For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക മാസം 27 നക്ഷത്രക്കാരുടേയും ഗുണദോഷഫലങ്ങള്‍

|

കര്‍ക്കിടക മാസം അഥവാ രാമായണ മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും നിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഈ ദിവസങ്ങളില്‍ നാം പല വിധത്തിലുള്ള ചടങ്ങുകള്‍ വീട്ടില്‍ നടത്തുന്നു. വിശ്വാസ പ്രകാരം വീട്ടില്‍ നിന്ന് ജ്യേഷ്ഠാഭഗവതിയെ പുറത്താക്കി ശ്രീപാര്‍വ്വതി ദേവിയെ കുടിയിരുത്തുന്നു എന്നാണ് വിശ്വാസം.

Karkidakam Month 2022

പൊതുവേ കര്‍ക്കിടക മാസം പഞ്ഞമാസം എന്നാണ് അറിയപ്പെടുന്നത്. സൂര്യന്‍ കര്‍ക്കിടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കിടക മാസം. കര്‍ക്കിടക മാസത്തില്‍ 27 നാളുകാര്‍ക്കും ഉണ്ടാവാന്‍ ഇടയുള്ള സമ്മിശ്ര ഗുണദോഷഫലത്തെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്.

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4 )

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4 )

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസത്തില്‍ സാമ്പത്തിക പ്രശ്‌നത്തിനുള്ള സാധ്യതയുണ്ട്. ധനനഷ്ടം, മാനഹാനി എന്നിവക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവുന്നുണ്ട്. പലപ്പോഴും തലയുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള ഒരു സാധ്യതയുണ്ട്. സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പിന്നീട് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത കാണുന്നു. തീരുമാനങ്ങള്‍ എന്തും എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അബദ്ധമായി മാറുന്നതിന് സാധ്യത കാണുന്നു. കര്‍ക്കിടക മാസം പൊതുവേ മേടക്കൂറുകാര്‍ക്ക് അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്.

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി, മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങള്‍ കാണിക്കുന്ന ഒന്നാണ് കര്‍ക്കിടക മാസം. ഇവര്‍ക്ക് മാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നതിനും ശാരീരിക അസ്വസ്ഥതകളില്‍ നിന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഇവര്‍ക്ക് ധനലാഭം, സാമ്പത്തിക നേട്ടം, ശത്രുക്കളില്‍ നിന്ന് മോചനം എന്നിവ ലഭിക്കുന്നു. ജോലിയില്‍ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ വാത സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും നിങ്ങള്‍ അതിനെ അവഗണിക്കരുത്. പല കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാനസിക പിന്തുണ ലഭിക്കുന്നു.

 മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര പുണര്‍തം 3/4 ) .

മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര പുണര്‍തം 3/4 ) .

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ പൊതുവേ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. വാഹനം ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അപകടങ്ങള്‍ തൊട്ടടുത്ത് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയോടെ ചിലവാക്കാന്‍ ശ്രമിക്കണം. ബജറ്റില്‍ താളപ്പിഴകള്‍ സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ തടസ്സം നേരിടുന്നതിനും ജോലി ഉള്ളവര്‍ക്ക് അതില്‍ പ്രതിസന്ധിക്കും സാധ്യത കാണുന്നു. കുടുംബത്തില്‍ അല്‍പം അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നു. പലപ്പോഴും വയറ് സംബന്ധമായ അസ്വസ്ഥതകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ കര്‍ക്കിടകം പകുതിയോടെ നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 പൂയം , ആയില്യം )

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 പൂയം , ആയില്യം )

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ധനപരമായി ചെറിയ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിലുണ്ടാവുന്ന അഭിപ്രായ വ്യത്യാസം നിങ്ങളെ പ്രയാസത്തില്‍ ആക്കുന്നു. ഇത് കൂടാതെ ജോലിയിലും ചെറിയ രീതിയില്‍ ഉള്ള തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ജോലിയില്‍ നിന്നുള്ള തടസ്സങ്ങള്‍ ജോലി പോവുന്നതിനുള്ള സാധ്യത വരെ കാണിക്കുന്നു. അതുകൊണ്ട് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. എല്ലാവരോടും നല്ല രീതിയില്‍ ഇടപെടുന്നതിന് ശ്രദ്ധിക്കണം. മാതാപിതാക്കളോട് നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുന്നതിനുള്ള സാധ്യത കാണുന്നു. പക്ഷേ അപ്രതീക്ഷിതമായി നിങ്ങളെ തേടി ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതില്‍ മതിമറക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം ഉത്രം 1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി കൂടുതല്‍ ദിവസം ആശുപത്രി വാസം വേണ്ടി വരും. ഭക്ഷ്യവിഷബാധ പോലുള്ളവയെ ശ്രദ്ധിക്കണം. നിങ്ങളുടെ പ്ലാനുകള്‍ പലപ്പോഴും പുറത്ത് പറഞ്ഞ് അതില്‍ നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. നിങ്ങളുടെ അവസരങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. ആലോചിച്ച് വേണം ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന്. സാമ്പത്തിക അരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവുന്നു. പൊതുവേ കര്‍ക്കിടക മാസം ചിങ്ങക്കൂറുകാര്‍ക്ക് മോശം ഫലമാണ് നല്‍കുന്നത്.

കന്നിക്കൂറ് ( ഉത്രം 3/4 അത്തം, ചിത്തിര 1/2 ) .

കന്നിക്കൂറ് ( ഉത്രം 3/4 അത്തം, ചിത്തിര 1/2 ) .

