For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടകശനിയും ഏഴരശനിയും കഴിഞ്ഞോ, അതോ ആരംഭമോ: 17 മുതല്‍ നിര്‍ണായകം: സമ്പൂര്‍ണനക്ഷത്രഫലം

|

ജനുവരി 17 അതായത് ഇന്ന് ശനി അതിന്റെ രാശിമാറുകയാണ്. മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് ശനിയുടെ സഞ്ചാരം നിങ്ങളില്‍ പലരേയും അനുകൂലമായും പ്രതികൂലമായും എല്ലാം ബാധിക്കുന്നുണ്ട്. ചില നക്ഷത്രക്കാരില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുമ്പോള്‍ ചിലരില്‍ അത് പ്രതികൂല മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ശനി 30 വര്‍ഷത്തിന് ശേഷമാണ് അതിന്റെ രാശി മാറുന്നത്. കുംഭം രാശിയിലേക്ക് മാറുമ്പോള്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങളില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ എങ്ങനെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നതും നമുക്ക് നോക്കാം.

Shani Transit 2023

ശനിയുടെ ദോഷഫലങ്ങളില്‍ ഉഴലുന്നവരും ആരിലൊക്കെയാണ് ദോഷഫലങ്ങള്‍ മാറുന്നത് എന്നും ആരൊക്കെ കണ്ടകശനിയില്‍ നിന്നും മോചിതരാവുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. കര്‍മ്മഗ്രഹമാണ് ശനി, അതുകൊണ്ട് തന്നെ ശനിയുടെ സഞ്ചാരവും വളരെ പതുക്കെയായിരിക്കും. രണ്ടര വര്‍ഷത്തോളം ശനി ഒരു രാശിയില്‍ തന്നെ തുടരുന്നു. ശനിയുടെ ഈ രാശിമാറ്റത്തില്‍ 27 നക്ഷത്രക്കാരുടേയും ദോഷഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

മേടക്കൂര്‍ ( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂര്‍ ( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ കണ്ടകശനി അവസാനിച്ചിരിക്കുകയാണ്. ഇത് കൂടാതെ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളം ഇവര്‍ പ്രയത്നിച്ചിട്ട് നടക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ ശനിയുടെ രാശിമാറ്റത്തിലൂടെ നടക്കുന്നു. അതുകൊണ്ട് തന്നെ ഇവരുടെ ദോഷഫലങ്ങളെല്ലാം മാറി ശനി ഇവരില്‍ അനുഗ്രഹ വര്‍ഷം ചൊരിയുന്ന സമയമാണ് ജനുവരി 17 മുതല്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)

ഇടവക്കൂര്‍ (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശനി അതിന്റെ ദോഷഫലത്തെയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് പത്താം ഭാവത്തിലായിരിക്കും ശനി ബാധിക്കുന്നത്. ഇവരുടെ കണ്ടകശനി ജോലിയെ പ്രതികൂലമായി ബാധിക്കാം. അത് മാത്രമല്ല ജോലിയില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു. വിദേശത്ത് പോവുന്നതിന് ഇവരെ തേടി നിരവധി അവസരങ്ങള്‍ ലഭിക്കും. എങ്കിലും ശനീശ്വരനെ പ്രാര്‍ത്ഥിക്കുന്നത് ശനിദോഷ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നു.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ക്ക് അഷ്ടമശനി മാറി അവരുടെ ജീവിതത്തില്‍ നല്ല കാലം വരുന്ന സമയമായിരിക്കും. ജനുവരി 17 മുതല്‍ ഇവരുടെ ജീവിതം മാറി മറിയുന്നു. എല്ലാ വിധത്തിലുള്ള ദുരിതങ്ങളും ഇവരെ വിട്ടു മാറും. അലച്ചിലും പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം മാറി ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഒരു സമയമായിരിക്കും മിഥുനക്കൂറുകാര്‍ക്ക് ഈ ശനിമാറ്റം. പൊതുവേ അനുകൂല ഫലം നല്‍കുന്ന സമയമാണ് എന്നത് തന്നെയാണ് കാര്യം.

