Just In
- 2 hrs ago
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- 10 hrs ago
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- 12 hrs ago
വേറൊരു എണ്ണയും ഫലം നല്കിയില്ലെങ്കിലും ബദാം ഓയില്‍ സൂപ്പറാണ്
- 13 hrs ago
ചരിത്രമായി പ്രീത് ചാന്ദി: ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ കൂടുതല്‍ ദുരം സഞ്ചരിച്ച വനിത
Don't Miss
- Sports
ഇവര്‍ക്കു വഴങ്ങുക ഏകദിനം, എന്തിന് ടി20 ടീമില്‍? ഇന്ത്യന്‍ യുവതാരങ്ങളെ അറിയാം
- Automobiles
ശുക്രനാണ് അടിച്ചിരിക്കുന്നത്; പോർഷെ ഇന്ത്യക്ക് ഇത് നല്ല കാലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
Budh Gochar 2022: തുലാം രാശിയില്‍ ബുധന്‍; ദീപാവലിക്ക് ശേഷം ഈ 4 രാശിക്കാരുടെ ജീവിതം മാറും
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായി ബുധനെ കണക്കാക്കുന്നു. ഒരു വ്യക്തിയില്‍ ജ്ഞാനം, ബുദ്ധി, നര്‍മ്മം എന്നിവയെ പ്രതിനിധീകരിക്കുന്നത് ബുധനാണ്. ബുധന്‍ വളരെ പ്രയോജനപ്രദമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ബുധന്‍ ശക്തമായ സ്ഥാനത്ത് നില്ക്കുന്ന ആളുകള്‍ മിടുക്കരും അറിവും ബുദ്ധിശക്തിയുമുള്ളവരുമായി മാറുന്നു. നേരെമറിച്ച്, ബുധന്‍ ബലഹീനനോ പ്രതികൂല സ്ഥാനത്തോ ആണെങ്കില്‍, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകുന്നു.
Most
read:
വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്‍ച്ചയ്ക്കായി
വീട്ടില്‍
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്‍
ഒക്ടോബര്‍ 26ന് ബുധന്‍ കന്നി രാശിയില്‍ നിന്ന് പുറപ്പെട്ട് തുലാം രാശിയില്‍ സംക്രമിക്കുന്നു. നവംബര്‍ 19 വരെ ബുധന്‍ തുലാം രാശിയില്‍ തുടരും. തുലാം രാശിയില്‍ ബുധന്‍ പ്രവേശിക്കുന്നത് പല രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ നല്‍കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ സംക്രമണം കാരണം ജീവിതത്തില്‍ വളരെയധികം നേട്ടവും സന്തോഷവും കൈവരുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
തുലാം രാശിയില്‍ ബുധന്‍ വരുന്നതോടെ മിഥുനം രാശിക്കാര്‍ക്ക് സമയം അനുകൂലമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ജോലിയില്‍ അനുകൂലമായ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അവസരങ്ങള്‍ കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനാകും. വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സമയത്ത് സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.

കര്‍ക്കിടകം
തുലാം രാശിയില്‍ ബുധന്‍ വരുന്നതോടെ കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനം കൈവരും. ഈ കാലയളവില്‍ ജോലിയില്‍ നേട്ടങ്ങളുണ്ടാകും. പണലാഭത്തിനുള്ള ശക്തമായ അവസരങ്ങള്‍ ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് നിങ്ങളുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ ധാരാളം നല്ല അസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ വരുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാനാകും.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്‍

ചിങ്ങം
തുലാം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതോടെ നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവര്‍ വിലമദിക്കപ്പെടും. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് നല്ല ലാഭസാധ്യതകള്‍ നേടാനാകും. നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കാന്‍ മനസ് വരും. ദാനധര്‍മ്മങ്ങള്‍ ചെയ്യും. ഈ സമയം സമൂഹത്തില്‍ നിങ്ങളുടെ ജനപ്രീതിയും വര്‍ദ്ധിക്കും.

ധനു
ബുധന്‍ തുലാം രാശിയില്‍ സംക്രമിക്കുന്ന ഈ സമയത്ത് ധനു രാശിക്കാര്‍ അവരുടെ പഴയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള നിരവധി നല്ല അവസരങ്ങള്‍ ലഭിക്കും. പണവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും അകലും. നിങ്ങളുടെ കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പല നല്ല വാര്‍ത്തകളും ലഭിക്കും.
Most
read:മോശം
സമയത്തെ
അതിജീവിക്കാന്‍
ചാണക്യനീതി
പറയുന്ന
കാര്യങ്ങള്‍

മനുഷ്യ ജീവിതത്തില്‍ ബുധന്റെ സ്വാധീനം
ജ്യോതിഷത്തില്‍ ബുധനെ ബുദ്ധിയുടെയും യുക്തിയുടെയും സംസാരത്തിന്റെയും സൗഹൃദത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. സൂര്യനും ശുക്രനും ബുധന്റെ സുഹൃത്തുക്കളാണ്, ചന്ദ്രനും ചൊവ്വയും ശത്രു ഗ്രഹങ്ങളാണ്. ബുധന്‍ ലഗ്നഭാവത്തില്‍ സ്ഥിതി ചെയ്യുന്ന വ്യക്തി ശാരീരികമായി സുന്ദരനായിരിക്കും. അത്തരക്കാര്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ ചെറുപ്പമായി കാണപ്പെടും. ജാതകത്തില്‍ ബുധന്‍ ലഗ്നത്തില്‍ ഉണ്ടെങ്കില്‍, ആ വ്യക്തി യുക്തിയുള്ളവനും ബുദ്ധിമാനും കാര്യക്ഷമതയുള്ളവനുമായിരിക്കും. ജാതകത്തില്‍ ബുധന്‍ നല്ല സ്ഥാനത്ത് നില്ക്കുന്ന ആളുകള്‍ വാണിജ്യത്തിലും ബിസിനസ്സിലും വിജയിക്കുന്നു. ഇതോടൊപ്പം ആശയവിനിമയ മേഖലയിലും ഇക്കൂട്ടര്‍ നേതൃപരമായ പങ്ക് വഹിക്കുന്നു. എന്നാല്‍ ബുധന്‍ ദോഷ സ്ഥാനത്ത് തുടര്‍ന്നാല്‍ ഒരു വ്യക്തിക്ക് ശാരീരികമായും മാനസികമായും പല പ്രശ്നങ്ങളും ഉണ്ടായേക്കാം.