For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പൂക്കള്‍ സമര്‍പ്പിച്ച് ആരാധനയെങ്കില്‍ ദൈവപ്രീതി വളരെ പെട്ടെന്ന്

|

എല്ലാ ലൗകിക ചിന്തകളും നീക്കി മനസ് ആരാധനയില്‍ മുഴുകേണ്ട സമയമാണ് പൂജാ സമയം. ഒരു പൂജയ്ക്കുള്ള പ്രധാന ഘടകം, അതിനാവശ്യമായ എല്ലാ സാമഗ്രികളും ഉചിതമായി ഉണ്ടായിരിക്കണെ എന്നതാണ്. ആരാധനയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് പൂജാ പുഷ്പങ്ങള്‍. ഓരോ ദേവന്‍മാര്‍ക്കും ദേവതകള്‍ക്കും ശരിയായ പൂജാ പുഷ്പങ്ങള്‍ ഉപയോഗിച്ച് ആരാധന നടത്തേണ്ടത് വളരെ പ്രധാനമാണ്.

Most read: ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?Most read: ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?

ആരാധനയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നത് ഹൈന്ദവ പാരമ്പര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പലരും തങ്ങളുടെ വീടുകളിലെ പൂജാമുറിയിലെ ആരാധനാമൂര്‍ത്തികളെ പൂക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ ഇഷ്ടപ്പെടുന്നു, കാരണം അത് ദൈവത്തിന് ഒരു ദിവ്യ രൂപം നല്‍കുന്നു. മറ്റ് പൂക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില പ്രത്യേക പുഷ്പങ്ങള്‍ക്ക് പവിത്രകണങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവ് കൂടുതലാണ്. അത്തരം പൂക്കള്‍ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍, ദൈവചൈതന്യത്തില്‍ നിന്ന് നമുക്ക് ഉടന്‍ പ്രയോജനം ലഭിക്കും. അതിനാല്‍ ആരാധനക്കായി ഏതൊക്കെ പൂക്കള്‍ അര്‍പ്പിക്കാമെന്നും ഏതൊക്കെ പൂക്കള്‍ ഉപയോഗിക്കരുതെന്നും അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

മുരിക്കിന്‍ പൂവ്

മുരിക്കിന്‍ പൂവ്

ഈ പൂക്കള്‍ പൊതുവെ സരസ്വതി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവിക്ക് വെള്ള നിറമുള്ള പൂക്കളോട് പ്രിയമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മുരിക്കിന്‍ പൂക്കളില്ലാതെ ദേവിയുടെ അനുഗ്രഹം തേടുന്നതിനുള്ള പൂജ അപൂര്‍ണ്ണമായി കണക്കാക്കപ്പെടുന്നു.

മുല്ലപ്പൂ

മുല്ലപ്പൂ

പൂജയ്ക്കായി വളരെ സാധാരണമായി ഉപയോഗിക്കുന്ന പുഷ്പമാണ് മുല്ലപ്പൂവ്. അനേകം ഭക്തര്‍ക്ക് പ്രിയങ്കരമായ ഈ ചെറിയ സുഗന്ധമുള്ള പുഷ്പം ഹനുമാനെ പ്രസാദിപ്പിക്കാന്‍ ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

താമര

താമര

വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ട പുഷ്പമാണ് താമരപ്പൂവ്. ലക്ഷ്മി പൂജയ്ക്കോ ദീപാവലി സമയത്തോ ആണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയെ പ്രസാദിപ്പിക്കാന്‍, നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ താമര വിത്ത് മാല സൂക്ഷിക്കുക.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി പുഷ്പം കാളീദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് ഉഗ്രതയുടെ പ്രതീകമാണ്. ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ആകൃതി ദേവിയുടെ നാവിന്റെ പ്രതീകമാണ്. ഇതിന്റെ ചുവന്ന നിറം ദേവിയുടെ ഉഗ്രതയുടെ പ്രതിഫലനമാണ്.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

പാരിജാതം

പാരിജാതം

സുഗന്ധവമുള്ള ഈ പുഷ്പം രാത്രിയില്‍ പൂക്കുന്ന പവിഴ മുല്ലപ്പൂവാണ്. അത് പണ്ടുകാലം മുതല്‍ക്കേ ഒരു ദിവ്യ പുഷ്പമായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ് ഇത് ഉപയോഗിക്കുന്നത്. പാലാഴി മദനത്തില്‍ ഈ പുഷ്പം ഉയര്‍ന്നുവന്നുവെന്നും ഇന്ദ്രന്‍ ഈ പുഷ്പത്തെ സ്വര്‍ഗത്തിലേക്ക് കൊണ്ടുവന്നുവെന്നുമാണ് വിശ്വാസം.

