For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 തിങ്കളാഴ്ച വ്രതം ഇങ്ങനെ,ഫലസിദ്ധി ഉറപ്പ്

12 തിങ്കളാഴ്ച വ്രതം ഇങ്ങനെ,ഫലസിദ്ധി ഉറപ്പ്

|

വ്രതം നോല്‍ക്കുന്നത് ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍ വിശ്വാസമുള്ള ചിലരുടെയെങ്കിലും ശീലമാണെന്നു വേണം, പറയാന്‍. ഓരാരോ കാര്യസിദ്ധിയ്ക്കും ഉദ്ദേശത്തോടെയും കൂടെയാണ് വ്രതം നോല്‍ക്കുന്നതെങ്കിലും ഇതു കൊണ്ട് ആത്മീയ ഗുണങ്ങളെപ്പോലെ ആരോഗ്യ ഗുണങ്ങളുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഉപവാസമെടുക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെന്നും പറയാം.

പ്രധാനപ്പെട്ട വ്രതങ്ങള്‍ പലതുണ്ട്. ഇത് മത വിഭാഗങ്ങള്‍ അനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കും. ഹൈന്ദവ ആചാരങ്ങളിലാണ് കൂടുതല്‍ വ്രതങ്ങളുള്ളതെന്നു വേണം, പറയാന്‍. ഓരോ വിശേഷ ദിവസങ്ങളില്‍ ഉള്ള ഏകാദശി, തിരുവാതിര വ്രതങ്ങള്‍ കൂടാതെ ദിവസ വ്രതങ്ങളും ധാരാളമുണ്ട്.

ആഴ്ചകളില്‍ എടുത്തുന്ന വ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ് തിങ്കളാഴ്ച വ്രതം. ആഴ്ചയിലെ ദിവസങ്ങളില്‍ എടുക്കുന്ന വ്രതങ്ങളില്‍ തന്നെ ഏറ്റവും പ്രശസ്തവും വിശേഷപ്പെട്ടതുമായ ഒന്നെന്നു വേണം, പറയാന്‍.

തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നത് ഉമാമഹേശ്വരന്മാരെ പ്രീതിപ്പെടുത്താനാണെന്നാണ് വിശ്വാസം. വെറുതേ വ്രതമെടുത്താല്‍ പോരാ, ഇതിന് ചില പ്രത്യേക നിയമങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

സോമവാര വ്രതം

സോമവാര വ്രതം

തിങ്കളാഴ്ച വ്രതം സോമവാര വ്രതം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സോമം എന്നാല്‍ ചന്ദ്രന്‍ എന്നാണ് അര്‍ത്ഥം. ചന്ദ്ര ദശാ ദോഷം തീര്‍ക്കാനാണ് ഈ പ്രത്യേക വ്രതം എടുക്കുന്നത്.

ഉമാമഹേശ്വരന്മാരെ

ഉമാമഹേശ്വരന്മാരെ

ഉമാമഹേശ്വരന്മാരെ, അതായത് പാര്‍വ്വതീ ദേവിയേയും പരമ ശിവനേയും പ്രീതിപ്പെടുത്തുന്നതാണ് ഇത്. തിങ്കളാഴ്ച വ്രതത്തിലൂടെയാണ് ശിവനെ പാര്‍വ്വതീദേവി സ്വന്തമാക്കിയതെന്നാണ് വിശ്വാസം.

12 ആഴ്ച അടുപ്പിച്ച്

12 ആഴ്ച അടുപ്പിച്ച്

ഇതു കൊണ്ടു തന്നെ 12 ആഴ്ച അടുപ്പിച്ച് തിങ്കളാഴ്ച വ്രതം നോറ്റാല്‍ നല്ല ഭര്‍ത്താവിനെ ലഭിയ്ക്കുമെന്നാണ് വിശ്വാസം. നല്ല ഭര്‍ത്താവിനെ മാത്രമല്ല, നല്ല ഭാര്യയെ ലഭിയ്ക്കാനും ഈ വ്രതം നല്ലതാണ്. സ്ത്രീകള്‍ക്കാണ് പൊതുവേ തിങ്കളാഴ്ച വ്രതം എന്നു കേള്‍വിയെങ്കിലും പുരുഷന്മാര്‍ക്കും നല്ല ഭാര്യയെ ലഭിയ്ക്കാന്‍ ഇതെടുക്കാം.

മേടം, ഇടവം, വൃശ്ചികം, ചിങ്ങം

മേടം, ഇടവം, വൃശ്ചികം, ചിങ്ങം

മേടം, ഇടവം, വൃശ്ചികം, ചിങ്ങം എന്നീ മലയാള മാസങ്ങളിലെ തിങ്കളാഴ്ച വ്രതാനുഷ്ഠാനം ഏറെ ഗുണകരമാണ്. ഇതുപോലെ തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസത്തെ വ്രതം ഏറെ വിശിഷ്ടമാണ്. ആഗ്രഹ സിദ്ധി എന്നാണ് ഫലമായി പറയുന്നത്. ഈ ദിവസം സ്വയംവര പുഷ്പാഞ്ജലി നടത്തുകയുമാകാം.

തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നത്

തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നത്

തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നത് നല്ല ഭര്‍ത്താവിനേയോ ഭാര്യയേയോ ലഭിയ്ക്കാന്‍ മാത്രമല്ല, വൈധവ്യയോഗം അകറ്റാന്‍, ദാമ്പത്യ സുഖത്തിനും ദാമ്പത്യ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനും ഭര്‍ത്താവും സന്താനങ്ങളും കാരണം കുടുംബത്തിന് ഉന്നതിയുണ്ടാകാനുമെല്ലാം തിങ്കളാഴ്ച വ്രതം ഏറെ നല്ലതാണ്.

വ്രതം

വ്രതം

തിങ്കാളാഴ്ച വ്രതം നോല്‍ക്കുന്നതന് കൃത്യമായ ചിട്ടകളുണ്ട്. ഞായറാഴ്ച ഉച്ച കഴിഞ്ഞേ വ്രതം തുടങ്ങണം. എന്നാലേ തിങ്കളാഴ്ച വ്രതം പൂര്‍ത്തിയാകൂ. ഞായറാഴ്ച വൈകിട്ടേ കുളിച്ചു വൃത്തിയായി സന്ധ്യയ്ക്കു വിളക്കു തെളിച്ച് ശിവ പാര്‍വ്വതിമാരെ മനസില്‍ കരുതി നാമജപമാകാം. നമശിവായ മന്ത്രം ഉരുവിടാം. രാത്രിയിലു ഉപവാസമാകാം.

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ഏഴര വെളുപ്പിന് എഴുന്നേറ്റു കുളിച്ച് വിളക്കു കൊളുത്താം. ഭസ്മം തൊടുന്നത്, പ്രത്യേകിച്ചും നനച്ചു തൊടുന്നത് ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെള്ളത്തില്‍, ഏറ്റവും നല്ലതു കിണര്‍ വെള്ളമാണ്, നനച്ചു തൊടുക. 108 തവണ പഞ്ചാക്ഷരീ മന്ത്രം, അതായത് ഓം നമ ശിവായ മന്ത്രം ഉച്ചരിയ്ക്കാം.

ക്ഷേത്ര ദര്‍ശനമാകാം

ക്ഷേത്ര ദര്‍ശനമാകാം

ശിവപാര്‍വ്വതീ ക്ഷേത്ര ദര്‍ശനമാകാം. പൂര്‍ണമായ ഉപവാസമാണ് നല്ലത്. ക്ഷേത്രത്തില്‍ ഇരുന്നാണ് ഉപവാസമെങ്കില്‍ നേദ്യച്ചോറാകാം. പകല്‍ സമയം ഉറങ്ങരുത്. സന്ധ്യനേരത്തു വീണ്ടും കുളിച്ചു വിളക്കു തെളിചിച്ചു നാമജപം വേണം. സന്ധ്യയ്ക്കു വീണ്ടും ക്ഷേത്ര ദര്‍ശനമെങ്കില്‍ അത്യുത്തമമാണ്.

തിങ്കളാഴ്ച ദിവസങ്ങളില്‍

തിങ്കളാഴ്ച ദിവസങ്ങളില്‍

തിങ്കളാഴ്ച ദിവസങ്ങളില്‍ ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക്, ധാര, കൂവളമാല, സ്വയംവര പുഷ്പാഞ്ജലി, ഉമാമഹേശ്വര പൂജ എന്നിവയെല്ലാം നടത്തുന്നത് ഫലസിദ്ധിയ്ക്ക് ഏറെ ഗുണകരമാണ്.

രാത്രിയില്‍

രാത്രിയില്‍

രാത്രിയില്‍ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കാം. നാമം ജപിച്ചുറങ്ങാം. ശരീരവും മനസും ഏറെ ശുദ്ധമാക്കി വയ്ക്കുക. അന്നേ ദിവസം പൂര്‍ണ ഉപവാസവും ഏറെ നല്ലതാണ്.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച രാവിലെ കുളിച്ചു വിളക്കു കൊടുത്തി ശിവനാമം ഉച്ചരിച്ചു പ്രാര്‍ത്ഥിച്ച് വ്രതം വീടാം. ഇതാണ് പൂര്‍ണ ഫലം ഉറപ്പു നല്‍കുന്ന തിങ്കളാഴ്ച വ്രതാം.

English summary

Rituals To For Monday Fasting

Rituals To For Monday Fasting, Read more to know about,
Story first published: Monday, November 19, 2018, 14:20 [IST]
X
Desktop Bottom Promotion