Just In
- 2 hrs ago
ബുദ്ധിസാമര്ത്ഥ്യത്താല് എവിടെയും വിജയിക്കും, ജീവിതത്തില് ഉയരങ്ങള് കീഴടക്കുന്ന നക്ഷത്രക്കാര്
- 5 hrs ago
ഒരു കാലില് മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല് ദോഷം
- 8 hrs ago
വീട്ടില് അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര് ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 9 hrs ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
Don't Miss
- News
നിങ്ങളുടെ പ്രണയരാശിയില് ഒരു അപൂര്വ്വമായ താരകയോഗം, അപ്രതീക്ഷിതമായൊരു പ്രണയം
- Sports
ക്യാപ്റ്റന് ഹാര്ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്ന്നാല് ഇന്ത്യക്കു പണി കിട്ടും
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Budh Gochar 2022 : തുലാം രാശിയില് ബുധന്റെ സംക്രമണം; 12 രാശിക്കും ഗുണദോഷ ഫലങ്ങള്
ജ്യോതിഷപ്രകാരം ബുധനെ ബുദ്ധി, യുക്തി, സംസാരം, ഗണിതം, തന്ത്രം, സൗഹൃദം എന്നിവയുടെ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ജാതകത്തില് ബുധന് അനുകൂല സ്ഥാനത്ത് നില്ക്കുന്നവര് വളരെ ബുദ്ധിയുള്ളവരായി മാറുന്നു. അവരുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകര്ഷിക്കാനും അവര്ക്ക് സാധിക്കുന്നു. ജാതകത്തില് ബുധന് നല്ല സ്ഥാനത്ത് തുടരുന്ന ആളുകള് ബിസിനസ്സ്, എഴുത്ത്, നിയമം, പത്രപ്രവര്ത്തനം, പബ്ലിക് റിലേഷന്സ് തുടങ്ങിയ മേഖലകളില് മികവ് പുലര്ത്തുന്നു. എന്നാല്, ജാതകത്തിലെ ബുധന്റെ ദോഷസ്ഥാനം നിങ്ങളുടെ സംസാരത്തില് പ്രശ്നങ്ങള്, നാഡി അസ്വസ്ഥത, കേള്വി, വായ, തൊണ്ട, മൂക്ക്, ത്വക്ക് രോഗങ്ങള് തുടങ്ങിയ തകരാറുകള്ക്ക് കാരണമാകുന്നു.
Most
read:
വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്ച്ചയ്ക്കായി
വീട്ടില്
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്
ബുധന് ഈ സമയം അതിന്റെ രാശി മാറാന് പോകുന്നു. ഒക്ടോബര് 26ന് ബുധന് കന്നി രാശിയില് നിന്ന് തുലാം രാശിയില് സംക്രമിക്കും. നവംബര് 13 ശനിയാഴ്ച വരെ ബുധന് തുലാം രാശിയില് തുടരും. ബുധന്റെ തുലാം രാശി സംക്രമണത്തില് 12 രാശിക്കും കൈവരുന്ന ഫലങ്ങള് എന്തൊക്കെയെന്ന് അറിയാന് ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്ക്ക് ബുധന് നിങ്ങളുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവങ്ങളെ ഭരിക്കുന്നു. നിങ്ങളുടെ ഏഴാം ഭാവത്തില് ആയിരിക്കും ബുധന്റെ ഈ സംക്രമണം. തുലാം രാശിയില് ബുധന് സംക്രമിക്കുന്ന സമയത്ത് പലര്ക്കും യാത്രകള്ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാന് സാധിക്കും. വ്യാപാരികള്ക്ക് വലിയ വിജയം നേടാനുള്ള അവസരങ്ങളുണ്ടാകും. കുടുംബ ജീവിതത്തില് സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കുടുംബത്തില് അവിവാഹിതരുണ്ടെങ്കില് ചില നല്ല വാര്ത്തകള് വരും. ഈ കാലയളവില് ചില ചര്മ്മപ്രശ്നങ്ങളെ കരുതിയിരിക്കുക. ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം
തുലാം രാശിയില് ബുധന് സംക്രമിക്കുന്നതോടെ ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിക്ക് അല്പ്പം മങ്ങലേറ്റേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകള് വര്ധിക്കും. നിങ്ങളുടെ ബജറ്റ് താറുമാറായേക്കാം. ഈ കാലയളവില് നിങ്ങള്ക്ക് ചില ചര്മ്മ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കുക, തൊണ്ട സംബന്ധമായ ചില പ്രശ്നങ്ങളും നിങ്ങള്ക്ക് ഈ സമയം ഉണ്ടായേക്കാം. നിങ്ങള്ക്ക് എളുപ്പത്തില് പരിക്കേല്ക്കാനും സാധ്യതയുണ്ട്, കരുതിയിരിക്കുക. ഈ സമയത്ത് നിങ്ങളുടെ എതിരാളികള് ശക്തരായേക്കാം. അതിനാല് ജാഗ്രതയോടെയിരിക്കുക.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്

