For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്രങ്ങളിൽ പ്രദക്ഷിണം വെക്കുമ്പോൾ

By Seethu
|

പ്രദക്ഷിണം അഥവാ വലയം വെക്കുക എന്നത് ഹിന്ദു ആരാധനയിൽ ഉള്ള ഒരു ചടങ്ങാണ്, ഭക്തർ ഗർഭ ക്ഷേത്രത്തിനു ചുറ്റും നടക്കുന്നു. അഗ്നി, വൃക്ഷങ്ങൾ, സസ്യങ്ങൾ എന്നിവയെ സാദാരണയായി ഭക്തർ വലം വെക്കാറുണ്ട്.

e

തുളസിച്ചെടിയെയും അരയലിനെയും ഭക്തർ പ്രദക്ഷിണം ചെയ്യാറുണ്ട്. ഇങ്ങനെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ എല്ലാം തന്നെ പ്രദിക്ഷിണത്തിനും പ്രാധാന്യവും ഉണ്ട്.

പ്രദക്ഷിണം എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

പ്രദക്ഷിണം എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

പ്രദക്ഷിണം എന്ന വാക്കിന്റെ ശെരിയായ അർഥം വലതുഭാഗത്തേക്ക് എന്നാണു. ദക്ഷിണം എന്നാൽ വലത്തേക്ക് എന്നാണു. അതിനാൽ പ്രദക്ഷിണം ചെയ്യുന്ന ആൾ വലതുഭാഗത് ദേവത രൂപം അല്ലെങ്കിൽ തുളസിയോ അറിയാലോ വരുന്ന തരത്തിലാണ് വലം വെക്കുന്നത്.

ക്ഷേത്രത്തിലെ ആരാധനാ രീതികളിൽ ഏറ്റവും പ്രാധാന്യമുള്ളത് പ്രദക്ഷിണത്തിനാണ്. സാദാരണയായി ക്ഷേത്രത്തിലെ ദൈവത്തെ തൊഴുതു പ്രാര്ഥിച്ചതിനു ശേഷമോ അല്ലെങ്കിൽ മറ്റുള്ള പൂജ പോലുള്ള ആരാധനയ്ക്ക് ശേഷമോ ആണ് നമ്മൾ പ്രദക്ഷിണം വെക്കാറുള്ളത്.

ധ്യാനനിരതമായ മനസ്സോടു കൂടി വേണം നമ്മൾ പ്രദക്ഷിണം ചെയ്യാൻ.

ശബ്ദങ്ങൾ

ശബ്ദങ്ങൾ

ഋഗ്വേദഗ്രന്ഥങ്ങളിൽ പ്രദക്ഷിണത്തെ കുറിച്ച പ്രതിപാദിക്കുന്നുണ്ട്, അതിൽ തന്നെ 2.42.3, 2.43.1 എന്നീ ഭാഗങ്ങളിൽ നമുക്ക് പ്ര എന്ന വാക്കിന് അതിയായ പ്രാധാന്യം കൊടുത്തതായി കാണാം. ദക്ഷിണം അഥവാ തെക്ക്‌ എന്ന വാക്കിനോട് ചേർത്ത് പ്ര എന്ന വാക്കുപയോഗിച്ചിരിക്കുന്നു. പ്രദക്ഷിണം എന്നാൽ ദൈവത്തെ നമ്മുടെ വലതുഭാഗത്തു വരുന്നവിധത്തിൽ തന്നെ വലം വെക്കണം എന്നാണു വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്.

സ്കന്ദപുരാണം 9 -68 നോക്കിയാൽ അതിൽ പ്ര -ദ-ക്ഷി-ന എന്നീ ശബ്ദങ്ങൾക്ക് എന്തൊക്കെ അർഥങ്ങളാണ് നൽകിയിരിക്കുന്നത് കാണാം. പ്ര എന്നാൽ അപരാധം എന്നും, ദ എന്നാൽ ആഗ്രഹം എന്നും, ക്ഷ എന്നാൽ സംഹാരം എന്നും, ന എന്നാൽ മോക്ഷം എന്നുമാണ്.

 എന്തുകൊണ്ട് ഘടികാരദിശയില്‍ മാത്രം പ്രദക്ഷിണം ചെയ്യുന്നു.

എന്തുകൊണ്ട് ഘടികാരദിശയില്‍ മാത്രം പ്രദക്ഷിണം ചെയ്യുന്നു.

