For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിപ്രകാരം ദുര്‍ഗ്ഗാദേവിയെ ഭക്തിയോടെ ആരാധിക്കും ഫലം നിശ്ചയം

|

എല്ലാ വര്‍ഷവും പൂര്‍ണ്ണ ഭക്തിയോടെയാണ് നാമെല്ലാവരും നവരാത്രി ആഘോഷിക്കുന്നത്. ഈ ദുര്‍ഗാദേവിയെ ഒന്‍പത് ദിവസം വിവിധ പേരുകളില്‍ ആരാധിക്കുകയും നിരവധി ആചാരങ്ങള്‍ ഭക്തര്‍ നിര്‍വഹിക്കുകയും ചെയ്യുന്ന ഒരു പുണ്യ ദിവസമാണ് നവരാത്രി. പല ഉത്സവങ്ങളിലും നമ്മള്‍ ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കാറുണ്ട്.

Navratri 2021

നവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാംനവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാം

ഓരോ രാശിക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദുര്‍ഗ്ഗാരാധനയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും രാശിപ്രകാരം ചെയ്യേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. 12 രാശിക്കാരും ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടം

മേടം

മേടം രാശിക്കാര്‍ സ്‌കന്ദമാതാവിനെ ആരാധിക്കണം. ഇത് കൂടാതെ അവര്‍ക്ക് ദുര്‍ഗാ ചാലിസ അല്ലെങ്കില്‍ ദേവി ദുര്‍ഗ്ഗാ സപ്തശതി വായിക്കാം. ദേവി സ്‌കാന്ദ് മാതാവ് കരുണയുള്ളതിനാല്‍ മോക്ഷവും ശക്തിയും സമൃദ്ധിയും നല്‍കി ഭക്തരെ അനുഗ്രഹിക്കുന്നു. അതിനാല്‍, ദേവതയായ സ്‌കന്ദമാതാവിനെ ആരാധിക്കുന്നത് ഭക്തന്റെ മനസ്സും ഹൃദയവും ശുദ്ധീകരിക്കും എന്നാണ് വിശ്വാസം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ ഈ ദിനത്തില്‍ ആരാധിക്കേണ്ടത് മഹാഗൗരി ദേവിയെയാണ്. മഹാഗൗരിയുടെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം നമ്മള്‍ ദേവിയെ ആരാധിക്കേണ്ടത്. അവിവാഹിതയായ സ്ത്രീ ലളിതശാസ്ത്രം വായിക്കണം, അത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. വിവാഹം എളുപ്പത്തില്‍ നടക്കുന്നതിന് സഹായിക്കുന്നുണ്ട് ഇടവം രാശിക്കാര്‍ ദേവിയെ ആരാധിക്കുന്നതിലൂടെ.

മിഥുനം

മിഥുനം

മിഥുനം രാശിയിലുള്ളവര്‍ ബ്രഹ്മചാരിണി, ദേവീ യന്ത്രം എന്നിവ ആരാധിക്കണം. കൂടാതെ ദിവസവും താര കവചം ചൊല്ലുകയും വേണം. ബ്രഹ്മചാരിണിയെ ആരാധിക്കുന്നത് ധാര്‍മ്മികതയും സമാധാനവും സന്തോഷവും മോചനവും നല്‍കും. ദിവസവും ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വെല്ലുവിളികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കിടകം രാശിക്കാര്‍ ദിവസവും ലക്ഷ്മി സഹസ്രനാമം ചൊല്ലുകയും ശൈലപുത്രി ദേവിയെ ആരാധിക്കുകയും വേണം. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരായ ആളുകള്‍ ദുര്‍ഗ്ഗയുടെ മന്ത്രങ്ങള്‍ ജപിക്കുകയും കുഷ്മാണ്ട ദേവിയെ ആരാധിക്കുകയും വേണം. ഇത് ഭക്തര്‍ക്ക് ആരോഗ്യം, സമ്പത്ത്, ശക്തി എന്നിവ നല്‍കും. നവരാത്രി ദിനത്തിലെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ അനുഗ്രഹവും നല്‍കുന്നു.