മിഥുനം
തുലാം രാശിയില് ബുധന് വരുന്നതോടെ മിഥുനം രാശിക്കാര്ക്ക് സമയം അനുകൂലമായിരിക്കും. ഈ സമയത്ത്, നിങ്ങള്ക്ക് ജോലിയില് അനുകൂലമായ അവസരങ്ങള് ലഭിക്കും. നിങ്ങളുടെ വരുമാനം വര്ദ്ധിപ്പിക്കാന് അവസരങ്ങള് കൈവരും. വിദ്യാര്ത്ഥികള്ക്ക് പുതിയ കാര്യങ്ങള് പഠിക്കാനാകും. വിദ്യാഭ്യാസത്തില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സമയത്ത് സമൂഹത്തില് നിങ്ങളുടെ ബഹുമാനം വര്ദ്ധിക്കും.

കര്ക്കിടകം
തുലാം രാശിയില് ബുധന് വരുന്നതോടെ കര്ക്കിടകം രാശിക്കാര്ക്ക് കുടുംബത്തില് സമാധാനം കൈവരും. ഈ കാലയളവില് ജോലിയില് നേട്ടങ്ങളുണ്ടാകും. പണലാഭത്തിനുള്ള ശക്തമായ അവസരങ്ങള് ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്ദ്ധിക്കും. ബിസിനസുകാര്ക്ക് നിങ്ങളുടെ ബിസിനസ് വര്ധിപ്പിക്കാന് ധാരാളം നല്ല അസരങ്ങള് ലഭിക്കും. വിദ്യാര്ത്ഥികള്ക്ക് വിദ്യാഭ്യാസ മേഖലയില് വരുന്ന പ്രശ്നങ്ങള് തരണം ചെയ്യാനാകും.
Most
read:മോശം
സമയത്തെ
അതിജീവിക്കാന്
ചാണക്യനീതി
പറയുന്ന
കാര്യങ്ങള്

ചിങ്ങം
തുലാം രാശിയില് ബുധന് സംക്രമിക്കുന്നതോടെ നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ വാക്കുകള് മറ്റുള്ളവര് വിലമദിക്കപ്പെടും. ജോലിസ്ഥലത്തും നിങ്ങള്ക്ക് നല്ല ലാഭസാധ്യതകള് നേടാനാകും. നിങ്ങള്ക്ക് മറ്റുള്ളവരെ സഹായിക്കാന് മനസ് വരും. ദാനധര്മ്മങ്ങള് ചെയ്യും. ഈ സമയം സമൂഹത്തില് നിങ്ങളുടെ ജനപ്രീതിയും വര്ദ്ധിക്കും.

കന്നി
കന്നി രാശിയുടെ കര്മ്മത്തിന്റെ അധിപനാണ് ബുധന്. ഈ സമയം നിങ്ങളുടെ രാശിയില് നിന്ന് രണ്ടാം ഭാവത്തിലായിരിക്കും ബുധന്. ഈ ഭവനം പണം, കണ്ണ്, വായ, സംസാരം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്, ബുധന്റെ സംക്രമണം നിങ്ങള്ക്ക് സാധാരണയേക്കാള് കൂടുതല് ഗുണം ചെയ്യും. നിങ്ങളുടെ കുടുംബജീവിതം മെച്ചപ്പെടും. നിങ്ങളുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകര്ഷിക്കാനാകും. ജോലിയില് നിങ്ങള്ക്ക് വിജയം കൈവരിക്കാനാകും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല് ശ്രദ്ധാലുവായിരിക്കുക. വാഹനമോടിക്കുമ്പോള് ശ്രദ്ധിക്കുക.
Most
read:വിശ്വാസങ്ങള്
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്

തുലാം
തുലാം രാശിക്കാരുടെ ഒന്പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപന് ബുധനാണ്, അത് ഇപ്പോള് നിങ്ങളുടെ ലഗ്നത്തില്, അതായത് നിങ്ങളുടെ സ്വന്തം രാശിയില് ആയിരിക്കും ഇരിക്കുന്നത്. ഈ സംക്രമണം തുലാം രാശിക്കാര്ക്ക് സമ്മിശ്ര ഫലങ്ങള് നല്കും. പണം സമ്പാദിക്കുന്നതില് നിങ്ങള് വിജയിക്കും. എന്നിരുന്നാലും, നിങ്ങളുടെ ചെലവുകളും അതിനനുസരിച്ച് ഉയരും. ബിസിനസ്സുകാര് പുതിയ സംരംഭങ്ങള് ആരംഭിക്കുകയോ നിക്ഷേപം നടത്തുകയോ ചെയ്യാന് പാടില്ല. ഈ കാലയളവില് ഒരു കുടുംബാംഗത്തിന്റെ ആരോഗ്യം കുറഞ്ഞേക്കാം. ജോലിക്കാര്ക്ക് അവരുടെ കരിയറില് ഉയര്ച്ചകള് കാണും. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക.