കര്‍ക്കിടകക്കൂര്‍ ( പുണര്‍തം 1/4 പൂയം , ആയില്യം )

കര്‍ക്കിടകക്കൂര്‍ ( പുണര്‍തം 1/4 പൂയം , ആയില്യം )

കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ അവരുടെ കണ്ടകശനി അവസാനിച്ചിരിക്കുന്നു. ഇവര്‍ക്ക് പക്ഷേ അഷ്ടമശനിയുടെ കാലമായിരിക്കും. എന്നാല്‍ അത് വലിയ കുഴപ്പമില്ലാതെ പോവുന്ന ഒരു സമയമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരുന്നില്ല. ജീവിത വിജയം തേടുന്നവര്‍ക്ക് അതിന് അനുകൂല സമയമായിരിക്കും. ദമ്പതികള്‍ പരസ്പരം അകന്നു കഴിയുകയാണെങ്കില്‍ അവര്‍ക്ക് അതിന് അനുകൂല സമയമായിരിക്കും എന്നതാണ്.

ചിങ്ങക്കൂര്‍ (മകം, പൂരം ഉത്രം 1/4)

ചിങ്ങക്കൂര്‍ (മകം, പൂരം ഉത്രം 1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കണ്ടകശനി ആരംഭിക്കുന്ന സമയമാണ്. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം ദോഷങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഇത് കൂടാതെ സ്ഥലം മാറ്റവും വീട് മാറേണ്ട അവസ്ഥയും ഉണ്ടാവും. വിദേശത്ത് പോവാന്‍ അവസരം ലഭിക്കുന്നു. പലപ്പോഴും പങ്കാളികള്‍ തമ്മില്‍ അകന്ന് കഴിയുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പൊതുവേ ദോഷഫം നിറഞ്ഞ ഒരു സമയമായിരിക്കും ചിങ്ങക്കൂറുകാര്‍ക്ക്.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2 )

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2 )

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ശനി മാറ്റം വരുന്നത്. ഇവര്‍ക്ക് ഇത് വളരെ അനുകൂലമായ പല വിധത്തിലുള്ള ഫലങ്ങള്‍ നല്‍കുന്നു. സാമ്പത്തികമായും വളരെ അനുകൂല സമയം നല്‍കുന്നതാണ്. മനസമാധാനം വര്‍ദ്ധിക്കകുയും ജീവിതത്തില്‍ പൊതുവേ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ വിജയം നേടുന്നതിന് അനുകൂല സമയമാണ്.

തുലാക്കൂര്‍ ( ചിത്തിര 1/2,ചോതി , വിശാഖം 3/4)

തുലാക്കൂര്‍ ( ചിത്തിര 1/2,ചോതി , വിശാഖം 3/4)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കണ്ടകശനി അവസാനിക്കുന്ന സമയമാണ് ഇത്. വീട്ടില്‍ സമാധാനം നിലനില്‍ക്കുകയും നിങ്ങളുടേയും കുടുംബത്തിന്റേയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. വീട്ടില്‍ പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള ഫലങ്ങള്‍ ലഭിക്കുന്നു. ജീവിത വിജയം നിങ്ങളെ തേടി വരുന്ന സമയം കൂടിയാണ്.

വൃശ്ചികക്കൂര്‍ (വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂര്‍ (വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി അവരുടെ നാലാം ഭാവത്തിലായിരിക്കും. ഇവര്‍ക്ക് കണ്ടകശനി ആരംഭിക്കുന്ന സമയമാണ്. കൂടാതെ ഇവരുടെ രോഗാവസ്ഥകള്‍ പലപ്പോഴും കുറച്ച് വഷളാവാം. അത് കൂടാതെ മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ ആഗ്രഹിക്കാത്ത സ്ഥലം മാറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത വിജയത്തിന് വേണ്ടി അല്‍പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു.

