For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തിലെ സൂര്യന്‍ ധനവും സ്ഥാനവും തരും

|

ജാതകത്തില്‍ സൂര്യന്റെ സ്ഥാനം അനുകൂലമെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും നേട്ടവും ഉണ്ടാവും എന്നാണ് വിശ്വാസം. സൂര്യനും മറ്റ് ഗ്രഹങ്ങളും പലപ്പോഴും അനുകൂല ഗുണം നല്‍കുന്നതാണ്. എന്നാല്‍ മകരം, കുംഭം രാശിക്കാര്‍ക്ക് ഒഴികേ മറ്റെല്ലാ രാശിക്കാര്‍ക്കും സൂര്യന്‍ പൊതുവേ ഗുണം നല്‍കുന്നതാണ്. സൂര്യന്റേയും മറ്റ് ഗ്രഹങ്ങളുടേയും സ്ഥാനം പലപ്പോഴും അനൂകുല ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. മുകളില്‍ പറഞ്ഞ രണ്ട് രാശിക്കാര്‍ക്ക് ഒഴികേ മറ്റെല്ലാ രാശികളിലും സൂര്യന്‍ അനുകൂല സ്ഥാനമാണ് കാണിക്കുന്നത്. സൂര്യനും കുജനും ഒന്നിച്ചോ അല്ലെങ്കില്‍ ലഗ്ന ത്രികോണങ്ങളില്‍ സ്ഥിതി ചെയ്യുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ആരോഗ്യവും കരുത്തും ഉണ്ടാവും എന്നാണ് ജാതകം പറയുന്നത്.

 27 നക്ഷത്രത്തിനും ദോഷപരിഹാരത്തിന് അനുഷ്ഠിക്കേണ്ടത് 27 നക്ഷത്രത്തിനും ദോഷപരിഹാരത്തിന് അനുഷ്ഠിക്കേണ്ടത്

സൂര്യനില്‍ നിന്നും കുജന്‍ പത്താം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗത്തിനും ഉയര്‍ന്ന മേധാവിത്വത്തിനും ഉള്ള സാധ്യത ജാതകത്തില്‍ ഉണ്ട് എന്നാണ് പറയുന്നത്. ഇത് പോലെ ധാരാളം കാര്യങ്ങള്‍ സൂര്യന്റെ ജാതകത്തിലെ സ്ഥാനം നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ..

ദീര്‍ഘായുസ്സ്

ദീര്‍ഘായുസ്സ്

സൂര്യനും ശനിയും ഒരുമിച്ചാണ് ഉള്ളത് എന്നുണ്ടെങ്കില്‍ ദീര്‍ഘായുസ്സും ധനവര്‍ദ്ധനവും ഉണ്ടാവും എന്നാണ് വിശ്വാസം. ദാരിദ്ര്യം മാറി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവും എന്നും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും എന്നും ഇതിലൂടെ ജ്യോതിഷം പറയുന്നുണ്ട്. ജാതകത്തില്‍ സൂര്യന്റേയും ശനിയുടേയും സ്ഥാനം എവിടെയാണ് നില്‍ക്കുന്നത് എന്ന് കണക്കാക്കിയാണ് നിങ്ങളുടെ ആയുസ്സ് തീരുമാനിക്കപ്പെടുന്നത്.

ധനനേട്ടം

ധനനേട്ടം

സൂര്യന്റെ പതിനൊന്നാം ഗ്രഹത്തില്‍ ശനി ഒഴികെ ഏത് ഗ്രഹം നിന്നാലും നിങ്ങള്‍ക്ക് ധനനേട്ടവും സാമ്പത്തിക സ്ഥിരതയും ഉണ്ടാവും എന്നാണ് പറയുന്നത്. ഇത് കൂടാതെ ജാതകത്തില്‍ രാഹുവാണ് നില്‍ക്കുന്നതെങ്കില്‍ സമൂഹത്തില്‍ നല്ല സ്ഥാനവും ധനവും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയും ദാമ്പത്യ സുഖവും ഉണ്ടാവും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ സൂര്യന്റെ സ്ഥാനം ജാതകത്തില്‍ എവിടെയാണ് എന്ന് ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീ ജാതകത്തിലെങ്കില്‍

സ്ത്രീ ജാതകത്തിലെങ്കില്‍

സ്ത്രീ ജാതകത്തില്‍ സൂര്യന്‍ ഒമ്പതിലും രാഹു ഏഴിലും എങ്കില്‍ ആ സ്ത്രീക്ക് വൈധവ്യത്തിനുള്ള യോഗം ഉണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് ഇത്തരം യോഗങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീ ജാതകത്തില്‍ ഇത്തരത്തില്‍ സംഭവിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

