For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mangal Gochar 2022 : ചൊവ്വ ഇടവം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

|

ജ്യോതിഷത്തില്‍ ചൊവ്വയെ ഊര്‍ജ്ജം, സഹോദരന്‍, ഭൂമി, ശക്തി, ധൈര്യം, വീര്യം എന്നിവയുടെ ഘടകമാണ്. ജാതകത്തില്‍ ചൊവ്വയുടെ നല്ല സ്ഥാനമുള്ള ഒരാള്‍ ധൈര്യശാലിയും നിര്‍ഭയനുമായിരിക്കും. അവര്‍ എല്ലാ മേഖലകളിലും വിജയം നേടുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ചൊവ്വ ഓഗസ്റ്റ് 10ന് രാത്രി 9:32ന് ഇടവം രാശിയില്‍ സംക്രമിക്കും. ആഗസ്റ്റ് മാസത്തിലെ ചൊവ്വയുടെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. എന്നാല്‍ ചില രാശിക്കാരുടെ ജീവിതം സന്തോഷകരമായിരിക്കും. ചൊവ്വ ഇടവം രാശിയില്‍ പ്രവേശിക്കുമ്പോള്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെ ഗുണദോഷ ഫലങ്ങളാണ് കൈവരുന്നത് എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രതMost read: രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രത

മേടം

മേടം

മേടം രാശിക്കാര്‍ക്ക് നിങ്ങളുടെ ലഗ്‌നാധിപനും എട്ടാം ഭാവാധിപനും ചൊവ്വയാണ്. ഇത് നിങ്ങളുടെ രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയാണ്. രണ്ടാമത്തെ വീട് കുടുംബം, സമ്പാദ്യം, സംസാരം എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാല്‍, ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ആശയവിനിമയത്തെ ബാധിക്കും. ഇത് കാരണം കുടുംബവുമായുള്ള വഴക്കുകള്‍ പോലും ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ പെട്ടെന്നുള്ള ഉയര്‍ച്ച താഴ്ചകള്‍ക്കും കാരണമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തയ്യാറെടുപ്പ് ആരംഭിക്കാന്‍ നല്ല സമയമാണ്. ദിവസവും ഏഴു പ്രാവശ്യം ഹനുമാന്‍ ചാലിസ ജപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ഇടവം

ഇടവം

ഓഗസ്റ്റ് 10 ന് ചൊവ്വ ഇടവം രാശിയില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഇടവം രാശിക്കാര്‍ക്ക് ബിസിനസ്സിലും ജോലിയിലും നേട്ടം ലഭിക്കും. അതോടൊപ്പം ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികളും പൂര്‍ത്തീകരിക്കും. ഇതോടൊപ്പം കോടതിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും പരിഹാരമാകും. നിങ്ങളുടെ ശത്രുക്കളെ കീഴടക്കാന്‍ സാധിക്കും.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

മിഥുനം

മിഥുനം

മിഥുന രാശിക്കാര്‍ക്ക് ആറാം ഭാവവും പതിനൊന്നാം ഭാവവും ഭരിക്കുന്നത് ചൊവ്വയാണ്. ഇപ്പോള്‍ അത് വിദേശ ഭൂമി, ആശുപത്രികള്‍, വിദേശ കമ്പനികള്‍ എന്നിവയുടെ പന്ത്രണ്ടാം ഭാവത്തില്‍ സംക്രമിക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍, അത് ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ ആധിപത്യ സ്വഭാവവും അനാവശ്യമായ ചില ഈഗോ ക്ലാഷുകളും കാരണം, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മോശമായേക്കാം. അതിനാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ദോഷപരിഹാരമായി ദിവസവും രാവിലെ കാര്‍ത്തികേയനെ ആരാധിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്കും ചൊവ്വയുടെ സംക്രമം നല്ലതായിരിക്കും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം ലഭിക്കും. മുടങ്ങിക്കിടന്ന സര്‍ക്കാര്‍ ജോലികള്‍ പൂര്‍ത്തീകരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടും. ഇതോടൊപ്പം സ്ഥാനക്കയറ്റത്തിനുള്ള പൂര്‍ണ സാധ്യതയും ഉണ്ട്. സാമ്പത്തിക തടസ്സം മാറുന്നതിനൊപ്പം കടബാധ്യതയില്‍ നിന്നും മുക്തി നേടും.

Most read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണMost read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം ഗുണം ചെയ്യും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ഇതോടെ ബിസിനസില്‍ കൂടുതല്‍ ലാഭം ലഭിക്കും. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയത്ത് അത് ചെയ്യുന്നത് നല്ലതാണെന്ന് തെളിയു.

കന്നി

കന്നി

ചൊവ്വ രാശി മാറുന്നതോടെ കന്നി രാശിക്കാര്‍ക്ക് ഉദ്യോഗത്തിലും ബിസിനസ്സിലും പ്രതീക്ഷിച്ച വിജയം ലഭിക്കും. കാരണം ചൊവ്വ നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഇത് ഭാഗ്യത്തിന്റെ ഭവനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നതിന്റെ ലക്ഷണമുണ്ട്. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമാണെന്ന് തെളിയും. ഈ സമയത്ത്, നിങ്ങള്‍ക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട യാത്ര പോകാനാകും.

Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളുംMost read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ചൊവ്വ രണ്ടാം ഭാവവും ഏഴാം ഭാവവും ഭരിക്കുന്നു. ഇപ്പോള്‍ അത് എട്ടാം ഭാവത്തില്‍ സംക്രമിക്കുന്നു. ഇത് ദീര്‍ഘായുസ്സ്, പെട്ടെന്നുള്ള സംഭവങ്ങള്‍, രഹസ്യം എന്നിവയുടെ ഭവനമാണ്. തുലാം രാശിക്കാര്‍ക്ക് ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. പെട്ടെന്നുള്ള പല സംഭവങ്ങളും മാനസിക അസ്വസ്ഥതയുണ്ടാകും. സാമ്പത്തികമായി ഉയര്‍ച്ചയും താഴ്ചയും വരും. രണ്ടാമത്തെ വീടിന്റെ ചൊവ്വയുടെ ഭാവം നിങ്ങളെ ആശയവിനിമയത്തില്‍ ആധിപത്യവും ആധികാരികവുമാക്കും. അധികാരികളോടും മുതിര്‍ന്നവരോടും ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. യാത്രയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.

വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിക്കാര്‍ക്ക്, ചൊവ്വ നിങ്ങളുടെ ലഗ്‌നാധിപനും ആറാം ഭാവാധിപനുമാണ്, നിങ്ങളുടെ ജീവിത പങ്കാളിയുടെയും ബിസിനസ്സ് പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തില്‍ അത് ഈ സമയം സംക്രമിക്കുന്നു. ഇവിടെ ചൊവ്വയുടെ സ്ഥാനം നിങ്ങളെ ബന്ധങ്ങളില്‍ ആധിപത്യമുണ്ടാക്കുകം. ഇത് അനാവശ്യമായ ഈഗോ ക്ലാഷുകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും കാരണമാകും. അതിനാല്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കുറഞ്ഞേക്കാം. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. പത്താം ഭാവത്തിലെ ചൊവ്വയുടെ ഭാവം നിങ്ങള്‍ക്ക് തൊഴില്‍പരമായും പ്രൊഫഷണല്‍ പങ്കാളിത്തത്തിലും വളരെ നല്ല ഫലങ്ങള്‍ നല്‍കും. ദോഷപരിഹാരമായി നിങ്ങള്‍ ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചുവന്ന പുഷ്പങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

Most read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂMost read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂ

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം ഗുണം ചെയ്യും. ഈ രാശിക്കാര്‍ ഈ സമയം സ്വന്തം ശക്തികൊണ്ട് വിജയം നേടും. കഠിനാധ്വാനത്തില്‍ നിന്ന് ഒരിക്കലും പിന്മാറരുത്. ഇതോടെ വരും നാളുകളില്‍ നിങ്ങള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് നാലാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപന്‍ ചൊവ്വയാണ്. ഈ സംക്രമ സമയത്ത്, ചൊവ്വ നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ അതായത് സ്‌നേഹം, വിദ്യാഭ്യാസം, കുട്ടികള്‍ എന്നിവയുടെ ഭവനത്തില്‍ സംക്രമിക്കും. ഈ സംക്രമണം നാലാമത്തെയും പതിനൊന്നാമത്തെയും ഭാവവുമായി ബന്ധപ്പെട്ട അനുകൂല ഫലങ്ങള്‍ നല്‍കും. പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ചൊവ്വയുടെ ഭാവം തൊഴില്‍പരമായി അനുകൂലമാണെന്ന് തെളിയും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് അനുകൂലമാണെന്ന് തെളിയും. കഴിവുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്കും ചൊവ്വയുടെ രാശി മാറ്റത്തിന്റെ ഫലം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങള്‍ ഒരു വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയത്ത് ആഗ്രഹം സഫലീകരിക്കാനാകും. ഇതോടൊപ്പം സാമ്പത്തികവും ശാരീരികവുമായ അവസ്ഥകളും നിങ്ങള്‍ക്ക് ശരിയാകും.

Most read;ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധംMost read;ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധം

മീനം

മീനം

മീനം രാശിക്കാര്‍ക്ക് ചൊവ്വ രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. ഇപ്പോള്‍ അത് നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നു, മൂന്നാം ഭാവം നിങ്ങളുടെ സഹോദരങ്ങളെയും ഹോബികള്‍, ഹ്രസ്വദൂര യാത്രകള്‍, ആശയവിനിമയ കഴിവുകള്‍ എന്നിവയെയും പ്രതിനിധീകരിക്കുന്നു. അതിനാല്‍, ഈ സമയത്ത്, മീനരാശിക്കാര്‍ അവരുടെ ഹോബികളില്‍ മുഴുകും. ആശയവിനിമയത്തില്‍ നിങ്ങള്‍ നേരായവരുമായിരിക്കും. കാരണം ചൊവ്വ നിങ്ങളുടെ ആറാം ഭാവത്തില്‍ നില്‍ക്കുന്നു. ആരോഗ്യപരമായി, ഈ കാലയളവില്‍ നിങ്ങളുടെ സ്റ്റാമിനയും ഊര്‍ജവും ഉയര്‍ന്നതായിരിക്കും. മുന്‍കാല രോഗങ്ങളില്‍ നിന്നും മുക്തിലഭിക്കും. ഈ സമയം നിങ്ങള്‍ ആത്മീയതയില്‍ കൂടുതല്‍ ചായ്‌വ് കാണിക്കും.

English summary

Mangal Rashi Parivartan Mars Transit in Taurus on 10 August 2022 Effects And Remedies On 12 Zodiac Signs In Malayalam

Mangal Rashi Parivartan 2022 In Vrishabh Rashi ; Mars Transit in Taurus Effects on Zodiac Signs : The Mars Transit in Taurus will take place on 10 August 2022. Learn about remedies to perform in Malayalam.
Story first published: Monday, August 8, 2022, 12:31 [IST]
X
Desktop Bottom Promotion