For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരക്കുറവോ, അത് ഈ രാശിക്കാരുടെ പ്രത്യേകതയാണ്; 12 രാശിയുടേയും ശാരീരിക പ്രത്യേകത

|

നമ്മളെല്ലാവരും മറ്റുള്ളവരില്‍ നിന്ന് എപ്പോഴും വ്യത്യസ്തരാണ്. അത് ഉയരത്തിന്റെ കാര്യത്തിലോ അല്ലെങ്കില്‍ നിറത്തിന്റെ കാര്യത്തിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശാരീരിക പ്രത്യേകതകള്‍ മൂലമോ ഒക്കെയായിരിക്കാം. എന്നാല്‍ ഇതില്‍ തിരിച്ചറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട് . 12 രാശിക്കാരില്‍ നിങ്ങള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ രാശിമാറ്റപ്രകാരം ഓരോരുത്തരിലും ശാരീരിക പ്രത്യേകതകളിലും മാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്. എന്തെന്നാല്‍ 12 രാശിക്കാരിലും ശാരീരിക പ്രത്യേകതകള്‍ പ്രധാനപ്പെട്ടത് തന്നെയാണ്.

Physical Appearance Relates To Your Zodiac Sign

ജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലംജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലം

നിങ്ങളുടെ രൂപം ഉള്‍പ്പടെയാണ് നിങ്ങള്‍ ലോകത്തിന് മുന്നില്‍ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ കാര്യവും രാശിപ്രകാരം വളരെ ചിട്ടയായാണ് മുന്നോട്ട് പോവേണ്ടതും. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ നിങ്ങള്‍ ഓരോരുത്തരുടേയും ശാരീരിക പ്രത്യേകതകള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാരെ ഉപമിക്കുന്നത് ഇവര്‍ക്ക് ശ്രീരാമന്റെ ശാരീരിക പ്രത്യേകതകള്‍ ഉണ്ട് എന്ന് പറഞ്ഞാണ്. ഇവര്‍ക്ക് അല്‍പം ഇരുണ്ട നിറമായിരിക്കും ഉണ്ടായിരിക്കുന്നത്. മൂക്ക്, താടി, വായ എന്നിവ വളരെ ശക്തവും പരുക്കനായതുമായിരിക്കും. ഇത് കൂടാതെ നിങ്ങളുടെ ശാരീരിക ഘടന എന്ന് പറയുന്നത് ശക്തമായ അസ്ഥികളോട് കൂടിയുള്ളതാണ്. ഏത് ദു:ഖത്തേയും വളരെയധികം നിസ്സാരമായി കണക്കാക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനും ഇവര്‍ക്ക് നിമിഷങ്ങള്‍ മതി. നിങ്ങള്‍ക്ക് തോല്‍വി ഉണ്ടാവുന്നത് വളരെ അപൂര്‍വമാണ്. എന്നാല്‍ ആ തോല്‍വി പോലും ഇവരെ തളര്‍ത്തുന്നു എന്നുള്ളതാണ്. ഇവര്‍ക്ക് മുഖത്ത് എവിടെയെങ്കിലും ഒരു പ്രത്യേക മറുക് ഉണ്ടായിരിക്കും.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഋഷഭസ്വഭാവമായിരിക്കും കൂടുതല്‍. മുഖം വൃത്താകൃതിയില്‍ ആയിരിക്കും. നിങ്ങളുടെ മുടി കട്ടിയുള്ളതും ആരോഗ്യകരവുമായിരിക്കും. എന്നാല്‍ ശരീരത്തില്‍ നിന്ന് നിങ്ങളുടെ കഴുത്ത് ഏതെങ്കിലും വിധത്തില്‍ വേറിട്ടുനില്‍ക്കുന്നതായി തോന്നുന്നു. പല ഇടവം രാശിക്കാര്‍ക്കും വൃത്താകൃതിയിലുള്ള മൂക്കായിരിക്കും ഉണ്ടാവുക. ഇത് നീളവും ഗംഭീരവും കട്ടിയുള്ളതും ആകാം. പലപ്പോഴും നിങ്ങള്‍ അതികായന്‍മാരായിരിക്കും. ഇവര്‍ ഫാഷനെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. നിങ്ങള്‍ മികച്ച ഡിസൈനര്‍ വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നതോടൊപ്പം തന്നെ അവയെല്ലാം പരീക്ഷിക്കുന്നതിനും ശ്രദ്ധിക്കുന്നു. ആകര്‍ഷകമായ പേശികളും ശരീരവും ഇവരുടെ പ്രത്യേകതയാണ്.

