For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനനത്തീയതി പറയും നിങ്ങളുടെ ജോലി

|

ഒരു വ്യക്തി എന്ന നിലയില്‍ ഈ ലോകത്തിലെ എല്ലാവരും കഴിവുള്ളവരാണ്. നിങ്ങളുടെ കഴിവുകള്‍ അറിയുക എന്നത് സ്വയം അറിയുക എന്നതാണ്. മിക്കപ്പോഴും സ്വന്തം കഴിവുകള്‍ അറിയുന്ന പ്രക്രിയ ബുദ്ധിമുട്ടുള്ളതും ആശയക്കുഴപ്പമുണ്ടാക്കുന്നതും തടസ്സങ്ങള്‍ നിറഞ്ഞതുമാണ്. നിങ്ങളുടെ കരിയറിലെ അസന്തുലിതാവസ്ഥ, നിങ്ങളുടെ ബിസിനസ്സ് വളര്‍ച്ചയിലെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവ ചിലപ്പോള്‍ നിങ്ങളുടെ മേല്‍ വളരെയധികം സമ്മര്‍ദ്ദവും ഭാരവും സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ പ്രൊഫഷണല്‍, വ്യക്തിഗത ജീവിതത്തില്‍ പ്രതികൂല സ്വാധീനവും ചെലുത്തുന്നു. നിങ്ങളുടെ രാശി അനുസരിച്ച് ഓരോരുത്തര്‍ക്കും അനുയോജ്യമായ ജോലി പ്രവചിക്കാന്‍ കഴിയുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ശോഭിക്കാന്‍ പറ്റുന്ന മേഘലകള്‍ ഏതൊക്കെയെന്ന് നോക്കാം.

Most read: ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)

എല്ലാ രാശി ചിഹ്നങ്ങളിലും അപേക്ഷിച്ച് മേടം രാശിക്കാര്‍ ശാന്തനാണ്, ഒരിക്കലും ഒരു മോശം പെരുമാറ്റം കാണിക്കില്ല. നിങ്ങളുടെ രാശിചിഹ്നവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗ്രഹം ഏറെ പ്രത്യേകതയുള്ള ചൊവ്വയാണ്. അതിനാല്‍ നിങ്ങള്‍ക്ക് ധാരാളം ഊര്‍ജ്ജം ലഭിക്കുകയും ധൈര്യവും പ്രചോദനവും അനുഭവപ്പെടുകയും ചെയ്യും. അഗ്‌നിശമന സേനാംഗം, മെക്കാനിക്, സര്‍ജന്‍, അത്‌ലറ്റ്, റെസ്‌ക്യൂ പ്രൊഫഷണല്‍, സെക്യൂരിറ്റി ഗാര്‍ഡ്, സൈനികന്‍ എന്നിവ നിങ്ങള്‍ക്ക് അനുയോജ്യമായ ജോലികളാണ്.

ഇടവം (ഏപ്രില്‍ 20 - മെയ് 20)

ഇടവം (ഏപ്രില്‍ 20 - മെയ് 20)

ഇടവം രാശിയില്‍ ജനിച്ച വ്യക്തികളുടെ വിജയകരമായ ചില കരിയറുകളാണ് പരസ്യം, പബ്ലിസിറ്റി കമ്പനികള്‍, അമ്യൂസ്‌മെന്റ്, വിനോദ വ്യവസായങ്ങള്‍ എന്നിവ. അതിനാല്‍ ഒരു നടന്‍, ഗായകന്‍, സംഗീതജ്ഞന്‍, നഴ്‌സറി ഫാം ഉടമ, വാഹന വ്യാപാരി, വസ്ത്രനിര്‍മ്മാണം, കൃഷിക്കാരന്‍, പരവതാനികളുടെയും സിമന്റിന്റെയും വില്‍പ്പന എന്നിവയില്‍ നിങ്ങള്‍ ശോഭിക്കാം.

Most read: ഈ രാശിക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കേണ്ട മാസം

മിഥുനം (മെയ് 21 - ജൂണ്‍ 20)

മിഥുനം (മെയ് 21 - ജൂണ്‍ 20)

മിഥുനം രാശിയയില്‍ ജനിച്ചവര്‍ ആശയവിനിമയ കഴിവുകളില്‍ വളരെ നല്ലതാണ്. അതിനാല്‍ കമ്മ്യൂണിക്കേഷന്‍സ്, എഞ്ചിനീയറിംഗ്, റിസര്‍ച്ച് ഓറിയന്റഡ് സ്റ്റഡീസ്, വിദ്യാഭ്യാസം, ജേണലിസം, എയര്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രൊഫഷണല്‍, സെക്രട്ടറി, ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ മേഖലകളിലെ വിജയകരമായ ജോലിയെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം. കൂടാതെ, ഓഡിറ്റിംഗ്, അക്കൗണ്ടിംഗ്, ഗതാഗതം, നയതന്ത്രം തുടങ്ങിയ തൊഴിലുകള്‍ നിങ്ങള്‍ക്ക് വളരെ അനുയോജ്യമാകും.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)

