For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കും അനുയോജ്യപങ്കാളി ഈ രാശിക്കാര്‍

|

ഓരോ രാശിക്കാര്‍ക്കും അനുയോജ്യമായ ചില രാശിക്കാരുണ്ട്. അവരല്ലാത്തവര്‍ ചേര്‍ന്നാല്‍ അത് പലപ്പോഴും നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. അത് മാത്രമല്ല ഇതിന് പരിഹാരം കാണുന്നതിനും പല പരിഹാരവും ജ്യോതിഷം നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ രാശിചിഹ്നവും അനുയോജ്യതയും പറയുന്ന ചില കാര്യങ്ങളുണ്ട്.

ധീരതയും അലസതയും; ഉത്രട്ടാതിക്കാരിങ്ങനെയാണ്ധീരതയും അലസതയും; ഉത്രട്ടാതിക്കാരിങ്ങനെയാണ്

രാശിചിഹ്നവും അനുയോജ്യതയും കണ്ടെത്തി വിവാഹം കഴിക്കുമ്പോള്‍ ദാമ്പത്യം വിജയമാവും എന്നാണ് പറയുന്നത്. എന്നാല്‍ 12 രാശിക്കും അനുയോജ്യരായ ജീവിത പങ്കാളികള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കും സൂര്യ രാശിപ്രകാരം നിങ്ങളില്‍ ചേരേണ്ട രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

അല്‍പം ക്രൂരസ്വഭാവക്കാരാണ് മേടം രാശിക്കാര്‍. മാനസികമായി വളരെയധികം കഠിനരാണ് എന്ന് കാണിക്കുന്നവരായിരിക്കും മേടം രാശിക്കാര്‍. എങ്കിലും ബന്ധങ്ങളില്‍ സ്ഥിരത പുലര്‍ത്തുന്നവരായിരിക്കും ഇവര്‍. ജീവിതം അവര്‍ക്ക് ഏത് പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെയും പോരാടാന്‍ പ്രാപ്തരാക്കുന്നു. മീനം കര്‍ക്കിടകം രാശിക്കാര്‍, മീനം രാശിക്കാര്‍ എന്നിവരാണ് ഇവര്‍ക്ക് അനുയോജ്യരായ രാശിക്കാര്‍.

ഇടവം രാശി

ഇടവം രാശി

ഇടവം രാശി ചില സമയങ്ങളില്‍ ഏറ്റവും ധാര്‍ഷ്ട്യമുള്ളവരാണെന്ന് നമുക്ക് തോന്നും. പലപ്പോഴും മറ്റുള്ളവരുടെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഇവര്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. എന്നാല്‍ കാര്യങ്ങളില്‍ സ്ഥിരത പുലര്‍ത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. പെട്ടെന്നൊരു മാറ്റം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്, എന്നിരുന്നാലും, നിങ്ങള്‍ക്ക് എപ്പോഴെങ്കിലും കണ്ടുമുട്ടാന്‍ കഴിയുന്ന ഏറ്റവും അനുകമ്പയുള്ള, വിശ്വസ്തരായ ആളുകളെ തേടുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. ഇവരോടെ യോജിക്കുന്ന രാശിക്കാര്‍ എന്ന് പറയുന്നത് കര്‍ക്കിടകം രാശിക്കാരാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് അവരുടെ പുഞ്ചിരി തന്നെയാണ് ഇവരെ സഹായിക്കുന്നത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും കണ്ടുമുട്ടാന്‍ കഴിയുന്ന ഏറ്റവും വൈവിധ്യമാര്‍ന്ന ആളുകളില്‍ ഒന്നാണ് പലപ്പോഴും മിഥുനം രാശിക്കാര്‍. ചിലപ്പോള്‍ അമിതമായി സ്‌നേഹിച്ച് കൊല്ലുകയും ചെയ്യുന്നു. മിഥുനം രാശിക്കാര്‍ക്ക് തുലാം രാശി കര്‍ക്കിടകം രാശി എന്നിവരാണ് ചേരുന്നത്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

നിങ്ങള്‍ കണ്ടുമുട്ടുന്ന ഏറ്റവും ദയയുള്ള ആളുകളാണ് കര്‍ക്കിടകം രാശിക്കാര്‍. ചില സമയങ്ങളില്‍ അവര്‍ക്ക് ഒരു പരിധിവരെ സെന്‍സിറ്റീവ് ആകാന്‍ കഴിയുമെങ്കിലും മറ്റുള്ളവരോട് അല്‍പം സഹാനുഭൂതി കൂടുതലുള്ളവരായിരിക്കും ഈ രാശിക്കാര്‍. കര്‍ക്കിടകം രാശിക്കാരോട് ചേര്‍ന്ന് നില്‍ക്കുന്നത് എപ്പോഴും ഇടവം, തുലാം രാശിക്കാരാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ വളരെയധികം സ്വതന്ത്രമായി ചിന്തിക്കാന്‍ ശ്രമിക്കുന്നവരാണ്. അതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വളരെയധികം വിശ്വസ്തരായവരായിരിക്കും. ചിങ്ങം രാശിക്കാര്‍ വളരെ ശക്തരായവരാണ്. ഒപ്പം അവരുടെ കഴിവിനെ തുല്യമായി പൊരുത്തപ്പെടുത്താന്‍ കഴിയുന്ന ഒരാളെയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നതിന് ശ്രമിക്കുന്നത്. വൃശ്ചികം, മിഥുനം രാശിക്കാരാണ് ഇവര്‍ക്ക് ചേരുന്നത്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ പലപ്പോഴും മറ്റ് രാശിക്കാരേക്കാള്‍ കൂടുതല്‍ വിധേയത്വമുള്ളവരും സഹിഷ്ണുത പുലര്‍ത്തുന്നവരും ആയിരിക്കും. അവരുടെ വികാരങ്ങളെല്ലാം ഒരേസമയം പ്രകടിപ്പിക്കാത്തതിനാല്‍ അവരെ മനസിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, അവര്‍ എക്കാലത്തെയും ഏറ്റവും അര്‍പ്പണബോധമുള്ള, വികാരാധീനരായ പ്രണയിതാക്കളാണ് കന്നി രാശിക്കാര്‍. കന്നിക്ക് ശുപാര്‍ശ ചെയ്യുന്ന മകരം, തുലാം രാശിക്കാരാണ്.

