Just In
Don't Miss
- News
പൊലീസിനെ കബളിപ്പിച്ച് വിജയ് ബാബു ജോര്‍ജിയയില്‍? വിസ റദ്ദാക്കാന്‍ പൊലീസ്
- Movies
അർഹതയ്ക്കുള്ള അംഗീകാരം, ഒമ്പതാം ആഴ്ചയിലെ ക്യാപ്റ്റനായി ബ്ലെസ്ലി, കലിയടങ്ങാതെ റിയാസ്!
- Automobiles
ഒരു ലോഡ് അപ്പ്ഡേറ്റുകളുമായി 2022 Scorpio-N അവതരിപ്പിച്ച് Mahindra; ലോഞ്ച് ജൂൺ 27 -ന്
- Sports
IND vs SA T20: ഇന്ത്യന്‍ ടീം തിരഞ്ഞെടുത്ത് നിഖില്‍ ചോപ്ര, മൂന്ന് പുതുമുഖങ്ങള്‍, ധവാന് നയിക്കും
- Finance
വിരമിക്കുമ്പോൾ നല്ലൊരു സമ്പാദ്യം കൈയിൽ കിട്ടിയാൽ സന്തോഷമല്ലേ! അതിന് എവിടെ നിക്ഷേപിക്കണം?
- Technology
എസ്ബിഐ സേവിങ്സ് അക്കൗണ്ടും പാൻ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം
- Travel
പ്ലാന്‍ ചെയ്യാം ലഡാക്കിന്റെ നിഗൂഢതകളിലേക്ക് ഹെമിസ് ഉത്സവം കൂടുവാനുള്ള യാത്ര
ശനിമാറ്റം 2022; ഈ രാശിക്കാര്‍ക്ക് ശനിയുടെ കണ്ണില്‍ നിന്ന് രക്ഷ
ജ്യോതിഷത്തില്‍ ശനി ഗ്രഹത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷ ഗ്രന്ഥങ്ങളില്‍, മന്ദഗാമി, സൂര്യപുത്രന്‍, ഛായപുത്രന് എന്നിങ്ങനെ നിരവധി പേരുകളില്‍ ശനിയെ അഭിസംബോധന ചെയ്തിട്ടുണ്ട്. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. മകരത്തിന്റെയും കുംഭത്തിന്റെയും ഭരണ ഗ്രഹമാണ് ശനി. ശനി തന്റെ രാശി മാറാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിയുടെ മന്ദഗതിയിലുള്ള ചലനം മൂലം രാശികളില് അവയുടെ സ്വാധീനം വളരെക്കാലം നീണ്ടുനില്‍ക്കും.
Most
read:
ഡിസംബറില്‍
3
ഗ്രഹങ്ങള്‍ക്ക്
സ്ഥാനമാറ്റം;
ഈ
രാശിക്കാര്‍ക്ക്
ഭാഗ്യകാലം
മുന്നില്‍
ശനിധയ്യയും ഏഴരശനിയും ഉള്ള രാശിക്കാര്‍ വളരെക്കാലം അസ്വസ്ഥരായി തുടരുന്നു. നിലവില്‍ ശനി മകര രാശിയിലാണ്. എന്നാല്‍ 2022-ല്‍ ശനി അതിന്റെ രാശി മാറ്റും. 2022 ഏപ്രില്‍ 29 ന്, വെള്ളിയാഴ്ച ശനിദേവന് അതിന്റെ രാശി മാറും. ഈ ദിവസം ശനി ദേവന് മകരം വിട്ട് കുംഭ രാശിയില്‍ പ്രവേശിക്കും. ജ്യോതിഷ പ്രകാരം കുംഭ രാശിയുടെ അധിപനും ശനി ദേവനാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ശനി ഗുണകരമാകുന്നതെന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയില്‍ നിന്ന് മോചനം ലഭിക്കുകയെന്നും വിശദമായി അറിയാം. ലേഖനം വായിക്കൂ.