കര്‍ക്കിടകം രാശിക്കാരെ സാധാരണയായി അവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സ്വാധീനിക്കുന്നു. നിങ്ങളായിത്തീരാനുള്ള ഇച്ഛാശക്തി നിങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കവി, എഴുത്തുകാരന്‍, നടന്‍, ഫോട്ടോഗ്രാഫര്‍, സംവിധായകന്‍, അഭിഭാഷകന്‍, പ്രഭാഷകന്‍, പ്രോജക്ട് പ്രൊമോട്ടര്‍, പബ്ലിക് സ്പീക്കര്‍ എന്നിവരുള്‍പ്പെടെയുള്ള ഭാവനയും സര്‍ഗ്ഗാത്മകതയും സംബന്ധിച്ച തൊഴിലുകളില്‍ നിങ്ങള്‍ നന്നായി ശോഭിക്കും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)

ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ മാന്യരും കലാപരവുമാണ്. നിങ്ങള്‍ ഏറ്റെടുത്ത ചുമതല എല്ലായ്‌പ്പോഴും നിങ്ങള്‍ പൂര്‍ത്തിയാക്കും. ആര്‍ട്ടിസ്റ്റ്, കവി, രാഷ്ട്രീയക്കാരന്‍, എഞ്ചിനീയര്‍, സൈനിക ഉദ്യോഗസ്ഥര്‍, ദന്തരോഗ വിദഗ്ദ്ധന്‍, മെറ്റലര്‍ജിസ്റ്റ്, ബഹിരാകാശ യാത്രികന്‍, കായികതാരം, എക്‌സ്‌പോര്‍ട്ടിങ്, മിലിട്ടറി എന്നിവ നിങ്ങള്‍ക്ക് അനുയോജ്യമായ ചില കരിയറുകളില്‍ ഉള്‍പ്പെടുന്നു.

Most read: ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)

കന്നി രാശിക്കാരുടെ ഭരണ ഗ്രഹം ബുധന്‍ ആയതിനാല്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് ഒരു ബ്യൂറോക്രാറ്റിക് പ്രവണതയുണ്ട്. നിങ്ങള്‍ക്ക് പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുകയും സ്വയം പ്രകടിപ്പിക്കാന്‍ ലജ്ജ തോന്നുകയും ചെയ്യും. എന്നിരുന്നാലും, മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. മന:ശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍, പ്രൊഫസര്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, ജ്യോതിഷി, സ്റ്റേഷനറി ഡീലര്‍, കമ്മ്യൂണിക്കേഷന്‍, ട്രാന്‍സ്‌പോര്‍ട്ട് വ്യവസായ ജോലികള്‍ എന്നിവയുള്‍പ്പെടെയുള്ള ബുദ്ധിയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ നിങ്ങള്‍ക്ക് നന്നായി തിളങ്ങാന്‍ കഴിയും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തുലാം രാശിയില്‍ ജനിച്ചവര്‍ സ്വാഭാവികമായും മറ്റുള്ളവരോട് സൗഹാര്‍ദ്ദപരമായിരിക്കും. ആളുകള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. നിങ്ങള്‍ക്ക് ഒരു വിജയകരമായ കണ്‍സള്‍ട്ടന്റ്, ബ്യൂട്ടിഷ്യന്‍, അഭിഭാഷകന്‍, ജഡ്ജ്, ഡ്രഗ്ജിസ്റ്റ്, ഫാഷന്‍ ഡിസൈനിംഗ് പ്രൊഫഷണല്‍, ഇന്റീരിയര്‍ ഡെക്കറേറ്റര്‍, എയര്‍ ഹോസ്റ്റസ്, കാര്‍ട്ടൂണിസ്റ്റ്, റിസപ്ഷനിസ്റ്റ്, വസ്ത്ര നിര്‍മ്മാതാവ്, പെര്‍ഫ്യൂം നിര്‍മ്മാതാവ് എന്നിവരാകാം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)

വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ സ്വാഭാവികമായും നല്ലതും ചീത്തയുമായ സഹജാവബോധം പങ്കിടുന്നു. കരസേന, നാവികസേന, പോലീസ്, മിലിട്ടറി, ദന്തരോഗ വിദഗ്ദ്ധന്‍, രസതന്ത്രജ്ഞന്‍, കെമിസ്റ്റ്, എല്‍.ഐ.സി ഏജന്റ്, ഗവേഷണ ശാസ്ത്രജ്ഞന്‍, ഡിറ്റക്ടീവ്, ജ്യോതിഷി, സീ ഫുഡ് വ്യാപാരി, ബ്യൂട്ടിഷ്യന്‍, ജിയോഗ്രാഫര്‍, നഴ്‌സ്, മെക്കാനിക്ക് എന്നിവയുള്‍പ്പെടെയുള്ള തൊഴിലുകളില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും.

