For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹനുമാന് ഇതെല്ലാം,വായുവേഗത്തില്‍ കാര്യസാധ്യം

ഹനുമാന് ഇതെല്ലാം,വായുവേഗത്തില്‍ കാര്യസാധ്യം

|

വായു പുത്രന്‍ അഥവാ ഹനുമാന്‍ അഥവാ ആഞ്ജനേയന്‍ ഹൈന്ദവര്‍ ആരാധിയ്ക്കുന്ന ദേവ സങ്കല്‍പമാണ്. ശ്രീരാമന്റെ ആജ്ഞാനുവര്‍ത്തിയായി കരുതപ്പെടുന്ന ഹനുമാന്‍ ഭക്തരില്‍ പ്രസാദിച്ചാല്‍ അനുഗ്രഹം ചൊരിയുന്ന ആളുമാണ്.

ഹനുമാനെ പ്രസാദിപ്പിയ്ക്കുന്നത് ഐശ്വര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും അസുഖങ്ങള്‍ മാറാനുമെല്ലാം ഏറെ നല്ലതാണെന്നാണ് വിശ്വാസം.

ഏറ്റവും എളുപ്പത്തിൽ പ്രസാദിക്കുന്ന ദൈവമായാണ് ഹനുമാൻ അറിയപ്പെടുന്നത്.അദ്ദേഹത്തെ ഹൃദയത്തിൽ എടുക്കുന്ന ഭക്തരെ കൈവിടില്ല.ഹനുമാന്റെ അനുഗ്രഹത്തിനായി ഇവയെല്ലാം അർപ്പിക്കാം.

ഹനുമാന്‍ പ്രീതിയ്ക്കായി ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്, ചില പ്രത്യേക വഴിപാടുകളുണ്ട്. ഇതെക്കുറിച്ചറിയൂ.

വെണ്ണ, കദളിപ്പഴം, കരിക്ക് അഭിഷേകം

വെണ്ണ, കദളിപ്പഴം, കരിക്ക് അഭിഷേകം

വെണ്ണ, കദളിപ്പഴം, കരിക്ക് അഭിഷേകം ചെയ്യുന്നത് ഹനുമാന്‍ പ്രീതിയ്ക്കു സഹായിക്കുന്ന ഒന്നാണ്. കരിക്കു തന്നെ രണ്ടു കരിക്കു നല്‍കുന്നത് ഏറെ നല്ലതാണ്. ഒന്നു കുളിയ്ക്കാനും ഒന്നു കുടിയ്ക്കാനുമാണെന്നാണ് വിശ്വാസം.

വടമാല

വടമാല

ഭഗവാന് ഇഷ്ടപ്പെട്ട മറ്റൊരു വഴിപാടാണ് വടമാല. അതായത് ഉഴുന്നു വട കൊണ്ടുണ്ടാക്കിയ മാല. പ്രത്യേകിച്ചും വ്യാഴാഴ്ച ദിവസം. ഇന്നേ ദിവസം ഹനുമാന്‍ ക്ഷേത്രത്തില്‍ വടമാല, വെറ്റില മാല തുടങ്ങിയ വഴിപാടുകള്‍ ഏറെ ഉത്തമമാണ്. ഇതു പോലെ ഭഗവല്‍ പ്രസാദത്തിനു പറ്റിയ മറ്റൊരു വഴിയാണ് അവല്‍ നിവേദ്യം. വടയും അവല്‍ നിവേദ്യവുമാണ് ഹനുമാന്റെ ഇഷ്ട വഴിപാടുകളെന്നു പറയാം.

ഹനുമാനെ പ്രസാദിപ്പിയ്ക്കാന്‍

ഹനുമാനെ പ്രസാദിപ്പിയ്ക്കാന്‍

ഹനുമാനെ പ്രസാദിപ്പിയ്ക്കാന്‍ ശ്രീരാമ മന്ത്രം ഉച്ചരിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നത് ഹനുമാനെ പ്രസാദിപ്പിയ്ക്കാനുള്ള എളുപ്പ വഴിയാണ്.വിഘ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നത്. തന്റെ വിശ്വാസികള്‍ക്ക്‌ ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല എന്ന്‌ ഭഗവാന്‍ ഹനുമാന്‍ ഉറപ്പു വരുത്തുമെന്നാണ്‌ വിശ്വാസം. ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന്‍ ഹനുമാനും കഴിയുമെന്നാണ്‌ വിശ്വാസം.

കരിക്കിനൊപ്പം സിന്ദൂരവും

കരിക്കിനൊപ്പം സിന്ദൂരവും

തേങ്ങ അല്ലെങ്കില്‍ കരിക്കിനൊപ്പം സിന്ദൂരവും ഹനുമാന് പ്രിയതരമാണ്. അഞ്ചു ദൈവങ്ങളെ പ്രതിനിധാനം ചെയ്യുന്ന പഞ്ചമുഖിയാണ് ഹനുമാൻ. അതിനാൽ തേങ്ങ അദ്ദേഹത്തിന്റെ കാൽപാദത്തിലും സിന്ദൂരം തലയിലും തൊട്ട് അനുഗ്രഹം തേടാം.

ഭഗവാന് പറ

ഭഗവാന് പറ

ഭഗവാന് പറ നിറയ്ക്കുന്നത് വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ നല്ലതാണ്. വിവാഹ തടസം, സന്താനഭാഗ്യം, ജോലി തടസം എന്നിവയ്‌ക്കെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ് ഹനുമാന് പറ നിറയ്ക്കുന്നത്. മലര്‍പ്പറ, അവല്‍പ്പറ, നെല്ലു പറ എന്നിവയെല്ലാം ഏറെ നല്ലതാണ്.

ഹനുമാന്‍ യന്ത്രം

ഹനുമാന്‍ യന്ത്രം

ബന്ധനങ്ങളില്‍ പെടുന്നവര്‍ക്കും സ്‌പോട്‌സുകാര്‍ക്കുമെല്ലാം ഹനുമാന്‍ യന്ത്രം പൂജിച്ചു ധരിയ്ക്കുന്നതു നല്ലതാണ്. ഇതു പോലെ ഫോട്ടോയ്ക്കു മുന്നില്‍ മഞ്ഞള്‍പ്പൊടി വച്ച് ഏതു വ്യക്തിയെ ബന്ധനത്തില്‍ നിന്നും മോചിപ്പിയ്ക്കണമോ ആ വ്യക്തിയുടെ പേര് ഏഴു തവണ എഴുതുന്നത്, അതായത് ഓരോ തവണയും എഴുതി മായ്ക്കുന്നതു നല്ലതാണ്.

ഭഗവാന് നെയ് വിളക്കു സമര്‍പ്പിയ്ക്കുന്നത്

ഭഗവാന് നെയ് വിളക്കു സമര്‍പ്പിയ്ക്കുന്നത്

ഭഗവാന് നെയ് വിളക്കു സമര്‍പ്പിയ്ക്കുന്നത് രോഗങ്ങളില്‍ നിന്നും മോചനം, തുളസി മാല, കദളിപ്പഴം ആഗ്രഹ സാധ്യത്തിന്, വെറ്റില മാല സര്‍വ കാര്യ വിജയം, സമ്പല്‍ സമൃദ്ധി എന്നിവയ്ക്കാണ്. മൂലം നാളാണ് ഹനുമാന്റെ. ഈ ദിവസം ക്ഷേത്ര ദര്‍ശനം ഏറെ നല്ലതാണ്.

English summary

Offer These Things To Hanuman To Fulfil Wishes

Offer These Things To Hanuman To Fulfil Wishes, Read more to know about,
X
Desktop Bottom Promotion