Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
രശ്മിക ഇനി വിജയ്ക്ക് സ്വന്തം: ഈ വിവാഹദിനത്തിനൊരു പ്രത്യേകതയുണ്ട്, ജ്യോതിഷപ്രകാരം അത്യുത്തമദിനം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രശ്മിക മന്ദാന ഇനി വിജയ് ദേവരകൊണ്ടക്ക് സ്വന്തം. തെന്നിന്ത്യന്‍ താരങ്ങളായ ഇരുവരും ഫെബ്രുവരി 26-ന് ഹൈദരാബാദില്‍ വെച്ച് വിവാഹിതരായി. വിജയ് ദേവരകൊണ്ട വിവാഹത്തിന് ശേഷം പങ്കു വെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് പ്രേക്ഷകരുടെ ആകാഷയ്ക്ക് അവസാനമായി വിവാഹ ചിത്രങ്ങള്‍ പങ്കു വെച്ചത്. അത് മാത്രമല്ല ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പും അദ്ദേഹം വിവാഹചിത്രങ്ങള്‍ക്കൊപ്പം പങ്കു വെച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ന് അതായത് ഫെബ്രുവരി 26-ന് വിവാഹം നടന്നതിലൂടെ ജ്യോതിഷപരമായി പല ശുഭകരമായ കാര്യങ്ങള്‍ കൂടിയാണ് സംഭവിച്ചിരിക്കുന്നത്. ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിയ്ക്കുന്നതിനോടൊപ്പം ഏറെ ശുഭകരമായ ഒരു ദിവസമാണ് ഇരുവരുടേയും വിവാഹം എന്നതും വളരെയധികം പ്രത്യേകതകള്‍ ആ ദാമ്പത്യത്തിന് നല്കുന്നു. ന്യൂമ്രോവാണിയിലെ മുഖ്യ ജ്യോതിഷിയായ സിദ്ധാര്‍ത്ഥ് എസ് കുമാര്‍, വിവാഹത്തീയതിയെക്കുറിച്ചും ആ ദിനത്തിലെ ജ്യോതിഷപരമായ പ്രത്യേകതകളെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി. കൂടുതല്‍ അറിയാന്‍ വായിക്കൂ

ശുഭയോഗങ്ങളുടെ സംഗമം
ദശമി, രവിയോഗം, അതോടൊപ്പം ശുഭകരമായ ദിനമായ വ്യാഴാഴ്ച എന്നിവയാണ് ഈ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല പഞ്ചാംഗം അനുസരിച്ച് ഈ ദിനത്തില്‍ വളരെയധികം ശുഭകരമായ ജ്യോതിഷ മാറ്റങ്ങളും സംഭവിച്ചു കഴിഞ്ഞു. ശുക്ലപക്ഷ ദശമിയായതിനാല് തന്നെ അത് എല്ലാവരിലും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കും. മാത്രമല്ല എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ക്കും ഈ സമയം പരിഹാരം കാണുന്നതിനും തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴത്തിന്റെ സ്വാധീനം ഈ ദിനത്തില്‍ ജ്ഞാനം ഉണര്‍ത്തുന്നു. അത് കൂടാതെ വിവാഹ മുഹൂര്‍ത്തത്തിന് ഏറ്റവും അനുയോജ്യമായ ദിനം കൂടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞ് വെക്കുന്നത്.
ഉത്തരവാദിത്വത്തിന്റെ മാറ്റങ്ങള്‍
ഈ ദിനത്തില്‍ വിവാഹം കഴിക്കുന്നതിലൂടെ അത് പ്രണയത്തേക്കാള്‍ ഉത്തരവാദിത്വത്തിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. അത് മാത്രമല്ല പോസിറ്റീവ് വൈബ്രേഷന്‍ ആണ് ഈ ദിനത്തില്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ദാമ്പത്യ ജീവിതത്തില്‍ ആദ്യം വേണ്ടത് ഉത്തരവാദിത്വമാണ്. അതിന് ഏറ്റവും ഉതകുന്ന ഏറ്റവും മികച്ച ഒരു ദിനമായിരുന്നു ഇന്ന്. ഇന്നത്തെ ദിവസം എന്ന് പറയുന്നത് ഒരിക്കലും ഒരു പ്രണയ സംഖ്യയല്ല. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ സഹിഷ്ണുത, അച്ചടക്കം, ഉത്തരവാദിത്വം എന്നിവയുടെ ആകെത്തുകയാണ് ഇന്നത്തെ ദിവസം. അത് കൂടാതെ ചന്ദ്രനും ശുക്രനും ഭരിക്കുന്ന 2,6 എന്നീ സംഖ്യകളുടെ സാന്നിധ്യമാണ് ഇന്നത്തെ ദിവസത്തില്‍ അങ്ങോളം നിലനില്‍ക്കുന്നത്.

കുംഭം രാശിയുടെ സ്വാധീനം
കുംഭം രാശിയുടെ സ്വാധീനവും ഇന്നത്തെ ദിവസത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. അത് കൂടാതെ ഇത് ഗ്രഹത്തിന്റെ വിന്യാസത്തിലും മികച്ച മാറ്റങ്ങളെയാണ് കൊണ്ട് വരുന്നത്. കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്ന ശുക്രന് ദാമ്പത്യത്തിലെ സൗഹൃദത്തേയും സന്തോഷത്തേയും സൂചിപ്പിക്കുന്നു. അത് മാത്രമല്ല ഇതേ ദിനത്തില്‍ തന്നെ ചൊവ്വയും പങ്കിടുന്നതിനാല്‍ ഈ ദിനത്തിലെ പ്രാധാന്യം ഇരട്ടിയാണ്. കൂടാതെ മിഥുനം രാശിയിലെ വ്യാഴവും ചന്ദ്രനും മുന്‍കൈ എടുത്ത് ആശയവിനിമയും പൊരുത്തപ്പെടലും മികച്ചതാക്കുകയും ചെയ്യും എന്നതാണ് ഈ ദിനത്തിലെ വിവാഹത്തില്‍ ദാമ്പത്യത്തിലെ ഏറ്റവും മികച്ച കാര്യം. കൂടാതെ ശനി ദാമ്പത്യത്തിലെ വൈകാരിക ആഴത്തിനേയും മികച്ചതാക്കും.



Click it and Unblock the Notifications