ശനിയുടെ ഇപ്പോഴത്തെ സ്ഥാനം
നിലവില്‍ മകരരാശിയിലാണ് ശനി ഇരിക്കുന്നത്. 2020 ജനുവരി 24 മുതല്‍ ശനി മകരത്തില്‍ സ്ഥിതി ചെയ്യുന്നു. ശനി മകരരാശിയിലായതിനാല് ഈ സമയം മിഥുനം, തുലാം രാശികളില് ശനി ധൈയ്യയും ധനു, മകരം, കുംഭം എന്നീ രാശികളില് ഏഴരശനിയും നടക്കുന്നു.

2022ല്‍ ശനിയുടെ സ്ഥാനം എങ്ങനെയിരിക്കും
ഇപ്പോള്‍ ഉടന്‍ തന്നെ നമ്മള് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു, അതോടൊപ്പം, ശനിയും മകരം രാശിയില്‍ നിന്ന് മാറും. 2022 ഏപ്രില്‍ 29ന് ശനി മകരം രാശിയില്‍ നിന്ന് മാറി കുംഭ രാശിയില്‍ പ്രവേശിക്കും. ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നതോടെ മകരം രാശിക്കാര്‍ ഏഴരശനിയില്‍ നിന്ന് മോചിതരാകും.
Most
read:2021
ഡിസംബറിലെ
വ്രതദിനങ്ങളും
ആഘോഷങ്ങളും

2022 ജൂലൈയില്‍ ശനി വീണ്ടും എതിര്‍ദിശയിലേക്ക് നീങ്ങും
ഗ്രഹങ്ങള്‍ പലപ്പോഴും പാതയില്‍ നിന്ന് പിന്നോട്ട് പോകുകയും പിന്തിരിപ്പനായി നീങ്ങുകയും ചെയ്യും. സൂര്യനും ചന്ദ്രനും ഒഴികെ എല്ലാ ഗ്രഹങ്ങളും പിന്നോക്കാവസ്ഥയില്‍ നീങ്ങും. വക്രഗതി എന്നാല്‍ വിപരീത ദിശയിലേക്ക് നീങ്ങുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഗ്രഹങ്ങള്‍ വക്രഗതിയിലാകുമ്പോള്, അവരുടെ ദര്‍ശനത്തിന്റെ പ്രഭാവം വ്യത്യസ്തമാണ്. പ്രതിലോമ ഗ്രഹം അതിന്റെ ഉന്നതമായ രാശിയില്‍ ആയിരിക്കുന്നതിന് തുല്യമായ ഫലങ്ങള്‍ നല്കുന്നു. ഉന്നതമായ രാശിയിലുള്ള ഏതെങ്കിലും ഗ്രഹം വക്രഗതിയിലാണെങ്കില് അത് നീച രാശിയിലായിരിക്കുന്നതിന്റെ ഫലം നല്കുന്നു. അതുപോലെ, ദുര്‍ബലമായ ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോള്‍, അത് അതിന്റെ ഉന്നതമായ രാശിയില്‍ സ്ഥിതി ചെയ്യുന്നതിന്റെ ഫലം നല്കുന്നു. 2022 ജൂലായ് 12ന് ശനി വീണ്ടും പുറകോട്ടു നീങ്ങും. ഇതുമൂലം മകരം രാശിയില്‍ വീണ്ടും ഏഴരശനിയുടെ കാലം വരും. ഈ സ്ഥിതി 2023 ജനുവരി 17 വരെ തുടരും. ഇതിനുശേഷം ശനി തിരികെ കുംഭ രാശിയില്‍ സംക്രമിക്കും.

