കണ്ടക ശനി മാറ്റാന്‍ എട്ട് മയില്‍പ്പീലി സൂക്ഷിക്കൂ

Posted By:
Subscribe to Boldsky

ശനിദോഷം നമ്മളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ചിലര്‍ക്ക് ശനി നല്‍കുന്നത് ഭാഗ്യമാണ്. ശനി ദോഷം മൂലം പലവിധത്തില്‍ ദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അത് മാറ്റുന്നതിന് പല വിധത്തിലുള്ള പരിഹാരങ്ങള്‍ ചെയ്യുന്നു. എന്നാല്‍ ശനി ദോഷത്തെ മാറ്റാന്‍ ഇനി മയില്‍പ്പീലി മതി. വെറും മയില്‍പ്പീലിയിലൂടെ നമുക്ക് നമ്മുടെ ദോഷങ്ങള്‍ അകറ്റാം.

ഈ രാശിക്കാര്‍ ശിവനെ ആരാധിച്ചാല്‍ ഐശ്വര്യം

മയില്‍പ്പീലി വാസ്തുദോഷങ്ങള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ്. വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു മയില്‍പ്പീലി വീട്ടില്‍ സൂക്ഷിച്ച് നോക്കൂ. അത് നിങ്ങളുടെ പല ദോഷങ്ങള്‍ക്കു പരിഹാരമാണ്. അതിലുപരി നിങ്ങള്‍ക്ക് നന്മയും അനുഗ്രഹവും ചൊരിയുന്നതിനും സഹായിക്കുന്നു. മയില്‍ പീലി വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കണ്ടകശനി മാറുന്നു

കണ്ടകശനി മാറുന്നു

ശനി ദോഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. നല്ലതെന്ന് വിചാരിക്കുന്ന പല കാര്യങ്ങള്‍ക്കും ദോഷകരമായ അവസ്ഥയാണ് ശനി നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നതിന് മയില്‍പ്പീലി സഹായിക്കുന്നു. എട്ട് മയില്‍പ്പീലി ഒരുമിച്ച് ചേര്‍ത്ത് കറുത്ത നൂലു കൊണ്ട് കെട്ടി കുറച്ച് വെള്ളം തളിച്ച് ശനീശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ശനി അപഹാരം മാറും എന്നാണ് വിശ്വാസം.

പണം വര്‍ദ്ധിക്കാന്‍

പണം വര്‍ദ്ധിക്കാന്‍

പണം സൂക്ഷിക്കുന്ന അലമാരിയ്ക്കരികില്‍ മയില്‍പ്പീലി വെയ്ക്കുന്നത് സമ്പത്ത് വര്‍ദ്ധിക്കുമെന്നാണ് വാസ്തു പ്രകാരം പറയുന്നത്. വാസ്തുശാസ്ത്രപ്രകാരം ഒരു മയില്‍പ്പീലി ലക്ഷ്മീ ദേവിയെ ധ്യാനിച്ച് വെക്കുക.

വാസ്തുശാസ്ത്രപ്രകാരം

വാസ്തുശാസ്ത്രപ്രകാരം

വീട്ടില്‍ ഐശ്വര്യം നിറയുന്നതിനും ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് മയില്‍പ്പീലി. വീട്ടില്‍ ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നത് വീടിന്റെ ഐശ്വര്യത്തിന് നല്ലതാണ്. വാസ്തു ശാസ്ത്രപ്രകാരം ഇതും നല്ലൊരു ലക്ഷണമാണ്.

നെഗറ്റീവ് എനര്‍ജി കളയുന്നു

നെഗറ്റീവ് എനര്‍ജി കളയുന്നു

നെഗറ്റീവ് എനര്‍ജി ഇല്ലാതെയാക്കാന്‍ ഏറ്റവും ഫലപ്രദമാണ് മയില്‍പ്പീലി. വീടിന്റെ പ്രധാന വാതിലിന് സമീപം തന്നെ മയില്‍പ്പീലി സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു.

കൃത്യമായി ശ്രദ്ധ്ിച്ചില്ലെങ്കില്‍

കൃത്യമായി ശ്രദ്ധ്ിച്ചില്ലെങ്കില്‍

പ്രത്യേക പരിഗണന നല്‍കേണ്ട ഒന്നാണ് മയില്‍പ്പീലി. വെറും അലങ്കാരത്തിനു മാത്രമായി ഉപയോഗിക്കാനുള്ളതല്ല, ഇത് പലപ്പോഴും ഗുണത്തേക്കാള്‍ അധികം ദോഷമാണ് ഉണ്ടാക്കുക.

സമ്പത്ത് വര്‍ദ്ധിക്കുന്നതിന്

സമ്പത്ത് വര്‍ദ്ധിക്കുന്നതിന്

വീട്ടിലെ ആരോഗ്യവും ഐശ്വര്യവും സമ്പത്തും എല്ലാം വാസ്തുശാസ്ത്രപ്രകാരം മയില്‍പ്പീലി സൂക്ഷിക്കുന്നതിലൂടെ ലഭിക്കുന്നു. വീട്ടില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത് ഐശ്വര്യത്തിനും സമ്പത്തിനും മാത്രമല്ല കാരണമാകുന്നത്. ആരോഗ്യാഭിവൃദ്ധിക്കും കാരണമാകുന്നു.

പരസ്പര സ്‌നേഹം

പരസ്പര സ്‌നേഹം

കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിനും മയില്‍പ്പീലി സഹായിക്കുന്നു. മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നത് കുടുംബത്തിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും പല വിധത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശകുനം കാണുന്നത്

ശകുനം കാണുന്നത്

രാവിലെ ഏതെങ്കിലും വഴിക്ക് ഇറങ്ങുമ്പോള്‍ ശകുനം കാണുന്നത് മയില്‍പ്പീലിയെ ആണെങ്കില്‍ അത് നല്ല ലക്ഷണമാണ് എന്നാണ് പറയുന്നത്. കാര്യസാധ്യത്തിന് ഇതിലൂടെ കഴിയുന്നു എന്നാണ് വിശ്വാസം.

ആത്മീയ ശക്തി

ആത്മീയ ശക്തി

പ്രതിസന്ധികളില്‍ തളരാതിരിക്കാനുള്ള ആത്മീയമായ ഒരു ശക്തിയാണ് മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത്. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി ലഭിക്കുന്നു.

English summary

Peacock Feather Is Effective To Avoid shani Dosha

Reveal Home from Vastu Dosha You need to use eight peacock feathers for this take a look.
Story first published: Wednesday, March 7, 2018, 18:02 [IST]