തുലാം

തുലാം

മറ്റെല്ലാ രാശിക്കാരില്‍ നിന്നും അല്‍പം മാറി ചിന്തിക്കുന്ന വ്യക്തികളാണ് തുലാം രാശിക്കാര്‍. വിജയം എങ്ങനെയാണെന്നതിനെക്കുറിച്ച് അവര്‍ക്ക് വളരെയധികം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടാവും. പ്രണയം ഇവര്‍ക്കെപ്പോഴും ഏറ്റവും മികച്ചത് തന്നെയായിരിക്കും. തുലാം രാശിക്കാര്‍ക്ക് ചേരുന്ന രാശിക്കാര്‍ എന്ന് പറയുന്നത് ചിങ്ങം, ധനു രാശിക്കാരാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഏറ്റവും കൂടുതല്‍ വെല്ലുവിളി നിറഞ്ഞ വ്യക്തികളാണ് വൃശ്ചികം രാശിക്കാര്‍. വളരെയധികം പൊസസീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും വൃശ്ചികം രാശിക്കാര്‍. ഇത് കൂടാതെ വളരെയധികം സെന്‍സിറ്റീവ് ആയവരായിരിക്കും ഈ രാശിക്കാര്‍. മകരം, ചിങ്ങം രാശിക്കാരെയാണ് വൃശ്ചികം രാശിക്കാര്‍ക്ക് ചേരുന്നവരായി കണ്ടെത്തിയിരിക്കുന്നത്.

ധനു രാശി

ധനു രാശി

ഒരു ധനു രാശി യഥാര്‍ത്ഥത്തില്‍ ലോകത്തിലെ ഏറ്റവും സാഹസികരായ ആളുകളില്‍ ഒരാളായിരിക്കാം. ഒന്നിനൊടും ഭയമില്ലാതെ മുന്നോട്ട് പോവുന്നവരായിരിക്കും ധനുരാശിക്കാര്‍. ഇവര്‍ വളരെ പെട്ടെന്നാണ് സ്‌നേഹത്തില്‍ വീണ് പോവുന്നത്. ധനു രാശിക്കാര്‍ക്ക് ചേരുന്ന മറ്റ് രാശിക്കാര്‍ എന്ന് പറയുന്നത് എപ്പോഴും കുംഭം, മേടം രാശിക്കാരാണ്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ എപ്പോഴും സ്‌നേഹവും അനുകമ്പയും ഉള്ള രാശിക്കാരാണ്. എന്നിരുന്നാലും, അവര്‍ വളരെ അന്തര്‍മുഖനാകാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളുണ്ട്, അത് ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, പക്ഷേ ഇവര്‍ വളരെയധികം ക്ഷമയുള്ളവരാണ്. മകരം രാശിക്ക് പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ ചേരുന്ന രാശിക്കാര്‍ എന്ന് പറയുന്നത് കന്നി രാശിയും മീനം രാശിയും ആണ്.

കുംഭം രാശി

കുംഭം രാശി

ഒരു സ്ഥലത്ത് കൂടുതല്‍ നേരം നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വ്യക്തികളാണ് കുംഭം രാശിക്കാര്‍. അവര്‍ മുന്നോട്ട് നീങ്ങുന്നു, അറിവിനായി നിരന്തരം ദാഹിക്കുന്നവരാണ് ഈ രാശിക്കാര്‍. സര്‍ഗ്ഗാത്മകമാണ് ഇവരില്‍ എല്ലാ കാര്യവും. ഒരിടത്ത് തന്നെ തുടരാന്‍ നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അതിനെ പാടേ വെറുക്കുന്നവരായിരിക്കും ഇവര്‍. അവരുടെ സ്വാതന്ത്ര്യം വളരെ പ്രധാനമാണ്, പക്ഷേ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്ഥലം നോക്കാതെ ഇടപെടുന്നവരും ആണ്. കുംഭം രാശിക്കായി ചേരുന്ന രാശിക്കാര്‍ എന്ന് പറയുന്നത് മിഥുനവും തുലാം രാശിയും ആണ്.

മീനം രാശി

മീനം രാശി

രാശികളില്‍ ഏറ്റവും വൈകാരികവും സെന്‍സിറ്റീവും ആണ് മീനം രാശിക്കാര്‍. ഇവരെ മനസ്സിലാക്കാന്‍ എപ്പോഴു ംബുദ്ധിമുട്ടാണ്. എന്നിരുന്നാലും, അവര്‍ ഏറ്റവും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് മീനം രാശിക്കാര്‍. പങ്കാളികളോട് മധുരവും അല്പം ശാന്തവുമായി ഇടപെടുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. മീനം രാശിക്കാര്‍ക്ക് മകരം, കര്‍ക്കിടകം രാശിക്കാരാണ് ഉത്തമം.

English summary

Perfect Partner For Each Zodiac Sign

Here in this article we are discussing about the perfect partner for each zodiac sign. Take a look.
X
Desktop Bottom Promotion