മിഥുനം രാശി

മിഥുനം രാശി

തിളങ്ങുന്ന കണ്ണുകളായിരിക്കും മിഥുനം രാശിക്കാരുടെ പ്രത്യേകത. ഇവരുടെ കണ്ണിന്റെ തിളക്കം മുഖത്തിനും ഉണ്ടാവുന്നു. നല്ല ഉയരമുള്ളവരും ശക്തരുമായിരിക്കും ഈ രാശിക്കാര്‍. വിശ്രമത്തിലായിരിക്കുമ്പോള്‍ പോലും, മിഥുനം രാശിക്കാര്‍ക്ക് ഉള്ളില്‍ ഊര്‍ജ്ജമുണ്ടായിരിക്കും. അല്‍പം നിറത്തില്‍ വ്യത്യാസമുണ്ടാവുമെങ്കിലും ഇവര്‍ ഏവരേയും ആകര്‍ഷിക്കുന്നരായിരിക്കും. പലപ്പോഴും ഭാരം കുറഞ്ഞതും നേരായ മൂക്കുള്ള ഉയര്‍ന്ന നെറ്റിയുള്ളവരുമാണ് ഇവര്‍. ഇരട്ടകള്‍ ഇവര്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ അല്‍പം സ്വഭാവത്തിന്റെ കാര്യത്തില്‍ വ്യത്യസ്തതയുള്ളവരായിരിക്കും. അതിനാല്‍ ഇവരുടെ ശാരീരിക സവിശേഷതകളും നിസ്സാരമല്ല. മുഖ സവിശേഷതകള്‍ പലപ്പോഴും ചെറുതാണെങ്കിലും ആകര്‍ഷകമാണ്. താടിയെല്ല് ആകര്‍ഷകമായ രീതിയില്‍ ആയിരിക്കും. മാത്രമല്ല നിങ്ങളുടെ കണ്ണുകള്‍ പലപ്പോഴും നീല അല്ലെങ്കില്‍ ചാരനിറത്തിലുള്ളവയായിരിക്കും. പുരികങ്ങള്‍ താഴേക്കിറങ്ങി നില്‍ക്കുന്ന തരത്തിലുള്ളതായിരിക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് കീഴില്‍ ജനിക്കുന്നവര്‍ക്ക് പലപ്പോഴും നേര്‍ത്ത കാലുകളും കൈകളുമായിരിക്കും. എങ്കിലും ഇവര്‍ക്ക് ശക്തമായ കൈകളാണ് ഉണ്ടാവുന്നത്. നിങ്ങള്‍ക്ക് കാഴ്ച ശക്തി അല്‍പം കുറവായിരിക്കും. ഇതിന്റെ പേരില്‍ കണ്ണട വെക്കേണ്ടതായി വരുന്നുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പൂച്ചയുടേതിന് സമാനമായ ശാരീരിക സവിശേഷതകള്‍ ഉണ്ട്. ഇവ എല്ലായ്‌പ്പോഴും മനോഹരവുമാണ് എന്നതാണ് സത്യം. ഇവര്‍ക്ക് ഇവരുടെ പ്രത്യേകത എന്ന് പറയുന്നത് മുടി തന്നെയായിരിക്കും. ഇത് കൂടാതെ നിങ്ങള്‍ക്ക് വളരെയധികം ഉയരമുണ്ടായിരിക്കും. ആത്മവിശ്വാസം തന്നെയാണ് ഇവര്‍ക്ക് ഏറ്റവും കൂടുതലായി ഉണ്ടാവുന്നതും. അതുകൊണ്ട് നിങ്ങള്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങളുടെ ഭാഗമാകാവുന്നതാണ്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ ആരോഗ്യപരമായി വളരെയധികം ശക്തരായിരിക്കും. നിങ്ങള്‍ മെലിഞ്ഞവരും ഓവല്‍ ഷേപ്പില്‍ മുഖമുള്ളവരും ആയിരിക്കും. ഇത് കൂടാതെ ഇവര്‍ ആകര്‍ഷകവും മെലിഞ്ഞവരും ആയിരിക്കും. ഇവര്‍ വളരെധികം സത്യസന്ധന്‍മാരായിരിക്കാം. കണ്ണാടിയില്‍ വളരെയധികം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ എപ്പോഴും ശ്രദ്ധിക്കും. ഇത് ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് കീഴിലുള്ളവര്‍ക്ക്, ശാരീരിക ക്ഷമത വളരെയധികം കൂടുതലായിരിക്കും. ശനിങ്ങളുടെ ചുണ്ടുകള്‍ വില്ല് പോലെ വളഞ്ഞതായിരിക്കാം. നിരവധി ആഭരണങ്ങള്‍ ധരിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ചോക്ലേറ്റ് പോലുള്ളവയില്‍ നിന്ന് നിങ്ങള്‍ അല്‍പ സമയം വിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ചെറുപ്പത്തില്‍ തന്നെ ഇവര്‍ ശാരീരിക ക്ഷമത നേടുന്നതിന് ശ്രമിക്കുന്നു. നല്ല പവ്വര്‍ഫുള്‍ ആയ ശരീരമായിരിക്കും ആ രാശിക്കാരുടേത്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരുടേത് പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ശാരീരിക പ്രത്യേകതകള്‍ ആയിരിക്കും. ഇവര്‍ക്ക് ഉയരം കുറവായിരിക്കും എന്നത് പലപ്പോഴും ഇവരുടെ ആത്മവിശ്വാസത്തെ കുറക്കുന്നു. എങ്കിലും മെലിഞ്ഞ ശരീരം തടിപ്പിക്കുന്നതിന് വേണ്ടി ഇവര്‍ നിരന്തരം കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. നിങ്ങളുടെ നോട്ട് കണ്ണുകളിലേക്ക് തുളച്ച് കയറുന്ന തരത്തിലുള്ളതായിരിക്കും. ഇവര്‍ക്ക് എപ്പോഴും ശ്രദ്ധേയമായ മൂക്കും മനോഹരമായി പുരികങ്ങളും ഉണ്ടാകും. നിങ്ങളുടെ ശരീരം ഊഷ്മളമാവുകയും അവര്‍ക്ക് സമ്മര്‍ദ്ദം കുറക്കുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് പലപ്പോഴും ഒരു യോദ്ധാവിന്റെ ശരീരഘടനയുണ്ട്. നിങ്ങള്‍ ചടുലതയോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എപ്പോഴും സന്തോഷം തുടിക്കുന്ന കണ്ണുകളാണ് ഉണ്ടായിരിക്കുക എന്നുള്ളത് തന്നെയാണ് ഏറ്റവും മികച്ചത്. ധനു രാശിക്കാരുടെ തുടയുടെ അസ്ഥി അദ്വിതീയമായി നീളമുള്ളതാണ്. ഇത് പലപ്പോഴും ഒരു അമ്പും വില്ലും പോലെ കാണപ്പെടുന്നുണ്ട്.