ഹിന്ദുക്കൾ സാദാരണയായി അമ്പലങ്ങളിലും വീടുകളിലും ഭക്തിയോടെ പ്രദിക്ഷിണം വെക്കാറുള്ളത് എല്ലാം ഘടികാരദിശയിലാണ്. ക്ഷേത്രങ്ങളിൽ പൂജാരിമാരും അങ്ങനെതന്നെ. നമ്മുടെ അസ്തിത്വത്തിന്റെ കേന്ദ്രസ്ഥാനം ദൈവം ആണെന്നും കൂടാതെ ദൈവം എല്ലായിടത്തും ഉണ്ടെന്നും നമ്മൾ വിശ്വസിക്കുന്നു.

അതിനാൽ പ്രദക്ഷിണം വെക്കുമ്പോൾ നമ്മുടെ പ്രവർത്തനങ്ങളെയും ചിന്തകളെയും എല്ലാം നമ്മൾ ഒരു കേന്ദ്രസ്ഥാനത്തേക്ക് അതായത് ദൈവത്തിലേക്ക് കേന്ദ്രീകരിക്കുന്നു. നമ്മൾ എത്ര അകാലത്തിൽ നിന്നും പ്രദക്ഷിണം ചെയ്താലും കേന്ദ്രസ്‌ഥാനം ഒരുക്കലും മാറുന്നില്ല. അതിനാൽ ദൈവം ഭൂഗുരുത്വത്തിന്റെ കേന്ദ്രവും നമ്മുടെ അസ്തിത്വത്തിന്റെ പ്രധാന കേന്ദ്രബിന്ദുവും ആണെന്ന് നമ്മൾ തിരിച്ചറിയുന്നു. ഇത് തന്നെയാണ് പ്രദക്ഷിണത്തിന്റെ തത്വവും.

 പ്രദക്ഷിണം എപ്പോഴും ഘടികാരദിശയില്‍

പ്രദക്ഷിണം എപ്പോഴും ഘടികാരദിശയില്‍

ഭൂമി എല്ലായ്പ്പോഴും സ്വന്തം അച്ചുതട്ടിൽ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നു. എല്ലാ ഗ്രഹങ്ങളും അവയുടെ സ്വന്തം അക്ഷങ്ങളിൽ കറങ്ങുന്നു. ഇത് പരിക്രമണം എന്നറിയപ്പെടുന്നു, പരിക്രമണപഥത്തിൽ അവയുടെ ഭ്രമണം പ്രദക്ഷിണം എന്നറിയപ്പെടുന്നു. സൗരയൂഥത്തിലെന്നപോലെ ഭൂമി സുര്യനെ വലം വെക്കുന്നത് പോലെ , നമ്മുടെ പ്രദക്ഷിണം ദൈവത്തെ കേന്ദ്രമായി നടത്തണം. പ്രദക്ഷിണം സാവധാനത്തിലാകണം, ഒരിക്കലും തിരക്കിലായിരിക്കുകയും ചെയ്യരുത് , നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും ദൈവത്തിൽ കേന്ദ്രീകരിക്കണം.

പ്രദക്ഷിണം എപ്പോഴും ഘടികാരദിശയില്‍ മാത്രമാണ് ചെയ്യുന്നത്. കാരണം, ദൈവം എപ്പോഴും നമ്മുടെ വലതുവശത്താണ്. ധർമ്മത്തിന്റെ ശരിയായ വഴിയിൽ നാം എപ്പോഴും നീതിനിഷ്ഠമായ ജീവിതം നയിക്കണമെന്ന് ഇത് ഓർമിപ്പിക്കുന്നു.

 പ്രദക്ഷിണം ചെയ്യുന്നതിന്റെ പ്രാധാന്യം:

പ്രദക്ഷിണം ചെയ്യുന്നതിന്റെ പ്രാധാന്യം:

ഒരു കേന്ദ്ര ബിന്ദു ഇല്ലാതെ ഞങ്ങൾക്ക് ഒരു വൃത്തം വരയ്ക്കാൻ കഴിയില്ല. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവും ഉറവിടവും സത്തയും ദൈവമാണ്.

പ്രദക്ഷിണം ചെയ്യുന്നതിലൂടെ നമ്മൾ ഇത് അംഗീകരിക്കുന്നു, നമ്മുടെ ജീവിതത്തിലെ കേന്ദ്രബിന്ദുവായി ദൈവത്തെ തിരിച്ചറിഞ്ഞ്, നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് നമ്മൾ കടക്കണം,. പ്രദക്ഷിണത്തിന്റെ പ്രാധാന്യമാണിത്.

English summary

pradakshina done in temples

Pradakshina (Sanskrit), meaning circumambulation, consists of walking around in a 'circle' as a form of worship in Hindu ceremonies in India
X
Desktop Bottom Promotion