വൃശ്ചികം
ഈ സമയം വൃശ്ചിക രാശിക്കാര് അവരുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായി നിലനിര്ത്തേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്ക്ക് ചെലവുകള് ഉയര്ന്നേക്കാം. നിങ്ങളുടെ ചെലവുകള് നിയന്ത്രിക്കുന്നില്ലെങ്കില് നിങ്ങള്ക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. ഈ സമയത്ത് ഒരു തരത്തിലുള്ള പണ ഇടപാടുകളും നടത്തരുത്. ജോലിക്കാര് അവരുടെ ജോലിസ്ഥലത്ത് എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്.
Most
read:വാസ്തു
പ്രകാരം
ഡൈനിംഗ്
റൂം
ഇങ്ങനെ
വച്ചാല്
എക്കാലവും
ആരോഗ്യവും
സമ്പത്തും

ധനു
ബുധന് തുലാം രാശിയില് സംക്രമിക്കുന്ന ഈ സമയത്ത് ധനു രാശിക്കാര് അവരുടെ പഴയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. ഈ കാലയളവില് നിങ്ങള്ക്ക് പണം സമ്പാദിക്കാനുള്ള നിരവധി നല്ല അവസരങ്ങള് ലഭിക്കും. പണവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും അകലും. നിങ്ങളുടെ കുടുംബജീവിതത്തില് സമാധാനമുണ്ടാകും. ഈ സമയത്ത് നിങ്ങള്ക്ക് പല നല്ല വാര്ത്തകളും ലഭിക്കും.

മകരം
മകരം രാശിക്കാരുടെ ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ബുധന്. തുലാം രാശിയില് ബുധന് സംക്രമിക്കുന്ന സമയത്ത് ഇപ്പോള് ബുധന് നിങ്ങളുടെ പത്താം ഭാവത്തില് തുടരും. ഭാഗ്യത്തിന്റെ അധിപനായ കര്മ്മ ഗൃഹത്തിലൂടെ ബുധന് സഞ്ചരിക്കുന്നത് ഇപ്പോള് മകരം രാശിക്കാര്ക്ക് ഗുണകരമായിരിക്കും. നിങ്ങള് ജോലിയില് കൂടുതല് സജീവമാക്കും. കരിയറില് പുരോഗതി കൈവരിക്കും. സംരംഭകര്ക്ക് വരുമാനം വര്ദ്ധിപ്പിക്കുന്നതിന് നിരവധി അവസരങ്ങളുണ്ടാകും. ഈ സാഹചര്യത്തില് നിങ്ങളുടെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.
Most
read:കോപം
നിയന്ത്രിക്കാന്
നിങ്ങളെ
സഹായിക്കും
വാസ്തു
ടിപ്സ്

കുംഭം
കുംഭം രാശിക്കാര്ക്ക് ഈ സമയം ജോലികള് പൂര്ത്തിയാക്കാന് പതിവിലും കൂടുതല് കഠിനാധ്വാനം ചെയ്യേണ്ടിവരും. കഠിനാധ്വാനം ചെയ്താല്ത്തന്നെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്ണ ഫലങ്ങള് നിങ്ങള്ക്ക് ലഭിക്കണമെന്നില്ല. ഈ കാലയളവില് നിങ്ങളുടെ ചെലവുകളും വളരെ ഉയര്ന്നതായിരിക്കും. നിങ്ങളുടെ വര്ദ്ധിച്ചുവരുന്ന ചെലവുകള് നിങ്ങള്ക്ക് ചില പ്രശ്നങ്ങള് തന്നേക്കാം. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ശരിയായി നിലനിര്ത്തുക.

മീനം
ബുധന്റെ ഈ സംക്രമണ കാലത്ത് മീനം രാശിക്കാര് ആരോഗ്യകാര്യത്തില് കൂടുതല് ജാഗ്രത പുലര്ത്തേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്ക്ക് കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള് ഉണ്ടായേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം കൂടി ശ്രദ്ധിക്കുക. ഇതുകാരണം ചില പ്രശ്നങ്ങള് നിങ്ങള് നേരിട്ടേക്കാം.
Most
read:ഉയരത്തില്
നിന്ന്
വീഴുന്നതായി
സ്വപ്നം
കണ്ടിട്ടുണ്ടോ?
അതിനര്ത്ഥം
ഇതാണ്