Most read: രാഹുസംക്രമണം കഷ്ടത്തിലാക്കുന്ന രാശിക്കാര്‍

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)

ധനു രാശിയില്‍ വ്യക്തികള്‍ വളരെയധികം സഹായ മനോഭാവമുള്ളവരാണ്. കൗണ്‍സിലിംഗ്, സോഷ്യല്‍ വര്‍ക്കര്‍, കെമിസ്റ്റ്, അധ്യാപനം, സ്‌കൂള്‍ ഭരണം, ക്ഷേത്ര ഭരണം, ജ്യോതിഷം, തത്ത്വചിന്തകന്‍, എഴുത്തുകാരന്‍, ബാങ്കര്‍, ധനകാര്യ വിദഗ്ധന്‍, ഷൂ അല്ലെങ്കില്‍ അടിവസ്ത്ര വ്യാപാരി, എഴുത്തുകാരന്‍, ഫിസിഷ്യന്‍, നയതന്ത്രജ്ഞന്‍ തുടങ്ങിയ കരിയറുകളില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും.

മകരം (ഡിസംബര്‍ 22 - ജനുവരി 19)

മകരം (ഡിസംബര്‍ 22 - ജനുവരി 19)

നിങ്ങള്‍ സ്വഭാവത്തില്‍ വളരെ പ്രായോഗികവും ഭൗതികവാദികളുമാണ്. നിങ്ങള്‍ എല്ലായ്‌പ്പോഴും ജീവിതത്തോട് ജാഗ്രത പുലര്‍ത്തണം. നിങ്ങള്‍ ഒരു അനുയോജ്യമായ വ്യവസായിയോ ബിസിനസുകാരനോ ആകും. കൃഷി, ധാതുക്കള്‍, ജിയോളജി, ബാങ്കിംഗ്, സിവില്‍ വര്‍ക്ക്‌സ്, ദന്തരോഗ വിദഗ്ദ്ധന്‍, എഞ്ചിനീയര്‍, വന ഉല്‍പന്നങ്ങള്‍, ഖനനം, ഹോര്‍ട്ടികള്‍ച്ചര്‍, കുടില്‍ വ്യവസായങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് വിജയിക്കാവുന്ന മേഘലകളാണ്.

Most read: മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതം

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)

കുംഭം രാശിയില്‍ ജനിച്ച വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ മാനസിക ശക്തികള്‍ ഏറെയാണ്. നിങ്ങള്‍ക്ക് ഒരു ചിന്തകനെന്ന നിലയില്‍ വളരാന്‍ കഴിയും ഒപ്പം ബിസിനസ്സ് അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വളരെ വിജയകരമായ ഒരു കരിയര്‍ കണ്ടെത്തുകയും ചെയ്യും. ഒരു പ്രൊഫസര്‍, തത്ത്വചിന്തകന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ബഹിരാകാശ ശാസ്ത്രജ്ഞന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വ്യാപാരി, വാഹന വിദഗ്ധന്‍, എയര്‍പ്ലെയിന്‍ മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, മെറ്റല്‍ ഡീലര്‍, ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയുള്ള മേഘലകളില്‍ നിങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയും.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20 വരെ)

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20 വരെ)

മീനം രാശിക്കാര്‍ സ്വഭാവമനുസരിച്ച് വളരെ സെന്‍സിറ്റീവും വൈകാരികരുമാണ്. ഭാവനാപരമായ കഴിവുകളും കാവ്യാത്മക കഴിവുകളും നിങ്ങളുടെ മനസ്സിന് ചേര്‍ന്നതാണ്. നിങ്ങള്‍ക്ക് ഒരു മികച്ച ബയോളജിസ്റ്റ്, ഇന്റീരിയര്‍ ഡെക്കറേറ്റര്‍, ഫാഷന്‍ ഡിസൈനര്‍, സംഗീതജ്ഞന്‍, മനശാസ്ത്രജ്ഞന്‍, മാധ്യമപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, യാത്രാ എഴുത്തുകാരന്‍, സംവിധായകന്‍, എന്റര്‍ടെയ്‌നര്‍, ആര്‍ട്ടിസ്റ്റ്, ജ്യോതിഷി, നയതന്ത്രജ്ഞന്‍ എന്നിവരാകാം.

English summary

Job Astrology and Career Prediction Astrology by Date Of Birth

Here you can read the job astrology and career horoscope by date of birth. Read on.
X