Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
സാമ്പത്തിക നേട്ടത്തിന് വ്യാഴാഴ്ച ഈ വഴികള്‍
സാമ്പത്തിക തകര്‍ച്ച പലരുടേയും ജീവിതത്തിന്റെ ആണിക്കല്ലെളക്കും എന്നത് സത്യമാണ്. എത്രയൊക്കെ ലളിതമായി ജീവിച്ചാലും എപ്പോഴും ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് സാമ്പത്തികം. ഏത് അവസ്ഥയിലും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധയോടെ പല കാര്യങ്ങളും ചെയ്യണം. എന്നാല്‍ എത്രയൊക്കെ പുരോഗമന വാദം പറഞ്ഞാലും ഒരിക്കലും നമുക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന അല്ലെങ്കില്‍ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരു കാര്യവും നമ്മളാരും ചെയ്യില്ല. നമുക്കിടയില്‍ നിലനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍ ഉണ്ട്. ഇന്ന ദിവസം അത് ചെയ്യരുത്, ഇത് ചെയ്യരുത് അങ്ങനെ ചെയ്താല്‍ അത് നാശമുണ്ടാക്കും എന്നെല്ലാം വിചാരിക്കുന്നവര്‍. എത്രയൊക്കെ ശ്രമിച്ചിട്ടും ഇളക്കം തട്ടാത്ത ചില വിശ്വാസങ്ങള്‍.
ഇതില്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യാവുന്ന ചിലതുണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ അത് ഏതൊക്കെ വിധത്തില്‍ നിങ്ങളെ സഹായിക്കുന്നു എന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു എന്നും അറിയാവുന്നതാണ്. ഓരോ ആഴ്ചയിലും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ അതുണ്ടാക്കുന്ന നേട്ടങ്ങള്‍ വളരെ കൂടുതലാണ്. ആത്മീയപരമായി ചിന്തിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ വ്യാഴാഴ്ച ദാനം നടത്തിയാല്‍ നിങ്ങള്‍ക്കുണ്ടാവും എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് സാമ്പത്തിക നേട്ടവും ഐശ്വര്യവും ഉണ്ടാക്കുന്നു.

ബൃഹസ്പതിയുടെ ദിവസം
വ്യാഴം എന്ന് പറയുന്നത് ബൃഹസ്പതിയുടെ ദിവസമായാണ് കണക്കാക്കുന്നത്. ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരുന്ന ദിവസം എന്ന് വേണമെങ്കില്‍ വ്യാഴാഴ്ചയെ കണക്കാക്കാം. അതുകൊണ്ട് തന്നെയാണ് എന്ത് ദാനവും വ്യാഴാഴ്ച നടത്തുന്നതിന് വേണ്ടി പറയുന്നത്. ഇത് പല വിധത്തില്‍ നിങ്ങളിലെ ഭാഗ്യത്തിന് കടാക്ഷിക്കുന്നു.

വിഷ്ണുവിനെ പ്രാര്‍ത്ഥിക്കാം
ഭഗവാന് വിഷ്ണുവിന്റെ ദിവസമാണ് വ്യാഴം. ഈ ദിവസം വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത് നിങ്ങളില്‍ ഐശ്വര്യവും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ചിന്തകള്‍ തന്നെ നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ നാളും ദിവസവും നോക്കുന്നവരുണ്ട്. വ്യാഴാഴ്ച വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യവും സമ്പത്തും വരും എന്നാണ് പറയപ്പെടുന്നത്.

ദാനം നല്‍കുന്നത്
ദാനം നല്‍കുന്നത് എന്തുകൊണ്ടും നല്ലൊരു പുണ്യപ്രവൃത്തിയാണ്. അതുകൊണ്ട് തന്നെ ഇത്തരം കര്‍മ്മങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് നേട്ടങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. വ്യാഴാഴ്ച ദിവസം ദാനം നല്‍കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

വ്രതമെടുക്കുന്നത്
വ്രതമെടുക്കുന്നവരാണ് പലരും. നല്ല ജീവിതത്തിന് വേണ്ടിയും ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുന്നതിന് വേണ്ടിയും വ്രതമെടുക്കുന്നവരാണ് നമ്മള്. എന്നാല്‍ വ്യാഴാഴ്ച വ്രതം നിങ്ങളില്‍ ഐശ്വര്യ ലക്ഷ്മിയുടെ കടാക്ഷം ഉണ്ടാകുന്നതിന് സഹായിക്കുന്നു. വ്രതം എടുക്കുന്ന കാര്യങ്ങളിലും ശ്രദ്ധ വേണം. വ്യാഴാഴ്ച വ്രതം എടുത്താല്‍ ഇത് ആരോഗ്യപരമായും സാമ്പത്തികപരമായും അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നു.

നിവേദ്യം നല്കുമ്പോള്
ഭഗവാന് പ്രസാദം നിവേദിക്കുമ്പോള്‍ എന്തുകൊണ്ടും മഞ്ഞ ലഡ്ഡു നിവേദിക്കാന്‍ ശ്രദ്ധിക്കുക. ശിവന് മഞ്ഞലഡു നിവേദിയ്ക്കുന്നതും വ്യാഴാഴ്ചയാണെങ്കില്‍ നിങ്ങളുടെ ഐശ്വര്യം ഇരട്ടിയ്ക്കും എന്നാണ് വിശ്വാസം.

മഞ്ഞനിറമുള്ള വസ്ത്രം
മഞ്ഞ നിറമുള്ള വസ്ത്രം ധരിയ്ക്കുന്നതും വ്യാഴാഴ്ചകളില്‍ നല്ലതാണ്. ഇത് കുടുംബത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കും. മാത്രമല്ല കുടുംബത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു. വ്യാഴാഴ്ച തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

അഭിഷേകം നടത്തുക
ഭഗവാന് വിഷ്ണുവിന് അഭിഷേകം നടത്തുന്നതും വ്യാഴാഴ്ചകളില്‍ ശീലമാക്കുക. ഇത് കുടുംബത്തില്‍ ലക്ഷ്മീ ദേവിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. മാത്രമല്ല വിഷ്ണുക്ഷേത്ര ദര്‍ശനം രാവിലേയും വൈകിട്ടും നടത്തുക. ഇതെല്ലാം നിങ്ങളിലെ ഐശ്വര്യത്തെ വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications