For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വ വൃശ്ചികം രാശിയില്‍; മേടം - മീനം രാശിഫലം

|

ക്രൂരമായ ഗ്രഹത്തിന്റെ വിഭാഗത്തിലാണ് ചൊവ്വയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വയെ പ്രകൃതിയില്‍ അഗ്‌നിജ്വാലയായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തില്‍, ചൊവ്വ ഗ്രഹം ധൈര്യം, ആത്മവിശ്വാസം, ശാരീരിക പ്രേരണകള്‍ എന്നിവ നിയന്ത്രിക്കുന്നു. ഡിസംബര്‍ അഞ്ചിന് ചൊവ്വാ ഗ്രഹം രാശി മാറുന്നു. തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്കായിരിക്കും ഈ സമയം ചൊവ്വയുടെ സംക്രമണം.

Most read: ഡിസംബര്‍ മാസത്തില്‍ 12 രാശിക്കും സാമ്പത്തികവും ജോലിയും ഇപ്രകാരം

2022 ജനുവരി 4 വരെ ചൊവ്വ ഈ അവസ്ഥയില്‍ തുടരും. ജ്യോതിഷ പ്രകാരം, ചൊവ്വയുടെ ഈ സംക്രമണം മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശികളിലും പ്രത്യേക സ്വാധീനം ചെലുത്തും. ചൊവ്വയുടെ വൃശ്ചികം രാശി സംക്രമണത്തില്‍ ഓരോ രാശിക്കും ലഭിക്കുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് ലേഖനത്തില്‍ വായിച്ചറിയൂ.

മേടം

മേടം

മേടരാശിക്ക് നാലും എട്ടും ഭാവങ്ങളുടെ അധിപന്‍ ചൊവ്വയാണ്. ഈ കാലയളവില്‍ എന്തെങ്കിലും അനന്തരാവകാശം പെട്ടെന്ന് നഷ്ടപ്പെടാനോ ലാഭിക്കാനോ സാധ്യതയുണ്ട്. ഈ സംക്രമണ സമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ അഭിവൃദ്ധിപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നതായും നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ നിങ്ങളെ ശരിയായി മനസ്സിലാക്കില്ല. കഠിനാധ്വാനം ചെയ്തിട്ടും മോശം പ്രകടനം കാരണം നിങ്ങള്‍ അക്ഷമരായി തുടരും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തിന്റെ അധിപന്‍ ചൊവ്വയാണ്. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍, നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കുക. ജീവിത പങ്കാളി ഉള്‍പ്പെടെയുള്ള ആളുകളുമായി ഇടപഴകുന്നതിന് ഈ കാലയളവ് അത്ര അനുകൂലമല്ല. നിങ്ങളുടെ ധിക്കാരപരമായ മനോഭാവം ബന്ധത്തെ നശിപ്പിക്കും. സാമ്പത്തിക സ്ഥിതിയും ആശങ്കയ്ക്ക് കാരണമാകാം. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളെ രോഷാകുലരാക്കും, നിങ്ങളുടെ സംസാരവും മനോഭാവവും പരുഷമായി മാറും. അമ്മായിയമ്മമാരുമായുള്ള ബന്ധവും വഷളായേക്കാം. കഠിനാധ്വാനത്തിന്റെ സാധ്യതകള്‍ നിങ്ങള്‍ തിരിച്ചറിയണം.

Most read: വര്‍ഷഫലം : 2022ല്‍ ഭാഗ്യം മാറിമറിയും ഈ 6 രാശിക്കാര്‍ക്ക്

മിഥുനം

മിഥുനം

മിഥുനരാശിക്ക് രണ്ട്, ആറ് ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. മുന്‍കാലങ്ങളില്‍ നടത്തിയ കഠിനാധ്വാനവും പരിശ്രമവും ഈ സംക്രമണത്തോടെ നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയം നിങ്ങളില്‍ ഉത്സാഹം നിറയും. ചൂടേറിയതും അനാവശ്യവുമായ തര്‍ക്കങ്ങളില്‍ നിങ്ങളുടെ ഊര്‍ജ്ജം പാഴാക്കരുത്. ഈ ഊര്‍ജ്ജം പോസിറ്റീവ് പ്രവര്‍ത്തനമായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണെങ്കില്‍, ഫലങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങള്‍ മുഴുവന്‍ സമയവും പോസിറ്റീവ് ആയിരിക്കും. ഭാഗ്യം നിങ്ങളുടെ ഭാഗത്താണ്.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടക രാശിയുടെ ഒന്നും അഞ്ചും ഭാവങ്ങളുടെ അധിപനായ ചൊവ്വ സ്‌നേഹം, പ്രണയം, കുട്ടികള്‍ എന്നിവയുടെ അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നു. കുടുംബാംഗങ്ങളുമായുള്ള ബന്ധം നിങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായിരിക്കില്ല. നിങ്ങളുടെ പ്രൊഫഷണല്‍ രംഗത്ത് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ജോലിസ്ഥലത്ത് അസുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ എതിരാളികള്‍ പരമാവധി ശ്രമിക്കും. സാമ്പത്തികമായി നിങ്ങളുടെ ചെലവുകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ കടം വീട്ടുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കുട്ടികളുടെ ആരോഗ്യം, പെരുമാറ്റം അല്ലെങ്കില്‍ പ്രകടനം എന്നിവ ശ്രദ്ധിക്കണം.

