Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
യുദ്ധത്തിന്റെ തുടക്കമോ? ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമാവുമോ 2026-ല്‍
ലോകത്തെ ഞെട്ടിച്ച പല പ്രവചനങ്ങളും ബാബ വാംഗയുടേതായി ഉണ്ട്. അതില്‍ തന്നെ മൂന്നാം ലോകമഹായുദ്ധത്തിനുള്ള തുടക്കത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സൈനികാക്രമണങ്ങള്‍ മറ്റൊരു യുദ്ധത്തിലേക്കുള്ള വാതില്‍ തുറക്കുകയാണോ എന്നാണ് ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. പല വിധത്തിലുള്ള ആശങ്കകള്‍ക്കാണ് ഈ യുദ്ധം ലോകമാകെ തുടക്കമിട്ടിരിക്കുന്നത്. 2026-ല്‍ മഹായുദ്ധം സംഭവിക്കുമെന്ന അവരുടെ പ്രവചനം യാഥാര്‍ത്ഥ്യമാവുകയാണോ എന്നാണ് ഇപ്പോഴുള്ള സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതും.
കിഴക്ക് നിന്ന് ആരംഭിക്കുന്ന സംഘര്‍ഷാവസ്ഥയിലാണ് ഇത്തരത്തില്‍ ഒരു മഹായുദ്ധത്തിന് തുടക്കമെന്ന് വാംഗ പ്രവചിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണത്തില്‍ സമൂഹ മാധ്യമങ്ങള്‍ തിരയുന്ന ഒരു പേര് തന്നെയാണ് ബാബ വാംഗയുടേത്. നിലവിലെ ആക്രമണങ്ങള്‍ ലോകമെമ്പാടും വ്യാപിക്കുമെന്നും അത് മഹായുദ്ധത്തിലേക്ക് എത്തുമെന്നുമാണ് വാംഗയുടെ പ്രവചനങ്ങളെ പിന്തുണയ്ക്കുന്നവര്‍ വിശ്വസിക്കുന്നത്.

പ്രവചനങ്ങള്‍ ഇപ്രകാരം
ബാബ വാംഗയുടെ പ്രവചനം അനുസരിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഉണ്ടാവുന്ന യുദ്ധം യൂറോപ്പിനെ അതിരൂക്ഷമായി ബാധിക്കും എന്നാണ് പ്രവചനത്തില്‍ പറയുന്നത്. അത് കൂടാതെ യൂറോപ്പിലെ ഭൂമി പൂര്‍ണമായും തരിശ് ഭൂമിയായി മാറുകയും അസ്ഥിരമായി മാറുകയും ചെയ്യുമെന്നും ബാബ വാംഗ തന്റെ പ്രവചനത്തില്‍ പറയുന്നു. അത് കൂടാതെ സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളിലേക്ക് വഴിയൊരുക്കും എന്നും പ്രവചനത്തില്‍ ഉണ്ട്.
റഷ്യയുടെ മാറ്റം
ലോകം മുഴുവന്‍ നിലനില്‍ക്കുന്ന ആഗോള ശക്തിയായി റഷ്യ ഉയര്‍ന്ന് വരുമെന്നാണ് ബാബ വാംഗ പറയുന്നത്. അത് മാത്രമല്ല സംഘര്‍ഷാനന്തരം അത് അന്താരാഷ്ട്ര സന്തുലിതാവസ്ഥയെ പോലും പുനര്‍ രൂപ കല്‍പ്പന ചെയ്യും എന്നും അവര്‍ തന്റെ പ്രവചനത്തില്‍ പറയുന്നു. 'ബാള്‍ക്കന്‍സിലെ നോസ്ട്രഡാമസ്' എന്നറിയപ്പെടുന്ന ബാബാ വാംഗ, വരും ദിവസങ്ങളില്‍ ഉണ്ടാവുന്ന സംഘര്‍ഷത്തെക്കുറിച്ചും ചില മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. അതിനെല്ലാം തന്നെ നിലവിലെ ഇസ്രയേല്‍- ഇറാന് സംഘര്‍ഷത്തിനുള്ള ബന്ധത്തെയും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ബാബ വാംഗയുടെ പ്രവചനം സത്യമാണോ എന്നാണ് എല്ലാവരും സംശയിക്കുന്നതും ആശങ്കപ്പെടുത്തുന്നതും.

ലോകത്ത് മാറ്റങ്ങള്‍
ഇനിയുണ്ടാവാന്‍ പോവുന്ന മാറ്റങ്ങള്‍ ലോകത്ത് തന്നെ വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് ബാബ വാംഗ പറയുന്നത്. അത് കൂടാതെ പല യുദ്ധങ്ങളെക്കുറിച്ചും രാസായുധ ആക്രമണങ്ങളെക്കുറിച്ചും വാംഗ മുന്നറിയിപ്പ് നല്കി എന്നാണ് അനുയായികള്‍ പറയുന്നത്. ലോക ജനസംഖ്യ ഇതോടെ ഗണ്യമായി കുറയുന്നതിനും സാധ്യതയുണ്ട് എന്നും പ്രവചനത്തില്‍ പറയുന്നു. ലോകത്തെയാകെ ആശങ്കയില്‍ ഉയര്‍ത്തി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഈ യുദ്ധസന്നാഹം നാളെ നമ്മുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ക്ക് തുടക്കമിടുന്നതിനുള്ള സാധ്യതയെ ഒരിക്കലും തള്ളിക്കളയാനും സാധിക്കുകയില്ല. ഈ സൂചനകള്‍ എല്ലാം നമുക്ക് നല്‍കുന്നതും വെറുമൊരു യുദ്ധത്തെയല്ല, മഹായുദ്ധത്തെയാണ്. മനുഷ്യ രാശിക്ക് വിനാശം നിറയ്ക്കുന്ന ഇത്തരത്തിലുള്ള ഭീതിയെ മറികടന്ന് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.



Click it and Unblock the Notifications