ധനുക്കൂര്‍ (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂര്‍ (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഏഴരശനിയുടെ കാലം കഴിയുന്ന സമയമാണ്. ഇത് മാത്രമല്ല അവരുടെ മൂന്നാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നു. സാമ്പത്തിക നിലയും മെച്ചപ്പെടും. അതോടൊപ്പം പരീക്ഷയില്‍ മികച്ച വിജയം നേടുന്നതിന് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള അനുകൂല സമയവും ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ധനുക്കൂറുകാര്‍ക്ക്ക ശനിമാറ്റം.

മകരക്കൂര്‍ (ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂര്‍ (ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. രണ്ടര വര്‍ഷം അവര്‍ക്ക് കഠിനതയുടെ കാലമാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതിന് സാധിക്കുകയില്ല. അതുകൊണ്ട് തന്നെ അത് ഇവരെ അലസതയിലേക്ക് എത്തിക്കുന്നു.

കുംഭക്കൂര്‍ (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂര്‍ (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മശനിയുടെ ആരംഭമാണ് എന്നതാണ് സത്യം. ഇവരില്‍ അഞ്ച് വര്‍ഷം ഏഴര ശനി നിലനില്‍ക്കുന്നു. ഇത് ഈ നക്ഷത്രക്കാരെ അല്‍പം കൂടുതല്‍ ബുദ്ധിമുട്ടിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവേ നിങ്ങള്‍ക്ക് അല്‍പം പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നു.

മീനക്കൂര്‍ (പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീനക്കൂര്‍ (പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏഴരശനിയുടെ ആരംഭമാണ്. ഇവര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ വളരെ പതുക്കെയാണ് ആരംഭിക്കുന്നത്. എന്നാല്‍ പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവുന്നു. സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. കൂടാതെ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള സാധ്യതയും കാണുന്നു.

ശനിദോഷ പരിഹാരങ്ങള്‍

ശനിദോഷ പരിഹാരങ്ങള്‍

കണ്ടകശനി, ഏഴര ശനി, ജന്മശനി, അഷ്ടമശനി എന്നിവ ബാധിച്ചവര്‍ക്ക് ശനിദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിനും ശനിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ചില പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. അതില്‍ ഒന്നാണ് ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. ശനിയാഴ്ച ദിനം വ്രതം അനുഷ്ഠിക്കുന്നതിന് ശ്രമിക്കണം. ഇത് കൂടാതെ ശനിയുടെ കാരകനായ ശാസ്താവിനെ ഭജിക്കുകയും ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. ശനീശ്വര മന്ത്രങ്ങള്‍ ജപിക്കുക , കാക്കക്ക് എള്ള് നല്‍കുക, നീരാഞ്ജനം എള്ള് തിരി എന്നിവ കത്തിക്കുക. ഇവയെല്ലാം ചെയതാല്‍ ശനിദോഷത്തില്‍ നിന്ന് ഒരു പരിധി വരെ നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.

മകര മാസത്തില്‍ സര്‍വ്വ ദുരിത ദോഷത്തിന് പരിഹാരം കാണാന്‍ 27 നാളുകാരും അനുഷ്ഠിക്കേണ്ടത്മകര മാസത്തില്‍ സര്‍വ്വ ദുരിത ദോഷത്തിന് പരിഹാരം കാണാന്‍ 27 നാളുകാരും അനുഷ്ഠിക്കേണ്ടത്

മകരമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി-രേവതി) ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെമകരമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി-രേവതി) ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെ

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Shani Transit 2023 Effects And Remedies For Each Birth Star In Malayalam

Saturn transit 2023 will take place from Capricorn to Aquarius on 17th January 2023. Here are the effects of shani transit in 2023 for 27 Janma nakshatra. Read on.
X
Desktop Bottom Promotion