Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
മാര്‍ച്ച് 2026: സമ്പൂര്‍ണ നക്ഷത്രഫലം, അശ്വതി -രേവതി വരെ കരിയര്‍, ധനം, ജോലി, ദാമ്പത്യം, പ്രണയം ഇപ്രകാരം
മാര്‍ച്ച് മാസത്തിന് തുടക്കമാവുമ്പോള്‍ അത് ജ്യോതിഷ പ്രകാരം എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്ന മാസമാണ് എന്നതാണ് പലരും ആദ്യം നോക്കുന്നത്. അശ്വതി മുതല്‍ രേവതി വരെ 27 നാളുകാരിലും ജ്യോതിഷപ്രകാരം എന്താണ് മാര്‍ച്ച് കാത്തു വെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അനുകൂലവും അതുപോലെ തന്നെ പ്രതികൂലവും ചിലപ്പോള്‍ ഗുണദോഷ സമ്മിശ്രവുമായ ഒരു മാസമാണ് എന്നതില്‍ തര്‍ക്കം വേണ്ട.
ധാരാളം ഗ്രഹ-രാശി മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. 31 ദിവസങ്ങളുള്ള മാര്‍ച്ച് മാസത്തില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം ഇപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. ഇതിന്റെ സമ്പൂര്‍ണ്ണ വിവരങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്.

മേടക്കൂറ്
മേടക്കൂറില്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വരുന്ന നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാസം ഗുണഫലങ്ങള്‍ ഇരട്ടിയാവുന്നു. അത് കൂടാതെ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വന്തമാക്കാന്‍ യോഗം കാണുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു സമയം കൂടിയാണ്. നിങ്ങള്‍ക്ക് ജോലിയില്‍ അത്ഭുതകരമായ വളര്‍ച്ച തേടി എത്തും. മികച്ച സാമ്പത്തിക ഭദ്രത തേടി എത്തുന്ന മാസം കൂടിയാണ്.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) ഈ മാസം വരുന്ന മാറ്റങ്ങളെ നിസ്സാരമാക്കരുത്. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്‍കും. കൂടാതെ തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യത വളരെ കൂടുതലാണ്. ശത്രുക്കള്‍ വര്‍ദ്ധിക്കും. അത് കൂടാതെ അമിത ദേഷ്യത്തെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരായ മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 എന്നിവര്‍ക്ക് അവരുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ കൂടുന്ന സമയമാണ്. സാമ്പത്തിക നഷ്ടങ്ങള്‍ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ പല കാര്യത്തിലും പ്രയാസങ്ങള്‍ നേരിടാം, ഇത് അരക്ഷിതാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ (പുണര്‍തം 1/4, പൂയം, ആയില്യം) ജനിച്ചവര്‍ക്ക് മാര്‍ച്ച് മാസം പൊതുവെ ഗുണാനുഭവങ്ങള്‍ മാത്രമാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ അത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ അമിത ശ്രദ്ധ വേണം. അനാവശ്യ ചിലവുകള്‍ വെല്ലുവിളികള്‍ കൊണ്ട് വരുന്നതിന് യോഗം കാണുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം. വില്‍ക്കുന്നതിനും വാങ്ങുന്നതിനും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ (മകം, പൂരം, ഉത്രം 1/4) ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് മാസം ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നെങ്കിലും അതിനെ പ്രദാനം ചെയ്യുന്ന ഏത് പ്രശ്‌നത്തേയും നിങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ പഠന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അതോടൊപ്പം ആരോഗ്യം ഉറപ്പാക്കുകയും ചെയ്യണം.
കന്നിക്കൂറ്
കന്നിക്കൂറില്‍ (ഉത്രം 3/4, അത്തം, ചിത്ര 1/2) വരുന്ന നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളാണ് ഈ മാര്‍ച്ച് മാസത്തില്‍ സംഭവിക്കുന്നത്. സന്തോഷകരമായ നിരവധി മാറ്റങ്ങള്‍ നിങ്ങളുടെ വ്യക്തിജീവിതത്തില്‍ തേടി എത്തും. അത് മാത്രമല്ല മാര്‍ച്ച് മാസത്തില്‍ ശത്രുക്കളെ സൂക്ഷിക്കണം. നിയമപരമായ കാര്യങ്ങളില്‍ വിജയ സാധ്യത കാണുന്നു.

തുലാക്കൂറ്
തുലാക്കൂറില്‍ (ചിത്ര 1/2, ചോതി, വിശാഖം 3/4) ഉള്‍പ്പെട്ട നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് മാര്‍ച്ച് മാസത്തിലാണ്. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ധാരാളം തേടി എത്തും. പലപ്പോഴും ഈ മാസത്തില്‍ പൊതുവെ ആരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട) വരുന്ന നക്ഷത്രക്കാര്‍ക്ക് നിങ്ങള്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വിദേശയാത്രകള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. അത് നിങ്ങളുടെ കുടുംബത്തോടൊപ്പം ആയിരിക്കും. ഈ മാസം ഇവര്‍ക്ക് ധാരാളം അനുകൂലഫലങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരായ മൂലം, പൂരാടം, ഉത്രാടം നാളുകാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. ഇവര്‍ക്ക് തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
മകരക്കൂറ്
മകരക്കൂറില്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് മാസം ധാരാളം ഗുണാനുഭവങ്ങള്‍ തേടി എത്തും. കാലങ്ങളായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയമാണ്. നിങ്ങള്‍ക്ക് പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും.
കുംഭക്കൂറ്
കുംഭക്കൂറില്‍ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) വരുന്ന നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് കൂടാതെ മോശം സാഹചര്യങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. ആരോഗ്യത്തിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാന്‍ ഇപ്പോള്‍ അനുകൂല സമയമല്ല.
മീനക്കൂറ്
മീനക്കൂറില്‍ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) ഉള്‍പ്പെട്ട നക്ഷത്രക്കാര്‍ക്ക് ഈ മാസം അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ യാത്രകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള യോഗം ഇരട്ടിയാണ്. അതോടൊപ്പം തന്നെ പലപ്പോഴും ആരോഗ്യ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.



Click it and Unblock the Notifications









