For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mangal Vakri 2022 : മിഥുനം രാശിയില്‍ ചൊവ്വ വക്രഗതിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

|

ജ്യോതിഷത്തില്‍ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. ധൈര്യം, ബലം, വിവാഹം, ഭൂമി എന്നിവയുടെ കാരക ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ ഗുണഫലം ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നു. ഈ സമയം ചൊവ്വ അതിന്റെ സഞ്ചാരപാത മാറാന്‍ പോകുന്നു. ഒക്ടോബര്‍ 30 മുതല്‍ ചൊവ്വ മിഥുനം രാശിയില്‍ വക്രഗതിയില്‍ നീങ്ങിത്തുടങ്ങും.

Most read:നവംബറില്‍ 5 വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 4 രാശിക്ക് നേട്ടങ്ങള്‍Most read:നവംബറില്‍ 5 വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 4 രാശിക്ക് നേട്ടങ്ങള്‍

നവംബര്‍ 13 വരെ ചൊവ്വ ഈ സ്ഥിതിയില്‍ തുടരും. ചൊവ്വയുടെമിഥുനം രാശിയിലെ വക്രഗതി ചലനം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. ഈ സമയത്ത് മഹാപുരുഷ രാജയോഗവും രൂപപ്പെടും. മിഥുനം രാശിയില്‍ ചൊവ്വയുടെ വക്രഗതി സഞ്ചാരത്തിലൂടെ 12 രാശിക്കും കൈവരുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം മേടം രാശിയില്‍ ആ സമയം അശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ സ്വഭാവത്തില്‍ വളരെയധികം ക്രൂരതകള്‍ ഉണ്ടായേക്കാം. ഇതുമൂലം നിങ്ങള്‍ക്ക് ആരോടെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ മേലുള്ള മാനസിക സമ്മര്‍ദ്ദം വളരെ അധികമായിരിക്കും. ധനം സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം.

ഇടവം

ഇടവം

ചൊവ്വയുടെ വക്രഗതി സഞ്ചാരം മൂലം രൂപപ്പെടുന്ന മഹാപുരുഷ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ഈ സമയം ധാരാളം സമ്പത്ത് നല്‍കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. ബിസിനസ്സില്‍ വലിയ ലാഭങ്ങള്‍ നേടാനാകും. യാത്രകള്‍ക്ക് അവസരങ്ങള്‍ വന്നുചേരും. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. പ്രത്യേകിച്ച്, രാഷ്ട്രീയത്തില്‍ സജീവമായ ആളുകള്‍ക്ക് വലിയ സ്ഥാനമോ ബഹുമാനമോ ഈ സമയം ലഭിക്കും. പൂര്‍വ്വിക സ്വത്ത്, പൂര്‍വ്വിക ബിസിനസ്സ് എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

മിഥുനം

മിഥുനം

മിഥുനം രാശിയിലെ ചൊവ്വയുടെ പിന്തിരിപ്പന്‍ ചലനം മൂലം മിഥുനം രാശിക്കാര്‍ ഈ സമയം ചില പ്രശ്നങ്ങളുണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യത്തെ ചൊവ്വ പ്രതികൂലമായി ബാധിച്ചേക്കാം. ഈ സമയത്ത് വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക. നിങ്ങളുടെ ആരോഗ്യം പൂര്‍ണമായി ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കുക, തെറ്റുകള്‍ വരുത്താതിരിക്കുക. ഈ സമയത്ത് നിങ്ങളുടെ ദേഷ്യവും ഈഗോയും നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പണത്തിന്റെ കാര്യത്തില്‍ യാതൊരുവിധത്തിലുള്ള റിസ്‌കും ഇപ്പോള്‍ എടുക്കരുത്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിക്കര്‍ക്ക് ചൊവ്വ അവരുടെ യോഗകാരക ഗ്രഹമാണ്. അത് ഇപ്പോള്‍ നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തില്‍ സഞ്ചരിക്കുന്നു. വിദേശ കമ്പനികളിലും ജോലി ചെയ്യുന്ന അല്ലെങ്കില്‍ കയറ്റുമതി ഇറക്കുമതി ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയത്ത് പ്രയോജനം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകളില്‍ വര്‍ദ്ധനവുണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

ചിങ്ങം

ചിങ്ങം

മിഥുനം രാശിയില്‍ ചൊവ്വയുടെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജോലികളില്‍ ഭാഗ്യം കൊണ്ടുവരും. മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കാനാകും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രശംസയും ബഹുമാനവും നേട്ടങ്ങളും ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ധിക്കും. നിങ്ങളുടെ കരിയറില്‍ വലിയ പുരോഗതി കൈവരിക്കാനാകും. പരീക്ഷ, അഭിമുഖം എന്നിവയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് കുടുംബത്തില്‍ ചില മംഗളകരമായ പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കും.

