For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളത്തെ വ്യാഴാഴ്ച വ്രതം നോറ്റാല്‍ ഫലം വിശേഷം

നാളത്തെ വ്യാഴാഴ്ച വ്രതം നോറ്റാല്‍ ഫലം വിശേഷം

|

ഒരോ ദിവസവും വ്രതം നോല്‍ക്കുന്നതിന് ഓരോ കാരണങ്ങളുണ്ട്. ഓരോരോ ഈശ്വരന്മാരെയും ഗ്രഹങ്ങളേയും നിരൂപിച്ചാണ് നാം പ്രത്യേക ദിവസങ്ങളില്‍ വ്രതാനുഷ്ഠാനം നടത്തുന്നതും.

ആഴ്ചയിലെ ഓരോ ദിവസങ്ങളിലും ഓരോരോ ഫല പ്രാപ്തിയ്ക്കായാണ് വ്രതം നോല്‍ക്കുക. ചില പ്രത്യേക ദിവസങ്ങളില്‍ ചില പ്രത്യേക രീതികളില്‍ വ്രതം നോല്‍ക്കുന്നത് ഏറെ ഗുണം നല്‍കും.

നാളെ, അതായത് 2019 നവംബര്‍ 14 വ്യാഴാഴ്ച ഇത്തരത്തിലുള്ളൊരു ദിവസമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ.

വ്യാഴാഴ്ചയും രോഹിണിയും

വ്യാഴാഴ്ചയും രോഹിണിയും

നാളെ വ്യാഴാഴ്ചയും രോഹിണിയും ചേര്‍ന്നു വരുന്ന ദിവസമാണ്. ഭഗവാന്‍ വിഷ്ണുവിന് പ്രധാനപ്പെട്ട ദിവസമാണ വ്യാഴം. ഈ നാളില്‍ രോഹിണിയും ചേര്‍ന്നു വരുന്നത് ഏറെ ഗുണം നല്‍കും.

വ്യാഴ ദശയുള്ളവര്‍

വ്യാഴ ദശയുള്ളവര്‍

വ്യാഴ ദശയുള്ളവര്‍ ഈ വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. വ്യാഴം അനുകൂലമല്ലെങ്കില്‍ സാമ്പത്തിക നഷ്ടം, കാര്യ തടസം തുടങ്ങിയവ ഫലമായി വരാം. സൗഭാഗ്യം വരാന്‍ വ്യാഴ പ്രീതി ഏറെ അത്യാവശ്യമായ ഒന്നാണ്. സാമ്പത്തിക നഷ്ടം, കാര്യ തടസം എന്നിവ വ്യാഴത്തിന്റെ അനുകൂല സ്ഥിതിയില്ലെങ്കില്‍ നമുക്കു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്.

ചില പ്രത്യേക നക്ഷത്രക്കാരും

ചില പ്രത്യേക നക്ഷത്രക്കാരും

ഇതു മാത്രമല്ല, ചില പ്രത്യേക നക്ഷത്രക്കാരും മഹാവിഷ്ണു കടാക്ഷമുള്ളവരാണ്. ഇതു കൊണ്ട് ഇവര്‍ ഈ വ്രതം നോല്‍ക്കുന്നതു കൂടുതല്‍ പ്രയോജനം നല്‍കും. രോഹിണി, അത്തം, തിരുവാതിര എന്നീ നക്ഷത്രക്കാരാണ് ഇത്.

വിഷ്ണു ഭഗവാന്

വിഷ്ണു ഭഗവാന്

വിഷ്ണു ഭഗവാന് പായസം വഴിപാടും മഞ്ഞപ്പൂക്കള്‍ കൊണ്ടുള്ള അര്‍ച്ചനയുമെല്ലാം

വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തിന് ഗുണകരമാണ്. വിഷ്ണു സഹസ്രനാമ പാരായണവും നാരായണ മന്ത്രാര്‍ച്ചനയുമെല്ലാം ഗുണം നല്‍കും. മഞ്ഞ വസ്ത്രം ധരിയ്ക്കുന്നതും ദാനം ചെയ്യുന്നതും ചെറുപയര്‍ ദാനം ചെയ്യുന്നതും ഏറെ വിശേഷമാണ്.

നെയ് വിളക്കു പഞ്ഞിത്തിരിയിട്ടു കത്തിയ്ക്കുന്നതും ഭാഗ്യസൂക്താര്‍ച്ചനയും നല്ലതാണ്. വീട്ടില്‍ പാല്‍പായസം തയ്യാറാക്കി ദാനം ചെയ്യുന്നതും ഉത്തമമാണ്.

അടുപ്പിച്ച് 16 വ്യാഴാഴ്ചകളില്‍

അടുപ്പിച്ച് 16 വ്യാഴാഴ്ചകളില്‍

അടുപ്പിച്ച് 16 വ്യാഴാഴ്ചകളില്‍ വ്രതം നോറ്റാല്‍ വ്യാഴ ദശ കാരണമുള്ള ദോഷങ്ങളെ മറി കടക്കാമെന്നാണ് പറയുക. ആഴ്ചയില്‍ അടുപ്പിച്ച് 16 വ്യാഴാഴ്ച ചെയ്യാന്‍ പറ്റുന്നവര്‍ ഇങ്ങനെ ചെയ്യുക. അല്ലാത്തവര്‍ക്ക് മാസത്തിലെ ഒരു വ്യാഴാഴ്ച, പ്രത്യേകിച്ചും മുപ്പട്ടു വ്യാഴാഴ്ച, അടുപ്പിച്ച് കുറച്ചു മാസങ്ങള്‍ ചെയ്തു തീര്‍ക്കാം.

ഈ ദോഷമുളളവര്‍

ഈ ദോഷമുളളവര്‍

ഈ ദോഷമുളളവര്‍ നാളത്തെ വ്യാഴാഴ്ച വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും വ്യാഴദശാ ദോഷമുള്ള വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദശ വിദ്യാഭ്യാസ കാര്യങ്ങളില്‍ ദോഷം വരുത്തുന്ന ഒന്നാണ്.

English summary

Thursday Fasting Tomorrow Is Auspicious

Thursday Fasting Tomorrow Is Auspicious, Read more to know about,
X
Desktop Bottom Promotion