Most read:മാസഫലം: ഡിസംബറില്‍ ഈ രാശിക്കാര്‍ക്ക് വലിയ കുഴപ്പങ്ങളും നഷ്ടങ്ങളും

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് പന്ത്രണ്ട്, നാല് ഭാവങ്ങളുടെ അധിപന്‍ ചൊവ്വയാണ്. വ്യക്തിപരമായ ജീവിതത്തില്‍, നിങ്ങളുടെ കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനാകും. ഈ കാലയളവില്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറാന്‍ തുടങ്ങും. നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങുകയാണെങ്കില്‍, ഇത് ശുഭകരമായ സമയമാണ്. പല നിക്ഷേപങ്ങളിലും നിങ്ങള്‍ക്ക് ലാഭം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വഴിയില്‍ ചില തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ആരോഗ്യം ശരാശരി ആയിരിക്കും, നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും ക്ഷീണം അനുഭവപ്പെടാം.

കന്നി

കന്നി

കന്നിരാശിക്ക് പതിനൊന്നിലെയും മൂന്നാമത്തെയും ഭാവാധിപന്‍ ചൊവ്വയാണ്. ചൊവ്വയുടെ സംക്രമണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. നിങ്ങളുടെ ക്രിയാത്മക സമീപനം ഈ മാസം നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ കരിയറും സാമ്പത്തിക നിലയും ശക്തിപ്പെടുത്തുന്നതിന് നിങ്ങളില്‍ ചിലര്‍ക്ക് ചില ആശയങ്ങള്‍ കാണാനിടയുള്ള മാസമാണിത്. സാമ്പത്തികമായി ഈ കാലയളവ് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും, നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും നിങ്ങള്‍ പുരോഗതി കൈവരിക്കും. വ്യക്തിപരമായി നിങ്ങളുടെ പ്രധാന ആശങ്ക നിങ്ങളുടെ പങ്കാളിയായിരിക്കും. നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം.

Most read: 2021 ഡിസംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് രണ്ടാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനായ ചൊവ്വ ധനം, കുടുംബം, സംസാരം എന്നിവയുടെ രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഈ യാത്രയ്ക്കിടെ, നിങ്ങളുടെ കുടുംബാംഗങ്ങള്‍, സുഹൃദ് വലയം, സഹപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള നിങ്ങളുടെ ചുറ്റുമുള്ള വ്യക്തിയുമായുള്ള ബന്ധം നശിപ്പിച്ചേക്കാവുന്ന കാര്യങ്ങള്‍ അനുഭവപ്പെട്ടേക്കാം. ചില പ്രശ്നങ്ങള്‍ കാരണം വിവാഹം മുടങ്ങാം. വിദ്യാഭ്യാസത്തിനോ തൊഴില്‍പരമായോ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. നിങ്ങളുടെ റൊമാന്റിക് ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയോ ജീവിത പങ്കാളിയോ പൂര്‍ണ്ണ പിന്തുണ നല്‍കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഒന്ന്, ഒമ്പത് ഭാവങ്ങളുടെ അധിപന്‍ ചൊവ്വയാണ്. ഈ സമയം അത് സ്വയത്തിന്റെയും വ്യക്തിത്വത്തിന്റെയും ആദ്യഭാവത്തില്‍ സഞ്ചരിക്കുന്നു. ധനകാര്യം അല്ലെങ്കില്‍ നിക്ഷേപം സംബന്ധിച്ച ഏത് തീരുമാനവും എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഉദ്യമത്തിലെ പരാജയം കാരണം നിങ്ങള്‍ക്ക് നിരാശ തോന്നിയേക്കാം, അത് മറ്റുള്ളവരുമായി അസൂയയ്ക്കും ഇടയാക്കും. ഈ കാലയളവ് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ചില സാമ്പത്തിക നഷ്ടങ്ങളും കാണുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആഗ്രഹിച്ച ഫലം ലഭിക്കാത്തതിനാല്‍ ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