ഈ രാശിക്കാരെ ശനി ബാധിക്കും
ധനു, മകരം, കുംഭം, മീനം, മിഥുനം, തുലാം, കര്‍ക്കടകം, വൃശ്ചികം എന്നീ എട്ട് രാശികളെയാണ് 2022ല്‍ ശനി ബാധിക്കുന്നത്.
Most
read:2021ലെ
അവസാന
ഗ്രഹണം;
പൂര്‍ണ
സൂര്യഗ്രഹണം
വരുന്നത്
ഈ
ദിവസം

ഈ രാശിക്കാര്‍ക്ക് രക്ഷ
2022-ല്‍ ശനിയുടെ രാശിമാറ്റം മേടം, ഇടവം, ചിങ്ങം, കന്നി എന്നീ രാശിക്കാര്‍ക്ക് ഒരു ദോഷവും ഉണ്ടാകില്ല.

ശനിയുടെ വക്രഗതിയുടെ സ്വാധീനം ഈ രാശികളില്
2022 ജൂലായ് 12 മുതല്‍ 2023 ജനുവരി 17 വരെ ശനി വക്രഗതിയിലായിരിക്കും, ഇക്കാരണത്താല്‍, മകരം, കുംഭം, ധനു രാശികളില് ശനിയുടെ ഏഴരശനി കാലം തുടരുകയും മിഥുനം, തുലാം രാശികളില് ശനിധയ്യയുടെ സ്വാധീനം ഉണ്ടാവുകയും ചെയ്യും.
Most
read;പുതിയ
വീട്
വാങ്ങാന്‍
ഒരുങ്ങുന്നോ?
ഈ
വാസ്തു
നുറുങ്ങുകള്‍
ശ്രദ്ധിക്കൂ

ശനിയുടെ അശുഭ ഫലങ്ങള്‍
ശനി ദേവന് അശുഭമായിരിക്കുമ്പോള് പണം, ആരോഗ്യം, ജോലി, ബിസിനസ്സ് മുതലായവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വ്യക്തിക്ക് ലഭിക്കുന്നു. വിവാഹ ജീവിതത്തെയും ശനി ദേവന് ബാധിക്കുന്നു. ഇതോടൊപ്പം പ്രണയ ബന്ധങ്ങളില്‍ തടസ്സങ്ങളും പ്രശ്നങ്ങളും നല്കുന്നു. അതുകൊണ്ടാണ് ശനിദേവിനെ ശാന്തനാക്കാന്‍ പരിഹാരങ്ങള്‍ ചെയ്യണമെന്ന് പറയുന്നത്.

ശനി ധയ്യ, ഏഴരശനി ഫലം എങ്ങനെയായിരിക്കും
ശനി ധയ്യയും ഏഴരശനിയും വളരെ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മ, തര്‍ക്കം, കോടതി കാര്യങ്ങള്‍ നീണ്ടുപോകല്‍, ജോലിയില്‍ കഷ്ടത, കടബാധ്യത, ആരോഗ്യപരമോ സാമ്പത്തികമോ ആയ പ്രശ്നങ്ങള്‍ എന്നിവ ഒരു വ്യക്തി അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
Most
read:വീടിന്റെ
ബാല്‍ക്കണിയിലും
വാസ്തുവുണ്ട്;
വിദഗ്ധര്‍
നിര്‍ദേശിക്കുന്നത്
ഇത്

ശനി ദേവന്റെ സ്വഭാവം
ജ്യോതിഷത്തില്‍ നീതിയുടെ ദൈവം എന്നും ശനിദേവനെ വിളിക്കുന്നു. കലിയുഗത്തിന്റെ നീതിക്കാരന്‍ എന്നും ശനിദേവനെ വിശേഷിപ്പിക്കാറുണ്ട്. ശനിയെ ഒരു നീതിയുള്ള ഗ്രഹമായി കണക്കാക്കപ്പെടുന്നു. മനുഷ്യന്റെ കര്‍മ്മങ്ങളുടെ ഫലം ശനി ദേവന് നല്കുന്നു. ഒരു വ്യക്തി സല്‍കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ശനിദേവന് വളരെ മംഗളകരമായ ഫലങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു, ആരെങ്കിലും തെറ്റായതും അധാര്‍മികവുമായ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, ശനിദേവന് അവനു കഠിനമായ ശിക്ഷയും നല്കുന്നു.