മകരം രാശി

മകരം രാശി

മകരം രാശിചിഹ്നത്തിന് കീഴില്‍ ജനിച്ചവര്‍ അവരുടെ തനതായ ശൈലിയില്‍ നന്നായി വസ്ത്രം ധരിക്കുന്നു. നിങ്ങള്‍ക്ക് ശരീരത്തിന്റെ നിറം തവിട്ട് നിറമായിരിക്കും. പലപ്പോഴും ഇത് വര്‍ദ്ധിക്കുന്നതിന് വേണ്ടി ഇവര്‍ പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും പ്രയോഗിക്കുന്നു. ശക്തമായ താടിയെല്ല് ഇവര്‍ക്കുണ്ടാവും. പലപ്പോഴും പല അവസ്ഥയിലും വിഷാദം ഇവരെ പിടികൂടുന്നുണ്ട്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുകയും ശാരീരികമായി തളര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാരെ ശാരീരിക സ്വഭാവവിശേഷതകളിലൂടെ വിലയിരുത്തുന്നത് ഏറ്റവും പ്രയാസകരമാണ്. ഇവര്‍ക്ക് മെലിഞ്ഞ, ശരീരം ഉണ്ടായിരിക്കും.ഇവരുടെ കണ്ണുകളില്‍ എപ്പോഴും ഒരു ജീനിയസ് ലുക്കുണ്ടായിരിക്കും. അവരുടെ പ്രൊഫൈല്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നവരായിരിക്കും. പലപ്പോഴും ചെറിയ ചെവികളും നേര്‍ത്ത ചുണ്ടുകളും പോലുള്ള ചില ചെറിയ സവിശേഷതകളും ഇവര്‍ക്കുണ്ട്. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ് എന്നൊരു ചിന്ത പലപ്പോഴും ഈ രാശിക്കാരില്‍ ഉണ്ടായിരിക്കും.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് വലിയ കണ്ണുകള്‍ ആയിരിക്കും ഉണ്ടാവുക. അധികം വണ്ണമില്ലാത്തവരാണെങ്കിലും പിന്നീട് ഇവരുടെ ശാരീരിക ഘടനയില്‍ മാറ്റം വരുകയും വണ്ണം വെക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്ക് വലിയ സ്തനങ്ങള്‍ ആണ് ഉള്ളത്. ഇവര്‍ എപ്പോഴും സങ്കടപ്പെടുന്നു, കരച്ചിലാണ് ഇവരുടെ പ്രധാന ആയുധം. ഇത് കൂടാതെ ജീവിതത്തില്‍ ആത്മവിശ്വാസവും ഇവരോടൊപ്പമുണ്ടായിരിക്കും. അത് ഇവരുടെ ശാരീരിക പ്രത്യേകതകളില്‍ പ്രകടമായിരിക്കും.

English summary

Physical Appearance Relates To Your Zodiac Sign

Here in this article we are discussing about some physical appearance relates to your zodiac sign. Take a look.
X
Desktop Bottom Promotion