സൂര്യന്റെ ദുര്‍ബലത

സൂര്യന്റെ ദുര്‍ബലത

ജനന സമയത്തെ സൂര്യന്റെ ദുര്‍ബലത കാരണം പലപ്പോഴും ജാതകന് സൂര്യനില്‍ നിന്ന് നല്ല ഫലം ലഭിക്കാനിടയില്ല. എന്നാല്‍ മേടെ രാശിയിലെ സൂര്യ ഗ്രഹത്തെ തുലാം രാശി ബലഹീനമാക്കുന്നു. നിങ്ങളുടെ ജാതകത്തില്‍ നിങ്ങളുടെ സൂര്യന്‍ ദുര്‍ബലപ്പെടുകയോ ദുര്‍ബലമാവുകയോ ആണെങ്കില്‍, നിങ്ങള്‍ കരിയറിലും തൊഴിലിലും വിജയിച്ചേക്കില്ല. ഭരണ, മാനേജ്‌മെന്റ് മേഖലയിലുള്ള ആളുകള്‍ക്ക് ഇത് പ്രത്യേകിച്ച് ദോഷകരമാണ്. നിങ്ങള്‍ രാഷ്ട്രീയത്തിലേക്കും മെഡിക്കല്‍ സയന്‍സിലേക്കും പ്രവേശിക്കുകയാണെങ്കില്‍, പേരും പ്രശസ്തിയും നേടാന്‍ പ്രയാസമായിരിക്കും. ദുര്‍ബലവും മോശമായതുമായ സൂര്യന് ചര്‍മ്മവും നേത്ര രോഗങ്ങളും സൃഷ്ടിക്കാന്‍ കഴിയും.

ദുരിതങ്ങള്‍ ഇങ്ങനെ

ദുരിതങ്ങള്‍ ഇങ്ങനെ

ദുരിതബാധിതനായ സൂര്യന് ജീവിതത്തെ നരകം പോലെയാക്കാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത പല കാര്യങ്ങളുടേയും ക്രെഡിറ്റ് നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല. ഓഫീസിലെയും തൊഴിലിലെയും നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ശത്രുതാപരമായാണ് നിങ്ങളോട് പെരുമാറുന്നത്. നിങ്ങളുടെ കൂടെ സബോര്‍ഡിനേറ്റായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ അനുസരണമുള്ളവരായിരിക്കില്ല. നിങ്ങളുടെ മുതിര്‍ന്ന മാനേജുമെന്റുമായും മികച്ച ആളുകളുമായും നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. ശനി, ചൊവ്വ, രാഹു, കേതു എന്നിവയാല്‍ സൂര്യന്‍ ഗ്രഹത്തെ ബാധിക്കുന്നു.

പരിഹാരങ്ങള്‍ ഇങ്ങനെ

പരിഹാരങ്ങള്‍ ഇങ്ങനെ

സൂര്യന്‍ ഗ്രഹത്തെ ബാധിക്കുകയും ദുര്‍ബലപ്പെടുത്തുകയും മോശമായി സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ അതിന് പ്രതിരോധം തീര്‍ക്കുന്നതിന് വിവിധ പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്. എന്നിരുന്നാലും, യോഗ്യതയുള്ള ഒരു ജ്യോതിഷിയുടെ ഉപദേശമില്ലാതെ പരിഹാര മാര്‍ഗ്ഗങ്ങള്‍ പാലിക്കുന്നത് ബുദ്ധിയല്ല. രണ്ടാഴ്ചത്തെ ഞായറാഴ്ച മോതിരവിരലില്‍ റൂബി മോതിരം ധരിക്കുക. സൂര്യന്റെ ദുരിതത്തില്‍ നിന്ന് പരിഹാരം കാണാന്‍ ഏകമുഖമുള്ള രുദ്രാക്ഷം ഉപയോഗിക്കുക. എല്ലാ ദിവസവും രാവിലെ 8 മണിക്ക് മുമ്പ് സൂര്യസ്‌നാനം ചെയ്യുക. എല്ലാ ദിവസവും ആദിത്യ ഹൃദയ സ്തോത്രം വായിക്കുക.

English summary

Role And Significance Of Planet Sun In Astrology

Here in this article we are discussing about the role and significance of planet sun in astrology. Take a look.
X
Desktop Bottom Promotion