For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴത്തിന്റെ ഉദയം; 7 രാശിക്കാര്‍ക്ക് നേട്ടം, തൊഴില്‍ പുരോഗതി

|

ജ്യോതിഷമനുസരിച്ച്, നവഗ്രഹങ്ങളില്‍ വച്ച് വ്യാഴത്തെ ഏറ്റവും ശുഭകരമായ ഗ്രഹമായി കണക്കാക്കുന്നു. ജാതകത്തില്‍ ദേവഗുരു വ്യാഴത്തിന്റെ നല്ല സ്ഥാനമുള്ള ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ എല്ലായ്‌പ്പോഴും സന്തോഷവും സമൃദ്ധിയും നല്ല ദാമ്പത്യജീവിതവും കൈവരും. ജാതകത്തില്‍ വ്യാഴത്തിന്റെ ശുഭ സ്ഥാനമുണ്ടെങ്കില്‍ ആ വ്യക്തിക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. അത്തരമൊരു സാഹചര്യത്തില്‍, വ്യാഴത്തിന്റെ രാശിചക്രത്തിന്റെ മാറ്റത്തിന്റെയോ അസ്തമിക്കുന്നതിനോ ഉദിക്കുന്നതിനോ ഉള്ള സ്വാധീനം എല്ലാ രാശിചിഹ്നങ്ങളിലും പ്രതിഫലിക്കും.

Most read: രോഗങ്ങള്‍ നീക്കുന്ന ശീതള ദേവി; ശീതള അഷ്ടമി ആരാധനയും പ്രാധാന്യവുംMost read: രോഗങ്ങള്‍ നീക്കുന്ന ശീതള ദേവി; ശീതള അഷ്ടമി ആരാധനയും പ്രാധാന്യവും

വ്യാഴം കഴിഞ്ഞ മാസം ഫെബ്രുവരി 24ന് അസ്തമിച്ചു, ഇപ്പോള്‍ അത് വീണ്ടും മാര്‍ച്ച് 26ന് ഉദിക്കുന്നു. ജ്യോതിഷമനുസരിച്ച്, വ്യാഴം അസ്തമിക്കുമ്പോഴെല്ലാം അതിന്റെ പ്രഭാവം കുറയാന്‍ തുടങ്ങുന്നു. അതിനാല്‍ അതിന്റെ പ്രഭാവം ആളുകളില്‍ പതിക്കുന്നു. അതേസമയം, വ്യാഴം ഉദിച്ചുയരുമ്പോഴെല്ലാം ആളുകളുടെ വിധി മാറാന്‍ തുടങ്ങുന്നു. ജോലിയില്‍ വിജയം വരാന്‍ തുടങ്ങുന്നു. കുംഭത്തില്‍ വ്യാഴം ഉദിക്കുമ്പോള്‍ അതിന്റെ ശുഭഫലം 12 രാശികളിലും എങ്ങനെ പ്രതിഫലിക്കുമെന്ന് നമുക്ക് നോക്കാം.

മേടം

മേടം

വ്യാഴത്തിന്റെ ഉദയത്തോടെ, മേടം രാശിക്കാര്‍ സാമ്പത്തിക രംഗത്ത് പുരോഗതി കാണും. ധനം ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധാരാളം വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ ലാഭം അതിവേഗം വര്‍ദ്ധിക്കും. വ്യാഴത്തിന്റെ ഉദയത്തോടെ മേടം രാശിക്കാര്‍ക്കും പ്രീതി ലഭിക്കും, പുരോഗതിയിലേക്ക് നീങ്ങും. പരീക്ഷാ ഫലത്തില്‍ നിങ്ങള്‍ സംതൃപ്തരാകും. വിദ്യാഭ്യാസരംഗത്ത് വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. വ്യാഴം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നല്‍കും. അലസത നീങ്ങും. നിങ്ങളുടെ ശക്തിയും വര്‍ദ്ധിക്കും.

ഇടവം

ഇടവം

വ്യാഴത്തിന്റെ ഉദയം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത്, പ്രൊഫഷണല്‍ ജോലിയുള്ള ആളുകള്‍ക്ക് ഒരു പുതിയ ജോലി ഓഫര്‍ ലഭിച്ചേക്കാം. ഈ സമയത്ത് ജോലിയില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. വ്യാഴം നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് നേട്ടങ്ങളും ലഭിക്കും.