കന്നി

കന്നി

ചൊവ്വയുടെ വക്രഗതി സഞ്ചാരത്താല്‍ രൂപപ്പെടുന്ന മഹാപുരുഷ രാജയോഗം കന്നി രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും മികച്ച വിജയങ്ങള്‍ സമ്മാനിക്കും. നിങ്ങള്‍ക്ക് ഭൗതിക സുഖത്തിനായി ചില വസ്തുവകകളും വാങ്ങാന്‍ സാധിക്കും. വാഹനങ്ങള്‍ വാങ്ങാന്‍ സമയം നല്ലതാണ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാകും. ജോലിയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. നിക്ഷേപത്തില്‍ നിന്ന് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

തുലാം

തുലാം

മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം കാരണം തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ പിതാവുമായുള്ള ബന്ധം വഷളായേക്കാം. നന്നായി ചിന്തിച്ചശേഷം മാത്രം നിങ്ങള്‍ പ്രവര്‍ത്തിക്കുക. കരിയറിന്റെ കാര്യത്തില്‍ ഈ സമയത്ത് മേലധികാരികളുടെ അപ്രിതി ഉണ്ടായേക്കാം. ചൊവ്വയുടെ ദോഷഫലം കാരണം നിങ്ങളുടെ ജോലിയില്‍ ചില തടസ്സങ്ങള്‍ കണ്ടേക്കാം. ഈ സമയത്ത് കഠിനമായ സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടാന്‍ ശ്രമിക്കുക.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ആറാം ഭാവാധിപനാണ് ചൊവ്വ. മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം കാരണം ഈ സമയത്ത് വൃശ്ചികം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ചിലര്‍ക്ക് പ്രണയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സമയം ആരോഗ്യ പ്രശ്നങ്ങളും നിങ്ങള്‍ കരുതിയിരിക്കുക.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ചൊവ്വ അഞ്ചാം ഭാവത്തെയും പന്ത്രണ്ടാം ഭാവത്തെയും ഭരിക്കുന്ന ഗ്രഹമാണ്. ഇത് ഇപ്പോള്‍ നിങ്ങളുടെ ജീവിത പങ്കാളിയുടെയും ബിസിനസ്സ് പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇവിടെ ചൊവ്വയുടെ സ്ഥാനം നിങ്ങളെ ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് അനാവശ്യമായ അഹംഭാവങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും കാരണമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ജോലിയില്‍ വിജയം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ദോഷപരിഹാരമായി വെള്ളിയാഴ്ച ദിവസം ദുര്‍ഗ്ഗാദേവിക്ക് ചുവന്ന പൂക്കള്‍ അര്‍പ്പിക്കുക.

മകരം

മകരം

ചൊവ്വ നിങ്ങളുടെ നാലാം ഭാവത്തെയും പതിനൊന്നാം ഭാവത്തെയും ഭരിക്കുന്നു. ഇപ്പോള്‍ അത് നിങ്ങളുടെ ആറാം ഭാവത്തില്‍ പ്രതിലോമചലനത്തിലാണ് സഞ്ചരിക്കുന്നത്. നിങ്ങള്‍ വളരെക്കാലമായി ഏതെങ്കിലും വിദേശ സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ സമയം ശ്രമിച്ചാല്‍ വിജയം ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും നിയമപരമായ കേസുമായി പോരാടുകയാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായ വിധികള്‍ പ്രതീക്ഷിക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തുംMost read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

കുംഭം

കുംഭം

മിഥുനം രാശിയില്‍ വക്രഗതിയില്‍ നില്‍ക്കുന്ന ചൊവ്വ കുംഭം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും ഈ സമയം വര്‍ധിക്കും. ഇതുമൂലം നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കുകയും എല്ലാ ജോലികളിലും വിജയം ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ കരിയറും മെച്ചപ്പെടും.

മീനം

മീനം

മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം കാരണം മീനം രാശിയിലെ ആളുകള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് അപകടങ്ങളെ കരുതിയിരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. ചൊവ്വയുടെ അശുഭഫലം മൂലം നിങ്ങളുടെ കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് വസ്തുവവകകള്‍ വാങ്ങുന്നത് ശുഭകരമല്ല. ഈ കാലയളവ് നിങ്ങള്‍ക്ക് പ്രതികൂലമായിരിക്കും.

English summary

Mars Retrograde in Gemini 30 October 2022 Effects and Remedies on Zodiac Signs in Malayalam

Mars Retrograde in Gemini will take place on October 30, 2022. Let us now know in detail the astrological effect and remedies of Mangal Vakri In Mithuna rashi on all the zodiac signs in malayalam.
Story first published: Saturday, October 29, 2022, 9:00 [IST]
X
Desktop Bottom Promotion