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ നല്ല സമയമാണ് കര്‍ക്കിടകം മാസം. ഈ മാസത്തില്‍ ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഒരിക്കലും ഇവര്‍ക്ക് രണ്ട് പ്രാവശ്യം ചിന്തിക്കേണ്ടി വരുന്നില്ല എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിന്. വീടും കുടുംബവും തന്നെയായിരിക്കും ഇവര്‍ക്ക് വളരെയധികം പ്രധാനപ്പെട്ടത്. വ്യാപരത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണഫലം ഉണ്ടാവുന്നു. ലോണിന് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തടസ്സമില്ലാതെ അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട് പണി എടുക്കുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യത കാണുന്നു. ജോലിയില്‍ ചെറിയ പ്രയാസങ്ങള്‍ നേരിടേണ്ടി വരും.

തുലാക്കൂറ് (ചിത്തിര 1/2 ചോതി, വിശാഖം 3/4 )

തുലാക്കൂറ് (ചിത്തിര 1/2 ചോതി, വിശാഖം 3/4 )

തുലാക്കൂറില്‍ വരുന്ന് മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അപ്രതീക്ഷിത നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് പല കാര്യങ്ങളും അവര്‍ ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. വീട്ടില്‍ എല്ലാവര്‍ക്കും സന്തോഷം നിറയുന്ന ഒരു സമയമായിരിക്കും. അവസരങ്ങള്‍ അപ്പോള്‍ തന്നെ സ്വന്തമാക്കണം. ഒരിക്കലും അതിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ച് തല പുണ്ണാക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം. വിദേശയാത്രാ യോഗം കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറുകാര്‍ക്ക് മികച്ച സമയമാണെങ്കിലും അല്‍പ സ്വല്‍പം പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത അവസരങ്ങളില്‍ പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. ഏത് കാര്യത്തിനും മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. കുടുംബത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാം. കടം കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് തിരിച്ച് കിട്ടുന്നതിന് നിങ്ങള്‍ ബുദ്ധിമുട്ടും. വാഹനം ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും മികച്ച സാമ്പത്തിക സ്ഥിതി ഉണ്ടാവുന്നതിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നു. ഇവര്‍ ഒരു കാരണവശാലും ജീവിതത്തില്‍ ഈ മാസം റിസ്‌ക് എടുക്കാന്‍ നില്‍ക്കരുത്. പ്രത്യേകിച്ച് ജോലിയുടെ കാര്യത്തില്‍ ശ്രദ്ധിക്കണം. മത്സര ബുദ്ധിയോടെ ഒരു കാര്യവും ചെയ്ത് തീര്‍ക്കരുത്. ജോലിയില്‍ കാലതാമസം വരുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. കുറ്റം പറയലുകള്‍ നിരവധി നിങ്ങള്‍ കേള്‍ക്കേണ്ടി വരും. ഒരിക്കലും അവനവന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരുടെ മേല്‍ പഴി ചാരരുത്. ആരോഗ്യ പ്രശ്‌നങ്ങളെ ഒരിക്കലും അവഗണിക്കരുത്. ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2 )

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2 )

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യമായ അവഗണന പാടില്ല. എന്ന് മാത്രമല്ല ജീവിതത്തില്‍ അനാവശ്യ ആശങ്കയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വിദ്യാഭ്യാസ രംഗത്ത് ചെറിയ രീതിയില്‍ തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യത കാണുന്നു. പലപ്പോഴും ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുകയും സാമ്പത്തിക പ്രശ്‌നം ഉണ്ടാവുകയും ചെയ്യുന്നു.

കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ക്ക് വിവാഹത്തിന് ഏറ്റവും പറ്റിയ സമയമാണ് എന്നതാണ് സത്യം. പല വിധത്തിലുള്ള ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ലഭിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് ഫലം ഉണ്ടാവുന്നു. ജോലിയില്‍ നേട്ടങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാവുന്നു. ഒരിക്കലും അവനവന്റെ അവസരങ്ങള്‍ വിട്ടുകളയരുത്.

 മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി )

മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി )

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ യാത്ര ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ചും ദൂരയാത്രകളില്‍ ഏര്‍പ്പെടുന്നവരെങ്കില്‍ ശ്രദ്ധിക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ചിലത് ഒന്നിന് പുറകേ ഒന്നായി നിങ്ങളെ ബാധിക്കുന്നതിനിടയുണ്ട്. വയറിന് അസ്വസ്ഥത വിട്ടുമാറാതെ നില്‍ക്കുന്നു. സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ പൊതുവേ മീനക്കൂറില്‍ വരുന്നവര്‍ക്ക് മികച്ച ഫലമാണ് കര്‍ക്കിടക മാസം നല്‍കുന്നത്. കൂട്ടുകെട്ടുകളില്‍ ശ്രദ്ധിക്കണം. മോശം കൂട്ടുകെട്ടെങ്കില്‍ ആലോചനക്ക് നില്‍ക്കാതെ തന്നെ ഉപേക്ഷിക്കുക. ഏത് ബുദ്ധിമുട്ടുള്ള സാഹചര്യവും നല്ലതുപോലെ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കര്‍മ്മമേഖലയില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടക സംക്രാന്തി: സൂര്യന്റെ ഈ രാശിമാറ്റത്തില്‍ ചടങ്ങുകള്‍ ഇപ്രകാരംകര്‍ക്കിടക സംക്രാന്തി: സൂര്യന്റെ ഈ രാശിമാറ്റത്തില്‍ ചടങ്ങുകള്‍ ഇപ്രകാരം

വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയുംവിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും

English summary

Karkidakam Month 2022: Karkidakam Month Star Prediction in Malayalam

Karkidakam Month 2022: Here are the Karkidakam monthly star prediction in malayalam. Take a look.
Story first published: Wednesday, July 13, 2022, 13:11 [IST]
X
Desktop Bottom Promotion