Most read:വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്Most read:വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്

മിഥുനം

മിഥുനം

വ്യാഴത്തിന്റെ മേല്‍പ്പറഞ്ഞ ചലനം കാരണം, മിഥുനം രാശിക്കാര്‍ക്ക് അവരുടെ തൊഴിലില്‍ അസ്ഥിരതയുണ്ടാകും. ഈ രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റം വരാം അല്ലെങ്കില്‍ വിദേശയാത്ര പോകാം. ബിസിനസിലാണെങ്കില്‍, ഈ രാശിക്കാര്‍ക്ക് ലാഭത്തിന്റെ രൂപത്തില്‍ ഭാഗ്യം നേടാന്‍ കഴിയും. പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍, അവര്‍ക്ക് സമ്പൂര്‍ണ്ണ വരുമാനം നേടാനും അവരുടെ എതിരാളികളെക്കാള്‍ മുന്നിലെത്താനും കഴിയും. ജീവിത പങ്കാളിയുമായി ഒരു നല്ല ബന്ധം പങ്കിടാന്‍ കഴിഞ്ഞേക്കും, അതിന്റെ ഫലമായി സന്തോഷം നിലനില്‍ക്കും. ആരോഗ്യപരമായി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ക്ക്, വ്യാഴം ആറാമത്തെയും ഒമ്പതാമത്തെയും ഭാവാധിപനാണ്. ഇപ്പോളത് എട്ടാം ഭാവത്തിലുമാണ്. കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പുരോഗതിയില്‍ ചില സമയങ്ങളില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. മറുവശത്ത്, അവര്‍ക്ക് അനന്തരാവകാശം വഴിയോ അപ്രതീക്ഷിത കാര്യങ്ങള്‍ വഴിയോ നേട്ടമുണ്ടാകും. തൊഴില്‍പരമായി, ഈ രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റം വരുത്താനോ വിദേശ യാത്രയ്ക്കോ അവസരം ലഭിച്ചേക്കാം. അത്തരം മാറ്റങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കാം. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെങ്കില്‍, പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും എതിരാളികളെ മനസ്സില്‍ നിര്‍ത്തി ബിസിനസ്സ് നടത്തുകയും വേണം. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാണാനിടയില്ല.

Most read:അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരുംMost read:അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരും

ചിങ്ങം

ചിങ്ങം

കുംഭം രാശിയില്‍ വ്യാഴം ഉദിക്കുന്നതിലൂടെ, ചിങ്ങം രാശിക്കാരുടെ സ്വാധീനവും ശക്തിയും വര്‍ദ്ധിക്കും. പണം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനും വന്നിരുന്ന തടസ്സങ്ങളെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബുദ്ധിശക്തിയും അനുഭവ പരിചയവും നന്നായി പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരവും മികച്ചതുമായിരിക്കും. അവിവാഹിതര്‍ പുതിയ ബന്ധങ്ങള്‍ ആരംഭിക്കും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക്, വ്യാഴം ഏഴാമത്തെയും നാലാമത്തെയും ഭാവാധിപനാണ്. ഇത് ആറാം ഭാവത്തില്‍ നില്‍ക്കുന്നു. ഈ രാശിക്കാര്‍ക്ക് തൊഴില്‍പരമായും ബന്ധങ്ങളിലും നല്ലതും ചീത്തയുമായ ഫലങ്ങള്‍ ലഭിച്ചേക്കാം. കരിയറില്‍ അപ്രതീക്ഷിതമായ ജോലി സ്ഥലംമാറ്റം അല്ലെങ്കില്‍ ജോലി മാറ്റം പോലുള്ള ചില മാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ബിസിനസിലാണെങ്കില്‍, മിതമായ ലാഭം മാത്രമേ ലഭിക്കൂ, നഷ്ടം ഉണ്ടാകില്ല. ബന്ധങ്ങളില്‍, അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ജീവിത പങ്കാളികളോട് ക്ഷമ പാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാം

തുലാം

കുംഭം രാശിയില്‍ വ്യാഴം ഉദിക്കുന്നതിലൂടെ തുലാം രാശിക്കാര്‍ക്ക് വരുമാന മാര്‍ഗ്ഗങ്ങള്‍ കാണും, അതുവഴി സമ്പത്ത് വര്‍ദ്ധിക്കും. മൂത്ത സഹോദരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കും. സമൂഹത്തിലും കുടുംബത്തിലും നിങ്ങള്‍ ഒരു ഐഡന്റിറ്റി ഉണ്ടാക്കാനാകും. ഭാഗ്യം നിങ്ങളെ ശക്തമായി പിന്തുണയ്ക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. തുലാം രാശിക്കാര്‍ക്ക് ഇപ്പോള്‍ പണത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. വിജയം വരും. നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

വൃശ്ചികം

വൃശ്ചികം

വ്യാഴം ഉദിക്കുന്നതിലൂടെ വൃശ്ചിക രാശിക്കാരുടെ ജീവിതത്തില്‍ സുഖകരമായ മാറ്റങ്ങള്‍ വരും. നിങ്ങളുടെ ജോലിസ്ഥലത്ത് പ്രശ്നങ്ങളോ തടസ്സങ്ങളോ എന്തുതന്നെയായാലും, ഇപ്പോള്‍ നിങ്ങള്‍ക്ക് അവയില്‍ നിന്ന് ക്രമേണ ആശ്വാസം ലഭിക്കും, പുരോഗതിയുടെ പാത തുറക്കും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും, ശരിയായ സ്ഥലത്ത് ചെലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മാനസിക സംതൃപ്തി ലഭിക്കും. കുട്ടികളെയും കുടുംബത്തെയും കുറിച്ച് നന്നായി ചിന്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ശ്രദ്ധിക്കാനാകും.

