For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വരോഗ ശാന്തിക്കും ഐശ്വര്യത്തിനും മിത്ര സപ്തമി; ആരാധന ഇങ്ങനെയെങ്കില്‍ ഫലം സുനിശ്ചിതം

|
Mitra Saptami 2022 Date, Puja Vidhi And Importance in Malayalam

മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏഴാം ദിവസമാണ് മിത്ര സപ്തമി ആഘോഷിക്കുന്നത്. സൂര്യഭഗവാനെ പ്രതിഷ്ഠിക്കുന്ന മിത്ര സപ്തമി ഉത്സവം ഇന്ത്യയിലുടനീളം വളരെ ആഢംബരത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ ദിവസം സൂര്യദേവനെ ആരാധിക്കാനുള്ള ഉത്തമ ദിവസമാണ്. സൂര്യദേവന്റെ പല പേരുകളില്‍ ഒന്നാണ് മിത്ര.

Most read: ധനു രാശിയില്‍ ബുധന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് വേണം ശ്രദ്ധMost read: ധനു രാശിയില്‍ ബുധന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് വേണം ശ്രദ്ധ

പ്രപഞ്ചത്തിലെ ഊര്‍ജ്ജത്തിന്റെ ദേവനായ സൂര്യദേവനെ നേരിട്ടുള്ള ദൈവമായി കണക്കാക്കപ്പെടുന്നു. മിത്ര സപ്തമി ദിനത്തില്‍ സൂര്യനെ ആരാധിക്കുന്നത് നേത്രരോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്നു. മിത്ര സപ്തമി ദിനത്തിന്റെ ആരാധനാ രീതികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മിത്ര സപ്തമി 2022

ഈ വര്‍ഷം മിത്ര സപ്തമി നവംബര്‍ 29 ന് ബുധനാഴ്ച ആഘോഷിക്കും. ഈ ദിവസം രാവിലെ സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ എല്ലാവിധ രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കുടികൊള്ളുകയും ചെയ്യുന്നു. മിത്ര സപ്തമി നാളില്‍ പുണ്യനദികളില്‍ കുളിച്ച് സൂര്യദേവന് ജലം സമര്‍പ്പിക്കുക. ആദിത്യഹൃദയ സ്‌തോത്രം അല്ലെങ്കില്‍ സൂര്യദേവന്റെ മന്ത്രമായ ഓം മിത്രായ നമഃ ജപിക്കുകയും ചെയ്യുക. ഈ ദിവസം ഗായത്രി മന്ത്രം ജപിക്കുന്നത് എല്ലാ രോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.

Most read: കരിയര്‍ വര്‍ഷഫലം; 12 രാശിക്കും 2023ല്‍ ജോലിയിലെ ഉയര്‍ച്ചതാഴ്ച്ചകള്‍ ഈ വിധംMost read: കരിയര്‍ വര്‍ഷഫലം; 12 രാശിക്കും 2023ല്‍ ജോലിയിലെ ഉയര്‍ച്ചതാഴ്ച്ചകള്‍ ഈ വിധം

മിത്ര സപ്തമിയില്‍ ചെയ്യേണ്ടത്

മിത്ര സപ്തമി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുക. ഈ ദിവസം പഴങ്ങള്‍ കഴിക്കുക. ഉപ്പ് ഒട്ടും കഴിക്കരുത്. മിത്ര സപ്തമി ദിനത്തില്‍ ചുവന്ന ചന്ദനമാലയോ രുദ്രാക്ഷമാലയോ ഉപയോഗിച്ച് ഗായത്രി മന്ത്രം ജപിക്കുന്നത് മാനസിക സന്തോഷവും സമാധാനവും മാനസികവും ശാരീരിക ശക്തിയും നല്‍കുന്നു.

ഈ മന്ത്രം ജപിക്കുക

ഓം മിത്രായൈ നമഃ: എന്ന മന്ത്രം ജപിച്ചാല്‍ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ഈ ദിവസം ഉദയസൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക. വീഴുന്ന ജലധാരയുടെ നടുവില്‍ നിന്ന് സൂര്യദേവനെ ദര്‍ശിക്കുന്നത് നേത്രരോഗങ്ങള്‍ക്ക് ശമനം നല്‍കുന്നു. മിത്ര സപ്തമി നാളില്‍ ഏഴ് കുതിരപ്പുറത്ത് ഇരിക്കുന്ന സൂര്യദേവന്റെ ചിത്രമോ വിഗ്രഹമോ പൂജിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറിക്കിട്ടും.

Most read: ആറ് ഷഷ്ഠിക്ക് തുല്യം ഒരു സ്‌കന്ദഷഷ്ഠി; വ്രതമെടുത്താല്‍ അഭിവൃദ്ധിയും സൗഭാഗ്യവുംMost read: ആറ് ഷഷ്ഠിക്ക് തുല്യം ഒരു സ്‌കന്ദഷഷ്ഠി; വ്രതമെടുത്താല്‍ അഭിവൃദ്ധിയും സൗഭാഗ്യവും

ഇവ ദാനം ചെയ്യുക

നിങ്ങളുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം മോശമാണെങ്കില്‍ 10 കിലോ ഗോതമ്പ് 1.25 കിലോ ശര്‍ക്കര എന്നിവ ഒരു പാവപ്പെട്ട വ്യക്തിക്ക് ദാനം ചെയ്യുക. ഈ ദിവസം നെറ്റിയിലും നെഞ്ചിലും ചുവന്ന ചന്ദന തിലകം പുരട്ടുന്നത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.

വ്രതാനുഷ്ഠാനം

ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എല്ലാ പ്രവൃത്തികളിലും വിജയം നേടുകയും ചെയ്യുന്നു. മിത്ര സപ്തമി ദിനത്തില്‍ വ്രതമനുഷ്ഠിച്ച് പാപമോചനം തേടുന്ന വ്യക്തിക്ക് സൂര്യദേവന്‍ കാഴ്ച നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കുന്നു. വ്രതമെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു നേരം പഴങ്ങള്‍ കഴിക്കാം. എന്നാല്‍ ഉപ്പ് കഴിക്കരുത്.

 Most read: ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍ Most read: ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍

English summary

Mitra Saptami 2022 Date, Puja Vidhi And Importance in Malayalam

Shukla Saptami of Margashirsha month is celebrated as Mitra Saptami. Read on the Mitra Saptami 2022 date, puja vidhi and importance.
Story first published: Tuesday, November 29, 2022, 10:55 [IST]
X
Desktop Bottom Promotion