കന്നി

കന്നി

കന്നി രാശിക്കാരായവര്‍ ലക്ഷ്മി മന്ത്രം ജപിക്കണം, ബ്രഹ്മചാരിണിയെ ആരാധിക്കണം, ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ജ്ഞാനം കൊണ്ടുവരും, അറിവ് നേടുന്നതിനുള്ള വഴിയില്‍ വരുന്ന ഏത് പ്രശ്‌നവും നീക്കംചെയ്യാന്‍ നിങ്ങളെ സഹായിക്കും.

തുലാം

തുലാം

തുലാം രാശിക്കാരായവരെങ്കില്‍ ഇവര്‍ ദുര്‍ഗ്ഗാ സപ്തശതിയുടെയോ കാളി ചാലിസയുടെയോ ജപിക്കുകയും മഹാഗൗരിയെ ആരാധിക്കുകയും വേണം. ഇത് അവിവാഹിതയായ സ്ത്രീക്ക് വിവാഹത്തില്‍ വരുന്ന തടസ്സങ്ങള്‍ നീക്കി നല്ല ഫലങ്ങള്‍ കാണിക്കും. വിവാഹം പെട്ടെന്ന് നടക്കുന്നതിനും സഹായിക്കുന്നുണ്ട്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരായ ആളുകള്‍ ദുര്‍ഗ്ഗാ സപ്തസതി പാരായണം ചെയ്യണം, കൂടാതെ സ്‌കന്ദമാതാവിനെ ആരാധിക്കണം, ഇത് ഭക്തരുടെ എല്ലാ പ്രശ്‌നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും. ജീവിതത്തില്‍ ഉയരത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

ധനു

ധനു

ധനു രാശിയില്‍ പെട്ട ആളുകള്‍ ദേവി ചന്ദ്രഘണ്ടയെ ആരാധിക്കണം. ഇത് കൂടാതെ ഭക്തര്‍ക്ക് ധൈര്യം ലഭിക്കുകയും ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഭക്തരുടെ എല്ലാ പാപങ്ങളും കഷ്ടപ്പാടുകളും മാനസിക പ്രശ്‌നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കപ്പെടും.

മകരം

മകരം

മകരം രാശിയുള്ളവര്‍ നവര്‍ണ മന്ത്രം ജപിക്കുകയും കാളരാത്രി ദേവിയെ ആരാധിക്കുകയും വേണം. ഇത് അജ്ഞതയെ നശിപ്പിക്കും, ജീവിതത്തിലെ ഇരുട്ട് നീക്കുകയും നെഗറ്റീവ് ഊര്‍ജ്ജങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും സഹായിക്കുന്നുണ്ട്.

കുംഭം

കുംഭം

കുംഭം രാശിയിലുള്ളവര്‍ ദേവി മാഹാത്മ്യം പാരായണം ചെയ്യുകയും കാളരാത്രിയെ ആരാധിക്കുകയും വേണം. ദേവി കാളരാത്രി ജീവിതത്തില്‍ നിന്ന് ഉത്കണ്ഠയുടെ ഇരുട്ട് നീക്കും എന്നാണ് വിശ്വാസം. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

മീനം

മീനം

മീനം രാശിക്കാരായവര്‍ 'ഹരിദ്ര അല്ലെങ്കില്‍ ഹല്‍ദി' ജപമാല ഉപയോഗിച്ച് 'ബഗ്ലമുഖി മന്ത്രം' ജപിക്കുകയും ചന്ദ്രഘണ്ട ദേവിയെ ആരാധിക്കുകയും വേണം. ഇത് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും തടസ്സങ്ങളും നീക്കം ചെയ്യും. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുകയും ചെയ്യുന്നുണ്ട്.

English summary

Navratri 2021; Worship Goddess Durga According to Your Zodiac Sign

Here in this article we are discussing about worship goddess durga according to your zodiac sign. Take a look.
X
Desktop Bottom Promotion