ഭാഗ്യം കൊണ്ടുവരും ആമമോതിരം

Posted By: Lekhaka
Subscribe to Boldsky

ആമയുടെ ആകൃതിയിലുള്ള ആഭരണങ്ങള്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. ആമ മോതിരങ്ങള്‍, ബ്രെയ്സ്ലെറ്റുകള്‍ എന്നിവ പേള്‍, വെള്ളി, സ്വര്‍ണ്ണം എന്നിവയിലും മറ്റ് വ്യത്യസ്തങ്ങളായ പല ലോഹങ്ങളിലും തീര്‍ത്തത് കണ്ടുവരുന്നുണ്ട്.

ആമയുടെ ആകൃതിയിലുള്ള ആഭരണങ്ങള്‍ അത് ധരിക്കുന്ന ആള്‍ക്ക് സൗഭാഗ്യവും അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നാണ് പറയപ്പെടുന്നത്.

ആമയുടെ ആകൃതിയിലുള്ള മോതിരങ്ങള്‍ കാണുവാന്‍ ഭംഗിയുണ്ട് എന്ന് മാത്രമല്ല, ഫെങ്ങ്‌ ഷൂയി പ്രകാരം വളരെ ഗഹനമായ അര്‍ത്ഥങ്ങളുള്ളതുമാണ്.

ആമ എന്നത് സ്നേഹത്തെയും, ബന്ധങ്ങളെയും, സന്തോഷങ്ങളെയും പ്രതിനിധാനം ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്.

അതിനാല്‍, ഫെങ്ങ്‌ ഷൂയി ആമയുടെ മോതിരം അണിഞ്ഞാല്‍ നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങള്‍ വന്നുചേരും.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ആമയുടെ ആകൃതിയിലുള്ള ആഭരണം അണിയുമ്പോള്‍, അത് നിങ്ങളുടെ ദേഹത്ത് നേരിട്ട് സ്പര്‍ശിക്കാത്ത വിധത്തില്‍ ധരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങിനെയെങ്കില്‍, നിങ്ങളുടെ ധനം നിങ്ങളുടെ കൈവശം ഭദ്രമായി ഇരിക്കുമെന്നും വേറെ എങ്ങോട്ടും അകന്നുപോകുകയില്ലെന്നും വിശ്വസിക്കപ്പെടുന്നു.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ആമയുടെ ആകൃതിയിലുള്ള ആഭരണങ്ങള്‍ ഭാഗ്യത്തിന്‍റെയും ശക്തിയുടെയും അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇവ നമ്മില്‍ അന്തര്‍ജ്ഞാനപരമായ സവിശേഷതകള്‍ ജനിപ്പിക്കുന്നു. അതിനാല്‍ തന്നെ, ഇവ കച്ചവടക്കാര്‍ക്കും സൃഷ്ടിപരമായ കഴിവുകള്‍ ഉള്ളവര്‍ക്കും ഗുണകരമാണ്.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഇനി നമുക്ക് ഫാങ്ങ്‌ ഷൂയി പ്രകാരമുള്ള ആമയുടെ ആകൃതികള്‍ വീട്ടില്‍ വയ്ക്കുന്നതിന്‍റെ കാര്യങ്ങളെ കുറിച്ച് നോക്കാം :

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ലോഹം കൊണ്ടുള്ള ആമയുടെ രൂപമാണെങ്കില്‍ വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് വേണം വയ്ക്കാന്‍. സ്പടികം കൊണ്ടുള്ള രൂപമാണെങ്കില്‍ വീടിന്‍റെ തെക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി വയ്ക്കണം.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

വീടിന്‍റെ ഏറ്റവും പ്രധാനപ്പെട്ടതും, കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരിക്കുന്നതുമായ ഇടമാണ് സ്വീകരണമുറി. ഇവിടെ ഫെങ്ങ്‌ ഷൂയി ആമയുടെ രൂപം വയ്ക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഡമാക്കുവാന്‍ സഹായം ചെയ്യുന്നു.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

തടികൊണ്ട് ഉണ്ടാക്കിയ ആമയുടെ രൂപമാണെങ്കില്‍ കിഴക്ക് അല്ലെങ്കില്‍ തെക്ക് കിഴക്ക് ഭാഗത്തായി വയ്ക്കുന്നതാണ് നല്ലത്.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആമയുടെ രൂപം വയ്ക്കുമ്പോള്‍, അതിന്‍റെ ദൃഷ്ടി കിഴക്ക് ഭാഗത്തേക്ക് തന്നെ ആയിരിക്കണം.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

മിക്ക ആമകളും മണ്ണില്‍ കുഴികുഴിച്ച് വസിക്കുന്ന ഉരഗങ്ങളാണെങ്കിലും അവയ്ക്ക് വെള്ളം അത്യാവശ്യമാണ്. അതിനാല്‍, കഴിയുമെങ്കില്‍ നിങ്ങളുടെ ആമ രൂപം വെള്ളം നിറച്ച പാത്രത്തില്‍ വയ്ക്കുക. അതില്‍ ഉരുളന്‍ കല്ലുകളും സ്ഫടികക്കല്ലുകളും നിറച്ച് അലങ്കരിക്കുകയും ചെയ്യാം.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

പാത്രത്തില്‍ നിറച്ചിരിക്കുന്ന വെള്ളത്തിന്‍റെ അളവ് നിലനിര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മുഴുവന്‍ ഭാഗവും വെള്ളത്തില്‍ മുങ്ങിയില്ലെങ്കില്‍ പോലും ആമയുടെ കാല്പാദമെങ്കിലും വെള്ളത്തില്‍ കുതിര്‍ന്നിരിക്കണം.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ആമയുടെ ഉടല്‍ സ്വര്‍ഗ്ഗത്തിനെയും നരഗത്തിനെയും പ്രതിനിദാനം ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാല്‍, ആമ നീങ്ങുമ്പോള്‍ അതിന്‍റെ ചുറ്റുമുള്ള ലോകവും കൂടെ നീങ്ങുന്നു. ഇത് ഫലസമൃദ്ധിയുടെയും അഭിവൃദ്ധിയുടെയും സൂചനയേകുന്നു.

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ഭാഗ്യം കൊണ്ടുവരും ആമമോതിരം

ആമയും മുയലും തമ്മിലുള്ള പന്തയത്തില്‍ ആമ ജയിച്ച കഥ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. യഥാര്‍ത്ഥ ജീവിതത്തിലും, ആമ പ്രതിനിധീകരിക്കുന്നത് ചലനം സ്ഥിരത കഠിനാധ്വാനം എന്നിവയെയാണ്. ഇവ കുടുംബത്തില്‍ ആരോഗ്യവും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.

English summary

Invite Luck To Your Life Wearing Tortoise Ring

Invite Luck To Your Life Wearing Tortoise Ring, read more to know about,
Story first published: Tuesday, June 13, 2017, 17:00 [IST]