For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വ മിഥുനം രാശിയില്‍; 12 രാശിക്കും ശ്രദ്ധിക്കാന്‍

|

നവഗ്രഹങ്ങളില്‍ പ്രധാനമായൊരു ഗ്രഹമാണ് ചൊവ്വ. ഏപ്രില്‍ 14 രാവിലെ 01:16 ന് ചൊവ്വ ഇടവം രാശിചിഹ്നത്തില്‍ നിന്ന് ബുധന്‍ ഗ്രഹം ഭരിക്കുന്ന മിഥുനം രാശി ചിഹ്നത്തില്‍ പ്രവേശിക്കും. ആകസ്മികമായി, ഏപ്രില്‍ 14ന് തന്നെയാണ് മേടസംക്രാന്തി. ഈ ദിവസം, സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ സൂര്യന്‍ മേടം രാശി ചിഹ്നത്തിലേക്ക് മാറന്നു. അതായത് ഏപ്രില്‍ 14 ന്, രണ്ട് വലിയ ഗ്രഹങ്ങളുടെ രാശിചക്ര മാറ്റം സംഭവിക്കുന്നു. ചൊവ്വയുടെ മിഥുനം രാശി സംക്രമണം 12 രാശിക്കാരെയും എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടും

മേടം

മേടം

ഈ കാലയളവില്‍ മേടം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തില്‍ ചില വഴക്കുകള്‍ ഉണ്ടായേക്കാം. ജോലിസ്ഥലത്തും പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. നിയമ തര്‍ക്കങ്ങള്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതിന്റെ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം.

Most read: വ്യാഴമാറ്റം; ഈ 15 നക്ഷത്രക്കാര്‍ക്ക് രാജയോഗം

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ അവരുടെ കോപം നിയന്ത്രിക്കുകയും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുകയും ചെയ്യുക. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം, ജാഗ്രത പാലിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. അങ്ങേയറ്റത്തെ വൈകാരികത ഒഴിവാക്കുക. നിക്ഷേപത്തിന് സമയം നല്ലതല്ല. ബിസിനസുകാര്‍ അവരുടെ പങ്കാളികളുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

Most read: ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

ചിങ്ങം

ചിങ്ങം

ചൊവ്വയുടെ ഈ യാത്രാമാര്‍ഗം ചിങ്ങം രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സമൂഹത്തില്‍ സ്വാധീനമുള്ളവരുമായുള്ള നിങ്ങളുടെ ബന്ധങ്ങള്‍ വര്‍ദ്ധിക്കും. ഉന്നത പഠനത്തിന് വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം നല്ലതാണ്.

കന്നി

കന്നി

കന്നി രാശിക്കാര്‍ ഈ കാലയളവില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ അന്തസ്സിന് കളങ്കം വരുന്ന ഒന്നും ചെയ്യരുത്. അല്‍പം ജാഗ്രത പാലിക്കണം. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ചില നല്ല വാര്‍ത്ത ലഭിക്കും.

Most read: സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂ

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഈ സമയം ബഹുമാനം വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ നേട്ടങ്ങളും ഉണ്ടാക്കും. കുട്ടികളില്‍ നിന്ന് ചില നല്ല വാര്‍ത്തകളും ലഭിക്കും. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം അല്‍പ്പം സംയമനം പാലിക്കേണ്ടിവരും. സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാം. അത് നിങ്ങളുടെ ബന്ധത്തെയും ബാധിച്ചേക്കാം.

Most read: ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം

ധനു

ധനു

ചൊവ്വയുടെ ഈ സംക്രമണ കാലത്ത് ധനു രാശിക്കാരുടെ ചില ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിക്കാര്‍ക്ക് പ്രമോഷന്‍ നേട്ടങ്ങള്‍ ഉണ്ടാകും. ആവശ്യമുള്ള കൈമാറ്റം നടത്താം. എങ്കിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില പ്രശ്‌നങ്ങളും നിങ്ങളുടെ വഴിക്ക് വന്നേക്കാം.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമാകില്ല. വീട്ടിലെ പ്രായമായവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം. ചില സാമ്പത്തിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നതിനാല്‍ ചെലവുകള്‍ വര്‍ദ്ധിക്കും. ഇപ്പോള്‍ ചിന്താപൂര്‍വ്വം നിക്ഷേപിക്കുക.

Most read: ശുക്രന്റെ സ്ഥാനമാറ്റം; ഈ രാശിക്കാര്‍ക്ക് നല്ലകാലം

കുംഭം

കുംഭം

കുഭം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക വശങ്ങള്‍ ശക്തമായിരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ വാഹനമോ സ്വത്തോ വാങ്ങാം. ചിലര്‍ക്ക് ഒരു അടുത്ത ബന്ധുവിനോടോ സുഹൃത്തിനോടോ ആയി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കണം.

മീനം

മീനം

മീനം രാശിക്കാരായ ആളുകള്‍ ഈ കാലയളവില്‍ ആരോഗ്യത്തോട് അശ്രദ്ധരായിരിക്കുന്നത് ശരിയല്ല. ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ കാര്യങ്ങളില്‍ ജീവിത പങ്കാളിയുമായി പിരിമുറുക്കമുണ്ടാകാം. തര്‍ക്കങ്ങള്‍ ഒഴിവാക്കുക.

Most read: മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്

English summary

Mars Transit in Gemini on 14 April 2021 Effects on Zodiac Signs in Malayalam

Mars Transit in Gemini Effects on Zodiac Signs in Malayalam : The Mars Transit in Gemini will take place on 14 April 2021. Learn about remedies to perform in Malayalam
X