നെഗറ്റീവ് എനര്‍ജിയും മുണ്ഡനം ചെയ്യലും

Posted By:
Subscribe to Boldsky

കുഞ്ഞിന്റെ തല ജനിച്ച ശേഷം ആദ്യമായി മൊട്ടയടിക്കുന്നത് പലരും ചെയ്യുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് മതപരമായി ചെയ്യുന്ന ചടങ്ങുകളിലൊന്നായാണ് കണക്കാക്കാറുള്ളത്. കുഞ്ഞിന്റെ മുടി ആദ്യമായി പല ചടങ്ങുകളോടും കൂടി മുറിക്കുന്ന ചടങ്ങാണ് ഇത്. ഇതില്‍ മതപരമായി മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെ സംബന്ധിച്ചും ചില കാര്യങ്ങള്‍ ഉണ്ട്.

വിവാഹം കഴിക്കാന്‍ അശ്വതി നക്ഷത്രം, സമ്പത്ത് കൂടും

കുഞ്ഞ് ജനിച്ച് ആറ് മാസമോ ഒരു വയസ്സോ ആവുമ്പോഴാണ് തല മൊട്ടയടിക്കുന്നത്. എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് പലര്‍ക്കും അറിയില്ല. മതപരം എന്നതിലുപരി ശാസ്ത്രീയമായി ഇതിലുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാരണങ്ങള്‍ പലപ്പോഴും ഇന്നത്തെ തലമുറയില്‍ പെട്ട പലര്‍ക്കും അറിയില്ല.

 ആരോഗ്യസംബന്ധമായി

ആരോഗ്യസംബന്ധമായി

തല മൊട്ടയടിക്കുന്നത് കുട്ടികളില്‍ ഇടക്കിടെയുണ്ടാവുന്ന ചുമയില്‍ നിന്നോ ജലദോഷത്തില്‍ നിന്നോ പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ചെയ്യുമ്പോള്‍.

 പല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാന്‍

പല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാന്‍

കുഞ്ഞിന് പല്ല് വരുന്ന സമയമായിരിക്കും മൊട്ടയടിക്കുന്ന സമയം. തല മൊട്ടയടിക്കുന്നത് കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു.

നെഗറ്റീവ് കാര്യങ്ങള്‍

നെഗറ്റീവ് കാര്യങ്ങള്‍

തല മൊട്ടയടിക്കുന്നതിലൂടെ കുഞ്ഞിന്റെ ചുറ്റുമുള്ള നെഗറ്റീവ് കാര്യങ്ങള്‍ ഇല്ലാതാവും എന്നാണ് പറയുന്നത്. കുഞ്ഞിലുള്ള കണ്ണേറും നാവേറും ദോഷങ്ങളും എല്ലാം ഇല്ലാതാവും എന്നാണ് വിശ്വാസം.

 കുഞ്ഞിന്റെ വയസ്സ് കാണിക്കാന്‍

കുഞ്ഞിന്റെ വയസ്സ് കാണിക്കാന്‍

കുഞ്ഞിന്റെ പ്രായത്തെ കാണിക്കുവാനും ചിലര്‍ മൊട്ടയടിക്കുന്നു. കുടുബാംഗങ്ങളെയെല്ലാം വിളിച്ച് വരുത്തി വലിയ ചടങ്ങായാണ് പലപ്പോഴും ഇത് നടത്തുന്നത്.

കുഞ്ഞിന്റെ അറിവ്

കുഞ്ഞിന്റെ അറിവ്

കുഞ്ഞിന് അറിവ് വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മുടി മുറിക്കുന്നത് എന്നാണ് ചിലരുടെ വിശ്വാസം. അതുകൊണ്ടാണ് കാര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുമ്പോള്‍ തന്നെ കുഞ്ഞിന്റെ മുടി മുറിക്കുന്നത്.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ കുഞ്ഞിന് മുണ്ഡനം ചെയ്യുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് ശ്രദ്ധിക്കാതെ കാര്യങ്ങള്‍ ചെയ്താല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് തന്നെ ദോഷകരമാകും.

 പുതിയ ബ്ലേഡ്

പുതിയ ബ്ലേഡ്

കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യുമ്പോള്‍ പുതിയ ബ്ലേഡും റേസറും ഉപയോഗിക്കുക. ഇത് കുഞ്ഞിനെ അണുബാധയില്‍ നിന്നും തടയുന്നു.

കുഞ്ഞിന്റെ പ്രായം

കുഞ്ഞിന്റെ പ്രായം

ആറ് മാസത്തിനും ഒരു വയസ്സിനും ഇടയിലായിരിക്കണം മുണ്ഡനം ചെയ്യേണ്ടത്. ഇത് കുഞ്ഞിന്റെ പ്രായം കൂടുന്തോറുമുണ്ടാവാനിടയുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

മുടി കളഞ്ഞ ശേഷം

മുടി കളഞ്ഞ ശേഷം

മുടി കളഞ്ഞ ശേഷം കുഞ്ഞിനെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കണം. ഇത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

മുറിവുണ്ടായാല്‍

മുറിവുണ്ടായാല്‍

ചില കുട്ടികളില്‍ മുടി കളയുമ്പോള്‍ ചെറിയ രീതിയില്‍ മുറിവുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ അവിടെ ആന്റി സെപ്റ്റിക് തേച്ച് പിടിപ്പിക്കാം.

English summary

This is the real reason behind a Mundan ceremony

Mundan is the act of shaving a baby's hair for the first time and is done in a sacred setting.