Most read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും

ധനു

ധനു

ധനു രാശിക്ക് എട്ടാം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനുമായ ചൊവ്വ ഈ സമയം പന്ത്രണ്ടാം ഭാവത്തില്‍ തുടരും. ഈ സമയം നിങ്ങള്‍ക്ക് ഊര്‍ജസ്വലത അനുഭവപ്പെടും, എന്നാല്‍ നിങ്ങളോട് അടുപ്പമുള്ളവരുമായോ സാമൂഹിക വലയത്തിലുള്ളവരുമായോ സുഹൃത്തുക്കളുള്‍പ്പെടെയുള്ള ബന്ധങ്ങളുമായോ നിങ്ങളുടെ കോപം പ്രശ്നത്തിന് കാരണമാകാം. ഈ യാത്രാവേളയില്‍ നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഭൗതികവും ലൗകികവുമായ ആഗ്രഹങ്ങള്‍ നേടിയെടുക്കാനുള്ള ശക്തമായ ആഗ്രഹവും നിങ്ങള്‍ക്കുണ്ടായേക്കാം. ദമ്പതികള്‍ക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം, അത് ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടിലേക്ക് നയിച്ചേക്കാം. വിദേശയാത്രക്ക് നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം.

മകരം

മകരം

മകരത്തിന് ഏഴും പതിനൊന്നും ഭാവങ്ങളുടെ അധിപന്‍ ചൊവ്വയാണ്. ഈ സംക്രമണം പ്രയോജനകരമാണെന്ന് തെളിയുകയും അനുകൂല ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഈ സമയം പ്രണയിതാക്കള്‍ക്ക് അനുകൂലമല്ല, ബന്ധത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് സംതൃപ്തി തോന്നിയേക്കാം, നിങ്ങളുടെ ആരോഗ്യം പൊതുവെ നല്ലതായിരിക്കും. സുഹൃത്തുക്കള്‍ സഹായകരമാണെന്ന് തെളിയുകയും കുടുംബജീവിതം സന്തോഷകരമാവുകയും ചെയ്യും. അവരില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കാം. പുതിയ പഠന കോഴ്‌സില്‍ ചേരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രാരംഭ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും, നിങ്ങള്‍ ക്ഷമയോടെയിരിക്കണം.

Most read:വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു പറയും പരിഹാരം ഇത്

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ആറാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപന്‍ ചൊവ്വയാണ്. കരിയര്‍, പേര്, പ്രശസ്തി എന്നിവയുടെ പത്താം ഭാവത്തില്‍ ഇപ്പോള്‍ അത് സഞ്ചരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ഉദ്യമങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും, എന്നിട്ടും ചൊവ്വയുടെ സംക്രമം മൂലം നിങ്ങളുടെ പ്രൊഫഷണല്‍ നേട്ടങ്ങളില്‍ നിങ്ങള്‍ തൃപ്തരായേക്കില്ല. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ബഹുമാനവും അംഗീകാരവും ലഭിക്കും, എന്നാല്‍ നിങ്ങളുടെ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം. കാരണം ജോലിസ്ഥലത്ത് ചിലര്‍ നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചേക്കാം.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് അഞ്ചാം ഭാവത്തിന്റെയും ഒന്‍പതാം ഭാവത്തിന്റെയും അധിപന്‍ ചൊവ്വയാണ്. നിങ്ങളുടെ ജീവിത പങ്കാളിയോടൊപ്പം യാത്ര ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് പുതുമ നല്‍കും. ധനകാര്യം സുസ്ഥിരമായി തുടരും, ദീര്‍ഘകാല നിക്ഷേപങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രകടനം പ്രതീക്ഷിക്കാം. പരിശീലനത്തിലോ കോഴ്‌സിലോ ചേരുന്നതിനുള്ള അനുകൂല ഘട്ടമാണിത്. നിങ്ങള്‍ക്ക് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. നിങ്ങളുടെ ആരോഗ്യകരമായ ജീവിതം നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടുത്താന്‍ സഹായിക്കും.

English summary

Mangal Rashi Parivartan Mars Transit in Scorpio On 05 December 2021 Effects on Zodiac Signs in Malayalam

Mars Transit in Scorpio December 2021: Mars Transit in Scorpio Effects on Zodiac Signs in Malayalam : The Mars Transit in Scorpio will take place on 05th December 2021. Learn about remedies to perform in Malayalam
Story first published: Thursday, December 2, 2021, 10:15 [IST]
X