കുന്നു.

ഉത്രട്ടാതി (മനുഷ്യ ഗണം)

ഉത്രട്ടാതി (മനുഷ്യ ഗണം)

ഈ നക്ഷത്രത്തില്‍ രണ്ട് നക്ഷത്രങ്ങളുണ്ട്. അത്തരം നക്ഷത്രക്കാര്‍ കലയോടും ശാസ്ത്രത്തോടും താല്‍പ്പര്യമുള്ളവരാണ്, പൊതുവെ ജീവകാരുണ്യ പ്രവര്‍ത്തകരായിരിക്കും. പക്ഷേ അഹങ്കാരികളായിരിക്കും.

രേവതി (ദേവഗണം)

രേവതി (ദേവഗണം)

ഈ നക്ഷത്രക്കാര്‍ എതിര്‍ലിംഗത്തില്‍ പെട്ടവരിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു.ശക്തമായ ശരീരം ഇവര്‍ക്കുണ്ടായിരിക്കും. അവര്‍ തന്ത്രപരമായും നയതന്ത്രപരമായും നല്ല പെരുമാറ്റവും പഠനവും സമ്പത്തും ഉള്ളവരുമാണ്.

Shani Uday 2023 : കുംഭത്തില്‍ ശനിയുടെ ഉദയം; ഈ രാശിക്കാര്‍ക്ക് മാര്‍ച്ച് 5 മുതല്‍ പ്രശ്‌നങ്ങളുടെ ഘോഷയാത്രShani Uday 2023 : കുംഭത്തില്‍ ശനിയുടെ ഉദയം; ഈ രാശിക്കാര്‍ക്ക് മാര്‍ച്ച് 5 മുതല്‍ പ്രശ്‌നങ്ങളുടെ ഘോഷയാത്ര

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Types Of Nakshatras And Their Significant Impact On Your Life Details in Malayalam

Here in this article we are discussing types of nakshatras and their significant impact on your life. Take a look.
X
Desktop Bottom Promotion