ധനു

ധനു

ധനു രാശിയുടെ അധിപനായ വ്യാഴത്തിന്റെ അസ്തമനം മൂലം മുടങ്ങിക്കിടന്ന ജോലികള്‍ ഇനി വ്യാഴത്തിന്റെ ഉദയത്തോടെ പുരോഗമിക്കും. ഈ രാശിക്കാര്‍ക്ക് ഇപ്പോള്‍ ജീവിതത്തിന്റെ പല മേഖലകളിലും പുരോഗതി അനുഭവപ്പെടാന്‍ തുടങ്ങും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. ജോലിയിലുള്ളവര്‍ക്ക് പ്രമോഷനും ലഭിക്കും. കുടുംബത്തില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് ഗുണം ചെയ്യും. ജ്യേഷ്ഠനില്‍ നിന്നും സഹോദരിയില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

മകരം

മകരം

നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അവിവാഹിതര്‍ വിവാഹിതരാവാന്‍ സാധ്യതയുണ്ട്. വ്യാഴം ഉദിച്ചുയരുമ്പോള്‍ പല കാര്യങ്ങളിലും നിങ്ങള്‍ വിജയം കാണും. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. കര്‍മ്മരംഗത്ത് വന്നിരുന്ന പ്രശ്നങ്ങള്‍ വ്യാഴം നീക്കും.

കുംഭം

കുംഭം

ഈ രാശിക്കാര്‍ക്ക്, വ്യാഴം രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ്. ഈ സമയം അത് ഒന്നാം ഭാവത്തില്‍ സ്ഥാനം പിടിക്കുന്നു. കുംഭം രാശിക്കാര്‍ക്ക പണം, ആത്മീയ പുരോഗതി മുതലായവയില്‍ സുഗമമായ ഫലങ്ങള്‍ ലഭിക്കും. തൊഴില്‍പരമായി, ജോലിയില്‍ മാറ്റം വരാം അല്ലെങ്കില്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറാം. ബിസിനസിലാണെങ്കില്‍, നല്ല ലാഭം നേടുന്നതിന് പരിശ്രമിക്കേണ്ടിവരും. ബന്ധത്തില്‍ ചില തെറ്റിദ്ധാരണകള്‍ കാരണം അവരുടെ ജീവിത പങ്കാളിയുമായി ഈഗോ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യപരമായി ഈസമയം സന്ധികളില്‍ വേദന ഉണ്ടാകാം.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

മീനം

മീനം

മീനം രാശിക്കാര്‍ക്ക്, വ്യാഴം ഒന്നാം ഭാവാധിപനും പത്താം ഭാവാധിപനുമാണ്. ഈ സമയം പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം നില്‍ക്കുന്നത്. കരിയറില്‍, ഈ രാശിക്കാര്‍ക്ക് ജോലിസ്ഥലത്തെ കഠിനമായ വെല്ലുവിളികള്‍ കാരണം തൊഴില്‍ സമ്മര്‍ദ്ദവും സംതൃപ്തിയുടെ അഭാവവും നേരിടാം. ഈ സമയം ബിസിനസ്സില്‍ നിന്ന് ഉയര്‍ന്ന സംതൃപ്തി നേടുന്നത് അത്ര എളുപ്പമല്ല. ബന്ധത്തില്‍, ചില ഈഗോ പ്രശ്‌നങ്ങള്‍ കാരണം ജീവിത പങ്കാളിയുമായി നല്ല ധാരണ സൃഷ്ടിക്കാന്‍ കഴിയില്ല. ആരോഗ്യപരമായി, കൂടുതല്‍ സമ്മര്‍ദ്ദവും ദഹനപ്രശ്‌നങ്ങളും നേരിടുന്നതിനാല്‍ ഈ സമയം നല്ലതായിരിക്കില്ല.

English summary

Jupiter Rise in Aquarius Effects on Zodiac Signs in Malayalam

Let us see the effect of Jupiter Rise In Aquarius in March 2022 on all 12 zodiac signs. Take a look.
Story first published: Friday, March 25, 2022, 11:17 [IST]
X
Desktop Bottom Promotion