ജമന്തി

ജമന്തി

ഗണപതിക്ക് ചുവന്ന നിറമുള്ള പൂക്കള്‍ ഇഷ്ടമാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിലൊന്നാണ് ജമന്തി. കുങ്കുമ നിറത്തിലുള്ള ഈ പുഷ്പം ഒരു മാലയുടെ രൂപത്തിലോ മറ്റോ സമര്‍പ്പിക്കുന്നു. ഇതളുകളുടെ രൂപത്തിലും ഉപയോഗിക്കാവുന്ന പൂക്കളില്‍ ഒന്നാണിത്. ചിലയിടങ്ങളില്‍ ഈ പുഷ്പം വിഷ്ണുവിനും സമര്‍പ്പിക്കുന്നു.

Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?

എരിക്കിന്‍ പൂവ്

എരിക്കിന്‍ പൂവ്

പര്‍പ്പിള്‍ നിറത്തിലുള്ള വെളുത്ത നിറമുള്ള പുഷ്പമാണിത്, ഇത് ശിവനെ ആരാധിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നു. അഖണ്ഡ എന്നും അറിയപ്പെടുന്ന ഇത് ഒരു വിഷ പുഷ്പമാണ്.

പര്‍പ്പിള്‍ ഓര്‍ക്കിഡ്

പര്‍പ്പിള്‍ ഓര്‍ക്കിഡ്

മനോഹരവും വിചിത്രവുമായ ഈ പുഷ്പം ഹിന്ദു ആരാധനയില്‍ വളരെ പ്രചാരമുള്ള പുഷ്പമാണ്. ഈ പുഷ്പം ശിവന് സമര്‍പ്പിക്കുന്നു. ഇത് പാലിലോ മറ്റോ മുക്കി ശിവന് സമര്‍പ്പിക്കാം.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

ദൈവങ്ങള്‍ക്ക് ഒരിക്കലും സമര്‍പ്പിക്കാന്‍ പാടില്ലാത്ത പൂക്കള്‍

ദൈവങ്ങള്‍ക്ക് ഒരിക്കലും സമര്‍പ്പിക്കാന്‍ പാടില്ലാത്ത പൂക്കള്‍

വിഷ്ണു പൂജയ്ക്ക് ഒരിക്കലും കൈതപ്പൂവ് ഉപയോഗിക്കരുത്.

പരമശിവനായി ഒരിക്കലും ചെമ്പകം ഉപയോഗിക്കരുത്.

പാര്‍വ്വതി ദേവിയെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരിക്കലും വെള്ളെരിക്ക് പൂവ് ഉപയോഗിക്കരുത്.

സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരിക്കലും ഇലകള്‍ സമര്‍പ്പിക്കരുത്.

ശ്രീരാമന് ഒരിക്കലും അരളി സമര്‍പ്പിക്കാന്‍ പാടില്ല.

ആരാധനക്കായി പൂക്കള്‍ എങ്ങനെ പറിക്കാം

ആരാധനക്കായി പൂക്കള്‍ എങ്ങനെ പറിക്കാം

  • ഒരിക്കലും നിലത്തു നിന്ന് പൂക്കള്‍ പെറുക്കി ആരാധനയ്ക്ക് ഉപയോഗിക്കരുത്.
  • സന്ധ്യക്ക് ശേഷം ഒരിക്കലും പൂക്കള്‍ പറിക്കരുത്.
  • വാടിയ പൂക്കള്‍ ആരാധനക്കായി എടുക്കുന്നത് ഒഴിവാക്കുക.
  • പൂക്കളില്‍ വെള്ളം തളിക്കാം, പക്ഷേ ഒരിക്കലും കഴുകരുത്.
  • പുഴുവരിച്ച പൂക്കള്‍ ഒരിക്കലും സമര്‍പ്പിക്കരുത്.
  • കൂവള ഇലകള്‍ പുതിയവ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് അര്‍പ്പിച്ച ഇലകള്‍ തന്നെ ഒരു തവണ കഴുകി ഉപയോഗിക്കാം.
  • 5 ദിവസം വരെ പുതുമ നിലനിര്‍ത്താന്‍ കഴിവുള്ളതിനാല്‍ താമര പറിച്ചെടുത്ത് പിന്നീട് ഉപയോഗിക്കാം.

English summary

Puja Flowers You Can Offer To God For Blessings in Malayalam

There are many flowers which have a religious significance. Here are some of the best flowers you can offer to god for blessings.
Story first published: Thursday, August 25, 2022, 14:57 [IST]
X
Desktop Bottom Promotion